
ഒരു മനുഷ്യന് ദൈവം നൽകുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങ ളിൽ ഒന്നാണ് സംതൃപ്തി. ജീവിതസൗകര്യങ്ങൾ വല്ലാതെ കൂടിയിട്ടുണ്ടെ ങ്കിലും അസംതൃപ്തരുടെ സംഖ്യയും പെരുകുകയാണ്. നിങ്ങൾ സംത്യ പ്തനാണോ എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നു വരിക നിരവധിയായ ജീവിത പ്രശ്നങ്ങളാവും. എവിടെ സംത്യ പ്തിയും സമാധാനവും എന്നു ചോദിച്ചു പോകും. ഭൗതികമായ എന്തെല്ലാം ഉണ്ടായാലും സംതൃപ്തി ഉണ്ടാകണമെന്നില്ല. അത് ആന്തരിക ഭാവമാണ്. ആത്മീയ അനുഭവമാണ്. സംതൃപ്ത മനസ്സിൽ നിന്നേ ആത്മാർത്ഥമായ സ്തുതിയും സ്തോത്രവും ഉയരുകയുള്ളൂ. ഏറെ സഹനങ്ങളിലൂടെ കടന്നുപോയ വി. പൗലോസ് എഴുതി: ഏതു സാഹചര്യ ത്തിലും സംതൃപ്ത്തിയോടെ കഴിയുവാൻ ഞാൻ പഠിച്ചിട്ടുണ്ട് (ഫിലി. 4:11) ആംഗ്ലേയ കവി ജോർജ് ഫ്രെഷ്വിൻ എഴുതി: ഒന്നുമില്ലായ്മകൾ ഏറെയു ണ്ട്. എന്നാൽ ദൈവം എനിക്കുണ്ട് എന്ന ബോധ്യം എപ്പോഴും സംതൃപ്തി നൽകുന്നു. ദുരാഗ്രഹങ്ങളും ആസക്തികളും അസംതൃപ്തിയിലേക്കും അരക്ഷി താവസ്ഥയിലേക്കും നയിക്കുന്നു. കൺമുമ്പിലുള്ളതു കൊണ്ട് തൃപ്തിപ്പെ ടുന്നതാണ് സങ്കല്പ്പങ്ങളിൽ അലയുന്നതിനേക്കാൾ നല്ലത് (സ.പ്ര.6:9). എന്താണ് സംതൃപ്തി? ഇത് ഒരു മാനസിക ഭാവമാണ്. ഒരുവൻ ഭൗതി കവസ്തുക്കളും സേവനങ്ങളും കൈവശം വയ്ക്കുകയോ ഉപയോഗിക്കു കയോ ചെയ്യുമ്പോൾ ലഭിക്കുന്ന ഫലമാണ് സംതൃപ്തി എന്നാണ് സാമ്പ ത്തികശാസ്ത്രം പറയുന്നത്. അളന്ന് തിട്ടപ്പെടുത്താനാവാത്ത ഒരവസ്ഥയാ ണത്. എല്ലാ മനുഷ്യരിലും ഏതാണ്ട് ഒരേ അളവിലാണ് ഇതുള്ളത്. അതു കൊണ്ട് സമ്പത്തിൻ്റെയും സമൃദ്ധിയുടെയും തോതനുസരിച്ച് സന്തുഷ്ടി വർദ്ധിക്കുന്നില്ല. സമ്പന്നരായ ആളുകൾക്ക് ലഭ്യമാകുന്ന സുഖസൗകര്യങ്ങൾ വളരെ കൂടുതലാണെങ്കിലും അവർക്കനുഭവപ്പെടുന്ന സന്തോഷവും സന്തു ഷ്ടിയും ആനുപാതികമായി വർദ്ധിക്കുന്നില്ല. ഒരു പരിധിവരെ മാത്രമേ അവർക്ക് പണം ചെലവിടാൻ കഴിയുകയുള്ളു. “സംതൃപ്തി ദരിദ്രരെ സമ്പ ന്നരാക്കും, അസംതൃപ്തി ധനികരെ ദരിദ്രരാക്കും” എന്ന് ബഞ്ചമിൻ ഫ്രാങ്ക്ളിൻ പറയുന്നു. ആഡംബരങ്ങൾ കമ്പോളത്തിൽ ലഭിക്കുന്ന ആഡംബര വസ്തുക്കൾ ജീവിതത്തെ ആയാസരഹിതമാക്കിയേക്കാം. ആഡംബരങ്ങളിലും സുഖഭോഗവസ്തുക്ക ളിലുമാണ് സംതൃപ്തിയുടെ ഉറവിടം എന്ന് ചിന്തിക്കുന്നവർ ഏറെയാണ്. അവർ വസ്തുക്കളെ സ്നേഹിക്കുകയും മനുഷ്യരെ ഉപയോഗപ്പെടുത്തു കയും ചെയ്യുന്നു. നേരെ തിരിച്ചാണ് സംഭവിക്കേണ്ടത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനല്ല, അയൽക്കാരനും അപരനും എന്തുണ്ടെന്നറിഞ്ഞ് അവരെ കടത്തിവെട്ടാനുള്ള മത്സരമാണ് എവിടെയും. അത്യാഗ്രഹങ്ങളും അമിതാ സക്തികളുടെയും നിഴലായി ദുഃഖങ്ങളും, ദുരുതങ്ങളും പുന്തുടരുന്നു. യഥാർത്ഥമായത് പദാർത്ഥമല്ല, ആത്മാവാണെന്ന സത്യം നാം ഓർക്കേണ്ട താണ്. “ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടു ത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ അവനെന്തു പ്രയോജനം? (ലൂക്ക 9:25). മൃഗങ്ങൾ അവയ്ക്കുവേണ്ട ഭക്ഷണം ലഭിച്ചാൽ സംതൃപ്തരായി വിശ്ര മിക്കും. എന്നാൽ വിവേചനബുദ്ധിയും, സ്വാതന്ത്ര്യവും ചിന്താശക്തിയുമൊ ക്കെയുള്ള മനുഷ്യൻ മാത്രം എപ്പോഴും അസ്വസ്ഥനും അസംതൃപ്തനുമാ ണ്. “മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നുത് (ലൂക്ക 12:15) എന്ന തിരുവചനം എല്ലാക്കാലത്തും എവിടെയും എത്രയോ അർത്ഥ സമ്പൂ ഷ്ടമാണ്. എന്തെല്ലാം ഭൗതികവസ്തുക്കളും സൗകര്യങ്ങളും ഉണ്ടായാലും എത്ര കിട്ടിയാലും സംത്യ പ്തനല്ലെങ്കിൽ അവൻ എങ്ങനെ സമാധാനവും സന്തോഷവുമുണ്ടാകും.
“ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ” എന്ന തിരു വചനത്തിന് വളരെ ആഴമായ അർത്ഥമുണ്ട്. ഒരു വ്യക്തി എത്ര ദരിദ്രനാ യാലും അരൂപിയിൽ ദരിദ്ര നല്ലെങ്കിൽ അവൻ ദരിദ്രന ല്ല, സന്തുഷ്ടനുമല്ല. അതു പോലെ എത്ര വലിയ സമ്പ ന്നനും ആത്മാവിൽ ദാരിദ്ര്യ മുണ്ടെങ്കിലേ സന്തോഷവും സമാധാനവും ലഭിക്കുകയു ള്ളു. മനുഷ്യന്റെ ആഗ്രഹമ 影 അത്യാഗ്രഹമാണ് അവന്റെ പ്രശ്നങ്ങൾക്കും
സംഘർഷങ്ങൾക്കും കാരണം. അത്യാഗ്രഹി ചെയ്യേണ്ടത് പലതും ചെയ്യാതെ, ചെയ്യ രുതാത്തത് ചെയ്യുവാനുള്ള പ്രേരണക്കടിമയായി തീരുന്നു. നിരവധി സാമൂഹ്യതി മകളുടെയും മൂലകാരണം ഇതാണ്.
അസംതൃപ്തിയുടെ മറ്റൊരു കാരണം താരതമ്യ പഠനമാണ്. നമുക്ക് നേടാൻ കഴിയാത്തതു പലതും മറ്റുള്ളവർ നേടുമ്പോൾ നമ്മുടെ മനസ്സിൽ അസംതൃ പ്തിയും നിരാശയും രൂപം കൊള്ളുന്നു. മറ്റുള്ളവരുടെ മെച്ചപ്പെട്ട അവസ്ഥ ഓർത്ത് അസൂയപ്പെടുവാനല്ല, നമ്മുടെ കഴിവുകൾ പരമാവധി ദൈവഹിത ത്തിനനുസൃതമായി പ്രയോജനപ്പെടുത്തുവാനാണ് നാം ശ്രമിക്കേണ്ടത്.
“സമ്പത്തു മാത്രമല്ല ജീവിതത്തിൽ സന്തോഷത്തിന് നിദാനം. അനേകം ദുഷ്ട രുടെ സമൃദ്ധിയേക്കാൾ നീതിമാൻ്റെ അൽപമാണ് മെച്ചം” (സങ്കീ. 37:16). ജീവിത ത്തിൽ കഷ്ടപ്പാടുകൾ സാധാരണമാണ്. എന്നാൽ, പ്രതിസന്ധികളെ തരണം ചെയ്ത് ലക്ഷ്യം പ്രാപിക്കുമ്പോൾ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും എത്രയോ ആസ്വാദ്യകരമാണ്. ത്യാഗം ഉള്ളപ്പോഴാണ് സ്നേഹം അതിൻ്റെ തെളിമ യിൽ പ്രകടമാകുന്നത്. സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകിയിരിക്കുന്നവർക്ക് സന്തുഷ്ടിയും സമാധാനവും ലഭിക്കാൻ ഇടയില്ല. നേരേമറിച്ച്, മറ്റുള്ളവരെ ആശ്വ സിപ്പിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ ആവും വിധം പരിഹരിച്ച് സൗഖ്യം വർദ്ധിപ്പിക്കുന്നതിനും ശ്രമിക്കുമ്പോൾ നമുക്കും സന്തുഷ്ടിയും സമാധാനവും കരഗതമാകും.
