സാക്ഷ്യങ്ങൾ 01/2026

ക്യാൻസർ മുഴ അപ്രത്യക്ഷമായി

എനിക്ക് കുറച്ചു നാളുകളായി വൻകുടലിൽ ക്യാൻസർ വന്നതാണ്. 28 പ്രാവശ്യം റേഡി യേഷൻ നടത്തി. ഇവിടെ കഴിഞ്ഞ ജൂൺ ഒന്നാം തീയതി മുതൽ ധ്യാനം കൂടി പ്രാർത്ഥിച്ചു. ജൂലൈ മാസം സ്‌കാൻ ചെയ്‌തപ്പോൾ വൻകുടലിൽ നിന്നും മുഴ അപ്ര ത്യക്ഷമായിരുന്നു. കഴിഞ്ഞ ആറുമാസമായിട്ട് എനിക്ക് ഒരു അസുഖവും ഇല്ല. യേശുവേ നന്ദി, യേശുവേ സ്തുതി.
ജോൺസൺ പി.എ, പൊന്നൂർ, മുല്ലശ്ശേരി

മദ്യത്തിൽ നിന്നും വിടുതൽ കിട്ടി

ഞാൻ 2005-ൽ ഇവിടെ ധ്യാനം കൂടിയതാണ്. അന്ന് ഞാൻ മദ്യപിക്കുമായിരുന്നു. ആ ധ്യാനത്തിലൂടെ മദ്യപാനം നിർത്താനുള്ള കൃപാകടാക്ഷം ഈശോ എനിക്ക് നല്കി. അതിനു ശേഷം ഞാനിതുവരെ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ല. യേശുവേ നന്ദി, യേശുവേ സ്‌തുതി.

മദ്യപാനം ഉപേക്ഷിച്ചു

വർഷങ്ങൾക്ക് മുമ്പ് ഞാൻ മദ്യപിക്കുമായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടിയതിനു ശേഷം മദ്യപാനം പൂർണ്ണമായിട്ടും നിർത്താനുള്ള കൃപ എനിക്കു ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ മുപ്പത് വർഷമായിട്ട് ഞാൻ മദ്യപിച്ചിട്ടില്ല. യേശുവേ നന്ദി, യേശുവേ സ്തു‌തി.
ലാലൻ, പടിക്കശ്ശേരി, പറവൂർ, എറണാകുളം

ഭക്ഷണം കഴിക്കുമ്പോഴുള്ള രോഗാവസ്ഥ മാറി

എനിക്ക് ഭക്ഷണം കഴിച്ചാലുടൻ വയറു വേദനയും വിസർജ്ജിക്കുന്ന അവസ്ഥയും ഉണ്ടാ യിരുന്നു. ഞാൻ 2024 മാർച്ചിൽ ഇവിടെ വന്ന് ധ്യാനം കൂടി. ഈ രോഗാവസ്ഥ മാറുന്നതി നായിട്ട് ഈശോയോട് പ്രാർത്ഥിച്ചു. ഈശോ എൻ്റെ പ്രാർത്ഥന കേട്ടു. എനിക്ക് സൗഖ്യം നല്കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തു‌തി.
ബെന്നി കെ.എസ്, കളപ്പറമ്പത്ത്, മാള

മദ്യപാനം ഉപേക്ഷിച്ചു; ചെവി വേദന മാറി

ഡിവൈനിൽ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായി അഞ്ചു വർഷമായിട്ട് ഞാൻ മദ്യപിച്ചിട്ടില്ല. എനിക്കുണ്ടായിരുന്ന ചെവിവേദനയും മാറി. യേശുവേ നന്ദി, യേശുവേ സ്തുതി.

അപടത്തെത്തുടർന്നുണ്ടായ ശാരീരിക അവസ്ഥയിൽ നിന്നും സൗഖ്യം

എനിക്ക് പതിനഞ്ചു വർഷമായിട്ട് ആക്‌സിഡൻ്റ് പറ്റിയതു മൂലം നടക്കാൻ പ്രയാസമാ യിരുന്നു. നടക്കണമെങ്കിൽ മുട്ടിൽ വെയ്‌റ്റ് ഇടണമായിരുന്നു. അതുപോലെ തന്നെ നട്ടെ ല്ലിന് പ്രശ്നമുണ്ടായിരുന്നതു മൂലം കുനിയാനും പറ്റുമായിരുന്നില്ല. ധ്യാനത്തിലെ ആരാ ധനയിലൂടെ ഈശോ എല്ലാറ്റിനും സൗഖ്യം നല്‌കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തോത്രം

രാജി, വിവേക് ഭവൻ, വെള്ളിമനം, കൊല്ലം

ഈശോ എന്നെ സുഖപ്പെടുത്തി

എന്റെ കാൽമുട്ടുകൾക്കും ഷോൾഡറിനും വേദന ആയിരുന്നു. കൈ ഉയർത്താൻ സാധി ച്ചിരുന്നില്ല. രണ്ടു ചെവികൾക്കും ചൊറിച്ചിലും ഉണ്ടായിരുന്നു. ആരാധനാ ശുശ്രൂഷ യുടെ സമയത്ത് ഈശോ എനിക്ക് സൗഖ്യം നല്‌കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
ബാബുരാജ്.ഡി, തമിഴ്‌നാട്

പഴക്കമുള്ള ബ്ലീഡിംഗ് സുഖപ്പെട്ടു

എനിക്ക് 12 വർഷത്തോളം ബ്ലീഡിംഗിൻ്റെ അസുഖം ഉണ്ടായിരുന്നു. കിടപ്പിലായിരുന്നു. മുപ്പതു വർഷം മുമ്പ് ഇവിടെ വന്ന് ധ്യാനം കൂടവേ എൻ്റെ പേരു ചൊല്ലി വിളിച്ച് ഈശോ എന്നെ സുഖപ്പെടുത്തി. പിന്നീട് ഇതുവരെയും ബ്ലീഡിംഗും ഉണ്ടായിട്ടില്ല. യേശുവേ നന്ദി, യേശുവേ സ്തുതി.
മേരി വി.സി, പറയിടത്ത്, തുലപ്പള്ളി, പത്തനംതിട്ട

മാനസിക-ശാരീരിക പ്രയാസങ്ങൾ മാറി

എനിക്ക് പലതരത്തിലുള്ള മാനസിക പ്രയാസവും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാ യിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടിയതിലൂടെ ഈശോ എനിക്ക് പൂർണ്ണ സൗഖ്യം നല്‌കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തോത്രം.
റോസിലി ഔസേപ്പ്, എടടിപറമ്പൻ, മേലൂർ, മുള്ളൻപാറ

കൈ ഉയർത്താൻ സാധിച്ചു

ആരാധനയിലൂടെ ഇടതു കൈ ഉയർത്താൻ സാധിച്ചിരുന്നില്ല. ആരാധനയുടെ സമയത്ത് എന്റെ കൈവേദന മാറി. കൈ ഉയർത്താൻ സാധിച്ചു. കൂടാതെ എനിക്ക് ശ്വാസതട സ്സവും, ചെവിവേദനയും, തലകറക്കവും ഉണ്ടായിരുന്നു. ആരാധനാ ശുശ്രൂഷയിലൂടെ എന്റെ എല്ലാ രോഗാവസ്ഥകളും മാറി. എനിക്ക് നല്‌കിയ ചെറുതും വലുതുമായ എല്ലാ അനുഗ്രഹങ്ങൾക്കും ഈശോയ്ക്ക് കോടാനുകോടി നന്ദി അർപ്പിക്കുന്നു. യേശുവേ നന്ദി, യേശുവേ സ്തു‌തി.
മരിയാ ജൂലിയറ്റ്, കാച്ചപ്പിള്ളി, ഇടക്കൊച്ചി.

പഴക്കമുള്ള മുട്ടുവേദന മാറി-പുകവലി ശീലം നിർത്തി

ഞാനിവിടെ വന്ന് വർഷങ്ങൾക്ക് മുമ്പ് ധ്യാനം കൂടിയിട്ടുള്ളതാണ്. പുകവലി നിർത്താ നുള്ള കൃപ നല്‌കി ഈശോ എന്നെ അനുഗ്രഹിച്ചു. എനിക്കുണ്ടായിരുന്ന മുട്ടുവേദന ഈശോ ആരാധനയിലൂടെ സൗഖ്യമാക്കി യേശുവേ നന്ദി, യേശുവേ സ്‌തുതി.
ഒ.എ. ജോസഫ്, ഊട്ടുപറമ്പിൽ, മാനാശ്ശേരി, മുണ്ടംവേലി
ഡിവൈൻ

ദുശ്ശീലങ്ങൾ ഉപേക്ഷിച്ചു, പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങൾ സ്വീകരിച്ചു

മുപ്പത്തിയഞ്ചു വർഷം മുമ്പ് ഞാൻ മദ്യത്തിന് അടിമ ആയിരുന്നു. ഇവിടെ ധ്യാനത്തിൽ പങ്കെടുത്തപ്പോൾ മദ്യപാനം നിർത്താനുള്ള കൃപ ഈശോ എനിക്ക് നല്‌കി. അന്നു മുതൽ ഇന്നുവരെ എല്ലാ ദുശ്ശീലങ്ങളും ഉപേക്ഷിച്ച് പരിശുദ്ധാത്മാവിൻ്റെ അനുഗ്രഹ ങ്ങൾ സ്വീകരിച്ച് ജീവിക്കുന്നു. യേശുവേ നന്ദി, യേശുവേ സ്തുതി.
ജോസ് വി.ജെ, വാഴപ്പള്ളി, കുന്നംകുളം

കൈവേദന മാറി

കഴിഞ്ഞ ഒമ്പത് വർഷമായിട്ട് എൻ്റെ രണ്ടു കൈകൾക്കും വേദനയും കഴപ്പുമായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടവേ ആരാധനയിലൂടെ എൻ്റെ കൈ വേദനയ്ക്ക് സൗഖ്യം കിട്ടി. യേശുവേ നന്ദി, യേശുവേ സ്‌തുതി.
സാറാമ്മ തോമസ്, അന്തിനാട്ട്, കോഴിക്കോട്

യൂട്രസ് സംബന്ധമായ രോഗം സുഖപ്പെട്ടു


1996-ൽ ഞാനിവിടെ ധ്യാനത്തിന് വന്നതാണ്. ആ സമയം എനിക്ക് യൂട്രസ് സംബന്ധ മായ അസുഖവും തലവേദനയും ഉണ്ടായിരുന്നു. ആ ധ്യാനത്തിലൂടെ എനിക്ക് ഉണ്ടായി രുന്ന അസുഖങ്ങൾക്ക് പൂർണ്ണ സൗഖ്യം കിട്ടി. യേശുവേ നന്ദി, യേശുവേ സ്തി
ലിസി സൈമൺ, തുമ്പിൽ, സേനാപതി, ഇടുക്കി

തുമ്മലും ജലദോഷവും പൂർണ്ണമായിട്ട് മാറി

മുപ്പത്തിരണ്ട് വർഷമായിട്ട് എനിക്ക് തുമ്മലും ജലദോഷവും ഉണ്ടായിരുന്നു. ധ്യാനത്തിൽ പങ്കെടുത്തതിലൂടെ അതിൽ നിന്നും എനിക്ക് സൗഖ്യം നല്‌കി ഈശോ എന്നെ അനു ഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി.
റോസി എം.എ, മുള്ളൂർ, ഒളനാട്, വരാപ്പുഴ.

മകന് സൗഖ്യം കിട്ടി

എന്റെ മകന് തലയ്ക്ക് അസുഖം വന്നപ്പോൾ ഞങ്ങൾ കുടുംബമായിട്ട് ഇവിടെ വന്ന് പ്രാർത്ഥിച്ചു. അതിൻ്റെ ഫലമായി മകന് സൗഖ്യം കിട്ടി. യേശുവേ നന്ദി, യേശുവേ സ്‌തുതി.
ലില്ലി ജോസ്, മഠത്തിപ്പറമ്പ്, ചേരാനല്ലൂർ

ഈശോയുടെ സംരക്ഷണത്തിൽ സുരക്ഷിതമായ കുടുംബം

2004-ൽ ഭർത്താവ് മരിച്ചതാണ്. അതിൻ്റെ ദുഃഖത്തോടെയാണ് 2005-ൽ ഞാനിവിടെ ധ്യാനം കൂടുന്നത്. എന്റെ വിഷമങ്ങൾ കർത്താവിൻ്റെ കരങ്ങളിൽ ഏൽപിച്ചു. എൻ്റെ കക്ഷത്തിൽ ഒരു മുഴ ഉണ്ടായിരുന്നു. കർത്താവ് അതെടുത്തു മാറ്റി. എൻ്റെ മക്കൾക്ക് നല്ല വിദ്യാ ഭ്യാസം നൽകാനുള്ള കൃപ ഈശോ നല്‌കി അനുഗ്രഹിച്ചു. മകളെ നല്ല നിലയിൽ വിവാഹം ചെയ്തയച്ചു. മകന്റെയും വിവാഹം കഴിഞ്ഞു. കർത്താവ് എന്റെ മേൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയും സ്‌തുതിയും.
ജിജി ജോൺസൺ, കോണത്ത്, ഗോതുരുത്ത്, പറവൂർ, എറണാകുളം

ഈശോ എന്നെ അനുഗ്രഹിച്ചു

ഞാനിവിടെ 1995-ൽ ധ്യാനിക്കാൻ വരുമ്പോൾ 12 വർഷം പഴക്കമുള്ള ബ്ലീഡിം ഗിന്റെ അവസ്ഥയുണ്ടായിരുന്നു. 4 പ്രാവശ്യം ഓപ്പറേഷൻ ചെയ്‌തിട്ടും സുഖപ്പെ ട്ടില്ല. വീണ്ടുമൊരു ഓപ്പറേഷൻ ചെയ്‌താൽ മരണ സാധ്യതയുള്ളതുകൊണ്ട് അത് നടത്തിയില്ല. ഈ സാഹചര്യത്തിലാണ് ഞാനിവിടെ ധ്യാനത്തിൽ സംബന്ധിക്കു ന്നത്. ധ്യാനത്തിൻ്റെ മൂന്നാം ദിവസം പരിശുദ്ധാത്മാവ് എന്നെ തൊട്ടനുഗ്രഹിച്ചു. അതിനുശേഷം ഇതുവരെ എനിക്ക് ബ്ലീഡിംഗിൻ്റെ അസുഖം ഉണ്ടായിട്ടില്ല. അക്ഷ രാഭ്യാസം ഇല്ലാതിരുന്ന എനിക്ക് ബൈബിൾ വായിക്കാനുള്ള കൃപയും സാമ്പ ത്തികാഭിവൃദ്ധിയും നല്‌കി. പേരക്കുട്ടിയുടെ ന്യുമോണിയ രോഗവും സുഖപ്പെട്ടു. യേശുവേ നന്ദി, യേശുവേ സ്‌തുതി.
അച്ചാമ്മ ബേബി, വള്ളിക്കാട്ടുപറമ്പിൽ, കാളിയാർ, തൊടുപുഴ

കടബാധ്യത കർത്താവ് മാറ്റി

കടബാധ്യതയുടെ ഭാരവുമായിട്ടാണ് ഈ വർഷം ആഗസ്റ്റ് നാലാം തീയതി മുത ലുള്ള ധ്യാനം കൂടിയത്. ഞങ്ങളുടെ കടബാധ്യതകൾ കർത്താവിൻ്റെ കരങ്ങളിൽ ഏൽപിച്ചു പ്രാർത്ഥിച്ചു. അതിനു ശേഷം കർത്താവ് ഞങ്ങളുടെ ജീവിതത്തിൽ ഇടപെടുകയും കടബാധ്യതകൾ മാറുകയും ചെയ്‌തു. യേശുവേ നന്ദി, യേശുവേ സ്തു‌തി.
ലതിക ഷാജി, വാലത്തറ, ബി.പി, തുരുത്ത്, തൃശ്ശൂർ

വീഴ്ചയിൽ നിന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ അകന്നു

വീഴ്ചയിൽ നട്ടെല്ലിലെ ഡിസ്‌ക് അകന്നതു മൂലം തീരെ നടക്കാൻ സാധിക്കില്ലാ യിരുന്നു. ശരീരം മൊത്തം നീരായിരുന്നു. ഉറക്കഗുളിക കഴിച്ചാണ് ഉറങ്ങിയിരു ന്നത്. ആരാധന വചന രോഗശാന്തി ശുശ്രൂഷകളിലൂടെ ഈശോ എനിക്കുണ്ടായി രുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തു‌തി.
റോസി വി.ആർ, അമ്പാട്ടിയിൽ, മേലൂർ, തൃശ്ശൂർ

നടക്കാൻ സാധിച്ചു


എനിക്ക് കഴിഞ്ഞ രണ്ടു വർഷമായിട്ട് കാൽമുട്ടിന് തേയ്‌മാനം മൂലം നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് ഓപ്പറേഷൻ വേണമെന്ന് ഡോക്‌ടർ പറഞ്ഞിരുന്നതാണ്. രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എനിക്ക് പൂർണ്ണ സൗഖ്യം നല്‌കി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. സുരേഷ് ബാബു, വർക്കല, തിരുവനന്തപുരം

പിടലിവേദനയും നടുവേദനയും മാറി

ഞാനിവിടെ ധ്യാനിക്കാൻ വരുമ്പോൾ പിടലി വേദനയും നടുവേദനയും ഉണ്ടായി രുന്നു. രോഗശാന്തി ശുശ്രൂഷാ സമയത്ത് ഈശോ എന്നെ തൊട്ടു സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്‌തുതി.
ജോസഫ് കെ.എം., കൊച്ചിക്കര, കണ്ണൂർ

ശ്വാസംമുട്ടലും നെഞ്ചിലെ അസ്വസ്ഥതയും മാറി

എനിക്ക് ശ്വാസംമുട്ടലും ഛർദ്ദിക്കാൻ വരുന്ന അവസ്ഥയും കൂടാതെ നെഞ്ചിൽ അസ്വസ്ഥതയും ഉണ്ടായിരുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ എന്നെ സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്തു‌തി.
പയസ് പി.ജെ, പള്ളിപ്പറമ്പിൽ, കളമശ്ശേരി
ഡിവൈൻ