ഉപബോധമനസ്സിനും കീഴെ അബോധമനസ്സ് പ്രവർത്തിക്കുന്നു. അമ്മയുടെ ഉദരത്തിൽ രൂപം കൊണ്ട നാൾ മുതൽ സംഭവിച്ചിട്ടുള്ള തെല്ലാം അബോധ മനസ്സിൽ സംഭരിച്ചു വച്ചിട്ടുണ്ടാവും. നന്മയും തിന്മയും ആയ എല്ലാ ത്തരം അനുഭവങ്ങളും വിശദാംശങ്ങൾ സഹിതം അവിടെ സൂക്ഷിക്കപ്പെട്ടി രിക്കുന്നു.

ജീവിതത്തിലുണ്ടായ അനുഭവങ്ങൾ ശേഖരിച്ചു വയ്ക്കുന്ന ഒരു കല വറ പോലെയാണ് മനസ്സ് മൂന്നു തലങ്ങൾ അതിനുണ്ട്; ബോധമനസ്സ്, ഉപ ബോധമനസ്സ്, അബോധമനസ്സ്. നാം ചിന്തിക്കുന്നതും പ്രവർത്തിക്കു ന്നതുമെല്ലാം ബോധമുള്ള നമ്മുടെ മനസ്സിൻ്റെ മാത്രം പ്രവർത്തിയാണ്. എന്നാൽ, ഒരിക്കൽ ഉണ്ടായിരുന്നതും എന്നാൽ വല്ലപ്പോഴും മാത്രം കടന്നു വരുന്നതുമായ ഓർമ്മകളുടെ തലം ഉപബോധമനസ്സിലാണ് സ്ഥിതി ചെയ്യു ന്നത്. ഒരു വിദ്യാർത്ഥി പരീക്ഷയ്ക്കിരുന്നപ്പോൾ ഉത്തരം ഒരു വരി എഴുതിയെങ്കിലും തുടർന്നുള്ളതു എഴുതാൻ കിട്ടിയില്ല. പരീക്ഷാ ഹാളിനു പുറത്തിറങ്ങിയപ്പോൾ ഉത്തരം ഓർമ്മ വന്നു. എന്നാൽ പരീക്ഷാ ഹാളിൽ എന്തുകൊണ്ട് അത് മറന്നു? കാരണം, അവ ബോധമനസ്സിൽ നിന്നു ഉപ ബോധമനസ്സിലേക്ക് മാറ്റപ്പെട്ടിരുന്നു. ഇങ്ങനെ മറന്നു പോയവ പലതും ഉപബോധമനസ്സിൽ നമുക്കു കണ്ടെത്താനാവും. അതിനാൽ, ഉപബോധ‌മ നസ്സിലെ ഓർമ്മകളിൽ യേശുവിൻ്റെ തിരുരക്തം വീണ് അവയെ സുഖപ്പെ ടുത്തേണ്ടതുണ്ട്. മറന്നു പോയതുകൊണ്ട് മാത്രം സൗഖ്യം ലഭിക്കുന്നില്ല. ഉപബോധമനസ്സിനും കീഴെ അബോധമനസ്സ് പ്രവർത്തിക്കുന്നു. അമ്മ യുടെ ഉദരത്തിൽ രൂപം കൊണ്ട നാൾ മുതൽ സംഭവിച്ചിട്ടുള്ളതെല്ലാം അബോധമനസ്സിൽ സംഭരിച്ചു വച്ചിട്ടുണ്ടാവും. നന്മയും തിന്മയും ആയ എല്ലാത്തരം അനുഭവങ്ങളും വിശദാംശങ്ങൾ സഹിതം അവിടെ സൂക്ഷി ക്കപ്പെട്ടിരിക്കുന്നു. മനസ്സിൻ്റെ ഈ മൂന്നു തലങ്ങളിലും രണ്ടു തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകാം. ആരോഗ്യമുള്ള മനസ്സിൻ്റെ അവസ്ഥയും മുറിവേ റ്റ മനസ്സിന്റെ അവസ്ഥയും. ആരോഗ്യമുള്ള മനസ്സിന് ചില പ്രത്യേകത കൾ ഉണ്ട്. പ്രതിസന്ധികളിലും, കുറ്റപ്പെടുത്തലുകളിലും അപമാനത്തിലും ആരോഗ്യമുള്ള മനസ്സിന് പതർച്ച ഉണ്ടാവുകയില്ല. എന്തെങ്കിലും തെറ്റ് ചെയ്ത‌് പോയാലാകട്ടെ, അത് മൂടിവയ്ക്കാതെ ഏറ്റു പറയാനുള്ള ആത്മ ധൈര്യവും പാകതയും മനസ്സിനുണ്ടാകും. ആരോഗ്യമുള്ള മനസ്സുണ്ടാകു ന്നത് സ്നേഹം, അംഗീകാരം, പ്രോത്സാഹനം, നല്ല വാക്ക് എന്നിവ കിട്ടേണ്ട വ്യക്തിയിൽ നിന്ന്, കിട്ടേണ്ട സമയത്ത് കിട്ടേണ്ട രീതിയിൽ കിട്ടി വള രുമ്പോൾ മാത്രമാണ്. ഈ മുറിവേറ്റ മാനസികാവസ്ഥയുള്ളവരിൽ സ്നേഹത്തോടുള്ള തിര സ്കരണ മനോഭാവമോ, അനാഥത്വബോധമോ, നഷ്ടബോധമോ, നിരാ ശാബോധമോ, ഒന്നിലും പ്രതീക്ഷയില്ലാത്ത അവസ്ഥയോ, ഇനി രക്ഷയി ല്ലായെന്ന ചിന്തയോ, ദുഃഖഭാവമോ, ഒന്നിലും സന്തോഷവും സംതൃപ്തിയും ഇല്ലാത്ത അവസ്ഥയോ കണ്ടെത്താൻ സാധിക്കും. യേശുക്രിസ്‌തുവിന്റെ ഒഴുകിയിറങ്ങുന്ന രക്തം ഇത്തരത്തിൽ വേദനിക്കുന്ന, മുറിവേറ്റ, സൗഖ്യം ലഭിക്കാത്ത എല്ലാ വ്യക്തികൾക്കും ആശ്വാസം പ്രദാനം ചെയ്യും. അത വരെ ശക്തിപ്പെടുത്തുകയും അവരുടെ മുറിവുകൾ ഉണക്കുകയും ചെയ്യും. എല്ലാവരോടും സ്നേഹത്തോടും കരുതലോടും കൂടെ പെരുമാറാനുള്ള കരുത്തും സ്നേഹവുംകൊണ്ട് അതവരെ നിറയ്ക്കും. കർത്താവായ ഈശോയേ, എൻ്റെ മനസ്സിൻ്റെ മുറിവുകളെ അങ്ങേ തിരു മുറിവുകളോട് ഞാൻ ചേർത്തു വയ്ക്കുന്നു. എന്നെ മുറിപ്പെടുത്തുന്ന വിധ ത്തിൽ പ്രവർത്തിച്ച എല്ലാ വ്യക്തികളോടും സാഹചര്യങ്ങളോടും ഞാൻ ക്ഷമിക്കുന്നു. എന്നെ വേദനിപ്പിച്ച എല്ലാ ഓർമ്മകളിലും നിന്നും അങ്ങേ തിരുരക്തം എന്നെ സുഖപ്പെടുത്തട്ടെ. ആമ്മേൻ.