“കർത്താവിൻ്റെ നാമം ബലിഷ്‌ഠമായ ഒരു ഗോപുരമാണ്; നീതിമാൻ അതിൽ ഓടിക്കയറി സുരക്ഷിതനായിക്കഴിയുന്നു” (. 18:10).

ഡിവൈൻ ധ്യാന മന്ദിരത്തിലെ സമുന്നതരായ പതിനായിരത്തിൽപ്പരം വിശ്വാസികൾ ഒരുമിച്ച് കൂടിയ അവസരത്തിൽ, ധ്യാനശുശ്രൂഷയുടെ അനുഭവങ്ങളെക്കുറിച്ച് പങ്കുവയ്ക്കുവാൻ ബഹു. മാത്യു തടത്തിലച്ച നോട് ആവശ്യപ്പെട്ടു. മലബാറിലെ ഒരു ഗ്രാമത്തിൽ നിന്ന് വിൻസെൻഷ്യൻ സഭയിൽ വൈദികനായി സേവനമനുഷ്ഠിക്കുന്ന കാലയളവിലാണ് അച്ചൻ പോട്ട-ഡിവൈൻ ശുശ്രൂഷകൾക്കായി നിയോഗിക്കപ്പെടുന്നത്. ഡിവൈനിലെ ത്തിയ കാലഘട്ടത്തിൽ, ഡിവൈൻ-ന്റെ അർത്ഥവും ആഴവും മനസ്സിലാക്കാത്ത ചില കുബുദ്ധികൾ പന യ്ക്കലച്ചൻ അടക്കമുള്ള വൈദിക ശ്രേഷ്ഠന്മാരെ ഉന്നം വച്ച് അപവാദപ്രചരണങ്ങൾ അഴിച്ചു വിടാൻ തുട ങ്ങി. അച്ചന്റെ ഒപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിച്ചിരുന്ന ആളായിരുന്നു തടത്തിലച്ചൻ. അച്ചനെ തിരെ അതിക്രൂരമായ രണ്ടു കേസുകൾ ചാർത്തിവച്ചിട്ടാണ് അവർ തടത്തിലച്ചനെ വേട്ടയാടിയത്. നിയമത്തിന്റെ കരങ്ങളിൽ അവർക്ക് അച്ചനെ കുടുക്കാൻ കഴിഞ്ഞില്ല. അച്ചനും അച്ചനെതിരായ കേസു കളും വ്യാജമാണെന്ന് ഇന്ത്യയിലെ ഉന്നതമായ നീതിപീഠം വിധിച്ചു. വർഷങ്ങൾക്കു ശേഷം സുവിശേ ഷക പ്രവർത്തകന്മാർ ഒരുമിച്ചു കുടിയപ്പോൾ അവരിലൊരാളാണു ചോദിച്ചത്, അച്ചൻ ഈ കാലഘട്ടത്തെ എങ്ങനെയാണ് തരണം ചെയ്ത‌ത്? സരസസമ്പന്നമായ ആത്മീയ കാഴ്‌ചപ്പാടിൽ അച്ചൻ പറഞ്ഞു: എനിക്ക് ഒരു പരിഭ്രമവും പരിഭ്രാന്തിയും ഉണ്ടായിരുന്നില്ല. കാരണം, ഞാൻ ദൈവം വിളിച്ചു കയറ്റിയ നോഹയുടെ പെട്ടകത്തിലായിരുന്നു. ഭൂതലം മുഴുവൻ പ്രളയം പരക്കുകയും ജീവജാലങ്ങൾ ചത്തൊടുങ്ങുകയും ചെയ്ത കാലത്ത് ദൈവം നോഹയുടെ പെട്ടകത്തിൽ അഭയം കൊടുത്ത ഒന്നിനും പരിഭ്രാന്തിയോ പരിതാപമോ ഉണ്ടായിരുന്നില്ല. കാരണം, ഞങ്ങൾ ദൈവത്തിൻ്റെ പെട്ടകത്തിൽ സുരക്ഷിതരായിരുന്നു. അതാണ് എന്റെയും അനുഭവം. ദൈവം എന്നെ പേടകത്തിലേക്ക് വിളിച്ചു കയറ്റി. ആ ആത്മീയ സുരക്ഷിതത്വത്തിൽ ഞാൻ ഇരുന്നു, സുരക്ഷിതനായി. ചുറ്റും നടക്കുന്ന ഒന്നും എന്നെ ബാധിച്ചതേയില്ല. വെള്ളം ഇറങ്ങി, കെടുതി കൾ അവസാനിച്ചു. ഡിവൈൻ ധ്യാനകേന്ദ്രം ഉന്നതനീതിന്യായ കോടതിയിൽപ്പോലും ന്യായീകരിക്കപ്പെട്ടു. അച്ചൻ അവസാനിപ്പിച്ചത് ഇങ്ങനെയാണ്: വേദനകളും സങ്കടങ്ങളും ചുറ്റുപാടുകളുടെ ഓളപ്പാച്ചിലും നിങ്ങളെ അലട്ടുന്നെങ്കിൽ ദൈവത്തിൻ്റെ പേടകത്തിൽ ശരീരം കൊണ്ടും മനസ്സു കൊണ്ടും ആത്മാവു കൊണ്ടും വിമലീകരിക്കപ്പെട്ടു കൊണ്ട്, ദൈവത്തിന്റെ പേടകത്തിൽ കയറി ഇരിക്കുക. നിങ്ങൾക്കും എന്നെ പ്പോലെ സുരക്ഷിതനായി പുറത്തിറങ്ങാം. ജനം എഴുന്നേറ്റു നിന്ന് കയ്യടിച്ചപ്പോൾ പ്രേഷിതരെ കൂപ്പുകൈ കളോടെ തൊഴുത് അച്ചൻ സ്റ്റേജിൽ നിന്നും പിൻവാങ്ങി.