രക്ഷയുടെ കുഞ്ഞാട്

പഴയനിയമത്തിലെ ബലിമൃഗം നാം വളർത്തുന്ന കുഞ്ഞാടാണെങ്കിൽ, പുതിയ നിയമത്തിലെ ത്തുമ്പോൾ പാപ പരിഹാര ബലിക്കുള്ള ഉടമ്പടിയിൽ കുഞ്ഞാ ടിനു പകരം തൻ്റെ ഏകജാതനായ യേശുവിനെ ബലിമൃഗത്തിന്റെ സ്ഥാനത്തു നിറുത്തുകയാണ്.
ഇതുകൊണ്ടാണ് യേശു കുഞ്ഞാട് എന്ന നാമത്തിലറിയ പ്പെടാൻ തുടങ്ങിയത്

വനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീ വൻ പ്രാപിക്കുന്നതിനു വേണ്ടി തൻ്റെ ഏകജാതനെ നല്‌കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ. 3:16). നശിച്ചു പോവുക എന്നു പറഞ്ഞാൽ നിത്യജീവന് അർഹമല്ലാതെ വരിക. നിത്യ ജീവന് അർഹരായിത്തീരുമ്പോഴാണ് മനുഷ്യർ രക്ഷിക്കപ്പെടുന്നത്. ഒരു വന്റെ നിത്യജീവന് തടസ്സമായി നിൽക്കുന്നത് അവന്റെ പാപമാണ്. “അവി ടുത്തെ കൃപയുടെ സമൃദ്ധി ക്രിസ്‌തുവിലൂടെ നമുക്കു ലഭിച്ച പാപമോച നമാണ്” (എഫേ. 1:7), പിതാവായ ദൈവത്തിൻ്റെ കൃപയുടെ സമ്യദ്ധി യാണ് തന്റെ പുത്രനിലൂടെ അവിടുന്ന് നമുക്ക് നല്‌കിയ പാപമോചനം.

ഇങ്ങനെ പാപമോചനം നേടുന്ന വ്യക്തി നാശ ത്തിൽ നിന്ന് നിത്യര ക്ഷയ്ക്ക് അർഹനായിത്തീ രുന്നു. അപ്പോൾ, എന്റെ പാപം ഏറ്റെടുക്കുന്നതിനും പാപത്തിനു പരിഹാരം ചെയ്യുന്നതിനുമാണ് ദൈവം തൻ്റെ പുത്രനെ ലോകത്തി ലേക്കയച്ചത് എന്നു വ്യക്ത മാവുന്നു. ഇതാണ് രക്ഷാക രചരിത്രം. “നമ്മുടെ വേദന കളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന് ചുമ ന്നത്. നമ്മുടെ അതിക്രമ ങ്ങൾക്കുവേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു
(ഏശ. 53:4,5).

പഴയനിയമത്തിൽ, നമ്മുടെ പൂർവ്വപിതാക്കന്മാർ നിത്യജീവൻ പ്രാപിക്കുന്ന തിനു വേണ്ടി, പാപരഹിത രായിത്തീരുവാൻ പാപപരി ഹാരബലികൾ അർപ്പി ക്കുന്നു എന്നു കാണാം. ഈ പാപപരിഹാരബലി ഇപ്രകാരമാണ് വി. ഗ്രന്ഥ ത്തിൽ കാണുക. കർത്താവ് മോശയോട് അരുളി ച്ചെയ്തു‌: അഹറോനോടും പുത്രന്മാരോടും പറയുക, പാപപരിഹാരബലിയുടെ നിയമം ഇതാണ്. പാപപരി ഹാരബലിക്കുള്ള മൃഗത്തെ കർത്താവിന്റെ സന്നിധി യിൽ ദഹനബലി മൃഗത്തെ കൊല്ലുന്ന സ്ഥലത്തു വച്ചു തന്നെ കൊല്ലണം. അത് അതിവിശുദ്ധമാണ്. പാപ പരിഹാരബലി അർപ്പി ക്കുന്ന പുരോഹിതൻ ആ ബലിമൃഗത്തിൻ്റെ മാംസം ഭക്ഷിക്കണം. ദൈവത്തിന്റെ ബലിപീഠത്തിൽ ബലിമൃഗം വധിക്കപ്പെടുന്നു. ബലിമൃഗ ത്തിന്റെ രക്തം അവിടെ ഒഴു കുന്നു. മാംസം പുരോഹിത ഗണത്തിൽപ്പെട്ട മുഴുവൻ

പേരും ഭക്ഷിക്കുന്നു. ഇങ്ങനെ ചെയ്തു‌കഴിയുമ്പോൾ പാപപരിഹാര ബലി പൂർത്തിയായി. അവർ നിത്യരക്ഷയ്ക്ക് ഉടമകളാകുന്നു. ഇതു വളരെ വിചിത്രമായി നമുക്കു തോന്നാം. ഇങ്ങനെ ചെയ്‌താൽ എങ്ങനെ യാണ് പാപത്തിനു പരിഹാരം ലഭിക്കുക? നിത്യജീവൻ ലഭിക്കുക. ഞാൻ ചെയ്ത പാപത്തിൽ ഒരു കുഞ്ഞാട് വധിക്കപ്പെടുക. അതിന്റെ മാംസം ഭക്ഷിക്കുക. അതുമൂലം എൻ്റെ പാപം എങ്ങനെ ക്ഷമിക്കപ്പെടും?
നമുക്ക് പുതിയ നിയമത്തിലേക്കു വരാം. പുതിയ നിയമത്തിലും പാപ പരിഹാരത്തിനും മാനവകുലത്തിനു നിത്യജീവൻ നേടുന്നതിനുമായി ഇതേ ഉപാധി തന്നെ ദൈവം പുനരാവർത്തിക്കുന്നത് നാം കാണുന്നു. ചില ഭേദഗതികളോടെ, പഴയനിയമത്തിലെ ബലിമൃഗം നാം വളർത്തുന്ന കുഞ്ഞാടാണെങ്കിൽ, പുതിയ നിയമത്തിലെത്തുമ്പോൾ പാപപരിഹാര ബലിക്കുള്ള ഉടമ്പടിയിൽ കുഞ്ഞാടിനു പകരം തൻ് ഏകജാതനായ യേശുവിനെ ബലിമൃഗത്തിൻ്റെ സ്ഥാനത്തു നിറുത്തുകയാണ്. ഇതുകൊ ണ്ടാണ്, യേശു കുഞ്ഞാട് എന്ന നാമത്തിലറിയപ്പെടാൻ തുടങ്ങിയത്. യേശു നടന്നു വരുന്നതു കണ്ടപ്പോൾ സ്നാപകയോഹന്നാൻ പറഞ്ഞു: “ഇതാ, ലോകത്തിൻ്റെ പാപം നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്
(യോഹ. 1:29).

അതുവരെ മനുഷ്യൻ്റെ പാപം മനുഷ്യൻ വളർത്തിയിരുന്ന കുഞ്ഞാ ടിന്റെ മേലാണ് ചുമത്തിയിരുന്നത്. എന്നാൽ, ലോകത്തിന്റെ മുഴുവൻ പാപവും ഏറ്റെടുക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടായി യേശു മാറുക യാണ്. പാപം ഏറ്റെടുക്കുന്ന കുഞ്ഞാട്. “അവനിൽ നാം എല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി.” യേശുവിലൂടെ നാം ദൈവത്തിന്റെ നീതി യാകണം. വേറെ ഒരു വ്യക്തിയിലൂടെയും പ്രക്രിയയിലൂടെയും നമ്മുടെ പാപം പരിഹരിക്കപ്പെടുന്നില്ല. യേശുവിലൂടെ മാത്രം. “ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‌കപ്പെട്ടിട്ടില്ല.” യേശു നമ്മുടെ മുഴുവൻ പാപവും ഏറ്റെടുത്തു. യേശു കാൽവരിയിൽ യാഗമായി. അങ്ങനെ നാം വീണ്ടെടുക്കപ്പെട്ടു. “പിതാ ക്കന്മാരിൽ നിന്നു നിങ്ങൾക്കു ലഭിച്ച വ്യർത്ഥമായ ജീവിതരീതിയിൽ നിന്നു നിങ്ങൾ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ സ്വർണ്ണമോ വെള്ളിയോ കൊണ്ടല്ല” (1പത്രോ. 1:18).
ഈ പാപപരിഹാര ബലിയാണ് ഇന്ന് അൾത്താരയിൽ അർപ്പിക്ക പ്പെടുന്നത്, വി. കുർബ്ബാനയിലൂടെ. ഇത് എൻ്റെ ശരീരമാകുന്നു. എല്ലാ വരും വാങ്ങി ഭക്ഷിക്കുവിൻ. പാപമോചനത്തിനായി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയിലെ രക്തമാണിത്. എല്ലാവരും വാങ്ങി പാനം ചെയ്യു വിൻ എന്ന പ്രഖ്യാപനത്തോടെ. അപ്പോൾ രണ്ടു കാര്യങ്ങൾ നമു ക്കോർമ്മ വരുന്നു: പഴയ ഒരു ഉടമ്പടി ഉണ്ടായിരുന്നു എന്ന്. ആ ഉടമ്പടി യിൽ ഈ രക്തമായിരുന്നില്ല എന്ന്. പഴയ ഉടമ്പടിയിലെ കുഞ്ഞാട് ബലി മൃഗമായിത്തീരുകയായിരുന്നു. പുതിയ ഉടമ്പടിയിൽ യേശു സ്വയം ബലി യായി മാറുകയാണ്. അതുകൊണ്ടാണ് വി. പത്രോസ് പറഞ്ഞത്, കള കമില്ലാത്ത കുഞ്ഞാടിൻ്റെതുപോലുള്ള യേശുവിൻ്റെ അമൂല്യരക്തത്താൽ വീണ്ടെടുക്കപ്പെട്ടവരാണ് നാം.
പഴയനിയമത്തിൽ ബലിമൃഗത്തിൻ്റെ മാംസം പുരോഹിതഗണമാണ് ഭക്ഷിക്കുന്നതെങ്കിൽ, പുതിയ ഉടമ്പടിയിൽ യേശുവിൻ്റെ മാംസം നമുക്ക് ഭക്ഷണമാവുകയാണ്. എന്നിട്ടും, ഈ സ്നേഹവും രക്ഷയും നമ്മിൽ പലരും അനുഭവിക്കുന്നില്ല. ദൈവത്തിൻ്റെ സ്നേഹം എപ്രകാരം പാപി കളിൽ പ്രകടമാകുന്നു എന്നറിയാൻ യേശു പറഞ്ഞ ധൂർത്തപുത്രന്റെ ഉപമയിലേക്കു നോക്കിയാൽ മതി. മാനസാന്തരപ്പെടുവിൻ, സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നാണ് യേശു നമ്മോടു പറയുന്നത്.