

ലോകത്തിനു ദൈവത്തെ മനസ്സി ലായോ. മനസ്സിലാ യെങ്കിൽ ഇത്രയും ദുഃഖവും പാപവും തിന്മയും തകർച്ചയും ലോകത്തിലുണ്ടാകുമാ യിരുന്നില്ല. ദൈവത്തെ മനസ്സിലാക്കാൻ ലോകം ശ്രമിച്ചിട്ടുമില്ല. അനിവാ ര്യമായ തകർച്ചയിലേക്ക് ദൈവത്തെ മനസ്സിലാ ക്കാതെ ഓടുകയാണ് ലോകം.
ദൈവത്തിന്റെ മുഖത്തു നോക്കി നിന്നെ വേണ്ടാ എന്നു മനുഷ്യൻ പറഞ്ഞു. സാത്താൻ ദൈവദൂഷണത്താൽ പ്രലോഭിപ്പിച്ചപ്പോൾ, അവൻ പാപത്തിലേക്കു കാൽതെറ്റി വീണപ്പോൾ, ദൈവം സൃഷ്ടിച്ച മനോഹരമായ പ്രപഞ്ചം താറുമാറായി. ദുഃഖവും വേദനയും മരണവുമുണ്ടായി. ജീവിതം ഭൂമിയിൽ കണ്ണീരിലാണ്ടു. ആ കണ്ണുനീർ കണ്ടിരി ക്കാൻ അധികനാൾ കഴിയാതെ വന്നപ്പോൾ, ഒരി ക്കൽക്കൂടി മനുഷ്യരെ പുത്രന്മാരും പുത്രികളുമാ ക്കാൻ, പരസ്പ്പര സഹോദരങ്ങളാക്കാൻ ദൈവം തന്റെ പുത്രനെ അയച്ചു. തൻ്റെ പുത്രനെ തന്നെ നല്കാൻ തക്കവണ്ണം അത്ര അധികമായി ദൈവം ലോകത്തെ സ്നേഹിച്ചു.
രക്ഷകൻ വന്നു. ദൈവ ത്തിന്റെ ശക്തിയും സ്നേഹവും സൗന്ദര്യവും നിറഞ്ഞ പുത്രൻ. അവി ടുന്ന് ആദ്യമേ പറഞ്ഞു, നിങ്ങൾ പശ്ചാത്തപിക്ക ണം. നിങ്ങൾ സാത്താ ന്റെയും ലോകത്തിൻ്റെയും പിടിയിലാണ്. മാനസാന്തര പ്പെട്ടു തിരിച്ചു വരൂ. സ്വർഗ്ഗ രാജ്യം സമീപിച്ചിരിക്കുന്നു എന്ന്. ഒന്നിനു പുറകെ ഒന്നായി മനോഹരമായി ദൈവത്തിന്റെ മുഖം യേശു മനുഷ്യന് വെളിപ്പെടുത്തി. ദുഃഖവും ഉത്കണ്ഠയും ആകുലതയും നിറഞ്ഞ മനു ഷ്യരെ നോക്കി യേശു പറ ഞ്ഞു, “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവ ത്തിൽ വിശ്വസിക്കുവിൻ. എന്നിലും വിശ്വസിക്കു വിൻ.” തെളിവായി ആകാ ശത്തിലെ പറവകളെയും വയലേലകളിലെ ലില്ലിപ്പൂക്ക ളെയും അവിടുന്ന് ചൂണ്ടി ക്കാണിച്ചു. ആരാണ് അവയെ പോറ്റുന്നത്? എന്റെ പിതാവിന്റെ അറിവി ല്ലാതെ നിങ്ങളുടെ ഒരു മുടി നാരിഴ പോലും കൊഴിയു ന്നില്ല നിങ്ങളുടെ അലച്ചിലുകൾ എന്റെ പിതാവ് അറിയുന്നു.ലോക ത്തിനു ദൈവത്തെ മനസ്സിലായോ. മനസ്സിലായെങ്കിൽ ഇത്രയും ദുഃഖവും പാപവും തിന്മയും തകർച്ചയും ലോകത്തിലുണ്ടാകുമായിരുന്നില്ല. ദൈവത്തെ മനസ്സിലാക്കാൻ ലോകം ശ്രമിച്ചിട്ടുമില്ല. അനിവാര്യമായ തകർച്ചയിലേക്ക് ദൈവത്തെ മനസ്സി ലാക്കാതെ ഓടുകയാണ് ലോകം. എൻ്റെ പിതാവിൻ്റെ പക്കലേക്കു വരൂ. അവിടെയാണ് നേട്ടം, സ്നേഹം, സുരക്ഷിതത്വം, ജീവിതസാഫല്യം. അവി ടെയാണ് സ്വർഗ്ഗം. ഇങ്ങനെ പറയുവാൻ ഇവിടെ നമുക്കാകണം. ഇവിടെ തുടങ്ങണം സ്വർഗ്ഗാനുഭവം. സ്നേഹത്തിൻ്റെ വലിയ അനുഭവമായി സ്വർഗ്ഗം നിറഞ്ഞു നിൽക്കണം.
ശിഷ്യന്മാർ ചോദിച്ചു: ഗുരോ, അങ്ങയുടെ രാജ്യം എപ്പോഴാണു സ്ഥാപി തമാവുക? യേശു പറഞ്ഞു: സമയവം കാലവും നിങ്ങൾ അറിയേണ്ടാ. അതു പിതാവ് തീരുമാനിച്ചു കൊള്ളും. നിങ്ങൾ പരിശുദ്ധാത്മാവിനുവേണ്ടി കാത്തി രുന്നു പ്രാർത്ഥിച്ചാൽ മതി. ദൈവരാജ്യത്തിനും പരിശുദ്ധാത്മാവിനും വേണ്ടി യുള്ള പ്രാർത്ഥന നമ്മുടെ നാവുകളിൽ നിറഞ്ഞു നിൽക്കണം. ദൈവം പെട്ടെന്നു കേൾക്കുന്ന പ്രാർത്ഥനയാണത്. യേശുവിൻ്റെ ഇരുവശങ്ങളിലായി കുരിശിൽ തൂങ്ങിയ കള്ളന്മാരിലൊരാൾ പ്രാർത്ഥിച്ചു. ഗുരോ, അങ്ങ് സ്വന്തം രാജ്യത്തിലായിരിക്കുമ്പോൾ എന്നെക്കൂടി ഓർക്കണമേ. ഉടനെ യേശു പ്രതി വചിച്ചു: ഇന്നു നീ എന്നോടു കൂടെ പറുദീസയിലായിരിക്കും. ദൈവരാജ്യാ നുഭവം അവന് നല്കുകയാണ് യേശു.പരിശുദ്ധ അമ്മ പ്രാർത്ഥിച്ചത് പരിശുദ്ധാത്മാവിനു വേണ്ടിയാണ്. അമ്മ യോടൊത്തു പ്രാർത്ഥിക്കുവാനാണ് യേശു നമ്മോടാവശ്യപ്പെടുന്നത്. അവി ടുത്തെ തിരുവുള്ളം പോലെ എന്നിൽ ഭവിക്കട്ടെ എന്ന്. അവിടുത്തെ തിരു വുള്ളം എന്നിൽ വെളിപ്പെടുത്തിത്തരണം. അതാണ് യേശുവിന്റെ ഭക്ഷണം. അന്നന്നുവേണ്ട ആഹാരം ഇന്നും എനിക്ക് തരണമേയെന്നു പ്രാർത്ഥിക്കാ നല്ലേ യേശു പഠിപ്പിച്ചത്. ആഹാരമെന്താണ്? യേശുവിന്റെ ആഹാരമാണ് നമ്മുടെയും ആഹാരം. യേശുവിൻ്റെ ആഹാരം ദൈവപിതാവിന്റെ തിരുവുള്ളം നിറവേറ്റുന്ന ആഹാരമായിരുന്നു. അവിടുന്നു പറഞ്ഞു: എനിക്കൊരു ആഹാ രമുണ്ട്. നിങ്ങളറിയാത്തൊരു ഭക്ഷണമുണ്ട്. അത് എന്റെ പിതാവിന്റെ തിരു വുള്ളം നിറവേറ്റുക എന്നതാണ്. നമ്മുടെ ആഹാരവും അതുതന്നെയാണ്. ദൈവത്തിൻ്റെ തിരുവുള്ളം നിറവേറ്റുക. യേശു പഠിപ്പിച്ച പ്രാർത്ഥനയിലെ മറ്റൊരു പ്രധാന അപേക്ഷ ക്ഷമയെക്കുറിച്ചാണ്. ദൈവത്തിൻ്റെ ക്ഷമ എനിക്ക് അനുഭവിച്ചറിയണം. എൻ്റെ സഹോദരങ്ങൾ എന്നോടു തിന്മ ചെയ്തിട്ടുണ്ട്. എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എങ്കിലും എനിക്കാരോടും പരാതിയില്ല. എല്ലാ വേദ നകളും അങ്ങയുടെ കൈകളലേക്കു തരുന്നു. ഞാൻ അവരോടു ക്ഷമിക്കുന്നു. ദൈവമേ, അവിടുന്നും അവരോടു ക്ഷമിക്കണം. മറ്റൊന്ന്, അവിടുന്ന് എന്റെ തിന്മയിൽ ഉൾപ്പെടുത്തരുത്. പാപം ചെയ്യാൻ എനിക്കിടയാകരുത്. അങ്ങനെ ഞാൻ അധപതിക്കരുത്.യേശു പഠിപ്പിച്ച ഈ പ്രാർത്ഥന ആത്മാർത്ഥമായി ഏറ്റുചൊല്ലാൻ കഴിയ ണമെങ്കിൽ ദൈവപിതാവിൻ്റെ സ്നേഹത്തിൽ വിശ്വാസമുണ്ടാകണം. ദൈവ ത്തിൻ്റെ തിരുമുഖം ദർശിക്കുന്നതിനുവേണ്ടി ആ പ്രാർത്ഥന യേശുവിനോ ടൊപ്പം നമുക്ക് ഏറ്റുചൊല്ലാം
