

ഓരോ വെട്ടിയൊരു ക്കലും കൂടുതൽ ചേർന്നു നിന്നു ഫലമണി യുവാനാണ് എന്ന് മനസ്സിലായാലേ കൂടുതൽ ഫലം പുറപ്പെടുവിക്കാൻ കഴിയൂ. കൂടുതൽ വിശ്വാസത്തോടെ പ്രാർത്ഥിക്കാനാവൂ. കൂടുതൽ തീക്ഷ്ണത യോടെ ശുശ്രൂഷ ചെയ്യാൻ സാധിക്കു. നാം കേൾക്കുന്ന ഓരോ വചനവും ജീവിതത്തെ കൂടുതൽ ഫലം പുറപ്പെടുവിക്കാ നുള്ളതാണ്.
ഈശോ പറയുന്നു: “ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്. എൻ്റെ ശാഖകളിൽ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാൽ ഫലം തരുന്നതിനെ കൂടുതൽ കായ്ക്കാനായി അവിടുന്നു വെട്ടി ഒരുക്കുന്നു” (യോഹ 15:1-2).
ഇവിടെ യേശു രണ്ടുകാര്യങ്ങളാണ് വ്യക്തമാക്കുന്നത്. ഒന്ന്, എന്റെ പിതാവ് കൃഷിക്കാരനാണ്. ഞാൻ മുന്തിരിച്ചെടിയാണ്, നിങ്ങൾ ശാഖകളു മാണ്. അതുകൊണ്ട്, യേശുവാകുന്ന തായ്ത്തണ്ടിനോടു ചേർന്നു നിൽക്കുന്ന ശാഖക്കേ ഫലം പുറപ്പെടുവിക്കാൻ സാധിക്കൂ.
നിന്റെ ജീവിതം നിറമുള്ളതാകണമെങ്കിൽ താഴ്ത്തണ്ടായ യേശുവി നോടു ചേർന്നു നില്ക്കണം. രണ്ട്, യേശുവാകുന്ന തായ് ത്തണ്ടിനോടു ചേർന്നു നിന്നില്ലെങ്കിൽ ഫലം പുറപ്പെടുവിക്കാനാവില്ല. ഫലം പുറപ്പെടു വിച്ചെങ്കിലോ, കൃഷിക്കാരൻ ആ ശാഖയെ വെട്ടി നീക്കും. ഫലം പുറപ്പെടു വിച്ചാലോ, ആ ശാഖ കൂടുതൽ ഫലം പുറപ്പെടുവിക്കാൻ വെട്ടി ഒരുക്കും. അതുകൊണ്ട് ശാഖയെ വെട്ടുന്നത് നിഷ്ഫലമായതു കൊണ്ടാവണമെ ന്നില്ല, കൂടുതൽ ഫലം പുറപ്പെടുവിക്കാനായിട്ടും ആവാം. ജീവിതത്തിലെ എല്ലാക്കാര്യത്തിലും യേശുവിനോടു ചേർന്നു നിന്ന് ജീവിതത്തെ ആകെ ഫലം പുറപ്പെടുവിക്കുന്നതാക്കാമെന്നാണ് യേശു പറയുന്നത്. ഇങ്ങനെ നീ നന്മയുടെയും സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും എല്ലാം അടയാ ളമാകും. മറ്റുള്ളവർക്കു നന്മയുണ്ടാക്കുന്ന നിരവധി ഫലങ്ങൾ പുറപ്പെടു വിക്കുന്നത് അപ്പോഴാവും. ചില സാഹചര്യങ്ങളിൽ കൂടുതൽ ഫലം പുറ പ്പെടുവിക്കാനാണ് കർത്താവ് നിന്നെ വെട്ടിയൊരുക്കുന്നത്.
എന്താണ് ആ വെട്ടിയൊരുക്കൽ? പ്രതീക്ഷിക്കാത്ത തകർച്ച, പരാജ യം, അപകടം, മരണം ഇങ്ങനെ എന്തും സംഭവിക്കുന്നു. ഇവ ഓരോന്നി നെക്കുറിച്ചും എന്തുകൊണ്ടിതു സംഭവിച്ചു? എന്നു ചോദിച്ചു പോകും. വാസ്തവത്തിൽ നാം ചോദിക്കേണ്ടത് അതല്ല പിന്നെയോ കൂടുതൽ ഫലം പുറപ്പെടുവിക്കുന്നതിനുവേണ്ടി കർത്താവ് വെട്ടിയൊരുക്കുന്നതാണ് എന്നു തിരിച്ചറിയണം. അപ്പോൾ, രോഗം നിൻ്റെ ഒരു വേദനക്കുള്ളതല്ല, നിരാശ യ്ക്കുള്ളതുമല്ല, മറിച്ച്, ഇത് കൂടുതൽ ഫലം പുറപ്പെടുവിക്കുന്നതിനു വേണ്ടി കർത്താവ് നടത്തുന്ന ഒരുക്കമാണ്. അതു മനസ്സിലായാൽ ചേർന്നു നില്ക്കാൻ കഴിയും. ഓരോ വെട്ടിയൊരുക്കലും കൂടുതൽ ചേർന്നു നിന്നു ഫലമണിയുവാനാണ് എന്ന് മനസ്സിലായാലേ കൂടുതൽ ഫലം പുറപ്പെടു വിക്കാൻ കഴിയൂ. കൂടുതൽ വിശ്വാസത്തോടെ പ്രാർത്ഥിക്കാനാവൂ. കൂടു തൽ തീക്ഷ്ണതയോടെ ശുശ്രൂഷ ചെയ്യാൻ സാധിക്കൂ. നാം കേൾക്കുന്ന ഓരോ വചനവും ജീവിതത്തെ കൂടുതൽ ഫലം പുറപ്പെടുവിക്കാനുള്ളതാണ്. ദൈവത്തിന്റെ വചനം, മനുഷ്യനിൽ ഫലം പുറപ്പെടുവിക്കുന്നതാണ്. ഈശോയുടെ പരസ്യജീവിതം ആരംഭിക്കുന്നത് കാനായിലാണ്. മുപ്പതു വയസ്സുള്ള യേശു ചെയ്യുന്ന അത്ഭുതത്തിന് സാക്ഷ്യം വഹിക്കുവാൻ മറിയം പരിചാരകരോട് പറയുന്നു. ‘അവൻ പറയുന്നതുപോലെ ചെയ്യുക
