

ഭൂമിയിലെ ആദ്യ സഹോദ രൻ കായേൻ ദൈവത്തിനെ തിരെ ശബ്ദമുയർത്തിയില്ലേ, ഞാനാണോ എൻ്റെ സഹോ ദരൻ കാവൽക്കാരൻ എന്നു ചോദിച്ചു കൊണ്ട്. ഇന്നും മനുഷ്യൻ സഹോദര നെതിരെ അത് ആവർത്തിച്ചു കൊണ്ടിരി ക്കുകയാണ്
അന്ത്യ അത്താഴവേളയിൽ യേശുശിഷ്യ നായ പീലിപ്പോസ് ഗുരുവിനോട് അപേക്ഷിച്ചു. ഗുരോ. അങ്ങയുടെ പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരണമേ. ഞങ്ങൾക്ക് അതുമതി. മൂന്നു വർഷം യേശുവിനോടു കൂടെ ചിലവഴിച്ച ആ ശിഷ്യന്റെ മനസ്സിൽ നിറഞ്ഞു നിന്ന ചിന്തയായി രുന്നു അത്. ദൈവപിതാവിൻ്റെ മുഖം ഒന്നു കണ്ടാൽ മതി. ഞങ്ങൾക്ക് അതുമതി എന്നാ ണല്ലോ പീലിപ്പോസ് പറഞ്ഞത്. വലിയൊരു ചിന്ത യാണത്. ജീവിതസമൃദ്ധിക്കുവേണ്ടി നാമെല്ലാവരും കാംക്ഷിക്കുന്നവരാണ്. എന്തൊക്കെയുണ്ടായാ ലാണ് ജീവിതം സംതൃപ്തമാവുക? എന്തെല്ലാം നന്മകളും ഗുണങ്ങളും കിട്ടിയാലാണ് ജീവിതം ധന്യമാവുക? മറ്റൊന്നും സ്വീകരിക്കാൻ കഴിയാത്ത വിധം എന്റെ ഉള്ളിന്റെ ഉള്ള് നിറഞ്ഞിരിക്കുകയാണ്
എന്ന് എനിക്ക് പറയുവാൻ സാധിക്കുക? പീലിപ്പോ സിനു മനസ്സിലായി, സ്വർഗ്ഗ പിതാവിന്റെ മുഖം ഒന്നു കണ്ടാൽ മതി. ഉള്ളു നിറയും എന്ന്.
ജീവിതത്തിൽ നെട്ടോട്ട മോടുന്നവരാണ് ഏവരും. എന്തൊക്കെയോ നേടാൻ. എവിടെയൊക്കെയോ എത്താൻ. എന്നിട്ടോ? ഒന്നും നേടിയില്ല, എങ്ങും എത്തിയില്ല എന്നാണല്ലോ നമുക്കു തോന്നുക. എന്തു നേടിയാലാണ് എല്ലാം നേടി എന്ന് നമുക്ക് ബോദ്ധ്യമാ വുക? എവിടെ എത്തിയാ ലാണ്. എത്തേണ്ടിട ത്തെത്തി എന്നു മനസ്സിലാ ക്കുവാൻ കഴിയുക? ദൈവ പിതാവിന്റെ സന്നിധിയിൽ അവിടുത്തെ തിരുമുഖ ത്തേക്കു നോക്കി നിൽക്കു മ്പോഴാണ്.
വേദ പുസ്തകമാണ് ദൈവപിതാവിന്റെ മുഖം വെളിപ്പെടുത്തിത്തരുന്നത്. ആരാണ് ദൈവം? ലോക ത്തിനത് മനസ്സിലായിട്ടില്ല. എന്നാൽ, മനസ്സിലാക്കിത്ത രാൻ ദൈവം തന്നെ ഇറങ്ങി വന്നു നമ്മോടു പറഞ്ഞു കഴിഞ്ഞതാണ് ദൈവപിതാ വിനെക്കുറിച്ച്, യേശുപറഞ്ഞു: ആരും എൻ്റെ പിതാവിൻ്റെ മുഖം കണ്ടിട്ടില്ല. പുത്രൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു. പിന്നെ പുത്രൻ ആർക്കു പിതാവിനെ വെളിപ്പെ ടുത്തിക്കൊടുക്കാൻ തിരുമനസ്സാകുന്നുവോ അവരും പിതാവിനെ കാണും. താൻ മാത്രം കണ്ടിട്ടുള്ള പിതാവിൻ്റെ തിരുമുഖം ലോകത്തിനു കാണിച്ചു തരാനുള്ള തിരുമനസ്സ് യേശുവിനുണ്ട്. എന്റെ ജനം എന്റെ മുഖം കാണ ണം. ദൈവത്തിന്റെ്റെ തിരുമനസ്സാണത്. യേശുവിനോട് നമുക്കും ചോദിക്കാൻ കഴിയണം. ഗുരോ, ഞങ്ങൾക്കു പിതാവിനെ കാണിച്ചു തരണമേ. ഞങ്ങൾക്ക് മറ്റൊന്നും വേണ്ട. അതു മാത്രം മതി. പിതാവിന്റെ മുഖം കാണാത്ത കുട്ടി എത്രയോ ദരിദ്രനാണ്. പട്ടുമെത്തയിലാണ് അവൻ ജനിച്ചു വീഴുന്നതെങ്കിലും പിതാവില്ല എന്നറിഞ്ഞാൽ, പിതാവിൻ്റെ മുഖം കാണാൻ കഴിഞ്ഞില്ലെങ്കിൽ അവൻ്റെ ഉള്ള് ശൂന്യമല്ലേ. അവൻ എല്ലാ മുഖത്തേക്കും നോക്കുന്നു. ഇത് എൻ്റെ പിതാവാണോ? അവനു നിരാശ വരും. എത്ര നാളാണ് ചുറ്റും നോക്കുന്നത്? എത്ര നാളാണ് പിതാവിന്റെ മുഖം കാണാതെ ജീവിക്കുക. അവൻ ശൂന്യതയിലാവുന്നു. ഈ ശൂന്യത നാമോ രോരുത്തരും ശീലിച്ചു കഴിഞ്ഞിരിക്കുന്നു. അതല്ലേ പാപത്തിന്റെ കാരണം. ദുഃഖത്തിന്റെ കാരണം.
വേദപുസ്തകത്തിൽ ആദ്യ പേജു മുതൽ അവസാന പേജു വരെ ദൈവ ത്തിൻ്റെ മുഖമാണ് നിറഞ്ഞു നിൽക്കുന്നത്. നമുക്കുവേണ്ടി എത്രയോ വലിയ സ്നേഹത്തോടെ പ്രപഞ്ചത്തെയൊരുക്കിയ ദൈവപിതാവിന്റെ മുഖം. പ്രപഞ്ചത്തിലെ ഓരോ വസ്തുവും മെനയുമ്പോൾ ദൈവത്തിന്റെ മനസ്സു നിറയെ ആദത്തിൻ്റെ മുഖമായിരുന്നു. നമ്മുടെ മുഖമായിരുന്നു. തന്റെ മക്കൾ നൂറ്റാണ്ടുകൾ നൂറ്റാണ്ടുകളായി ഭൂമിയിൽ ജീവിക്കേണ്ടതിനാണ്. ഒന്നിനും അവർക്ക് കുറവുണ്ടാകരുത്. ഏറെ കരുതലോടെ അവിടുന്ന് എല്ലാം ക്രമീകരിച്ചു. എന്നിട്ടോ? എന്നിട്ടും പട്ടിണിയും ദുരിതവും. എല്ലാ വർക്കും എല്ലാമില്ല. എന്താണു കാരണം? ഈ പ്രപഞ്ചത്തിൽ ഒന്നുമില്ലാ ഞ്ഞിട്ടോണോ, അല്ല. സഹോദരൻ സഹോദരനെതിരെ വേലി കെട്ടി. ധനി കൻ ദരിദ്രനെതിരെയും, രാഷ്ട്രങ്ങൾ രാഷ്ട്രങ്ങൾക്കെതിരെയും വേലി കെട്ടി. ആകാശത്തു പോലും വേലി. ഭൂമിയിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദി ദൈവ മല്ല. നമ്മളാണ്. മനുഷ്യർ, പാപം മനുഷ്യനെ വരിഞ്ഞു മുറുക്കി. ഭൂമിയിലെ ആദ്യ സഹോദരൻ കായേൻ ദൈവത്തിനെതിരെ ശബ്ദമുയർത്തിയില്ലേ. ഞാനാണോ എൻ്റെ സഹോദരൻ്റെ കാവൽക്കാരൻ എന്നു ചോദിച്ചു കൊണ്ട് ഇന്നും മനുഷ്യൻ സഹോദരനെതിരെ അത് ആവർത്തിച്ചു കൊണ്ടിരിക്കു കയാണ്. ദൈവത്തിൻ്റെ സ്നേഹം അനുഭവിച്ചറിയാൻ കഴിയണമെങ്കിൽ ആദ്യം സഹോദരസ്നേഹം അറിയണം.
