ലോകത്തിൻ്റെ നിസ്സാരതകുരിശിൻറെ സന്ദേശം

മനുഷ്യന് വിലയില്ല, സൃഷ്‌ടവസ്‌തു ക്കൾക്കാണ് മനുഷ്യനേ ക്കാൾ വിലയുള്ളത് എന്ന സാത്താൻ തട്ടിപ്പ് ഇന്നും മനുഷ്യനെ ബാധി ച്ചിരിക്കുന്നു. നല്ല വസ്ത്രം ധരിച്ച് വില യുള്ള കാറിൽ വരുന്ന വനെ ആദരിക്കുമ്പോൾ, കീറിയ ഉടുപ്പുമിട്ട് നടന്ന് വിയർത്തു വരുന്നവനെ ആദരിക്കാൻ കഴിയുന്നി ല്ല. ഇവിടെ ആദരിക്കു ന്നത് നല്ല വസ്ത്ര ത്തെയും വിലയുള്ള കാറിനെയും മറ്റുമാ ണെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ?

നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന വർക്ക് അതു ദൈവത്തിൻ്റെ ശക്തിയത്രെ.” (1കോറി 1:18)
പഴം നിന്നെ ദൈവത്തെപ്പോലെയാക്കും എന്ന സാത്താനിക വചനം അംഗീകരിക്കുന്നവർ നാശ ത്തിന്റെ വഴിയേ ചരിക്കുന്നു. അവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. എന്നാൽ, ഗോതമ്പുമണി പോലെ ഇവിടെ അഴുകുന്നവർക്കേ പുതിയ ജീവൻ പ്രാപിക്കാനാവൂ എന്ന് ക്രിസ്‌തു വചനം സ്വീകരിക്കു ന്നതിനു നമ്മെ നിർബന്ധിക്കുന്നതാണ്, അവിടുത്ത് കുരിശിന്റെ പുകഴ്‌ചയായ ഉത്ഥാനം. യേശു കുരിശിൽ തന്നെത്തന്നെ തകർക്കാൻ വിട്ടുകൊടുത്തു. താൻ പറ ഞ്ഞതു സത്യമാണെന്നു തെളിയിക്കുന്നതിനു വേണ്ടി യായിരുന്നു അത്. ഉത്ഥാനത്തിൻ്റെ മഹത്വം കണ്ട റിഞ്ഞ ക്രിസ്തുശിഷ്യർക്ക് അതിൽ വിശ്വസിക്കാൻ വിഷമമില്ല. എന്തും ഉപേക്ഷിക്കാൻ വിഷമമില്ല. കാരണം. കർത്താവിനെപ്രതി ഉപേക്ഷിക്കുന്നവർക്ക് എന്തും നൂറിരട്ടിയായി. നിത്യജീവനായി തിരികെ ലഭിക്കും എന്ന് ഉത്ഥാനം ഉറപ്പു നല്കുന്നു. ഈ പഴംനിന്നെ ദൈവത്തെപ്പോലെ യാക്കും എന്ന സാത്താൻ്റെ വഞ്ചനയെ തകർക്കുന്ന സത്യമാണ് കുരിശും ഉത്ഥാ നവും.
പഴം എന്നുവച്ചാൽ ക്ഷണികസുഖം എന്നു മന സ്സിലാക്കണം. താല്കാലിക മായത്, പെട്ടെന്ന് അഴുകി പ്പോകുന്നത്, ക്ഷണഭംഗുര മായത് എന്നൊക്കെ ഈ പ്രതീകത്തിന് വ്യാഖ്യാ നാർത്ഥം കല്പ‌ിക്കാം. സാത്താൻ പറഞ്ഞത്ഇതാണ്: ഇന്നു മരിച്ചാൽ നാളെ അഴുകിപ്പോകുന്ന ഈ ജഡത്തിലേയ്ക്ക് ഏറ്റു വാങ്ങുന്ന ക്ഷണികസുഖ മാണ് ഏറ്റവും വലുത്. ഇത് അനുഭവിച്ചാൽ ദൈവത്തെ പ്പോലെയാകാം. ജഡത്തിനു സുഖം തരുന്ന വസ്തു‌ ക്കളും വിഷയങ്ങളും കൈവശം വച്ചാൽ ദൈവ ത്തെപ്പോലെയാകാം. നീ ആഗ്രഹിക്കുന്നതൊക്കെ നേടിയെടുത്താൽ നിനക്ക് ദൈവതുല്യനാകാം. അതു കൊണ്ട് ദൈവത്തിൻ്റെ ആവശ്യം തന്നെയില്ല. ദൈവത്തെ അനുസരിച്ച് നട ന്നാൽ പല സുഖങ്ങളും നിനക്ക് നിഷേധിക്കപ്പെടും. അതുകൊണ്ട് ദൈവത്തെ പ്പോലെയാകാൻ ദൈവത്തെ തിരസ്ക്കരിച്ച് ഭൗതികവാദത്തിലേക്ക് (മെ റ്റീരിയലിസത്തിലേക്ക്) പിന്തിരിയുക.
ഈ വഞ്ചന മനുഷ്യനെ ശരിക്കും ബാധിച്ചിരിക്കുന്നു. മാർക്കറ്റും ഉപഭോഗ‌സം സം സ്കാരവും മനുഷ്യന് സുഖം വാഗ്ദാനം ചെയ്യുക യാണ്. വഴിയിൽ കാണുന്നപരസ്യപ്പലകകളിലും പത്ര മാസികകളിലും ടെലിവിഷനുകളിലും റേഡിയോയിലും എല്ലാം ഈ പഴം നിന്നെ എന്ന ദൈവത്തെപ്പോലെയാക്കും എപ്പോഴും ആവർത്തിക്കുന്ന ത്. മനുഷ്യൻ അറിയാതെ പഴങ്ങളിലേക്കു മാത്രം നോക്കി സന്തോഷം സ്വപ്നം കാണുന്നു. പഴ ങ്ങൾ വാങ്ങി ഉപയോഗിച്ച് സുഖമറിയുമ്പോൾ അത്ി നേക്കാൾ സുഖസൗകര്യ ങ്ങൾ തരുന്ന മറ്റൊന്ന് മാർക്കറ്റിൽ വന്നു കഴിയും. പിന്നെ അതിലേക്കു നോക്കിയിരുന്നു നെടുവീർപ്പെടുകയായി. നിരന്തരം വഞ്ചനയിൽപ്പെട്ടു കഴിയുന്ന ദുർഭഗമായ സ്ഥിതി വിശേഷം.
മനുഷ്യന് വിലയില്ല, സൃഷ്‌ടവസ്‌തുക്കൾക്കാണ് മനുഷ്യനേക്കാൾ വില യുള്ളത് എന്ന സാത്താൻ്റെ തട്ടിപ്പ് ഇന്നും മനുഷ്യനെ ബാധിച്ചിരിക്കുന്നു. നല്ല വസ്ത്രം ധരിച്ച് വിലയുള്ള കാറിൽ വരുന്നവനെ ആദരിക്കുമ്പോൾ, കീറിയ ഉടുപ്പുമിട്ട് നടന്ന് വിയർത്തു വരുന്നവനെ ആദരിക്കാൻ കഴിയുന്നില്ല. ഇവിടെ ആദരിക്കുന്നത് നല്ല വസ്ത്രത്തെയും വിലയുള്ള കാറിനെയും മറ്റു മാണെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ?
വിലകൂടിയ ആഭരണങ്ങൾ അണിയാൻ കൊതിക്കുന്നവൻ എന്താണ് തെളി യിക്കുന്നത്? എനിക്കു വിലയുണ്ടാകണമെങ്കിൽ വിലയുള്ള പൊന്ന് ദേഹ ത്തണിയണം എന്നല്ലേ? അപ്പോൾ ഇവിടെ വിലകെട്ട മനുഷ്യന് വിലയുണ്ടാ ക്കാൻ വിലയുള്ളതെന്നു സാത്താൻ പറഞ്ഞ സൃഷ്ട്‌ടവസ്‌തു കൂടിയേ തീരു എന്നു വരുന്നു. ആഭരണം അണിയാതെ പള്ളിയിൽ പോകാൻ കഴിയാത്ത വരും ഉള്ള ആഭരണം ഊരിവച്ചിട്ട് നാലുപേരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ നാണിക്കുന്നവരും സ്വന്തം വിലയറിയാതെ സാത്താൻ്റെ വഞ്ചനയിൽപ്പെടു ന്നവരല്ലേ? ഒരു കോടിയിലേറെ രൂപമുടക്കി വീടുപണിത ഒരാളോട് ഞാൻ ചോദിച്ചു: സഹോദരാ, നിനക്കും ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കും താമസി ക്കാനാണെങ്കിൽ എന്തിനാ ഇത്രയും വലിയ വീട്? തന്നെയുമല്ല, നിങ്ങൾ പത്ത് പന്ത്രണ്ട് വർഷം കഴിയാതെ നാട്ടിലേക്കു വരുന്നതിനെപ്പറ്റി ചിന്തിക്കു കപോലും ചെയ്യാനാവാതെ വിദേശത്തു ജോലിചെയ്‌തു ജീവിക്കേണ്ടി വരു മെന്നു പറയുകയും ചെയ്‌തല്ലോ. പിന്നെന്തിനാ ഈ വീട്? എനിക്കു കിട്ടിയ മറുപടി ഇതായിരുന്നു. നാലുകാശിനു വകയില്ലാതെ നാട്ടിൽ ഒരു കാലത്ത് തെക്കു വടക്കു നടന്നവനാ ഞാൻ. ഇപ്പോൾ എൻ്റെ നിലയും വിലയും ഉയർന്ന വിവരം ഈ നാട്ടുകാരൊക്കെ അറിയട്ടെ. അതുകൊണ്ടാ ഞാനീ കുഗ്രാമ ത്തിൽത്തന്നെ ഈ വീടുവച്ചത്. നോക്കു, സ്വന്തം വിലയറിയാതെ ചെയ്തു കൂട്ടുന്ന വിക്രിയകൾ. ഇത്ര വലിയ ഒരു സൗധം ഉണ്ട് എന്നുള്ളതാണ് അദ്ദേ ഹത്തിൻ്റെ വിലയെങ്കിൽ സ്വന്തം വില അദ്ദേഹം അറിയുന്നില്ല എന്നു വ്യക്ത മാണ്. വിലകൂടിയ സാധനങ്ങൾ തന്നെ വാങ്ങി വിലകൂട്ടുന്നവർ സാത്താന്റെ വഞ്ചനയിൽപ്പെട്ടവരാണ്. അവർ തങ്ങളുടെ വിലയോ അയല്ക്കാരുടെ വിലയോ അറിയുന്നില്ല.
മനുഷ്യന്റെ വിലയറിയുന്നതോടൊപ്പം സൃഷ്‌ടവിഷയങ്ങളുടെ നിസ്സാരത അറിയണമെങ്കിൽ യേശുവിലേക്കു നോക്കണം. അവിടുന്നു ജനിച്ചത് കാലി ത്തൊഴുത്തിൽ. പട്ടുമെത്തയിൽ പിറക്കുന്നതോ മണിമന്ദിരത്തിൽ വസിക്കു ന്നതോ അല്ല തന്നെ വിലയുള്ളവനാക്കുന്നത് എന്നു യേശു തെളിയിച്ചു. പുല്ക്കൂട്ടിൽ പിറന്നതുകൊണ്ടോ മരക്കുരിശിൽ മരിച്ചതുകൊണ്ടോ തൻറെ ഔന്നത്യത്തിന് യാതൊരു കുറവും വന്നീട്ടില്ലെന്ന് യേശു തെളിയിച്ചു. ഈ ശരീരം മുഴുവൻ തകർത്തു തരിപ്പണമാക്കിയാലും സുസ്ഥിതിക്കും സുഖ ത്തിനും കുറവുണ്ടാവുകയില്ലെന്ന് അവിടുന്നു കുരിശിൽ തെളിയിച്ചു. കുരി ശിൽ കിടന്നുകൊണ്ട് പോലും അനുഗ്രഹിക്കുന്നത്‌, ക്ഷമിച്ചു പ്രാർത്ഥിക്കു ന്നത്, താൻ സുസ്ഥിതിയിലാണെന്നുള്ളതിന് തെളിവാണ്.
താൻ ഈ ലോകത്തിനുള്ളവനല്ലെന്നും ഉന്നതങ്ങളിൽ നിന്നു വന്ന് ഉന്ന തങ്ങളിലേക്ക് തിരികെപ്പോകുന്നവനാണെന്നും ഇവിടെയുള്ളതൊന്നും തന്നെ ഉന്നതനാക്കുന്നില്ലെന്നും വാക്കുകൊണ്ടും ജീവിതം കൊണ്ടും തെളിയിച്ച ഈശോ സാത്താൻ്റെ തലയാണ് തകർത്തത്. ഈ പഴം നിന്നെ ദൈവത്തെ പ്പോലെയാക്കും എന്ന വഞ്ചന യേശുവിൻ്റെ കുരിശിൽ തകർന്നു. ഉത്ഥാനം കുരിശിൻ്റെ പുകഴ്‌ചയായി വിരാജിക്കുന്നു.
യേശു കുരിശിലും ഉത്ഥാനത്തിലും സാത്താൻ്റെ തല തകർത്തിട്ടും എന്തേ സാത്താൻ ഇന്നും ലോകത്തെ ഭരിച്ചുകൊണ്ടിരിക്കുന്നു. അതിന് ഒന്നേ മറു പടിയിള്ളൂ. മനുഷ്യൻ യേശുവിനെ അറിയുന്നില്ല, അവിടുത്തെ കുരിശിലെ സത്യം ധ്യാനിക്കുന്നില്ല. തന്നെ സ്വീകരിച്ചവർക്കെല്ലാം, തൻ്റെ നാമത്തിൽ വിശ്വ‌സിച്ച‌വർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവു നല്കി. (യോഹ 1:12). അങ്ങനെയുള്ള‌വർ ആത്മീയരാണ്. അവർ ദൈവാത്മാവിനാൽ നയിക്ക പ്പെടുന്നവരാണ്. തങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന പരമാർത്ഥം അവർ അറിയുന്നേയില്ല.
മനുഷ്യന് ഒരു ധാരണയുണ്ട്. ഭൂരിപക്ഷം പറയുന്നത് ശരിയാണ് എന്ന്. സത്യം നിർണയിക്കണ്ടത് ഭൂരിപക്ഷമില്ല. സത്യം പറയാൻ അവതാരമെടുത്ത സത്യം തന്നെയായ യേശുക്രിസ്തുവാണ്. അതുകൊണ്ടാണ് അവിടുന്നു പറ ഞ്ഞത്, തൻ്റെ വചനമാകുന്ന പാറയിൽ അടിസ്ഥാനമിട്ടു ജീവിത സൗധം പണിയുന്നവർ കൊടുങ്കാറ്റിനെയും വെള്ളപ്പാച്ചിലിനെയും അതിജീവിച്ച് നിത്യം നിലനില്ക്കും. ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളാകുന്ന മണൽത്തരികൾക്കുമേൽ ജീവിതസൗധം പണിതുയർത്തുന്നവർ ചെറിയ പ്രതിസന്ധിയിൽപ്പോലും അടിപതറി വീഴും. അതുകൊണ്ട് നമുക്ക് വഞ്ചി ക്കപ്പെടാതിരിക്കാം.