മറിയം കാനായിലും കാൽവരിയിലും

രണ്ടു പ്രാവശ്യമാണ് തൻ്റെ സുവിശേഷത്തിൽ യോഹന്നാൻ പരിശുദ്ധ മറിയത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
കാനായിലും കാൽവരി യിലും ഈ രണ്ടു പ്രാവശ്യവും അവളുടെ സാന്നിദ്ധ്യം അദ്ദേഹം എടുത്തു കാണിക്കു ന്നത് മനുഷ്യദുഃഖത്തിൻ്റെ നടുവിലാണ്. ആ രണ്ടു സാഹചര്യങ്ങളിലും വേദനയിൽ നീറുന്ന മനുഷ്യർക്ക് മാതൃഹൃദയ ത്തിൻ്റെ സാന്ത്വനമായി അവൾ നിലനില്ക്കുന്നു

യോഹന്നാൻ സുവിശേഷം എഴുതിയപ്പോൾ അമ്മ കൂടെയുണ്ടാ യിക്കാണില്ല. എങ്കിലും അമ്മയോടു കൂടെയുള്ള ജീവിതത്തിന്റെ തരളി തമായ ഓർമ്മകൾ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ടായിരുന്നിരിക്ക ണം. കുരിശിൽ പിടയവേ യേശു യോഹന്നാനെയാണല്ലോ അമ്മയെ ഏല്പിച്ചു കൊടുത്തത്. “അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു” (യോഹ. 19:27). തൻ്റെ പെറ്റമ്മയെ അമ്മയായി സ്വീകരിക്കണം എന്ന ചാവരുളായിരുന്നു അത്. അമ്മയായിത്തന്നെ ആ അരുമശിഷ്യൻ പരിശുദ്ധ മറിയത്തെ സ്വീകരിച്ചു. അമ്മയായി സ്നേഹിച്ചു.
തനിക്കു മാത്രമല്ല ഈ കാരുണ്യം എന്നും യോഹന്നാനു മനസ്സിലാ യിക്കാണണം. ജീവിതം കുരിശായി മാറി, വേദനയുടെ താഴ്വരയിൽ വിതുമ്പി നിൽക്കുന്ന എല്ലാവർക്കും പരിശുദ്ധ മറിയം അമ്മയാണ് എന്ന് അദ്ദേഹത്തിനു മനസ്സിലായി നൊമ്പരത്തിൽ പിടയുന്നവർക്കെല്ലാം മാതൃ ഹൃദയത്തിന്റെ ആർദ്രമായ പ്രാർത്ഥനയായി. സ്നേഹത്തിന്റെ സാന്ത്വന മായി അവൾ കൂടെയുണ്ടായിരുന്നത് അദ്ദേഹം ഓർത്തു കാണണം.
രണ്ടു പ്രാവശ്യമാണ് തൻ്റെ സുവിശേഷത്തിൽ യോഹന്നാൻ പരി ശുദ്ധ മറിയത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. കാനായിലും കാൽവ രിയിലും. ഈ രണ്ടു പ്രാവശ്യവും അവളുടെ സാന്നിദ്ധ്യം അദ്ദേഹം എടുത്തു കാണിക്കുന്നത് മനുഷ്യദുഃഖത്തിൻ്റെ നടുവിലാണ്.

Read more