നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്

അന്ധകാരശക്തി കളുടെ പിടിയിലായിരി ക്കുന്ന ഇന്നത്തെ തലമുറയെ രക്ഷിക്കാൻ കഴിയണമെങ്കിൽ യേശുവിനെ അനുഗമി ക്കുന്ന നാം ഓരോരു ആരും വെളിച്ചത്തിന് സാക്ഷ്യം നല്‌കി ജീവി ക്കേണ്ടിയിരിക്കുന്നു. ഇതാണ് ക്രൈസ്‌തവ രായ നമ്മുടെ ഉത്തരവാദിത്വം.

അന്ധകാരത്തിൽ സ്ഥിതി ചെയ്‌തിരുന്ന ജന ങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖ ലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്‌തു” (മത്താ. 4:16).
ഉത്പത്തി പുസ്ത‌കം ഒന്നാം അദ്ധ്യായം രണ്ടാം വചനം ഇപ്രകാരമാണ്. “ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിന് മുകളിൽ അന്ധ കാരം വ്യാപിച്ചിരുന്നു.” ഇരുൾ നിറഞ്ഞ അവസ്ഥ നമ്മെ ഭയപ്പെടുത്തുന്നതാണ്. ഇരുട്ടുള്ള ഒരു മുറി യിൽ എന്താണ് ഉള്ളതെന്ന് നമുക്ക് കണ്ടെത്തുക പ്രയാസം. അന്ധകാരം ഉള്ളപ്പോൾ വഴി നടക്കുക ബുദ്ധിമുട്ടൽ. നാം കാൽതട്ടി വീഴാൻ സാധ്യത യുണ്ട്. എവിടേക്കാണ് നാം യാത്ര ചെയ്യുന്നത് എന്ന് തിരിച്ചറിയാനും കഴിയില്ല. ഈ അവസ്ഥ മാറ്റുന്നതിനാണ് ദൈവം വെളിച്ചത്തെ സൃഷ്ടിച്ചത്. വെളിച്ചമുള്ളപ്പോൾ എല്ലാം വ്യക്തമായി കാണാൻ കഴിയും. നമ്മുടെ യാത്ര സുഗമമാകും. വലിയ സന്തോഷത്തിന്റെ അനുഭവവും ലഭിക്കുന്നുയേശു ഈ ഭൂമിയിൽ ജനിച്ചപ്പോൾ, അവിടുന്ന് ജനത്തിന്റെ പ്രകാശമായി മാറി. അതാണ് മത്താ. 4:16 -ൽ നാം കണ്ടത്. ഏശയ്യ. 9:2-ലും നാം ഈ സന്ദേശം കാണുന്നു. ജ്ഞാനത്തിന്റെ പുസ്‌തകം 18:14-16 നമ്മെ ഓർമ്മപ്പെടുത്തുന്നു. സർവത്ര പ്രശാന്ത മുകത വ്യാപിച്ചപ്പോൾ, അർധ രാത്രി ആയപ്പോൾ, ദൈവ ത്തിന്റെ സർവ്വശക്തമായ വചനംഭൂമിയിലേക്ക് ഇറങ്ങി വന്നു. “വചനം ദൈവമായിരുന്നു” (യോഹ. 1:1). യേശുവിന്റെ വരവിന്റെ ലക്ഷ്യം മനുഷ്യരിലെ അന്ധകാരം നീക്കുക എന്ന തായിരുന്നു. “യേശുവാ കുന്ന വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു. അതിനെ കീഴടക്കാൻ ഇരുളിന് കഴി ഞ്ഞില്ല” (യോഹ. 1:5). സക്കറിയായുടെ പ്രവചന ത്തിലും ഇത് ആവർത്തി ക്കുന്നു (ലൂക്ക 1:78-79).
യേശു തന്റെ പരസ്യജീ വിതത്തിനിടയിൽ ഇത് വ്യക്തമായി നമ്മോട് അരുൾചെയ്തു. “ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവൻ്റെ പ്രകാശമുണ്ടായി രിക്കും” (യോഹ. 8:12).
ലോകത്തിന്റെ അന്ധകാരം നീക്കാൻ വന്ന യേശു നമ്മോടു പറ യുന്നു: “നിങ്ങൾ ലോകത്തിൻ്റെ പ്രകാശമാണ്” (മത്താ. 5:14). യേശു ലോകത്തിന് വെളിച്ചമായി തീർന്നതു പോലെ, ക്രിസ്‌ത്യാനികളായ നാമും അപ്രകാരം ആകണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. യേശു പറയുന്നു: “ലോകത്തിലായിരിക്കുമ്പോൾ ഞാൻ ലോകത്തിന്റെ പ്രകാ ശമാണ്” (യോഹ. 9:5). വെളിച്ചമായി തീരുക എന്നതാണ് നമ്മുടെ വിളി. അന്ധകാരശക്തികളുടെ പിടിയിലായിരിക്കുന്ന ഇന്നത്തെ തലമുറയെ രക്ഷിക്കാൻ കഴിയണമെങ്കിൽ യേശുവിനെ അനുഗമിക്കുന്ന നാം ഓരോ രുത്തരും വെളിച്ചത്തിന് സാക്ഷ്യം നല്‌കി ജീവിക്കേണ്ടിയിരിക്കുന്നു. ഇ താണ് ക്രൈസ്‌തവരായ നമ്മുടെ ഉത്തരവാദിത്വം.
ഡിസംബർ മാസം ആരംഭത്തിൽ തന്നെ നാം ഭവനങ്ങളിൽ യേശു വിന്റെ വരവ് അറിയിച്ചു കൊണ്ട് നക്ഷത്രവിളക്കുകൾ തൂക്കാറുണ്ടല്ലോ. കൂടാതെ ധാരാളം അലങ്കാരവിളക്കുകൾ കൊണ്ട് നാം വീടുകൾ അല ങ്കരിക്കുന്നു. എല്ലായിടത്തും വലിയ സന്തോഷത്തിൻ്റെ ഒരു ഉത്സവം കാണാം. മറ്റുള്ളവർക്ക് വെളിച്ചമായി തീരുന്നതിൻ്റെ ബാഹ്യമായ ഒരു അടയാളം കൂടിയാണിത്. തിന്മയിൽ നിന്നു മാറി, നന്മയുടെ, വിശുദ്ധി യുടെ ജീവിതം നയിക്കാനുള്ള ഒരു ആഹ്വാനം.
വി. മദർ തെരേസ തൻ്റെ ജീവിതകാലത്ത് കൊൽക്കത്തയുടെ തെരു വുകളിലുള്ള വീടുകൾ സന്ദർശിക്കുക പതിവായിരുന്നു. ഒരു ദിവസം ചെറിയ ഒരു കുടിൽ സന്ദർശനം നടത്തി തിരികെ പോരുവാൻ ഒരുങ്ങി യപ്പോൾ, ആ വീട്ടിലെ ഗൃഹനായിക ഇപ്രകാരം പറഞ്ഞു: “അമ്മ എന്നും വരണം. അമ്മയുടെ പുഞ്ചിരി എൻ്റെ വീടു മുഴുവൻ പ്രകാശമു ള്ളതാക്കി മാറ്റി. ഞങ്ങൾക്കും ഉള്ളുതുറന്ന് പുഞ്ചിരിക്കാൻ കഴിഞ്ഞു. നമ്മുടെ സ്നേഹപൂർവ്വമായ സാന്നിധ്യവും പുഞ്ചിരിയും മറ്റുളളവരെ സന്തോഷത്തിലേക്കും വെളിച്ചത്തിലേക്കും നയിക്കും. നമുക്കും അവി ടുത്തെപ്പോലെ മറ്റുള്ളവർക്ക് വെളിച്ചം പകരുന്നവരാകാം.
ക്രിസ്‌തുമസ്സിന്റെയും പുതുവത്സരത്തിൻ്റെയും മംഗളങ്ങൾ എല്ലാ വർക്കും സ്നേഹപൂർവ്വം ആശംസിക്കുന്നു.