ദാനിയേലിന്റെ പുസ്‌തകത്തിലെ, സത്യത്തിനു വേണ്ടി നിലകൊണ്ട് മനുഷ്യൻ്റെ കഥ നമുക്ക് പ്രചോ ദനമാകുന്നുണ്ട്. ആ മനുഷ്യൻ അവിശ്വാസികളുടെ രാജ്യത്തു നിന്നുള്ള വയോവൃദ്ധനായിരുന്നു. ഒരു അന്യദേശക്കാരൻ. 80 വയസ്സു പ്രായമായ ദാനിയേൽ തന്റെ സ്വപ്രയത്നം കൊണ്ട് മോദോ-പേർഷ്യൻ രാജ്യ ങ്ങളുടെ ഉന്നതരായ മൂന്നു ഭരണാധികാരികളിൽ ഒരാ ളായി. എല്ലാവരുടെ ദൃഷ്ടിയിലും അഭിമതനായി. അവി ശ്വാസിയായ ദാരിയൂസ് രാജാറി പോലും ദാനിയേ ലിന്റെ കഠിനാദ്ധ്വാനവും സത്യസന്ധതയും വിശ്വാസ്യ തയും ആത്മാർത്ഥതയും വില വച്ചു. ദാനിയേൽ തന്റെ ദൈവമായ യഹോവയെ അറിയാത്ത ഒരു കൂട്ടം ആളുകളുടെ ഇടയിലാണു പ്രവർത്തിച്ചു കൊണ്ടിരു ന്നത്. “ദാനിയേൽ മറ്റെല്ലാ തലവന്മാരെയും, പ്രധാന ദേശാധിപന്മാരെയുംകാൾ ശ്രേഷ്‌ഠനായിത്തീർന്നു; തന്റെ രാജ്യം മുഴുവന്റെയും അധികാരിയായി അവനെ നിയമിക്കാൻ രാജാവ് ആലോചിച്ചു” (ദാനി. 6:3). തന്റെ വിശ്വാസപ്രമാണങ്ങളിൽ ദാനിയേൽ മുറുകെപ്പിടിച്ചി രുന്നു. സമ്മർദ്ദങ്ങൾക്ക് അല്‌പം പോലും വഴങ്ങിയില്ല. അദ്ദേഹത്തിന്റെ വിശ്വാസങ്ങളും പെരുമാറ്റങ്ങളും ദൈവവചനത്തിൽ നിന്ന് ഉയിർകൊണ്ടവയായിരുന്നു. തന്റെ ദൈവത്തെ സംപ്രീതനാക്കുക എന്നതു ദാനി യേലിനെ സംബന്ധിച്ചിടത്തോളം മറ്റെന്തിനേക്കാളു മുപരി പ്രധാനമായിരുന്നു. മറ്റുള്ളവരെ പ്രീണിപ്പിക്കു ന്നതിനേക്കാൾ ദാനിയേൽ അതിനാണു മുൻതൂക്കം കൊടുത്തത്. ജീവിക്കുന്ന ദൈവത്തിനു സ്വയം സമർപ്പിക്കുക വഴി ദാനിയേൽ കൊടുക്കേണ്ടി വന്ന വില വളരെ വലു താണ്. കാരണം, രാജാവായ ദാരിയൂസ് ഒരു കല്പ‌നപുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. അതിൻപ്രകാരം, “അടുത്ത മുപ്പതു ദിവസത്തേക്ക്, നിന്നോടല്ലാതെ മറ്റേ തെങ്കിലും ദേവന്മാരോടോ മനുഷ്യരോടോ പ്രാർത്ഥി ക്കുന്നവനെ സിംഹങ്ങളുടെ കുഴിയിൽ എറിഞ്ഞു കള യണം” (ദാനി. 6:7) എന്നു നിരോധനമുണ്ടായിരുന്നു. എന്നാൽ, ദാനിയേൽ എന്താണ് ചെയ്തത്? “ദാനി യേൽ സ്വഭവനത്തിലേക്കു പോയി. വീടിൻ്റെ മുകളി ലത്തെ നിലയിൽ ജറുസലേമിനു നേരെ തുറന്നു കിട ക്കുന്ന ജാലകങ്ങളുണ്ടായിരുന്നു. താൻ മുമ്പ് ചെയ്തി രുന്നതു പോലെ, അവൻ അവിടെ ദിവസേന മൂന്നു പ്രാവശ്യം മുട്ടിന്മേൽ നിന്നു തന്റെ ദൈവത്തോടു പ്രാർത്ഥിക്കുകയും നന്ദി പറയുകയും ചെയ്തു (301.6:10). താൻ എന്താണ് ചെയ്യേണ്ടതെന്നു വ്യക്തമായ ധാരണയുണ്ടായിരുന്നു ദാനിയേലിന്. ആരാണ് തൻ്റെ ജീവിതത്തിന്റെ യഥാർത്ഥ നിയന്താവെന്ന് അറിയാ മായിരുന്നു. സ്വർഗ്ഗത്തിൽ തനിക്കായി കൂടുതൽ ഉന്ന തമായ പാരിതോഷികങ്ങളും സമ്പത്തും സമാഹരിച്ചു വച്ചിട്ടുണ്ടെന്ന് ഉറപ്പുണ്ടായിരുന്നു. “എന്നെപ്രതി മനു ഷ്യർ നിങ്ങളെ അവഹേളിക്കുകയും, പീഡിപ്പിക്കു കയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജ മായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാ ന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും” (മത്താ. 5:11 -12). ദാനിയേൽ തൻ്റെ പ്രവൃത്തികളുടെ ഫലങ്ങളെ ക്കുറിച്ചു ഭയപ്പെട്ടില്ല. ദൈവത്തിന് സാക്ഷിയാകുന്ന തിലൂടെ തനിക്ക് സംഭവിച്ചേക്കാവുന്ന ഏതെങ്കിലും അത്യാഹിതത്തെക്കുറിച്ച് ചിന്തിച്ചില്ല. ദാരിയൂസ് രാജാവ്, സ്വന്തം ഇഷ്ടപ്രകാരം അല്ലെങ്കിൽക്കൂടി ദാനിയേലിനെ സിംഹക്കുഴിയിൽ എറിഞ്ഞു കളയു ന്നതിന് ആജ്ഞാപിച്ചു. ദാനിയേലിന്റെ നിഷ്കളങ്ക മായ ദൈവഭക്തി രാജാവിനു കുടി ബോധ്യപ്പെട്ടിരു ന്നതിനാൽ അദ്ദേഹം പറഞ്ഞു: “നീ നിരന്തരം സേവി ക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കട്ടെ” (ദാനി. 6:16). ദാരിയൂസ് രാജാവ് സത്യത്തിൽ ദാനിയേലിന്റെ അഭദയകാംക്ഷിയായിരുന്നു. ദാനിയേലിൻ് യഥാർത്ഥ മഹ ത്വവും സത്യത്തിൻ്റെ ഭാഗത്തുള്ള അദ്ദേഹത്തിന്റെ സുസ്ഥിരമായ നിലപാടും രാജാവ് മനസ്സിലാക്കിയി രുന്നു. എന്നാൽ, ദാനിയേലിനെ സംരക്ഷിക്കാനുള്ള ധൈര്യവും ദൃഢനിശ്ചയവും അയാൾക്കുണ്ടായിരു ന്നില്ല.
തന്റെ ഊതിപ്പെരുപ്പിച്ച അഹംബോധത്തെ അമർച്ച ചെയ്യുന്നതിനെക്കാൾ നിരപരാധിയായ ഒരു മനുഷ്യനെ ബലി കൊടുക്കുവാനാണു രാജാവ് തയ്യാറായത്. എന്തൊരു വൈരുദ്ധ്യം? സിംഹക്കു ഴിയിൽ കടിച്ചു കീറാനായി നിരന്നിരിക്കുന്ന സിംഹ ങ്ങളുടെ നടുവിൽ നിന്നപ്പോൾ ദാനിയേലിന്റെ മന സ്റ്റിലൂടെ എന്താണു കടന്നു പോയത്. തന്നെ ഈ നിലയിലെത്തിച്ച ദൈവത്തെ ദാനിയേൽ ശപിച്ചു കാണുമോ? സിംഹക്കുഴിയിൽ എറിയാതെ രക്ഷ പ്പെടുത്താൻ കഴിയാത്ത ദൈവത്തെക്കുറിച്ചു സംശ യിച്ചു കാണുമോ? ഇത് ദൈവത്തിൻ്റെ ഒരു പരി ശോധനയായിരുന്നുവോ?
നിങ്ങൾ ഒരു പക്ഷേ ദാനിയേൽ നേരിട്ടതു പോലെയുള്ള ഒരു ജീവിതാവസ്ഥയെ നേരിടുകയാ യിരിക്കും. എല്ലാവരാലും പരിത്യജിക്കപ്പെട്ട്. എല്ലാ വരാലും ഉപേക്ഷിക്കപ്പെട്ട്, ഏവരാലും നിന്ദിക്കപ്പെ ടുന്ന ഒരു സാഹചര്യം. നിങ്ങൾ ഒരു പക്ഷേ, ലോക ത്തിലേക്കും വച്ച് മാരകമായ ഒരു രോഗത്താൽ പീഡിതനായിരിക്കും. നിങ്ങൾ അങ്ങേയറ്റം സ്നേഹിച്ചിരുന്നവർ നിങ്ങളെ തള്ളിപ്പറഞ്ഞിരി ക്കാം. ഈ ലോകത്തിൽ ജീവിക്കുവാനുള്ള എല്ലാ ഇച്ഛാശക്തിയും നിങ്ങൾക്കു നഷ്‌ടപ്പെട്ടിരിക്കാം.
എന്നാൽ, ഭയപ്പെടേണ്ടാ, യേശു നിങ്ങളെ സ്നേഹിക്കുന്നു. “ഭയപ്പെടേണ്ടാ, ഞാൻ നിന്നോടു കൂടെയുണ്ട്” (ഏശ. 43:5). “നിന്നെ ഞാൻ പേരു ചൊല്ലി വിളിച്ചിരിക്കുന്നു* (ഏശ. 43:1).
ദാനിയേലിനെ ഒരു ചെറുപോറൽ പോലും കൂടാതെ സിംഹക്കുഴിയിൽ നിന്നു രക്ഷിച്ച ദൈവം നിങ്ങളെയും നിങ്ങളുടെ പ്രശ്നങ്ങളുടെ ഭീതിത മായ പടുകുഴികളിൽ നിന്നും രക്ഷിക്കും. അതേ, ഒരു ചെറുപോറൽ പോലുമേല്ക്കാതെ. എല്ലാം കഴി യുമ്പോൾ അങ്ങനെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായി രുന്നതായിക്കൂടി നിങ്ങൾക്കു തോന്നുകയില്ല. മർപ്പിക്കേണ്ടതെന്നു നിങ്ങൾ പഠിക്കും. അപ്പോൾ, കർത്താവിൽ എങ്ങനെയാണ് വിശ്വാസമർപ്പിക്കേണ്ടതെന്നു നിങ്ങൾ പഠിക്കും.