സഹനം കൊണ്ട് ദൈവത്തെ ആരാധിക്കാം

നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങളിലുടെ യാണ് തലച്ചോറിലേക്ക് അനുഭവങ്ങൾ കടന്നു വരിക. ഇവയെ കേന്ദ്ര മാക്കിയാണ് മനുഷ്യർ ചിന്തി ക്കു ന്നത്. അവൻ്റെ എല്ലാ പ്രവ്യ ത്തികൾക്കും പിന്നിൽ ചിന്തകളുണ്ട്. അതി നാൽ പ്രവൃത്തികളിൽ വ്യത്യാസം വേണമെ ങ്കിൽ ചിന്തയിൽ മാറ്റമു ണ്ടാകണം. നമ്മുടെ പഞ്ചെദ്രിയങ്ങളെ യേശുവിന് നൽകുക വഴി ഇനി നമ്മളല്ല, യേശുവാണ് അതിൽ പ്രവർത്തിക്കുക.

“യേശു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തി നായി എല്ലാ നാവുകളും ഏറ്റുപറയണം” (ഫിലി. 2:11) എന്ന് വചനം പഠിപ്പിക്കുന്നു. യേശുവിനെ കർത്താവും നാഥനുമായി എല്ലാ നാവുകളും ഏറ്റുപറയാൻ വേണ്ടി പിതാവ് യേശുവിനെ കർത്താവായി ഉയർത്തിയി രിക്കുന്നു. അവിടുന്ന് കർത്താവായതിനാൽ എല്ലാറ്റിൻ്റെയും മേലുള്ള അധി കാരം അവിടുത്തേക്കുണ്ട്. അവിടുന്ന് എല്ലാ വസ്‌തുക്കളെയും അവന്റെ പാദങ്ങൾക്കു കീഴിലാക്കിയെന്നു നാം വിശ്വസിക്കണം (എഫേ. 1:22). എല്ലാ തിന്മകളുടെ മേലും സാത്താൻ്റെ മേലും അവന് അധികാരമുണ്ട്. അതി നാൽ കർത്താവിൻ്റെ നാമം ഏറ്റുപറയുക വഴി പിതാവ് നല്‌കിയ അധി കാരത്തിന്റെ ശക്തി അവിടെ ക‌ടന്നു വരികയാണ്. ഒരു ക്രിസ്‌തുവിശ്വാ സിയുടെ ആത്മീയജീവിതം ശരീരത്തിൻ്റെയോ മനസ്സിൻ്റെയോ ബലപ യോഗത്തിലല്ല അടങ്ങിയിരിക്കുന്നത്. യേശുവിനെ കർത്താവായി സ്വീകരിക്കുന്നതു വഴി ലഭിക്കുന്ന അധികാരത്തിന്റെ ശക്തിയി ലാണ് അടങ്ങിയിരിക്കുന്നത്
ഞ്ചോളം ഒരു മിഷണറി തൻ്റെ സമർപ്പണത്തെ പ്പറ്റി പറഞ്ഞ അനുഭവം ഇപ്രകാ രമാണ്. ഏതാണ്ട് എഴുപത്ത പ്രായമുള്ള അദ്ദേഹം ഒരു ദിവസം ട്രെയിനിൽ കയറി. ആ കമ്പാർട്ടുമെന്റിൽ ആരുമില്ലാ യിരുന്നു. എന്നാൽ, അടുത്ത സ്റ്റേഷനിൽ നിന്ന് മൂന്നു യുവാക്കൾ ആ കമ്പാർട്ടു മെന്റിൽ കയറുകയുണ്ടായി. അവരുടെ കൈയിൽ സംഗീ തോപകരണങ്ങൾ, മദ്യക്കു പ്പികൾ, ചീട്ട് എന്നീ സാധ് നങ്ങളെല്ലാം ഉണ്ടായിരുന്നു. കയറിയപ്പോൾ മുതൽ അവർ തിമിർത്താഘോഷി ക്കാൻ തുടങ്ങി. അല്പം കഴിഞ്ഞ് അവർ ചീട്ടു കളിക്കാൻ തീരുമാനിച്ചു. എന്നാൽ, ചീട്ട് കുത്തി കള ത്തിലിട്ടു കഴിഞ്ഞപ്പോഴാണ് അവർക്ക് മനസ്സിലായത് നാലുപേരുണ്ടെങ്കിലേ കളി ശരിയാകു. അപ്പോൾ അവർ ആ വൃദ്ധനെ കളിക്കാൻ ക്ഷണിച്ചു. എന്നാൽ അദ്ദേഹം പോയില്ല. അപ്പോൾ അവർ പറഞ്ഞു. മനസ്സുണ്ട് അയാൾക്ക് കളി ക്കാൻ. എന്നാൽ, ഇങ്ങോട്ടു നടന്നു വരാൻ പ്രായം അനു വദിക്കുന്നുണ്ടായിരിക്കില്ല അവർ മൂന്നു പേരും ആ വൃദ്ധനെ എടുത്തു കൊണ്ടു വന്ന് അവർ ഇരുന്നിടത്ത് ഇരുത്തി. ഓരോരുത്തരും വിളമ്പിയ ചീട്ട് എടുത്ത് കൈയിൽ പിടിച്ചു.
പക്ഷേ, അദ്ദേഹം ആ ചീട്ട് തൊട്ടില്ല, അവർ നിർബന്ധിച്ചു. “എന്നിട്ടും അദ്ദേഹം അതിന് തയ്യാറാ യില്ല. അപ്പോൾ അവർ അദ്ദേഹത്തോട് ചോദിച്ചു. എന്താണ് നിങ്ങൾ കളിക്കാ ത്തത്? അപ്പോൾ അദ്ദേഹം പറഞ്ഞു, ഇതെടുക്കാനുള്ള കൈ ഞാൻ കൊണ്ടുവന്നി ട്ടില്ലെന്ന്. ഇതുകേട്ട് അവർ പൊട്ടിച്ചിരിച്ചു. അവർ എഴു ന്നേറ്റ് നിന്നശേഷം ബല മായി പിടിച്ച് അദ്ദേഹ ത്തിൻ്റെ രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി. ഇത ല്ലേടോ തന്റെ കൈകൾ എന്നു ചോദിച്ചു. പെട്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഇത് എന്റേതല്ല. അതുകേട്ട് അവർ അദ്ദേഹത്തെ പിടിച്ചി രുന്ന കൈ വിട്ടു. പരസ്പരം പറഞ്ഞു. ഇയാൾക്ക് തല
യ്ക്കെന്തോ കുഴപ്പമുണ്ട്. അതിനാൽ അവർ പിന്മാറാൻ ശ്രമിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, ഈ കൈകൾ എൻ്റേതല്ലെന്നു പറയാൻ കാരണമുണ്ട്. അതറിയണ്ടേ? 45 വർഷങ്ങൾക്ക് മുമ്പ് ഞാനീ കൈകൾ രണ്ടും എന്നേക്കുമായി ഒരാൾക്ക് പൂർണമായി കൊടുത്തു. അന്നുമു തൽ ഇവ അവൻ്റേതാണ്. അവൻ്റെ അനുവാദമില്ലാതെ ഇവ ചലിപ്പി ക്കാൻ പോലും എനിക്കാവില്ല. കർത്താവായ യേശുവിനാണ് ഞാൻ എന്റെ കൈകൾ കൊടുത്തത്. തുടർന്ന് അദ്ദേഹം അവരോട് സുവി ശേഷം പറയാൻ തുടങ്ങി. അത് അവരുടെ മാനസാന്തരത്തിലേക്ക് വഴി തെളിക്കുകയും ചെയ്‌തു. പൗലോസിനെപ്പോലെ, തന്നെ തടവിലാക്കി യവരോട് തടവിലാക്കപ്പെട്ടവൻ വചനം പറയുന്നു (അപ്പ. 16:32). എത്രയോ ശ്രേഷ്‌ഠമായ ഒരു കാര്യമാണിത്! വീണ്ടും ‘അവരെ തടവു കാരാക്കിയവർക്ക് അവരോട് സഹതാപം തോന്നാൻ അവിടുന്ന് ഇട യാക്കി’ (സങ്കീ. 106:46) എന്നതും ഇവിടെ പ്രസക്തമാണ്. ഈ വചന ങ്ങളുടെ ജീവരൂപമാണ് നാമിപ്പോൾ കണ്ടത്.
നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങളിലൂടെയാണ് തലച്ചോറിലേക്ക് അനുഭവങ്ങൾ കടന്നുവരിക. ഇവയെ കേന്ദ്രമാക്കിയാണ് മനുഷ്യർ പിന്തിക്കു ന്നത്. അവന്റെ എല്ലാ പ്രവൃത്തികൾക്കും പിന്നിൽ ചിന്തകളുണ്ട്. അതി നാൽ പ്രവൃത്തികളിൽ വ്യത്യാസം വേണമെങ്കിൽ ചിന്തയിൽ മാറ്റമു ണ്ടാകണം. നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ യേശുവിന് നൽകുക വഴി ഇനി നമ്മളല്ല, യേശുവാണ് അതിൽ പ്രവർത്തിക്കുക. യേശുവിന് വിധേയ പ്പെടുക വഴി അതിൽ പരിശുദ്ധാത്മാവ് പ്രവർത്തനം ആരംഭിക്കുന്നു. അതുവരെയും പാപത്തിനുപയോഗിച്ചിരുന്ന ഇന്ദ്രിയങ്ങൾ ഇതുമുതൽ ആത്മാവിനാൽ നീതിയുടെ ഉപകരണങ്ങളായി മാറുന്നു. ‘നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിന് സമർപ്പി ക്കരുത്; പ്രത്യുത, മരിച്ചവരിൽ നിന്നു ജീവൻ പ്രാപിച്ചവരായി നിങ്ങ ളെത്തന്നെയും, നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങ ളെയും ദൈവത്തിന് സമർപ്പി സമർപ്പിക്കുവിൻ’. ഇങ്ങനെ ദൈവത്തിന് സമർപ്പിച്ചു കഴിയുമ്പോൾ സുവിശേഷവേലയ്ക്കായി ദൈവം ഈ ഇന്ദ്രി യങ്ങളെ ഉപയോഗിക്കുന്നു. മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ കാര്യങ്ങൾ ഗ്രഹിക്കാൻ തക്ക വരങ്ങൾ അവർക്ക് ലഭിക്കുന്നു. എല്ലാ വരങ്ങളും സഭയുടെ വളർച്ചയ്ക്കു വേണ്ടിയാണ്. ഈ ഇന്ദ്രിയങ്ങൾക്ക് ഈ സമർപ്പ ണത്തിലൂടെ ലോകത്തിൻ്റെ കാര്യങ്ങളോട് താല്‌പര്യം കുറയുകയും ആത്മീയകാര്യങ്ങളിൽ താല്‌പര്യം ജനിക്കുകയും ചെയ്യുന്നു. എപ്പോഴും മേച്ഛമായ പുസ്തകങ്ങളും മാസികകളും വായിച്ചുകൊണ്ടിരുന്ന സഹോ ദരി ആത്മാവിൻറെ സ്‌പർശനത്തിൽ ദൈവവചനം മാത്രം വായിക്കുന്ന വളായി മാറിയതോർമ്മിക്കുന്നു. മറ്റുള്ളവരുടെ കുറ്റങ്ങൾ തേടിപ്പിടിച്ച് പറഞ്ഞുകൊണ്ടിരുന്ന ഒരാൾ ഇപ്പോൾ ആരേയും കുറ്റപ്പെടുത്താത്തവ നായി. അങ്ങനെ പലരിലും മാറ്റങ്ങൾ ഉണ്ടാകുന്നു.
ശരീരം, സമ്പത്ത്, ബന്ധങ്ങൾ ഇവ നാം ബലിപീഠത്തിൽ സമർപ്പിച്ച് നന്ദിയും സ്തോത്രവും പറഞ്ഞ്, ആത്മാവിന്റെ അഗ്നിയാൽ അത് ദഹി പ്പിക്കുമ്പോഴാണ് ഹൃദയത്തിൽ കുടികൊള്ളുന്ന വിഗ്രഹങ്ങൾ ഉടഞ്ഞു തകരുന്നത്. “എഫ്രായിം വിഗ്രഹങ്ങളുമായി നിനക്കെന്തു ബന്ധം? നിന് ക്കുത്തരമരുളുന്നതും നിന്നെ സംരക്ഷിക്കുന്നതും ഞാനാണ്” (ഹോ സി. 14:8). അതായത്, ദൈവമല്ലാത്ത മറ്റെല്ലാ ബന്ധങ്ങളും വിഗ്രഹാരാ ധന തന്നെയാണ്. ആരാധനയിൽ മാത്രമേ വിഗ്രഹങ്ങൾ ഉടയൂ, അതി നാൽ നമ്മുടെ പ്രശ്‌നം ഇവയിൽ ഏതു മേഖലയുമായി ബന്ധപ്പെട്ട താണോ അത് കണ്ടെത്തി ദൈവത്തെ ആരാധിക്കുക. അപ്പോൾ തിന്മ യുടെ മേൽ നമുക്ക് വിജയം ലഭിക്കും. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടു കയും ചെയ്യും.
എല്ലാം ബലിയായി അർപ്പിച്ചാണ് വിശുദ്ധീകരിക്കപ്പെടുന്നത്. വിശു ദ്ധീകരിക്കപ്പെട്ടാലേ അനുഗ്രഹിക്കപ്പെടൂ, മനുഷ്യൻ്റെ സഹനങ്ങളും ഇങ്ങനെ തന്നെ വിശുദ്ധീകരിക്കുന്നില്ലെങ്കിൽ അവ അനുഗ്രഹമായി മാറി ല്ല. ഈശോ തന്റെ സഹനത്തെ ബലിയർപ്പണത്തിലൂടെ വിശുദ്ധീകരി ച്ചു. അതിനാൽ നമ്മുടെ എല്ലാ സഹനങ്ങളും ബലിപീഠത്തിൽ കൊണ്ടു വരണം. നന്ദിയും സ്തോത്രവും പറഞ്ഞ് ബലിയർപ്പണ പ്രാർത്ഥന നടത്തണം. അപ്പോൾ പരിശുദ്ധാത്മാവിൻ്റെ അഗ്നി സഹനത്തിനുമേൽ ഇറങ്ങി വരും. ആ സഹനത്തിനുള്ളിൽ കിടക്കുന്ന അശുദ്ധിയെ അത് കത്തിച്ചു ചാമ്പലാക്കും. അശുദ്ധി എന്നത് എൻ്റെ സഹനത്തിന് അവനും അവളുമാണ് കാരണമെന്ന എൻ്റെ ചിന്ത തന്നെയാണ്. ആത്മാ വിനാൽ അഗ്നി കത്തിക്കഴിയുമ്പോൾ നമ്മൾ ആരെ കുറ്റപ്പെടുത്തിയി രുന്നോ അവരെയൊക്കെ നിരപരാധിയായി കാണാൻ ആത്മാവ് നമുക്ക് കാഴ്ച നല്‌കും. അങ്ങനെ കഴിയുമ്പോഴാണ് സഹനത്തിന് വലിയ അനു ഗ്രഹം കൈവരിക. അങ്ങനെ സഹനം കൊണ്ട് ദൈവത്തെ ആരാധി ക്കാനാകും. മാനവരാശിയുടെ രക്ഷയ്ക്കായി പ്രാർത്ഥനമാത്രം പോരാ ഞ്ഞതിനാലാണല്ലോ അവിടുന്ന് സഹനം കൂടി അർപ്പിച്ചത്.