വേണം കുറവുകൾ

സ്നേഹപൂർവ്വം പനയ്ക്കലച്ചൻ

ഓരോ വ്യക്തിക്കും ദൈവസന്നിധിയിൽ വലിയ വിലയാണുള്ളത്. ചുറ്റും ആൾക്കൂട്ടമു ണ്ടായിട്ടും സക്കേവു സിനെ ശ്രദ്ധിച്ച യേശു ഓരോ വ്യക്തിയെയും ശ്രദ്ധിക്കുന്നവനാണ്. നിന്നെ നീയായി കാണുന്നവനാണ് അവിടുന്ന്. അതുകൊണ്ട്, മറ്റുളളവ രിൽ നിന്നു വ്യത്യസ്ത മായ ഒരു വിളിയും തെരഞ്ഞെടുപ്പും ദൈവത്തിനു നിന്നെക്കുറിച്ചുണ്ട്

നാമറിയാത്ത ഒത്തിരി പേരുടെ അധ്വാനത്തിൻ്റെ കൂടി നേട്ടമാണ് നമ്മുടെ ജീവിതവും, ജീവിതസന്തോഷങ്ങളും. മറ്റുള്ളവരുടെ പ്രവൃത്തി കളിലെ സ്വാർത്ഥത നാം പെട്ടെന്ന് തിരിച്ചറിയുന്നു. എന്നാൽ നാം സ്വാർത്ഥരാണ് എന്നു നമുക്ക് മനസ്സിലാകുന്നില്ല. സ്വാർത്ഥതയുടെ മേൽ വിജയം വരിച്ചാലെ നമുക്ക് ജീവിതവിജയം നേടാനാവൂ. തിരുവചനം പറയുന്നു: സ്നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം (1കോറി 14:1).
സ്നേഹം കേന്ദ്രീകൃതമായി ജീവിതത്തെയും പ്രവർത്തനങ്ങ ളെയും ചിട്ടപ്പെടുത്തുക. സ്നേഹം കേന്ദ്രീകൃതമായി തീരുമാനങ്ങൾ എടുക്കുക. അപ്പോൾ അതുമൂലം ഉണ്ടാകുന്ന ക്ലേശങ്ങൾക്കും സഹന ങ്ങൾക്കും വലിയ അർത്ഥം ഉണ്ടാവും. സ്നേഹത്തിൽ വളരുന്നതാവണം നമ്മുടെ വഴികൾ. നമുക്ക് മറ്റുള്ളവരെ വേണം എന്ന് നമ്മെ ബോധ്യ പ്പെടുത്തുന്നത് നമ്മുടെ പരിമിതികളും കുറവുകളുമാണ്. അതുകൊണ്ട് നമ്മുടെ കുറവുകൾ നമ്മെ സ്നേഹത്തിൽ വളരാൻ സഹായിക്കുന്നു. നമ്മുടെ പരിമിതികൾക്ക് അർത്ഥമുണ്ട്. നമുക്ക് ബന്ധങ്ങൾ ഉണ്ടാകുന്ന തിന് കാരണമാകുന്നത് അവയാണ്. ദൈവത്തോടുള്ള ബന്ധം പോലും വളരുന്ന വഴി അതാണ്.

Read more