യേശു നമുക്ക് ചെയ്‌തു തരേണ്ടത്

വേദപുസ്‌തകത്തിൽ എഴുതപ്പെട്ട വചനങ്ങ ളെല്ലാം അതു വായി ക്കുന്നവർക്കും കേൾക്കുന്നവർക്കും വേണ്ടിയുള്ളതാണ്. ഇന്ന് ദൈവവചനം വായിക്കുകയും കേൾക്കുകയും ചെയ്യുന്നവർക്കു വേണ്ടിക്കൂടി ഉള്ളതാ ണ്. നമ്മുടെ പ്രാർത്ഥനയ്ക്ക് ഉടൻ പ്രത്യുത്തരം ആവശ്യമാ ണെങ്കിൽ നാം തീക്ഷ്‌ണമായ ദാഹ ത്തോടെയും വിശ്വാസ ത്തോടെയും പ്രാർത്ഥിക്കണം

നക്കൂട്ടത്തിന്റെ ആരവം കേട്ട അന്ധൻ തെരക്കി ‘എന്താണ് സംഭവിക്കുന്നത്?’ “നസ്രാ യനായ യേശു കടന്നു പോകുന്നു.” ആരോ പറഞ്ഞു. തൽക്ഷണം അവൻ നിലവിളിച്ചു പ്രാർത്ഥിച്ചു: ‘ദാവീദിൻ്റെ പുത്രനായ ഈശോയേ, എൻ്റെ മേൽ കരുണ ഉണ്ടാക ണമേ” (ലൂക്ക 18:38). വലിയ സ്വരത്തിൽ അവൻ നിലവിളിച്ചു. ചുറ്റുമുണ്ടായിരുന്നവർ അവനെ ശാസിച്ചു. യേശു കടന്നുപോകുമ്പോൾ ഇങ്ങനെ ശബ്ദമുണ്ടാക്കരുതെന്ന് അവർ പറഞ്ഞു. എന്നാൽ, അവനാകട്ടെ കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു. ‘ദാവീദിൻ്റെ പുത്രനായ യേശുവേ എന്റെ മേൽ കനിയണമേ.’ അവൻ്റെ വലിയ ഉച്ച ത്തിലുള്ള നിലവിളി കേട്ട് യേശു പറഞ്ഞു: ‘ആ കുരുടനെ എൻ്റെ പക്കൽ കൊണ്ടുവരുക.’ അവൻ യേശുവിൻ്റെ അടുക്കൽ കൊണ്ടുവര പ്പെട്ടു. യേശു അവനോടു ചോദിച്ചു: “ഞാൻ നിനക്കു എന്തു ചെയ്യണമെന്നാണ് നീ ആഗ്ര ഹിക്കുന്നത്?” അവൻ്റെ അപേക്ഷ വളരെ കൃത്യ മായിരുന്നു: “എനിക്കു കാഴ്‌ച കിട്ടണം.” യേശു വിന്റെ പ്രത്യുത്തരവും ഉടൻ തന്നെ വന്നു: “നിനക്ക് കാഴ്‌ച ലഭിക്കട്ടെ. നിൻ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” തത്ക്ഷണം അവനു കാഴ്ച‌ ലഭിച്ചു. വേദപുസ്ത‌കത്തിൽ എഴുതപ്പെട്ട വചനങ്ങളെല്ലാം അതു വായിക്കുന്നവർക്കും കേൾക്കുന്നവർക്കും വേണ്ടി യുള്ളതാണ്. ഇന്ന് ദൈവവചനം വായിക്കുകയും കേൾക്കുകയും ചെയ്യുന്ന വർക്കു വേണ്ടിക്കൂടി ഉള്ള താണ്. നമ്മുടെ പ്രാർത്ഥ നയ്ക്ക് ഉടൻ പ്രത്യുത്തരം ആവശ്യമാണെങ്കിൽ നാം തീക്ഷ്‌ണമായ ദാഹത്തോ ടെയും വിശ്വാസത്തോടെയും പ്രാർത്ഥിക്കണം. എന്താണ് വിശ്വാസം? നസറായനായ യേശു രക്ഷകനാണ്. ദൈവ മാണ്, വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായാണ് എന്ന ഒരു തിരിച്ചറിവും ബോധ്യവും നമുക്കുണ്ടാകണം. അതു നമുക്കും ഉണ്ടാവണം. യേശു അയയ്ക്കപ്പെട്ടവനാണ്, രക്ഷ കനാണ്. ദൈവത്തിന്റെ പുത്രനാണ് എന്ന തിരിച്ചറി വോടുകൂടെ നമ്മൾ പ്രാർത്ഥി ക്കുമ്പോഴെല്ലാം ജറീക്കോ യിലെ തെരുവീഥിയിൽ അന്ധനു കാഴ്‌ച നല്കിയ യേശു നമ്മുടെ മുമ്പിലുണ്ട്. ചോദിക്കും. നമ്മുടെ മുമ്പിൽ നിൽക്കും. എന്നിട്ടു ചോദിക്കും: ‘ഞാനെന്തു ചെയ്യണമെന്നാണ് നീ ആഗ്ര ഹിക്കുന്നത്?’ സർവജ്ഞാനിയും സർവ്വശക്തനുമായ ദൈവമായ യേശുവിന് നമ്മുടെ കുറവുകൾ നീക്കിത്തരാനുള്ള വഴികൾ തുറന്നു തരാൻ നിഷ്പ്രയാസം സാധിക്കും. ‘ഞാൻ നിനക്ക് എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കു ന്നത്?’ ‘കടബാധ്യതയും സാമ്പത്തികതകർച്ചയും മാറിക്കിട്ടണം,’ ‘ജോലി കിട്ടണം, വരുമാനം മെച്ചപ്പെടണം, സ്വന്തമായിട്ട് ഭവനമുണ്ടാകണം. രോഗ മുണ്ട്, മാറാരോഗങ്ങൾ, അത്ഭുതരോഗശാന്തി വേണം, മനസമാധാനം വേണം, സന്തോഷം വേണം, ദുഃഖം മാറണം, കുടുംബതകർച്ച മാറണം,’ ഇങ്ങനെ, ഒരുപാട് അപേക്ഷകൾ നമ്മുടെ ദൈവത്തിനു മുമ്പിൽ നമുക്ക് വയ്ക്കാൻ കഴിയും. ‘ഞാൻ സകല മർത്യരുടെയും ദൈവമായ കർത്താവാ ണ്. എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ?’ (ജറെ 32:26-27) ‘മനു ഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്’ (ലൂക്ക 18:27). ദൈവത്തിന്റെ അനന്ത സ്നേഹത്തിൽ, അവിടുത്തെ അനന്തകരുണ യിൽ, അവിടുത്തെ അനന്ത നന്മയിൽ, അവിടുത്തെ നാമത്തിൻ്റെ അനന്ത ശക്തിയിൽ നമ്മൾ വിശ്വസിക്കുക. ശരണപ്പെടുക. ‘യേശുവേ നന്ദി, യേശുവേ സ്തോത്രം’ എന്ന് ഉച്ചത്തിൽ പറയാൻ പരിശീലിക്കുക. യേശുവിന്റെ നാമം വിളിച്ച് അപേക്ഷിക്കുക. അപ്പോൾ സ്വർഗ്ഗത്തിലിരിക്കുന്ന പിതാവായ ദൈവം നമ്മുടെ മേൽ, അവിടുത്തെ വചനം കേട്ടുകൊണ്ടിരിക്കുന്നവരുടെ മേൽ, യേശുനാമം വിളിച്ചപേക്ഷിക്കുന്നവരുടെമേൽ പരിശുദ്ധാത്മാവിനെ വർഷിക്കും. പരിശുദ്ധാത്മാവിലൂടെയുള്ള ആന്തരികസൗഖ്യവും രോഗസൗ ഖ്യവും നമുക്ക് ലഭിക്കും. ദൈവത്തിൻ്റെ സ്നേഹം നാം അനുഭവിച്ചറിയും. പ്രാർത്ഥന കർത്താവായ യേശുവേ, അവിടുത്തെ അനന്തസ്നേഹത്തിലും കരുണ യിലും ഞാൻ വിശ്വസിക്കുന്നു. അവിടുന്നു ദൈവപുത്രനും ലോകരക്ഷകനും എന്റെ രക്ഷകനുമാണെന്ന് ഞാൻ വിശ്വസിച്ച് അങ്ങയെ ഞാൻ ആരാധി ക്കുന്നു. എന്റെ എല്ലാ പ്രവർത്തനങ്ങളുടെയും കർത്താവായി അങ്ങുണ്ടാക ണമേ. കരുണയുള്ള ദൈവമേ, എന്നെ കരുണ കൊണ്ടു നിറയ്ക്കണമേ. അവിടുത്തെ കരുണയുടെ നീർച്ചാലായി എന്നെ മാറ്റണമേ. പരിശുദ്ധ അമ്മേ, സഭയിലും ലോകത്തിലും കരുണയുടെ വലിയ അനുഭവം ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ.