ഞാൻ എന്നെ കണ്ടെത്തുന്നു

ഓരോ വ്യക്തിയും അനുഭവിക്കുന്ന ആന്തരിക പ്രതിസന്ധി ഞങ്ങൾ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്. ഈ പ്രതിസന്ധി ചരിത്രത്തിൽ ആദ്യമായി അവതരിപ്പിച്ചത് വിശുദ്ധ പൗലോസ് അപ്പസ്തോലനാണ്. ഈ പ്രതിസന്ധിയുടെ അനുബന്ധ പ്രതിസന്ധി തുടർവചനങ്ങളിൽ അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: “എൻ്റെ ശരീരത്തിൽ നന്മ വസിക്കുന്നി ല്ലെന്നു ഞാനറിയുന്നു. നന്മ ഇച്ഛിക്കാൻ എനിക്കു സാധിക്കും; എന്നാൽ, പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മ യാണു ഞാൻ പ്രവർത്തിക്കുന്നത്” (റോമ. 7:18-19). 2000-ത്തിലധികം വർഷം മുമ്പ് എഴുതിയ ഈ വചന വരികൾ എന്റെ പ്രതിസന്ധിയാണ് എന്ന് തിരിച്ചറിയുന്നതാണ് മാനസാന്തരത്തിൻ്റെ ആദ്യപടി. ഈ വരി കൾ വായിക്കുന്ന മാന്യ സഹോദരീസഹോദരന്മാർ ഈ വരികൾക്കിടയിലുള്ളത് തൻ്റെ പ്രതിസന്ധിയാണ് എന്നു തിരിച്ചറിയുന്നുണ്ടോ?
നന്മ ആഗ്രഹിക്കാൻ, ആഗ്രഹിക്കുന്ന നന്മ ചെയ്യാൻ നമുക്ക് സാധിച്ചാൽ നമ്മുടെ ജീവിതം യേശുവി നോടു കൂടെ ഇരിക്കുന്ന ഒരനുഭവത്തിലേക്കു വളരും. നന്മ ആഗ്രഹിക്കാനും നന്മ ചെയ്യുവാനും എന്നെ ശക്തിപ്പെടുത്തുന്നവൻ ആരാണ് എന്ന ആത്മീയ ചിന്തയിൽ ഒരു ഉത്തരം വിശുദ്ധനായ പൗലോസ് കണ്ട ത്തുന്നു. വചനരൂപേണ അദ്ദേഹം എഴുതി വച്ചത് ഇങ്ങനെയാണ്: യേശുക്രി‌സ്‌തു നിങ്ങളിൽ വസിക്കു ന്നുണ്ട് എന്ന് നിങ്ങൾക്ക് ബോധ്യമായിട്ടില്ലേ? ഇല്ലെങ്കിൽ നിങ്ങൾ പരീക്ഷകളിൽ പരാജയപ്പെടും (2കോറി 13:5). എന്റെ ഉള്ളിൽ യേശുക്രിസ്‌തു ഉണ്ട് എന്ന് സ്വന്തം അനുഭവങ്ങളിലൂടെ ബോധ്യം കിട്ടുക എന്നത് വളരെ എളുപ്പമേറിയ ഒരു മാർഗ്ഗമാണ്. യേശുക്രിസ്‌തു നമ്മുടെ ഉള്ളിൽ വസിക്കുന്നു എന്നതിന്റെ അഞ്ച് തെളിവുകൾ ഇക്കാലമത്രയും നമുക്ക് നല്‌കിയിട്ടുണ്ട്. ഒന്നാമത്തേത്, ഏതെങ്കിലും ഒരു പാപം ചിന്തയിലോ പ്രവൃത്തിയിലോ ഉപേക്ഷയിലോ നാം ചെയ്യാൻ തുടങ്ങുമ്പോൾ അരുത് എന്നൊരു വിലക്കിൻ്റെ അനുഭവം നമ്മുടെ ചങ്കിൽ രൂപപ്പെടും. ഇതനുഭവിക്കാത്തവർ ആരും ഇല്ല. അതിന് മതഭേദങ്ങളില്ല. അതുകൊണ്ടാണ് പൗലോസ് അപ്പസ്തോലൻ പറഞ്ഞത്: ക്രിസ്‌തു എല്ലാമാണ്. എല്ലാവരിലുമാണ്. രണ്ട്, ഏതെങ്കിലും ഒരു പാപം ചെയ്തു കഴിഞ്ഞാലുടനെ അതു തെറ്റായിപ്പോയി, ഇനിയതാവർത്തിക്കില്ല എന്ന തീരുമാനം നാം എടുക്കണം. മൂന്ന്, തന്നേക്കാൾ താഴ്ന്ന ഒരു പാവപ്പെട്ടവനെ കണ്ടുമുട്ടുമ്പോൾ അവനെ ഒന്നു സഹായിച്ചി രുന്നെങ്കിൽ എന്ന സഹാനുഭൂതി നമ്മളിൽ നിറയും. നാല്, അനീതി എവിടെ കണ്ടാലും കേട്ടാലും അതി നെതിരെ മനസ്സിലെങ്കിലും പ്രതികരിക്കാൻ ഒരു പ്രവാചകധൈര്യം നമ്മളിൽ നിറയും. അഞ്ച്, ഏതു നിരാ ശയും ഏതു പ്രതിസന്ധിയും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചാൽ പോലും ഇനിയും ജീവിക്കാനുള്ള എന്ന പ്രത്യാശ നമ്മളിൽ ഉത്ഭുതമാകും.
ഈ അഞ്ച് അനുഭവങ്ങളും ഞങ്ങളുടെ മാസികയുടെ ഈ പുറം വായിക്കുമ്പോൾ നിങ്ങളുടെയും അനുഭവമായി ഉണ്ടെങ്കിൽ യേശു നിങ്ങളിലുണ്ട് എന്നതിന് സ്വന്തം ജീവിതം തന്നെ വെളിപ്പെടുത്തിത്തരും. ഈ ഉള്ളിലിരിക്കുന്ന യേശുവിനെ പ്രയോജനപ്പെടുത്തി ശരീരത്തിൻ്റെയും മനസ്സിൻ്റെയും വിചാരത്തിന്റെയും ഓർമ്മകളിൽ, മേഖലകളിൽ യേശുവിൻ്റെ സൗഖ്യം സ്വീകരിക്കുക എന്നതാണ് യഥാർത്ഥ മാനസാന്ത രങ്ങളും രൂപപ്പെടുത്തുന്നതെങ്കിൽ അവനൊരു പുതിയ മനുഷ്യനാണ്. ഈ തിരിച്ചറിവാണ് യേശുക്രിസ്തു‌ വിലുള്ള വിശ്വാസത്തിൽ എനിക്ക് സംലഭ്യമായത്. ഇപ്രകാരം ഞാൻ എന്നെത്തന്നെ തീയിലിട്ടതുപോലെ, ഈ കുറിപ്പു വായിക്കുന്ന ഓരോരുത്തർക്കും തന്നെത്തന്നെ തീയിലിടുവാൻ ഞാൻ എന്ന ഭാവം ഉപേക്ഷി ക്കുവാനും എല്ലാം ദൈവം തന്നതാണെന്ന് ചിന്തിക്കുവാനും അതോർത്ത് ദൈവത്തിന് നന്ദി പറഞ്ഞ് ഉള്ളിന കത്ത് സ്‌തുതിപ്പുയർത്താനും കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രാർത്ഥനയോട