ബലിയർപ്പണത്തിലൂടെ ആഴപ്പെടുക

യേശുക്രിസ്തുവുമായി ട്ടുള്ള ബന്ധത്തിൽ ആഴപ്പെട്ട് ജീവിക്കുന്ന വ്യക്തികളെ തകർക്കാനായിട്ട് പിശാച് നോക്കും. ഈ ശത്രുവായ പിശാച് ഏത് രീതി യിലും കർത്താവുമാ യിട്ട് ബന്ധത്തിലിരി ക്കുന്ന ആൾക്കാരി ലേക്ക് കയറി വന്നാലും പിശാചിനെ തകർത്ത് കർത്താവ് അവരെ വിജയിപ്പിക്കും.

ഒരു വ്യക്തി കർത്താവുമായിട്ടുള്ള ബന്ധത്തിൽ ആഴപ്പെട്ട് ജീവിക്കുന്ന വ്യക്തിയാണെങ്കിൽ ആ വ്യക്തിക്ക് നൽകുന്ന രണ്ട് അനുഗ്രഹങ്ങളെക്കു റിച്ച് നിയമാവർത്തന പുസ്‌തകം ഇരുപത്തിയെട്ടാം അദ്ധ്യായത്തിൽ ഏഴാം തിരുവചനത്തിൽ പറയുന്നു.
ഒന്നാമത്തെ കാര്യം: നിനക്ക് എതിരെ വരുന്ന ശത്രുക്കളെ നിന്റെ മുമ്പിൽ
വെച്ച് കർത്താവ് പരാജയപ്പെടുത്തും. രണ്ടാമത്തേത്, നിനക്ക് എതിരെ അവർ ഒരു വഴിയിലൂടെ വരും. എന്നാൽ, ഏഴു വഴിയിലൂടെ പലായനം ചെയ്യും. രണ്ടാമത് പറഞ്ഞ കാര്യത്തിൽ നിന്നും മൂന്ന് കാര്യങ്ങൾ മനസ്സി ലാക്കേണ്ടതുണ്ട്.
ഒന്ന്, ആരാണ് നമ്മുടെ ശത്രു. നമുക്ക് ഒരേയൊരു ശത്രുവേയുള്ളൂ. “നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴു ങ്ങണമെന്ന് അന്വേഷിച്ചു കൊണ്ട് ചുറ്റി നടക്കുന്നു” (1പത്രോ. 5:8). ശത്രു വായ പിശാച് എന്നെയും നിങ്ങളെയും പരാജയപ്പെടുത്താനായിട്ട് പല വഴി കൾ ഉപയോഗിക്കാം. അത് മാതാപിതാക്കളോ, സഹോദരങ്ങളോ സുഹൃ ത്തുക്കളോ ആരുമാകട്ടെ. എന്നാൽ, അവരാരും നമ്മുടെ ശത്രുക്കളല്ല. മറിച്ച് ശത്രുവായ പിശാച് നമ്മെ തകർക്കാൻ വേണ്ടിയിട്ട് അവരെ ഉപയോഗിക്കു ന്നതാണ്. അതെപ്പോവും മനസ്സിലുണ്ടാകണം.
രണ്ട്: “ഒരു വഴിയിലൂടെ വരും. ഏഴു വഴികളിലൂടെ പലായനം ചെയ്യും”
ഒരു വഴിയിലൂടെ വരുമെന്നു പറഞ്ഞാൽ: ആദ്യത്തെ വഴി നുണയുടെ വഴി യാണ്. യോഹന്നാൻ്റെ സുവിശേഷം എട്ടാം അദ്ധ്യായം നാല്‌പത്തി നാലാം തിരുവചനം പറയുന്നു: അവൻ നുണയനും നുണയന്മാരുടെ പിതാവുമാ ണ്. രണ്ട് അസൂയയുടെ വഴി ഉപയോഗിക്കും, മൂന്ന്, പല വിധത്തിലുള്ള ആരോപണങ്ങളുടെ വഴി ഉപയോഗിക്കാം. നാല് വെറുപ്പിൻ്റെ വഴി ഉപയോ ഗിക്കാം. മറ്റുള്ളവരെക്കൊണ്ട് നമ്മളെ വെറുപ്പിച്ച് നമ്മുടെ ശത്രുവായി ത്തീർക്കും. അഞ്ചാമത്തേതാണ് പ്രതികാരം. വെറുപ്പ് പ്രതികാരമായിത്തീ രുന്ന അവസ്ഥ അങ്ങനെ പിശാച് ആൾക്കാരെ ഏതു വഴിയിലൂടെ കൊണ്ട് വന്ന് കഴിഞ്ഞാലും അവരെയെല്ലാം ഏഴു വഴികളിലൂടെ കർത്താവ് ചിത റിക്കും.
യേശുക്രിസ്തുവുമായിട്ടുള്ള ബന്ധത്തിൽ ആഴപ്പെട്ട് ജീവിക്കുന്ന വ്യക്തി കളെ തകർക്കാനായിട്ട് പിശാച് നോക്കും. ഈ ശത്രുവായ പിശാച് ഏത് രീതിയിലും കർത്താവുമായിട്ട് ബന്ധത്തിലിരിക്കുന്ന ആൾക്കാരിലേക്ക് കയറി വന്നാലും പിശാചിനെ തകർത്ത് കർത്താവ് അവരെ വിജയിപ്പിക്കും. ബലിയർപ്പണത്തിലൂടെ നമുക്ക് കർത്താവുമായിട്ടുള്ള ബന്ധം ആഴപ്പെ ടുത്താൻ സാധിക്കും