കുടുംബനാഥൻ എന്ന നിലയിൽ ഭർത്താവ് ഈശോയുടെ ദൗത്യം ഏറ്റെടുക്കുന്നു. വി. പൗലോസ് പഠിപ്പിക്കുന്നു. “ക്രിസ്‌തു തന്റെ ശരീ രമായ സഭയുടെ ശിരസ്സായിരിക്കുന്നതു പോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സാണ്. ക്രിസ് തന്നെ യാണ് ശരീരത്തിൻ്റെ രക്ഷകനും” (എഫേ. 5:23). ഓരോ കുടുംബത്തിലും ആഴത്തിൽ ധ്യാനി ക്കേണ്ട സ്നേഹസത്യമാണിത്. ശരീരത്തെ സംബന്ധിച്ചിടത്തോളം ശിരസ്സ് ചെയ്യേണ്ട ദൗത്യ ങ്ങളാണ് ഒരു കുടുംബത്തിൽ ഭർത്താവിനുള്ളത്. ശരീരത്തിൻറെ മുഴുവൻ വേദനയും ശിരസ്സാണ് വഹിക്കുന്നതെന്ന് വൈദ്യശാസ്ത്രം പഠിപ്പിക്കു ന്നു. ശിരസ്സും ശരീരവും നാഡീവ്യൂഹമെന്ന അത്ഭുത സംവിധാനത്താൽ ബന്ധിതമാണ്. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് മുറിവുണ്ടായാൽ നാഡീവ്യൂഹം അക്കാര്യം അപ്പോൾ തന്നെ ശിരസ്സിനെ അറിയിക്കുന്നു. ആ ഭാഗത്തെ സംരക്ഷിക്കുന്നതിനായി ശിരസ്സ് ഒരു വേദനാനുഭവം അവിടെ ഉടൻ ഉണ്ടാക്കുന്നു. അതുകൊണ്ടാണ് ശസ്ത്രക്രി യയ്ക്ക് മുമ്പ് ഡോക്‌ടർമാർ നാഡീവ്യൂഹത്തെ ആകെ നിശ്ചലമാക്കുന്ന ডোর (৫ സ്തേഷ്യ നൽകുന്നത്. അതി നുശേഷം ശരീരത്തിൽ എന്തു മുറിവുണ്ടായാലും വേദന അനുഭവപ്പെടില്ല. കാരണം തലച്ചോറ് വേദന അറിയുന്നി ല്ല. ഈ ശാസ്ത്രീയ വെളിച്ച ത്തിൽ പൗലോസിന്റെ ഉപമയെ വ്യാഖ്യാനിക്കു മ്പോൾ കുടുംബത്തിൽ ആർക്ക് എന്ത് പ്രശ്‌നമുണ്ടാ യാലും ഭർത്താവാണ്. അപ്പ നാണ് ഏറ്റവും തീക്ഷ്ണ മായും ആദ്യവും സംഭവം അറിയുന്നത്. അതു കൈകാര്യം ചെയ്‌തു കുടും ബത്തെ രക്ഷിക്കുക അദ്ദേഹ ത്തിന്റെ ചുമതലയാകുന്നു. അദ്ദേഹം ഭാര്യയെയോ മക്ക ളെയോ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. കുറ്റപ്പെടുത്തൽ നിർത്തി ഈശോയിലേക്ക് തിരിയണം. അവിടെ നിന്നും ശക്തി നേടണം. പ്രശ്‌നപരി ഹാരം കാണണം. തൻ്റെ നിയോഗം പൂർത്തിയാക്കണം ഈ പശ്ചാത്തലത്തിൽ പൗലോസ് ശ്ലീഹ സ്ത്രീക ളോട് പറയുന്ന നിർദ്ദേശവും കൂടുതൽ വ്യക്തമാകും. “ഭാര്യമാരെ നിങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനി ക്കുവിൻ (എഫേ. 5:22). ബഹു മാനിക്കുക എന്നാൽ അടിമ യായി ദാസ്യപ്പണി ചെയ്യുക എന്നല്ല. വി. പത്രോസ് ശ്ലീഹ പറയുന്നത് “ഭാര്യയും ഭർത്താവും കൃപയുടെ കാര്യ ത്തിൽ തുല്യരാണ്” എന്നാണ് (1പത്രോ. 3:7). അതുകൊണ്ട് ഭർത്താക്കന്മാരെ ബഹുമാനി ക്കുവാൻ ഭാര്യമാരോട് ഉപദേ ശിക്കുന്ന പൗലോസ് അവരെ അടിമകളാക്കുകകയല്ല. പിന്നെയോ കുടുംബങ്ങളിൽ രക്ഷാകര കൃപയായി മാറുന്നഒരു ദൈവികയുക്തി ഇവിടെ പ്രകടമാക്കുകയാണ്.ഈശോ സഭയെ സ്നേഹിച്ചതുപോലെ, കുറ്റപ്പെടുത്തലുകളോ, വിമർശന ങ്ങളോ ഇല്ലാതെ സമ്പൂർണ്ണമായി തന്നെ ഉൾക്കൊണ്ടതിന് ഭാര്യ ഭർത്താവിനെ നന്ദിയുടെയും പ്രതിബദ്ധതയുടെയും വിശുദ്ധമായ ഭയത്തോടെ സ്നേഹിക്കു ന്നതിനെ ഭർത്താക്കന്മാരെ ബഹുമാനിക്കുവാൻ പറയുമ്പോൾ ശ്ലീഹാ ഉദ്ദേശി ക്കുന്നത്. നിരുപാധികം അവളെ സ്നേഹിക്കുകയും, അവളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ഭർത്താവിന് താൻ എത്ര വിലപ്പെട്ടവളാണെന്ന് അവൾ മനസ്സിലാക്കുന്നു. വിവാഹജീവിതത്തെക്കുറിച്ചുള്ള വി. പൗലോസിന്റെ ഈ സമീ പനം അനുദിന ജീവിതത്തിൽ പ്രായോഗികമാണോ എന്നു സംശയിക്കുന്നവരു ണ്ട്. ചുറ്റും നടക്കുന്നത് എന്താണ് എന്നു നോക്കിയാവരുത്. പിന്നെയോ, അതി നായി ദൈവം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ നോക്കിയാവണം പ്രായോ ഗികമോ എന്ന വിലയിരുത്തേണ്ടത്. വിവാഹത്തിൻ്റെ കൃപ ദൈവത്തിന് എത്ര പ്രിയങ്കരമാണെന്നതിൻ്റെ സാക്ഷ്യമാണ് കാനായിലെ വിവാഹവിരുന്ന് ഭംഗിയായി നടക്കുവാൻ അവിടുന്ന് പ്രവർത്തിച്ച അത്ഭുതം. മനുഷ്യശേഷി പരാജയപ്പെടുന്ന എല്ലാ വേളകളിലും ഇത്തരം ദൈവിക ഇടപെടൽ അതിലൂടെ ഈശോ ഉറപ്പു തരികയാണ്. എന്നാൽ വിവാഹത്തിലെ കൃപയെ ഗൗരവമായി എടുക്കുവാൻ ഭാര്യയും ഭർത്താവും സന്നദ്ധമാകണം. എല്ലാം അങ്ങനെ സംഭവിച്ചു കൊള്ളും എന്നു കരുതരുത്. വി. പൗലോസ് ശ്ലീഹ പറയുന്നതു പോലെ ആ വൻ കൃപ മൺപാത്രങ്ങളിലാണ് നൽകപ്പെട്ടിരിക്കുന്നത് (2കൊറി 4:7). ഇത് എല്ലാവർക്കു മുള്ള മുന്നറിയിപ്പാണ്. മൺപാത്രം ഉടയാം കൃപ നഷ്‌ടപ്പെടുകയും ചെയ്യാം. ഈ കൃപ നഷ്‌ടപ്പെടാതിരിക്കുന്നതിന് കൊടുക്കുന്ന ഒരു വിലയും അധികമാവി ല്ല എന്നു നാം അറിയണം. ഈശോ പറയുന്നു: “നിങ്ങളുടെ നിക്ഷേപം എവിടെ യാണോ നിങ്ങളുടെ ഹൃദയവും അവിടെയായിരിക്കും” (മത്ത 6:21).
ഭർത്താവ്, ഭാര്യ, അപ്പൻ, അമ്മ എന്നീ ദൈവവിളികളും പൗരോഹിത്യത്തി ലേക്കുള്ള വിളിയേക്കാൾ ചെറുതോ, വിശുദ്ധി കുറഞ്ഞതോ അല്ല വിവാഹമെന്ന കൂദാശയിൽ പുരോഹിതനല്ല കാർമ്മികൻ. ദമ്പതികൾ തന്നെയാണ് വിവാഹ ത്തിൻ്റെ കൃപ പങ്കുവയ്ക്കുന്നത്. പുരോഹിതൻ സഭയുടെ ഔദ്യോഗിക സാക്ഷി മാത്രമാണ്. വിവാഹമെന്ന കൃപയുടെ പരികർമ്മികൾ എന്ന നിലയിൽ ഭർത്താവും ഭാര്യയും പ്രവാചകനും, പുരോഹിതനും ഇടയനും ആവണം. പ്രവാചകൻ എന്ന നിലയിൽ അവർ ഒന്നിച്ചു പ്രാർത്ഥിക്കണം. ദൈവിക വെളിപാടുകൾ സ്വീകരിക്ക ണം. മറ്റുള്ളവരുമായും മക്കളുമായും പങ്കുവയ്ക്കണം. പുരോഹിതർ എന്ന നില യിൽ തങ്ങളുടെ ജീവിത വിശുദ്ധികൊണ്ട് അവർ പരസ്‌പരം വിശുദ്ധീകരിക്ക ണം. ഇടയന്മാർ എന്ന നിലയിൽ പരസ്‌പരവും മക്കളെയും വലിയ ഇടയനായ ഈശോയിലേക്ക് നയിക്കണം. അതുകൊണ്ടാണ് കുടുംബം ഗാർഹിക സഭയാണ് എന്നു പഠിപ്പിക്കുന്നത്. വിവാഹത്തിലെ തങ്ങളുടെ വിളിയിലേക്കാവണം ദമ്പതി കളുടെ ഹൃദയം തിരിഞ്ഞിരിക്കേണ്ടത്. അതിനായി എന്തു വില കൊടുക്കുവാനും തയ്യാറാകണം. അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണം. ആദ്യകു ടുംബത്തിൻ്റെ പതനം എല്ലാ കുടുംബത്തിനും മുന്നറിയിപ്പാകണം.
ആദ്യകുടുംബം ദൈവസന്നിധിയിൽ എത്ര പ്രിയങ്കരമായിരുന്നു എന്നു കണ്ട സാത്താന്യ ലോകം അതിനെ തകർക്കാൻ കച്ച കെട്ടി ഇറങ്ങി. അവൻ്റെ കെണി യിൽ സ്ത്രീയും പുരുഷനും വീണു. ദൈവം മനുഷ്യനായി രൂപകൽപന ചെയ്തു നൽകിയ കുടുംബത്തെ തകർക്കുവാൻ സാത്താൻ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട് എന്ന് എല്ലാവരും ഓർക്കുക. അതിൻ്റെ ഭാഗമാകുവാനും പുരുഷനോ, സ്ത്രീയോ വഴിതെറ്റുമ്പോൾ ഇടപെട്ട് അതിനെ രക്ഷിക്കാനും ദൈവം കാണിക്കുന്ന താത്‌പര്യം തന്നെ ദൈവം ഈ നിധിക്കു കൊടുക്കുന്ന വിലയുടെ അടയാളമാ ണ്. ഉത്തരവാദിത്വമില്ലായ്‌മ കൊണ്ടും, അശ്രദ്ധ കൊണ്ടും അവഗണന കൊണ്ടും മൺപാത്രം ഉടയാം. പങ്കാളികൾ പരസ്‌പരം അവഗണിക്കുമ്പോഴും മുറിവുകൾ വളരാൻ അനുവദിക്കുമ്പോഴും നിരുത്തരവാദിത്വം വളരുന്നു. ഓരോ ദിവസവും അന്നുണ്ടാക്കിയ മുറിവുകൾക്ക് ഭാര്യയും ഭർത്താവും പരസ്‌പരം മാപ്പു ചോദി ക്കുന്നതും ഒന്നിച്ചു പ്രാർത്ഥിക്കുന്നതുമാണ് രക്ഷാമാർഗ്ഗം. സൂര്യൻ അസ്‌തമിക്കും മുമ്പ് കോപം അവസാനിപ്പിക്കണമെന്ന് വി. പൗലോസ് ശ്ലീഹ ഉപദേശിക്കുന്നു (എഫേ. 4:26-27). ദൈവസന്നിധിയിൽ വിവാഹത്തിൻ്റെ കൃപ ആഘോഷിക്കുന്ന അവർ എല്ലാത്തരം ഇരുട്ടിനെയും അകറ്റുകയും പ്രകാശം പരത്തുകയും ചെയ്യും.
സർവശക്തനായ പിതാവേ, ഓരോ ദൈവവിളിയോടും ചേർത്തു അവിടുന്ന് നൽകുന്ന ‘രക്ഷാകര കൃപ’ ചോരാതെ. വിശുദ്ധിയിലും വിശ്വസ്ഥതയിലും ജീവി ക്കുവാൻ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണമേ. സർവകൃപകളുടെയും മധ്യസ്ഥയായ പരിശുദ്ധ അമ്മേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.