

ജെറീക്കോയിലെ ചന്തയുടെ ഒരു കോണിലിരുന്ന് ബർതിമേയൂസ് എന്ന അന്ധൻ അന്നും പതിവു പോലെ ഭിക്ഷ യാചിക്കുകയാണ്. പെട്ടെന്ന്, തന്റെ തൊട്ടടുത്ത് ഒരു ബഹളം, അതെന്താണെന്ന് അവൻ അന്വേഷിച്ചു. നസ്രായ നായ യേശു ഇതാ കടന്നു പോകുന്നു! യേശുവിന്റെ ശ്രദ്ധ ആകർഷിച്ച് സൗഖ്യം തേടാനുള്ള സമയമാണ് ഇതെന്ന് അവനു വെളിപാടുണ്ടായി. ദയയ്ക്കുവേണ്ടി അവൻ ഉച്ചത്തിൽ കരഞ്ഞു; ആർത്തു വിളിച്ചു. ആയിരങ്ങളുടെ നടുക്കു നില്ക്കുന്ന യേശു നിന്റെ വിളി എവിടെ കേൾക്കാനാണ് എന്നു പറഞ്ഞ് അവൻ്റെ ചുറ്റുമുള്ളവർ അവനെ കളിയാക്കി. ഇതു കേട്ടപ്പോൾ അവൻ കുറെക്കൂടി ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. ആ നിലവിളി യേശുവിൻ്റെ ഹൃദയത്തിലെത്തി. യേശു നിന്നു. നില വിളിക്കുന്ന ആ മനുഷ്യനോട് അടുക്കൽ വരാൻ ആവശ്യപ്പെട്ടു യേശു അവനു സൗഖ്യം നല്കി. ബർത്തിമേയൂസ് ആദ്യമായി ലോകം കൺകുളിർക്കെ കണ്ടു. “ദൈവം സ്വർഗ്ഗത്തിൽ നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെ തേടുന്ന ജ്ഞാനികളുണ്ടോ എന്ന് അവിടുന്ന് ആരാ യുന്നു” (സങ്കീ. 53:2). തന്നെ തേടുന്ന ആളെ ദൈവത്തിന്റെ കണ്ണുകൾ കണ്ടു പിടിക്കും. തന്റെ ദാരിദ്ര്യത്തിലും ദുരിതത്തിലും തന്നെ നോക്കാതെ ദൈവം ഉപേക്ഷിച്ചു കളഞ്ഞില്ലല്ലോ എന്ന അറിവിൽ ബർതിമേയൂസ് നിർവൃതിയട ഞ്ഞു. യേശുവിന് താൻ പ്രിയങ്കരനാണെന്നും അവിടുന്നു തന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണെന്നും അവൻ മനസ്സിലാക്കി. അതുകൊണ്ടാണല്ലോ, ആയിരങ്ങളുടെ നടുവിലും യേശു തന്നെ കാത്തു നിന്നത്. നിർദ്ധനയും രോഗിയുമായ ഒരു പാവം സ്ത്രീ യേശുവിൻ്റെ വസ്ത്രത്തിന്റെ അറ്റം തൊട്ടു. അവരിലേക്ക് യേശുവിൻ്റെ ചൈതന്യം പ്രസരിച്ചു. യേശുവിന്റെ ചുറ്റും ഒരു വലിയ ജനക്കൂട്ടമുണ്ടായിരുന്നു. ഈ വലിയ ബഹളത്തിൽ അവി ടുത്തെ ശ്രദ്ധ ആകർഷിച്ച് സൗഖ്യം കൈവരിക്കാൻ കഴിയുന്നില്ല. അന്ന് ആ സ്ത്രീക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ, അവിടുത്തെ അങ്കിയുടെ അറ്റം തൊട്ടാൽ മതി, താൻ സൗഖ്യപ്പെടും എന്ന ഒരു ഉൾക്കാഴ്ച അവൾക്കുണ്ടാ യിരുന്നു. തന്നെത്തേടിയ ആ സ്ത്രീയെ യേശു മനസ്സിലാക്കി. തന്നിലുള്ള ആത്മീയ ശക്തി അവരിലേക്കു പ്രവഹിപ്പിച്ചു. അവരെ അവിടുന്നു സൗഖ്യ പ്പെടുത്തി. തന്നെക്കാണാൻ മരക്കൊമ്പിൽ അള്ളിപ്പിടിച്ചിരിക്കുന്ന സക്കേവൂ സിൻ്റെ മേലും ആ ദിവ്യദൃഷ്ടി പതിഞ്ഞു. കൂടെയുണ്ടായിരുന്ന വലിയ ജന കുട്ടത്തെ പിരിഞ്ഞ് യേശു സക്കേവൂസിനോടൊപ്പം അയാളുടെ ഗൃഹത്തി ലേക്കു പോയി. യേശു എനിക്ക് ഉറപ്പു തന്നു: “നിൻ്റെ തലയിലെ ഓരോ മുടിനാരിഴയും ഞാൻ എണ്ണി വച്ചിട്ടുണ്ട്. ആകുലാവസ്ഥകളിൽ, യേശുവിൻ്റെ ശബ്ദം എനിക്കു മനം കുളിർക്കുന്ന സാന്ത്വനമാകുന്നു. എനിക്ക് നീ അമൂല്യനും ബഹുമാന്യ നുമായതു കൊണ്ട് ഞാൻ നിന്നെ സ്നേഹിക്കുന്നു” (ഏശയ്യ, 43:4). പ്രക്ഷുബ്ധമായ എൻ്റെ ഹൃദയത്തിൽ അവിടുന്നു മന്ത്രിക്കുന്നു. “നിങ്ങ ളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ” (യോഹ. 14:1)
