പ്രലോഭനങ്ങളെ നേരിടുന്നതിന് യേശു സ്വജീ വിതാനുഭവങ്ങളിലൂടെ നമുക്കു കൃത്യമായ പാത കാണിച്ചു തരുന്നു. പിശാചിൻ്റെ പ്രേരണയുടെ ലക്ഷ്യം മനസ്സിലാക്കിയ ഉടനേ യേശു തീക്ഷ്‌ണവും അടിയന്തരവുമായി ഉണർന്നു പ്രവർത്തിച്ചു, അവിടുന്ന് തീർത്തു പറഞ്ഞു: സാത്താനേ, ദൂരെപ്പോവുക.
പാപകരമായ പ്രവണതകളോട് സംവാദം നടത്തുന്നതും സാത്താനുമായി സമരസപ്പെടുന്നതും. ഭീകരവും ദാരുണവും ആയ ദുരന്തത്തിന് ഇടയാകും. അവൻ ഏറെ ബുദ്ധിമാനാണ്. അവൻ വരുന്നത് മോഷ്ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കു വാനുമാണ്. (യോഹ 10:10) അതുകൊണ്ട് പത്രോസ് ശ്ലീഹാ മുന്നറിയിപ്പ് തരുന്നു. നിങ്ങൾ സമചിത്തത യോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴു ങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റി നടക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവനെ എതിർക്കുവിൻ. (1പത്രോ 5:7-9) പാപത്തിനു പ്രേരണ ഉയരുന്ന ആദ്യനിമിഷം തന്നെ അതിനെ ഉറച്ച് എതിർക്കണം. യേശുവിന്റെ കാലത്തെ സമൂഹം, എല്ലാത്തിനും ന്യായീകരണം നല്കുന്നതും സാമൂഹിക അംഗീകാരമുള്ള ബാഹ്യാചാരങ്ങൾ നോക്കി ധാർമ്മികത അളക്കുന്നതും മതപരമായചിന്ത ആചാരാ നുഷ്ഠാനങ്ങളിൽ ഒതുങ്ങി ക്കഴിയുന്നവരുമായിരുന്നു. അതിനെനോക്കി ഇടി വെട്ടുംപോലെ യേശു പറഞ്ഞു: “ഞാൻ നിങ്ങ ളോട് പറയുന്നു. ഇതല്ല വഴി.’ അവിടുന്നു തുടർന്ന് ഉപദേശിച്ചത് ആന്തരികമ നോഭാവങ്ങളെയും മന സ്സിന്റെ അടിസ്ഥാനപരമായ ചായ്‌വുകളെയും ശ്രദ്ധിക്കു വാനാണ് അക്കാലത്തെ മതനേതാക്കൾ ദൈവത്തിന്റെ പുരാതന 3000 കല്‌പനകളെ വ്യാഖ്യാനിച്ചിരുന്നത് കേവലം ബാഹ്യമായാണ്. കൊലപാതകവും വ്യഭിചാ രവും എല്ലാം ബാഹ്യപ്ര വൃത്തി മാത്രമായി വ്യാഖ്യാ നിക്കപ്പെട്ടു. ഈ വൻ വീഴ്ചയെക്കുറിച്ച് ഈശോ നമുക്കു മുന്നറിയിപ്പു നല്കു ന്നു. ഒന്നാമതായി ശ്രദ്ധിക്ക പ്പെടേണ്ടത് ആത്മാവിൻ്റെ ചലനങ്ങളാണ്. ഈശോ പറയുന്നു. “നിങ്ങൾ പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കുവാൻ പ്രാർത്ഥിക്കുവിൻ” (ലൂക്ക 22:40). ജാഗ്രതയോടെ പ്രാർത്ഥിക്കുന്നവന് മന സ്സിന്റെ പാപകരമായ ചായ്‌വിനെക്കുറിച്ച് ഏറ്റവും വേഗം അറിവു ലഭിക്കും. ഏറ്റവും ആദ്യത്തെ അപക ടസൂചനകളെ അവഗണിക്കുന്നതിന്റെ ഒന്നാമത്തെ അപകടം. ഇപ്പോഴുള്ളതൊന്നും കുഴപ്പമില്ല എന്ന മനോഭാവ മാണ്. നിങ്ങളുടെ സ്വർഗ്ഗസ്ഥ നായപിതാവ് പരിപൂർണ്ണനാ യിരിക്കുന്നതു പോലെനിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ. (മത്താ 5:48) എന്ന ഈശോയുടെ വെല്ലുവിളി ഏറ്റെടുക്കുവാൻ മനസ്സ് മടിക്കുന്നു. ഒരു ക്രിസ്‌തു ശിഷ്യൻ അതിൽ കുറഞ്ഞ ഒന്നുകൊണ്ടും സംതൃപ്‌തനാകരുത്.സാത്താന്റെ ഒന്നാമത്തെ പരിശ്രമം ഒരു വ്യക്തിയെ ശരാശരിക്കാരനായി നിലനിർത്തുവാനാണ്. അവനെ ഇപ്പോഴത്തെ അവസ്ഥയിൽ സംതൃപ്ത നാക്കി നിർത്തുക. ശരിയായതിനെക്കാൾ എളുപ്പമുള്ളതിനെ സാഹസിക ഭിപ്പിക്കുക. ഈ പ്രക്രിയയിൽ സാത്താൻ വലിയ പാപങ്ങൾക്കുള്ള പ്രേരണ തന്ത്രപൂർവ്വം ഒഴിവാക്കും. അതേസമയം ശരാശരിക്കാരനായി നിലനില്ക്കു മായതിനെക്കാൾ അനായാസകരമായതിനെ തിരഞ്ഞെടുക്കുവാൻ പ്രലോഭിപ്പിക്കും അതിൽ സംതൃപ്‌തിയും കൊടുക്കും. ആത്മാവിൻ്റെ ഈ മന്ദോഷ്‌ണാവസ്ഥ ശപിക്കപ്പെട്ടതാണ്. ഇവിടെ വ്യക്തമായ മുന്നറിയിപ്പുണ്ട്. താഴ്ന്ന ജീവിതത്തിനുള്ള എല്ലായത്നത്തിനും വലിയ വിലകൊടുക്കേണ്ടിവരും. നിത്യമായ സ്നേഹത്താൽ നമ്മെ സ്നേഹിക്കുന്ന ദൈവത്തിന് മന്ദോഷമോ, നിസ്സംഗമോ ആയ സ്നേഹം മതിയാവില്ല.
പ്രലോഭനങ്ങളെ മനസ്സിലാക്കുന്നതിലൂടെയും, അവയെ ശക്തമായി എതിർക്കുന്നതിലൂടെയും നാം ദൈവത്തിനുള്ള സമ്പൂർണ്ണസമർപ്പണത്തിൽ പുരോഗമിക്കും. വി. യാക്കോബ് പറയുന്നു: “ദൈവത്തിനു വിധേയരായിരിക്കുവിൻ, പിശാചിനെ ചെറുത്തു നില്ക്കുവിൻ. അവൻ നിങ്ങളിൽ നിന്നു ഓടിയകന്നുകൊള്ളും.” (4:7) ദൈവത്തിനു പൂർണ്ണമായും വിധേയരാകാതെ ആർക്കും പിശാചിനെ എതിർക്കാനാവില്ല. പാപത്തിൻ് ഓരോ തിരസ്‌കരണവും ദൈവത്തോടുള്ള സ്നേഹത്തിന്റെ പ്രഖ്യാപനമാണ്.
ഓരോ പ്രലോഭനവും ദൈവത്തെയും സാത്താനെയും തമ്മിൽ, ഈശോ യെയും ബറാബാസിനെയും തമ്മിൽ തെരഞ്ഞെടുക്കുവാനുള്ള സംഘർഷമാണ്. അന്ന് ജനത്തിനു മുന്നിലുള്ള സാധ്യതകൾ അതായിരുന്നു. ബറാബാസോ, ഈശോയോ… അവർ ബറാബാസിനെ തെരഞ്ഞെടുത്തു. സ്വാഭാ വികമായും യേശുവിനെ തിരസ്‌കരിച്ചു. ആ തിരസ്‌കരണം കുരിശിലാണ് പൂർത്തിയായത്. അതുകൊണ്ട് അവർ അവൻ്റെ മരണത്തിന് ഉത്തരവാദികളായി. പറുദീസായിലെ ആദ്യപ്രലോഭനം പഴം തിന്നാനായിരുന്നില്ല. ദൈവ വുമായി പറുദീസയിലായിരിക്കണോ സാത്താനുമായി വേറൊരു പറുദീസ തേടണോ എന്നതായിരുന്നു. സാത്താനോടൊപ്പമുള്ള പറുദീസ എന്താണെന്ന് ആദവും ഹവ്വയും തിരിച്ചറിഞ്ഞപ്പോൾ ഏറെ വൈകി. ആതട്ടിപ്പാണ്. സാത്താനെ പരിത്യജിച്ച് പിതാവിനെ സ്വീകരിച്ചുകൊണ്ട് യേശു പരാജയപ്പെടുത്തിയത്. ഈ കൃത്യമായ തെരഞ്ഞെടുപ്പുമൂലമാണ് യേശു പിതാവിന്റെ പ്രിയപുത്രനായത് (മർക്കോ 1:11)
യേശുവുമായുള്ള സ്നേഹക്കൂട്ടായ്‌മയിൽ വളരുന്നു. നമ്മുടെ ഈലോക ഓരോ പ്രലോഭനവും അതുകൊണ്ട്, ഒരവസരം കൂടിയാണ്. ഈശോയെ തിരഞ്ഞെടുക്കുവാൻ, അവിടുത്തോടുള്ള സമർപ്പണം നവീകരിക്കുവാൻ. ഞാൻ എല്ലാറ്റിനെയുംകാൾ അങ്ങയെ സ്നേഹിക്കുന്നു. അങ്ങനെ നാം ജീവിതത്തിന്റെ ആത്യന്തികമായ മഹത്വീകരണം അതിലാണ്. പരീക്ഷകൾ ക്ഷമയോടെ സഹിക്കുന്നവൻ ഭാഗ്യവാൻ. എന്തെന്നാൽ അവൻ പരീക്ഷ കളെ അതിജീവിച്ചു കഴിയുമ്പോൾത്തന്നെ സ്നേഹിക്കുന്നവർക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവൻ്റെ കിരീടം അവനു ലഭിക്കും. (യാക്കോ 1:12)
ഈശോനാഥാ, പരീക്ഷകളെ ക്ഷമയോടെ സഹിക്കുവാനും, അവയെ അതിജീവിച്ച് അങ്ങയെ സ്നേഹിക്കുന്നവർക്കു ദൈവം വാഗ്ദ‌ാനം ചെയ്തി രിക്കുന്ന ജീവൻ്റെ കിരീടം നേടുവാനും എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.