വിട്ടുകൊടുക്കൽ

ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിൽ സഹനത്തിനും രോഗ ത്തിനുമൊക്കെ ദൈവം വിട്ടുകൊടുക്കും. അതി ലൂടെ ഒരു ഉപരി നന്മ ദൈവം കാണുന്നു. ഈ ഉപരി നന്മ കാണുന്ന ദൈവത്തിൻ്റെ മനസ്സ് ഓരോരുത്തർക്കും സ്വീകരിക്കാൻ സാധി ച്ചാലേ വിട്ടുകൊടുക്കലി ലൂടെ എന്താണ് കർത്താവ് അർത്ഥമാ ക്കുന്നതെന്ന് മനസ്സിലാ ക്കാനായിട്ട് സാധിക്കുകയുള്ളൂ.

ർത്താവിന്റെ സ്വഭാവത്തിന്റെ ഒന്നാമത്തെ പ്രത്യേകത, കർത്താവ് വീഴുന്നവരെ താങ്ങുന്നവനാണ്. മനുഷ്യൻ പല രീതിയിൽ വീഴാം. പാപ ത്തിൽ വീഴാം, രോഗത്തിൽ വീഴാം. പല വിധത്തിലുള്ള പ്രശ്‌നങ്ങളിൽ വീഴാം. ഇങ്ങനെ ജീവിതത്തിൻ്റെ ഏതു വ്യത്യസ്‌തമായ അവസ്ഥകളിലും വീഴുന്നവനാണോ മനുഷ്യൻ, ആ വീഴുന്ന മനുഷ്യനെ താങ്ങുന്ന ഒരു ദൈവം ഉണ്ട്. ആ ദൈവം ആണ് നിൻ്റെ ദൈവം. മനുഷ്യരാണെങ്കിലോ, മനുഷ്യർ വീണവരെ തള്ളും. ആരോഗ്യം ക്ഷയിച്ചാൽ, അധികാരം ക്ഷയി ച്ചാൽ, സമ്പത്ത് ഇല്ലാതായാൽ മനുഷ്യൻ മനുഷ്യനെ അവഗണിക്കും. എന്നാൽ, നീ വീഴുന്നവനായാലും വീഴുന്ന നിന്നെ താങ്ങാൻ ദൈവത്തിന്റെ കരം ഉണ്ട്.
രണ്ടാമത്തെ കാര്യം, അവിടുന്ന് നിലം പറ്റിയവരെ എഴുന്നേല്പിക്കുന്നു. യോഹന്നാന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിൻ്റെ ഒന്നു മുതലുള്ള തിരു വചനത്തിൽ പറയുന്നു: പാപത്തിൽ നിലം പറ്റിയ, വ്യഭിചാരത്തിൽ പിടി ക്കപ്പെട്ട സ്ത്രീ – ആ നിലം പറ്റിയ സ്ഥലത്ത് നിന്ന് യേശു അവളെ എഴു ന്നേല്പിച്ച് ഒരു പുതിയ വ്യക്തിയാക്കി മാറ്റി. യോഹന്നാന്റെ സുവിശേഷം അഞ്ചാം അദ്ധ്യായം ഒന്നുമുതലുള്ള തിരുവചനങ്ങളിൽ മുപ്പത്തിയെട്ടു വർഷക്കാലം രോഗത്തിൻ്റെ അവസ്ഥയിൽ നിലം പറ്റി കിടന്നവനെ ഈശോ അവിടെ നിന്ന് എഴുന്നേല്‌പിച്ച് അനേകർക്ക് സാക്ഷ്യം വഹിക്കാൻ വേണ്ടി നിൻ്റെ കിടക്കയുമെടുത്ത് നടക്കുകയെന്ന് പറഞ്ഞു. രോഗത്തിൻ്റെ ഏതവ സ്ഥയിലാണോ നീ നിലംപറ്റി കിടക്കുന്നത്. കർത്താവ് അവനെ/അവളെ എഴുന്നേല്പ്‌പിച്ച് നടത്തും. ആ കർത്താവിനെ നിനക്ക് കാണാനായി സാധി ക്കണം. അപ്പസ്തോലപ്രവർത്തനം ഒൻപതാം അദ്ധ്യായത്തിൽ സാവൂ ളെന്ന അഹങ്കാരത്തിൻ്റെ കുതിരപ്പുറത്ത് സഞ്ചരിച്ചവനെ, അഹങ്കാരത്താൽ നിലംപറ്റിയവനെ ഈശോ എഴുന്നേല്‌പിച്ച് പൗലോസ് ആക്കി.
മൂന്നാമതൊരു കാര്യം, അത് ദൈവത്തിൻ്റെ വിട്ടു കൊടുക്കുന്ന സ്വഭാവം ആണ്. ദൈവം വിട്ടു കൊടുക്കുന്നു. തന്റെ പുത്രനെ മരണത്തിന് വിട്ടു കൊടുക്കുന്നു. പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിനു വേണ്ടി യേശുവിനെ വിട്ടു കൊടുത്തു. എന്താണ് ഈ വിട്ടുകൊടുക്കൽ. ഉപരി നന്മയ്ക്കു വേണ്ടി യുള്ള ദൈവത്തിൻ്റെ പദ്ധതിയെയാണ് വിട്ടുകൊടുക്കുകയെന്നു പറയുന്നത്. ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിൽ സഹനത്തിനും രോഗത്തിനു മൊക്കെ ദൈവം വിട്ടുകൊടുക്കും. അതിലൂടെ ഒരു ഉപരിനന്മ ദൈവം കാണു ന്നു. ഈ ഉപരി നന്മ കാണുന്ന ദൈവത്തിൻ്റെ മനസ്സ് ഓരോരുത്തർക്കും സ്വീകരിക്കാൻ സാധിച്ചാലേ വിട്ടുകൊടുക്കലിലൂടെ എന്താണ് കർത്താവ് അർത്ഥമാക്കുന്നതെന്ന് മനസ്സിലാക്കാനായിട്ട് സാധിക്കുകയുള്ളൂ. ജോബിന്റെ പുസ്‌തകത്തിൽ ജോബിൻ്റെ ജീവിതം കർത്താവ് പിശാചിന് വിട്ടുകൊടുത്തത് കാണാം. കർത്താവ് പിശാചിന് വിട്ടുകൊടുത്തപ്പോൾ അവന് എല്ലാം നഷ്‌ടപ്പെട്ടു. അവൻ രോഗി ആയി. അവൻ സഹിക്കുന്ന അവസ്ഥയിലായി. ഈ വിട്ടുകൊടുക്കലിലൂടെ ജോബിന് സംഭവിച്ചത് ഉപരി നന്മയ്ക്ക് വേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതിയാണ്. നഷ്ടപ്പെട്ടത് മുഴു വൻ ഇരട്ടിയായിട്ട് തിരിച്ച് കൊടുത്തുവെന്ന് ജോബിൻ്റെ പുസ്‌തകം നാല്പ‌ത്തി രണ്ടാം അദ്ധ്യായത്തിൻ്റെ പത്താം തിരുവചനത്തിൽ സാക്ഷ്യ പ്പെടുത്തുന്നു. അതുകൊണ്ട് നമ്മളൊക്കെ മനസ്സിലാക്കണം ഇരട്ടി നന്മ തരുന്ന കർത്താവ് ചില കാര്യങ്ങളിലെല്ലാം നമ്മെ വിട്ടു കൊടുക്കും. ഈ വിട്ടുകൊടുക്കലിൻ്റെ അർത്ഥം ഗ്രഹിച്ചാലെ ആനന്ദത്തോടെ ജീവിക്കാനാ
യിട്ട് സാധിക്കുകയുള്ളൂ.