മ്മിൽ പലർക്കും ജീവിതത്തിൽ ദീർഘവീ ക്ഷണമില്ല. ആയതിനാൽ ദീർഘകാല ജീവിതല ക്ഷ്യവുമില്ല, അതിനു പൊതുവായൊരു കാരണം. അന്നന്നുള്ള ജീവിതസമ്മർദ്ദങ്ങൾക്ക് അടിമപ്പെട്ട ഒരു ദീർഘകാലപദ്ധതിയെപ്പറ്റി ചിന്തിക്കുവാനുള്ള പ്രചോദനം നമുക്ക് നഷ്‌ടപ്പെടുന്നുവെന്നതാണ്. അതേസമയം ബഹുഭൂരിപക്ഷം ആളുകളും ദീർഘകാല ജീവിതത്തിൽ തല്‌പരരുമാണ്. അങ്ങ നെയുള്ളവർക്ക് മരണത്തെപ്പറ്റിയോ ജീവിത ത്തിൽ കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന തിനെക്കുറിച്ചോ ചിന്ത പോലുമില്ല. അവരുടെ ജീവി തലക്ഷ്യം താത്കാലികമായിരിക്കും. ദൈനംദിനാ വശ്യങ്ങളിൽ അത് ഒതുങ്ങിയിരിക്കുകയും ചെയ്യും. അതായത് കഴിയുന്നിടത്തോളം എല്ലാവിധ ഭൗതി കസുഖങ്ങളും അനുഭവിച്ചു ജീവിക്കുക. അതിനു വേണ്ട സമ്പത്ത് എങ്ങനെയെങ്കിലും സമ്പാദി ക്കുക. അത്രമാത്രം. ഇത്തരത്തിലുള്ള വീക്ഷണ ത്തിന്റെ വിപത്ത് ഒരു താത്‌കാലിക ലക്ഷ്യം നേടിക്കഴിയുമ്പോൾ കൂടുതൽ സംതൃപ്തിക്കായി മറ്റൊരു താത്കാലിക ലക്ഷ്യ ത്തിന്റെ പിന്നാലെ ഓടുന്നു എന്നുള്ളതാണ്. നമ്മുടെ യഥാർത്ഥ ലക്ഷ്യം നേടു ന്നതു വരെ ഇങ്ങനെയുള്ള പരക്കം പാച്ചിൽ തുടർന്നു കൊണ്ടിരിക്കും.
വേദപുസ്‌തകത്തിലെ ധനവാനെ നോക്കുക. “അയാളുടെ കൃഷിസ്ഥ ലത്ത് ഒരിക്കൽ സമൃദ്ധമായ വിളവുണ്ടായി. അതുകണ്ട് അയാൾ ഇപ്രകാരം ചിന്തിച്ചു: ഞാനെന്തു ചെയ്യും? ഈ ധാന്യമത്രയും സംഭരിക്കുവാൻ എനിക്കു സ്ഥലമില്ലല്ലോ. ആയതി നാൽ. ഞാനിങ്ങനെ ചെയ്യും. എന്റെ കളപ്പുരകൾ പൊളിച്ച് അവ വലുതാക്കും എന്നിട്ട്, അവയിൽ എന്റെ ധാന്യം മുഴുവനും മറ്റു വിഭവങ്ങളും സംഭരിക്കും. പിന്നീട് ഞാൻ എന്നോടു തന്നെ പറയും: എൻ്റെ ആത്മാവേ! അനേക വർഷ ത്തേക്കുള്ള വിഭവങ്ങൾ നിനക്കായി സംഭരിക്കപ്പെട്ടി രിക്കുന്നു. വിശ്രമിക്കുക. തിന്നു കുടിച്ച് ആനന്ദിക്കുക. എന്നാൽ, ദൈവം അയാ ളോടു പറഞ്ഞു: ഭോഷാ! ഈ രാത്രിയിൽ നിന്റെ ആത്മാവിനെ നിന്നിൽ നിന്ന് ആവശ്യപ്പെട്ടാൽ നീ ഒരുക്കി യിരിക്കുന്ന ഈ വസ്‌തു ക്കൾ ആരുടേതായിരിക്കും? സമ്പത്തു കുന്നുകൂട്ടുന്ന ദൈവസമക്ഷം സമ്പന്നനാ കാതെ തനിക്കായിത്തന്നെ വനും ഇതുപോലെ തന്നെ യാണ്” (ലൂക്ക 12:17-21).
ലൗകിക സുഖത്തെ മാത്രം ലക്ഷ്യമാക്കി ജീവി ക്കുന്നവർക്ക് പറ്റുന്ന അബദ്ധമാണ് ഇത്. നമ്മുടെ സമൂഹത്തിൽ ഇന്നുള്ള ബഹുഭൂരിപക്ഷം ആളുക ളുടെയും ജീവിതാനുഭവം മേല്‌പറഞ്ഞ ധനികന്റേതു പോലെയല്ലേ? ഏതു നിമിഷത്തിലും അന്യാധീനമായേക്കാവുന്ന സ്വത്തുക്കൾ അവർ കുന്നുകൂട്ടി വയ്ക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ദൈവം വിളിക്കുന്നു. മാത്ര മല്ല, നമ്മുടെ സഹോദരങ്ങളിൽ വലിയൊരു വിഭാഗം മദ്ധ്യവയസ്സാകുമ്പോ ഴേക്കും ചിട്ടയില്ലാത്ത ജീവിതരീതി വഴി ശാരീരികവും മാനസികവും ആത്മീ യവുമായ ആരോഗ്യം നഷ്‌ടപ്പെടുത്തുന്നു.
ഇനി ഒന്നുകൂടി പ്രായോഗികതലത്തിലേക്കു കടക്കാം. ചിലർക്ക് ഏതു വിധേനയും കോപ്പിയടിച്ചോ, മാർക്കു തിരുത്തിയോ പരീക്ഷ പാസായി വളഞ്ഞ വഴിയിൽക്കൂടി നല്ല ജോലി സമ്പാദിക്കണം. അതിനുശേഷം എങ്ങ നെയും ഉദ്യോഗക്കയറ്റം നേടണം. പണവും സ്ഥാനമാനങ്ങളും സമ്പാദിക്ക ണം. അതോടു കൂടി ഒരു നല്ല വീടു പണിയുക. രുചികരമായ ഭക്ഷണം ആവോളം കഴിക്കുക. പേരും പെരുമയും നേടുക. ഇതെല്ലാം നേടിക്കഴിയു മ്പോൾ പിന്നെ എന്ത്? പിന്നെയും പഴയ അസംതൃപ്തി!
വേറൊരു കൂട്ടർ ബിസിനസ്സ് ചെയ്‌ത്‌ പലപ്പോഴും അവിഹിതമായ രീതി യിൽ സ്വത്തു സമ്പാദിക്കുന്നു. നികുതി വെട്ടിച്ചും മറ്റുള്ളവരെ വഞ്ചിച്ചും പാവപ്പെട്ടവർക്ക് അർഹമായ വേതനം നല്‌കാതെയും തൻ്റെ സമ്പാദ്യത്തിൽ നിന്ന് സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരുമായി അല്പം പോലും പങ്കുവയ്ക്കാതെയും തിന്നും കുടിച്ചും ജീവിച്ച് തൻ്റെ സഹജീവികളോടുള്ള കടമകളെക്കുറിച്ച് ഒരിക്കൽപ്പോലും ചിന്തിക്കാതെ പെട്ടെന്നൊരു ദിവസം ജീവിതത്തിൽ നിന്നു മരണത്തിലേക്കു കടന്നു പോകുന്നു. ഇക്കൂട്ടരാണ്. അല്പം പോലും പാപബോധമില്ലാതെ ജീവിച്ചു മരിക്കുന്നവർ!
മേൽ വിവരിച്ച രണ്ടു കൂട്ടർക്കും ഒരുപക്ഷേ, നമ്മിൽ ഭൂരിപക്ഷം ആളു കൾക്കും പണം, നല്ല ഭക്ഷണം, നല്ല വസ്ത്രം, ആഡംബര ജീവിതം എന്നി വയിൽ ഒതുങ്ങി നിൽക്കുന്നതാണ് ജീവിതലക്ഷ്യം. എന്നാൽ, നമ്മുടെ ജീവി തത്തിൽ ദൈവഹിതമനുസരിച്ചുള്ള ലക്ഷ്യം പ്രാപിക്കുന്നതു വരെ നാം യഥാർത്ഥ സംതൃപ്‌തി നേടുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. നമ്മുടെ ശാശ്വതമായ സമാധാനവും സന്തോഷവും കിട്ടണമെങ്കിൽ ഈ യാഥാർത്ഥ്യം മനസ്സിലാക്കിയേ പറ്റൂ. അതു മനസ്സിലാക്കാൻ വൈകുന്നതു കൊണ്ടാണ് ഇന്നു സമൂഹത്തിൽ വളരെപ്പേർ പണവും പേരും പെരുമയും ലഭിച്ചു കഴി യുമ്പോൾ കൂടുതൽ സംതൃപ്‌തിക്കായി മദ്യത്തെയും ലൈംഗിക മേച്ചത യെയും ആശ്രയിക്കുന്നത്. നമ്മുടെ എല്ലാ ധ്യാനകേന്ദ്രങ്ങളിലും മനഃസമാ ധാനം തേടിവരുന്നവരിൽ വളരെപ്പേർ ഇത്തരത്തിലുള്ള ജീവിതാനുഭവം പേറു ന്നവരാണ്!
എന്നാൽ, ഭൂരിപക്ഷവും ചിന്താശക്തിയുള്ളവരാണ്. ആ ശക്തിയുപയോ ഗിച്ച് നമ്മുടെ ജീവിതചെയ്‌തികളെ കാലാകാലം വിലയിരുത്തേണ്ടത് ആവ ശ്യമാണ്. അപ്പോൾ കാണാം, ദൈവത്തിൽ ആശ്രയിച്ച് ദൈവഹിതമനുസ രിച്ച് ജീവിക്കുന്നവർക്കേ യഥാർത്ഥ സംതൃപ്തി ലഭിക്കുകയുള്ളുവെന്ന്. അങ്ങ നെയുള്ളവരുടെ യഥാർത്ഥ ലക്ഷ്യം ദൈവരാജ്യമായിരിക്കണം. “ദൈവരാ ജ്യമെന്നാൽ നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവു മാണ്.” യേശുവിൻ്റെ തിരുവചനം പറയുന്നു: “നിങ്ങൾ ആദ്യം ദൈവരാ ജ്യവും അതിൻ്റെ നീതിയും അന്വേഷിക്കുവിൻ. ബാക്കിയുള്ളതെല്ലാം അതോ ടുകൂടി ചേർത്തു നല്‌കപ്പെടും” (മത്താ. 6:33). ഈ ദൈവരാജ്യം നേടാനുള്ള മാർഗ്ഗമെന്താണ്? അതും യേശു തന്നെ. “ഞാനാണ് വഴിയും സത്യവും ജീവനും. എന്നിൽക്കൂടിയല്ലാതെ ആരും പിതാവിൻ്റെ അടുക്കലേക്ക് വരു
ന്നില്ല” (യോഹ. 14:6).