ദൈവവചനത്തിന് അനന്തയോഗ്യതയുണ്ട്. അനന്ത ശക്തിയുണ്ട്. ഒരേ ഒരു വചനത്താലാണ് ഈ പ്രപഞ്ചം മുഴുവൻ ദൈവം സൃഷ്ടിച്ച്, ഭ്രമണ പഥത്തിൽ നിർത്തിയിരിക്കുന്നത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി പിതാവ് സെമിനാരിയിൽ എൻ്റെ മുതിർന്ന ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ശാസ്ത്രപരമായ ഒരു ലേഖനം തയ്യാ റാക്കി സെമിനാരിക്കാർക്ക് മുമ്പിൽ അവതരിപ്പി ക്കുവാൻ അക്കാലത്ത് അദ്ദേഹത്തോട് സെമിനാരി അധികാരികൾ പറഞ്ഞു. അദ്ദേഹം ബി.എക്കാ രനും ഞാൻ ബി.എസ്.സിക്കാരനുമായിരുന്നു അക്കാലത്ത്, അദ്ദേഹം ലേഖനം എന്റെയടുക്കൽ കൊണ്ടുവന്നു. അതിൽ വല്ല തെറ്റുമുണ്ടോ എന്ന് നോക്കാൻ എന്നോട് പറഞ്ഞു. ഞാൻ ഒരു തെറ്റും കണ്ടുപിടിച്ചില്ലെങ്കിലും ഞാൻ കണ്ടുപിടിച്ച ഒരു രഹസ്യമുണ്ടായിരുന്നു. ഭൂമിയേക്കാൾ ഒരു കോടി വലുപ്പക്കൂടുതൽ സൂര്യനുണ്ട്. സൂര്യനേക്കാൾ വലി പ്പമുള്ള പതിനായിരം കോടി നക്ഷത്രങ്ങൾ വേറെയുണ്ട്. ഓരോ നക്ഷത്രത്തിനും ചുറ്റും നിരവധി ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഭ്രമണം ചെയ്തുക്കൊണ്ടിരിക്കുന്നു അടുത്തകാലത്ത് ഇതെക്കുറുച്ചു പ്രസം ഗിച്ചപ്പോൾ കേൾവിക്കാരനായി ഒരു ശാസ്ത്രജ്ഞൻ എന്റെയടുക്കൽ വന്നു പറഞ്ഞു: പതിനായിരം കോടിയല്ല, പിന്നെയും പതി നായിരം കോടിയുണ്ട്. ഓരോ ഗാലക്സിയിൽ തന്നെയുണ്ട് ഇത്രയും. ഇവയെ എല്ലാം ഒറ്റവാക്ക് കൊണ്ട് ദൈവം പരിപാലിക്കുന്നു. നമ്മുടെ കാര്യമെടുക്കുക. 743 കോടി ജനം. ഓരോരുത്തരെയും കുറിച്ച് ഒരു ചിന്ത നിന്റെ മന സ്സിൽ വരുന്നതിന് മുമ്പ് ഞാനറിയുന്നു.
കൊറിന്ത്യർക്കുള്ള ലേഖനം പറയുന്നു: എഴുതപ്പെട്ട വചനം നമുക്കു വേണ്ടിയും നമ്മെപ്രതിയുള്ള തുമാണ്. നമ്മെക്കുറിച്ചുള്ള വചനമാണ് (1കോറി 10:11).
ഈ പ്രപഞ്ചം മുഴുവൻ ദൈവത്തിന്റെ വിരൽ തുമ്പി ലാണ്. വചനത്തിന്മേലാണ് അതു നിൽക്കുന്നത്. ആദി യിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെ യായിരുന്നു. വചനം ദൈവമാ യിരുന്നു. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്ത്വം നമ്മൾ ദർശിച്ചു. കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെയും ഏക ജാതന്റെ തുമായ മഹത്ത്വം (യോഹ 1:14). സമ സ‌വും അവനിലൂടെ ഉണ്ടാ യി. ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല. (യോഹ 1:3).
സൃഷ്ട‌ികർമ്മം മുഴു വൻ ദൈവം നടപ്പാക്കിയത് യേശുവിലൂടെയാണ്. പിതാ വിനെപ്പോലെ തന്നെ പുത്ര നെയും എല്ലാവരും അനുസ രിക്കണം. പിതാവിനെ ബഹു മാനിക്കുന്നതുപോലെ തന്നെ പുത്രനെയും ബഹുമാനിക്ക ണം. യേശു പറയുകയാണ്: ഞാൻ പിതാവ് ചെയ്തു കാണിക്കുന്നതല്ലാതെ സ്വന്തം ഇഷ്ട‌ത്താലെ ഒന്നും ചെയ്യുന്നില്ല.
ഒരിക്കൽ സൗത്ത് ആഫ്രിക്കയുടെ അടുത്തരാജ്യമായ ഓസനിയയിൽ ധ്യാനപ്രസംഗം നടത്തുമ്പോൾ കൂടെയുണ്ടായിരുന്ന ഒരു അത്മായ സഹോദരൻ പ്രാർത്ഥന നയിക്കുകയായിരുന്നു. അയാൾക്കു ഒരു ദർശനമുണ്ടായി. സ്ട്രെച്ചറിൽ ഒരു ചെറുപ്പക്കാരൻ വരുന്നു. അവന് രോഗശാന്തി ലഭിക്കുന്നു. ഉടനെ അവൻ അത് വിളിച്ചു പറഞ്ഞു. പിതാവ് ചെയ്യുന്നത് കാണിച്ചു കൊടുക്കുകയാണ്. അത് പുത്രൻ്റെ ആത്മാവ് കാണിച്ചു കൊടുക്കുന്നു. അപ്പോൾ തന്നെ അവൻ സുഖപ്പെട്ട് ഓടി നടക്കാൻ തുടങ്ങി. ഈശോ പറയുകയാണ്: പിതാവ് ചെയ്തു കാണിക്കുന്നതല്ലാതെ ഞാൻ ഒന്നും ചെയ്യുന്നില്ല. പിതാവും ഞാനും ഒന്നാണ്. പിതാവിൻ്റെ ഇഷ്‌ടം നിറവേറ്റുന്നതാണ് എൻ്റെ ഭക്ഷണം. സിഡ്‌നിയിൽ നിന്നും കൊല്ലം സ്വദേശിയായ ഒരു സഹോദരി പോട്ടയിലേക്കു വിളിച്ചു. അച്ചാ, ഇൻഡോനേഷ്യയിലാണ് എൻ്റെ ആങ്ങള കുടുംബമായി താമസി ക്കുന്നത്. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള സുനാമിയും ഭൂകമ്പവും അവിടെ വരുന്നു എന്ന് അറിയിപ്പുണ്ട്. അവർ നിലവിളിച്ചു കൊണ്ടാണ് പറഞ്ഞത്. ഞാൻ പറഞ്ഞു: ഒന്നും പേടിക്കേണ്ട. നമ്മുടെ കൈയിൽ പറ്റിയ വചനമല്ലേ ഇരിക്കുന്ന ത്. വചനം ഏറ്റുപറഞ്ഞാൽ മതി വെളിപാട് പുസ്‌തകം പറയുന്നു: പ്രവചനകാ ലത്ത് മഴ പെയ്യാതിരിക്കാൻ വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവർക്കുണ്ട് (11:6). മൂന്നു പ്രാവശ്യം ചൊല്ലിക്കൊടുത്തു. ദൈവവചനത്തിന്റെ അനന്തശക്തിയാൽ ഇന്തോനേഷ്യയിൽ തലപൊക്കിയിരിക്കുന്ന സുനാമിയും ഭൂക നവും ബന്ധിക്കപ്പെടട്ടെ. അത് മൂന്നുപ്രാവശ്യം പറഞ്ഞുകൊടുത്തു. ഇത് 2012ലായിരുന്നു. ഇനി നമ്മുടെ ജീവിതകാലത്ത് സുനാമി ഉണ്ടാകുക യില്ലെന്നാണ് ഞാൻ പ്രസംഗിക്കുന്നത്. നമ്മുടെ ഓർമ്മയിലുള്ള സുനാമിയിൽ ഒറ്റ ദിവസം കൊണ്ട് മൂന്നു ലക്ഷം പേർ കൊല്ലപ്പെട്ടു. ദൈവം കൊല്ലുന്നവനാണോ? അല്ല. കൊലയാളി ആരാ? സാത്താനാണ്. സാത്താന് എങ്ങനെ ഭൂമിയുടെ മേൽ അധികാരം കിട്ടി? മനുഷ്യരായ മനുഷ്യ രെല്ലാം പാപം ചെയ്‌തു കുട്ടുകയാണ്. ഉടനടി ശിക്ഷിക്കുന്നില്ലായെന്നു കരുതി ദൈവകല്പ‌നാലംഘനം പെരുകുന്നു. അപ്പോൾ ഭൂമിയുടെ മേൽ സാത്താന് അധി കാരം കിട്ടി. അതാണ് ആ മൂന്നു പ്രലോഭനങ്ങളുടെ മദ്ധ്യേ യേശുവിനോട് സാത്താൻ പറഞ്ഞത്. “ഈ കാണുന്നതെല്ലാം എൻ്റേതാണ്. നീ എന്നെ താണു വീണു ആരാധി ക്കാമെങ്കിൽ നിനക്കിത് തന്നേക്കാം. ഈശോ വചനം തന്നെയായതുകൊണ്ട് വച നത്തിലൂടെ മറുപടി പറഞ്ഞു: എൻ്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാ ധിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കൊടുങ്കാറ്റ് വീശി ഫ്ളോറിഡ സംസ്ഥാ നത്ത് ഒരുപാട് നാശനഷ്‌ടങ്ങൾ എല്ലാ കൊല്ലവുമുണ്ടാകുമായിരുന്നു എന്ന് അമേ രിക്കയിൽ ധ്യാനിപ്പിക്കാൻ പോയപ്പോൾ അറിയാനിടയായി. ഞങ്ങൾ ഉണ്ടായിരുന്ന കാലത്തും അതിൻ്റെ സൂചനകളുണ്ടായി. ഈശോ കൊടുങ്കാറ്റിനെ ബന്ധിച്ച അതേ വചനത്താൽ ഞങ്ങൾ ഫ്ളോറിഡായിൽ ഉയർന്ന കൊടുങ്കാറ്റിനെ ബന്ധിച്ചു. ഫ്ളോറിഡായിലേക്ക് കൊടുങ്കാറ്റ് വന്നില്ല. ദൈവവചനത്തിന് ദൈവതുല്യമായ അനന്തശക്തിയുണ്ട്. വിശ്വാസം ഉയർത്തുന്ന വചനങ്ങൾ, പ്രത്യാശ ഉണർത്തുന്ന വചനങ്ങൾ ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി പോയാൽ പോരാ. എഴുതിവച്ച് ആവർത്തിച്ച് പതിവായിട്ട് ഏറ്റുപറഞ്ഞ് ദൈവവചനത്തിന്റെ ശക്തിയാൽ അത്ഭുതങ്ങൾ അട യാളങ്ങൾ രോഗശാന്തികൾ യേശുവിൻ്റെ നാമത്തിൽ ലോകം മുഴുവനിലും എല്ലാ രാജ്യങ്ങളിലും എല്ലാ പട്ടണങ്ങളിലും എല്ലാ ഗ്രാമങ്ങളിലും ഇടവകകളിലും രൂപ തകളിലും സംഭവിക്കട്ടെ. ഈ അഭിഷേകം ലോകത്തിൻ്റെ അതിർത്തികളിലേക്ക് പോയിക്കൊണ്ടിരിക്കട്ടെ. കാണപ്പെടുന്നവ കാണപ്പെടാവത്തയിൽ നിന്നും ഉണ്ടാക്കിയ ദൈവവചനമെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന് അനിവാര്യമായ പലതും എങ്ങനെ സംഭവിക്കും എന്ന് ഭയപ്പെട്ടു കഴിയുന്ന ഞങ്ങളെ ബലപ്പെടുത്തണമെ. ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക എന്ന് ജായിറോസിനോട് പറഞ്ഞ അവിടുത്തെ വചനം ഞങ്ങളെയും ബലപ്പെടുത്തട്ടെ. വചനത്തിൻ്റെ അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമെ. ആമ്മേൻ.