യേശു എനിക്ക് ആരാണ്?

ഈശോ എനിക്ക് ആരാണ്? വി. യോഹന്നാന്റെ സുവി ശേഷത്തിൽ ഈ തിരിച്ചറിവിൻ്റെ പടികൾ സൂചിപ്പിക്കുന്ന ഒരു സംഭവം രേഖപ്പെടുത്തുന്നു.
ഈശോയുടെ കടന്നുപോകലിൻ്റെ നാളുകളിൽ നടന്ന സംഭവമായാണ് സുവിശേഷം അതിനെ രേഖപ്പെടുത്തുന്നത്. അവനു ചുറ്റും ധാരാളം ആളുണ്ടായിരുന്നു. ജന്മനാ അന്ധനായ ഒരുവനെ ഈശോ കാണുന്നു. ശിഷ്യന്മാർ ഈശോയോട് ചോദിക്കുന്നു. ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്? മനു ഷ്യജീവിതത്തിലെ ആ ദുരനുഭവത്തിനു കാരണമായ പാപം ആരു ടേതെന്നു നിർണ്ണയിക്കുന്നതിനേക്കാൾ ആ കുറവിനെ ദൈവത്തിന്റെ പ്രവൃത്തികൾ പ്രകടമാക്കാനുള്ള ഒരവ സരമായാണ് ഈശോ ചിത്രീകരിക്കുന്നത് (യോ ഹ. 9:3). ഈ വിലയിരു ത്തൽ നടത്തിയശേഷം ഈശോ ആ പ്രവൃത്തിയി ലേക്ക് കടക്കുന്നു. ഇതു പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽ കൊണ്ടു ചെളിയുണ്ടാക്കി, അവന്റെ കണ്ണുകളിൽ പൂശി. തുടർന്നു പറഞ്ഞു. നീ പോയി (സീലോഹ-അയയ്ക്കപ്പെട്ട വൻ എന്നർത്ഥം) കുളത്തിൽ കഴുകുക. അവൻ പോയി കഴുകി കാഴ്‌ചയുള്ള വ നായി തിരിച്ചു വന്നു.
അയയ്ക്കപ്പെട്ട വ നാൽ കഴുകപ്പെടുക. അതു രക്ഷയുടെ ഏക മാർഗമാണ്. തന്റെ പാദം കഴുകാൻ സമ്മതിക്കാതി രുന്ന പത്രോസിനോട് ഈശോ പറയുന്നു: ഞാൻ നിന്നെ കഴുകുന്നി ല്ലെങ്കിൽ നിനക്ക് എന്നോട് കൂടെ പങ്കില്ല (യോഹ. 13:8). അവൻ തരുന്ന സൗജന്യ രക്ഷ യിൽ പങ്കാളിയാകണമെ ങ്കിൽ അവനാൽ അയ യ്ക്കപ്പെട്ടവനാൽ കഴുക പ്പെടണം. അതിന് അവൻ ആരെന്നറിയണം. വിശ്വ സിക്കണം. ഈ അന്ധൻ അറിയാതെ വിശ്വസിച്ച് അത്ഭുതം നേടിയവനാ எர்.
അവൻ തിരിച്ചു വന്നതോടെ ആകെ ബഹ ളമായി (യോഹ. 9:8). ഈശോയിൽ കഴുകപ്പെടു ന്നവൻ എല്ലാവർക്കും അത്ഭുതമായി മാറാം. അവർ ചോദിക്കുന്നു. ഇവൻ തന്നെയല്ലേ അവൻ? ചിലർ പറഞ്ഞു: ഇവൻ തന്നെ. മറ്റു ചിലർ പറഞ്ഞു. അല്ല. ഇവൻ അവനെപ്പോലെ ഇരിക്കു ന്നു വെന്നേയുള്ളൂ അപ്പോൾ അവൻ പറഞ്ഞു: ഞാൻ തന്നെ (യോഹ. 9:8-9). അപ്പോൾ അവർ ചോദിക്കുന്നു. നിൻ്റെ ജീവിതത്തിൽ എന്തുണ്ടായി? അവൻ പറയുന്നു: യേശു എന്നു പേരുള്ള ഒരു മനുഷ്യൻ ചെളിയുണ്ടാക്കി എന്റെ കണ്ണുകളിൽ പുരട്ടി (ഖ.11). യേശു എന്നുപേരുള്ള മനു ഷ്യൻ. അവന് ഈശോ ഒരു മനുഷ്യൻ മാത്രം. പക്ഷേ, യേശു എന്നാണ് പേര്. യേശു എന്നാൽ ദൈവം രക്ഷിക്കുന്നു എന്നർത്ഥം.
സംഗതി ഗുരുതരമാവുകയാണ്. അവർ അവനെ യേശുവിന്റെ ശത്രുക്കളായ ഫരിസേയരുടെ അടുക്കൽ കൊണ്ടു ചെന്നു. അവി ടെയും അന്ധൻ ഉണ്ടായ സംഭവം വിവരിക്കുന്നു (ഖ. 15) അതു കേട്ട് അവൻ പറഞ്ഞു. ഇവൻ സമ്പത്ത് ലംഘിച്ചവനാണ്. സാബ ത്തിൽ ചെളിയുണ്ടാക്കി, കഴുകി. അതാണ് അവരുടെ തെളിവ്. അവരിൽ തന്നെ ചിലർക്ക് സംശയമായി. പാപിയായ ഒരു മനു ഷ്യന് ഇത്തരം അടയാളങ്ങളിങ്ങനെ പ്രവർത്തിക്കാനാകും (16). ഞാൻ വന്നിരിക്കുന്നത് സമാധാനം സ്ഥാപിക്കുവാനല്ല, ഭിന്നത യാണ് എന്ന് ഈശോ പറഞ്ഞതിൻ്റെ അടയാളമാണ് ഇവിടെ നട ക്കുന്നത്. അവർ അന്ധനോട് ചോദിച്ചു. അവനെപ്പറ്റി നീ എന്തു പറയുന്നു (17)
നാട്ടുകാരോട് മനുഷ്യപുത്രൻ എന്നു പറഞ്ഞവൻ ഇപ്പോൾ പറയുന്നു: അവൻ പ്രവാചകനാണ് (18). യേശുവിലുള്ള വിശ്വാസം വളരുകയാണ്. അവർ വിശ്വസിക്കുന്നില്ല. ഇവൻ അന്ധനായിരുന്നു എന്നുപോലും വിശ്വസിക്കുന്നില്ല. സത്യം അറിയാൻ അവർ അവന്റെ മാതാപിതാക്കളെ വിളിച്ചു. അവർ വന്നു. പക്ഷേ, ശരിക്കും ഉരുണ്ടു കളിക്കുകയാണ്. അവന് പ്രായമായില്ലല്ലോ, അവനോട് ചോദിക്ക്. (23), അതാണവരുടെ ഉത്തരം. എങ്കിലും അവർ പറ ഞ്ഞു. ഇവൻ അന്ധനായിരുന്നു. ഞങ്ങളുടെ മകനുമാണ്.
അവർ വീണ്ടും അന്ധനെ വിളിച്ചു. അവർ വീണ്ടും എല്ലാം ചോദിച്ചു. അവന് കൗതുകമായി. അവൻ ചോദിക്കുന്നു എന്തേ ഇത്ര താത്പര്യം. നിങ്ങളും അവൻ്റെ ശിഷ്യരാകാൻ ആഗ്രഹിക്കു ന്നുവോ? (28). ഫരിസേയർ കുപിതനായി. ഇവൻ പാപിയാണ്. അവർ തീർത്തു പറയുന്നു. അന്ധൻ വിടുന്നില്ല. അവൻ ഉറച്ചു പറ യുന്നു. ഇവൻ ദൈവത്തിൽ നിന്നുള്ളവനാണ്. അല്ലെങ്കിൽ ഇങ്ങനെ ചെയ്യാനാവില്ല (33). അതുകേട്ട അവർ അവനെ സിന ഗോഗിൽ നിന്നും പുറത്താക്കി. നിങ്ങളെ സിനഗോഗിൽ നിന്നു പുറത്താക്കുന്നവർ ദൈവത്തിന് ബലിയർപ്പിക്കുന്നു എന്നു കരു തുന്ന കാലം ഉണ്ടാകുമെന്നും അതിന് കാരണം എന്നെയോ പിതാ വിനെയോ അവർ അറിയാത്തതാണെന്നും ഈശോ പറഞ്ഞത് (യോഹ. 16:2-3) ഇവിടെ ചേർത്ത് ധ്യാനിക്കുക.
യേശുവിനു വേണ്ടി വലിയ ത്യാഗം അനുഭവിക്കേണ്ടി വന്ന അവന്റെ ജീവിതത്തിലേക്ക് ഈശോ തന്നെ വരുന്നു. അവിടുന്നു ചോദിക്കുന്നു. മനുഷ്യപുത്രനിൽ നീ വിശ്വസിക്കുന്നുവോ? (35) ഇക്കുറി അവൻ ചോദിക്കുന്നത് കർത്താവേ അവൻ ആരാണ് എന്നാ ണ്. മനുഷ്യപുത്രൻ അവനു കർത്താവായി. ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞ് അന്ധൻ അവനെ പ്രണമിച്ചു, ആരാധിച്ചു.
ഇതാണ് നമുക്കുണ്ടാകേണ്ട വിശ്വാസ വളർച്ച. യേശുവിനെ ക്കുറിച്ചറിയുക, അവനെ അനുഭവിക്കുക. ഇതിനെ അനുഭവ വിശ്വാസം എന്നു വിളിക്കും. അനുഭവത്തിൽ നിന്നും അവനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുക. അതാണ് രക്ഷാകര വിശ്വാസം. നിത്യരക്ഷയിലേക്ക് നയിക്കുന്നത്.
നമ്മുടെ വിശ്വാസം അറിവിൻ്റെ തലത്തിൽ നിന്നും അനു ഭവ തലത്തിലേക്കും അവിടെ നിന്നും രക്ഷാകര തലത്തിലേക്കും ഉയർത്തുവാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാം. യേശു എനിക്ക് കർത്താവാണ്. രക്ഷകനാണ്. യേശുവേ ഞാനങ്ങയെ ആരാധിക്കുന്നു.