നീണ്ട 39 വർഷക്കാലം പോട്ടയിൽ നിന്നും തുടങ്ങി ഡിവൈനിൽ പര്യവസാ നിച്ച ജെയ്‌മി ബ്രദറിൻ്റെ ആകസ്‌മിക മരണത്തിൽ ഞങ്ങളെല്ലാവരും ദുഃഖിതരായി. എന്നാൽ, പൊതുദർശന ത്തിനു വേണ്ടി ജെയ്‌മി ബ്രദറിൻ്റെ ഭൗതികശരീരം ഡിവൈനിലെത്തിച്ചപ്പോൾ അന്ന് അതിനോടനുബന്ധിച്ച് വി. കുർബ്ബാനയും ഉണ്ടായിരുന്നു. ബഹു. തടത്തിലച്ചൻ ഉൾപ്പെടെയുള്ള വൈദികശ്രേഷ്‌ഠന്മാർ നേതൃത്വം നല്കിയ ആ കുർബ്ബാന മധ്യേ പ്രസംഗം നടത്തിയത് നമ്മുടെ പ്രിയങ്കരനായ പനയ്ക്കലച്ചനാണ്. അച്ചൻ പറ ഞ്ഞതിങ്ങനെയാണ്: ജെയ്‌മി ബ്രദർ ഡിവൈൻ ധ്യാനമന്ദിരത്തിനു വേണ്ടിയുള്ള സ്വർഗ്ഗത്തിലെ മധ്യസ്ഥനാ ണ്. പവിത്രമായ ആത്മീയ ജീവിതത്തിൻ്റെ അനുഭവസമ്പത്തോടെ അദ്ദേഹം സ്വർഗ്ഗത്തിൽ മാലാഖമാരോ ടൊപ്പം സ്തു‌തിയും ഇമ്പമേറിയ രാഗങ്ങളും പാടി ദൈവത്തെ മഹത്വപ്പെടുത്തുകയാണ്. ജെയ്‌മി നല്ല ഒരുക്ക ത്തോടെ മരിച്ചു. രാവിലെ 5.30 മുതൽ ഡിവൈനിൽ വന്ന് പ്രാർത്ഥനാ ശുശ്രൂഷകൾ സമാരംഭിച്ച് ഉച്ചയ്ക്കുള്ള ഒഴിവിൽ ചാലക്കുടി പള്ളിയിൽ പോയി വി. കുർബ്ബാനയിൽ സംബന്ധിച്ച് വീണ്ടും ഡിവൈനിലെത്തി തുടർന്നും ശുശ്രൂഷകളിൽ പങ്കെടുത്ത് വൈകിട്ട് മടങ്ങിപ്പോയതിനു ശേഷമായിരുന്നു മരണം. അഞ്ചുകാര്യങ്ങൾ പ്രസംഗമധ്യേ ഊന്നിപ്പറഞ്ഞു. ഒന്ന്, അദ്ദേഹം ഒരു ദൈവദാസനാണ്. ഒരുക്കത്തിലാണ് ജെയ്‌മിയുടെ സ്വർഗ്ഗത്തിലേക്കുള്ള യാത്ര. രണ്ട്, അദ്ദേഹം പരിശുദ്ധാത്മാവിനാൽ അനുഗ്രഹിക്കപ്പെട്ട ഒരു സമുന്നത വ്യക്തിത്വമാണ്. വെരിക്കോസ് വെയ്ൻ പൊട്ടി കഠിന വേദന അനുഭവിക്കുമ്പോഴും കിഡ്നി രോഗ ത്തിന് ഡയാലിസിസിന് വിധേയനായി ക്ഷീണിച്ചു കടന്നു വരുമ്പോഴും ഒരു പരിഭവവും പരാതിയും ഇല്ലാതെ മണിക്കൂറുകളോളം ഡിവൈൻ സ്റ്റേജിൽ ശുശ്രൂഷ ചെയ്യാനുള്ള കരുത്ത് അദ്ദേഹത്തിന് കിട്ടിയത് അദ്ദേഹ ത്തിൻ്റെ പരമ പരിശുദ്ധമായ ജീവിതം കൊണ്ടാണ്. ഈ ലോകത്തിനപ്പുറം പരലോകത്തിൽ വാസമുണ്ട് എന്ന യാഥാർത്ഥ്യത്തിൽ അധിഷ്‌ഠിതമായിരുന്നു. അതുകൊണ്ട്, മരണത്തെ പ്രത്യാശയോടെ കാണുവാൻ ജെയി ബ്രദറിന് സാധിച്ചു. ഇങ്ങനെയുള്ള ജീവിതദർശനത്തിന് ഉടമയായ ജെയ്‌മി മരണത്തിന് മുമ്പുള്ള എല്ലാ ശുശ്രൂ ഷകളിലും സജീവമായി പങ്കെടുത്തു കടന്നു പോകും. താല്‌കാലിക വേദന ഉണ്ടെങ്കിലും ഡിവൈൻ ധ്യാന കേന്ദ്രം ആത്മീയമായ സന്തോഷത്തോടും പ്രത്യാശയോടും കൂടിയാണ് ഈ മരണത്തെ നോക്കി കാണുന്നത്. ആ വിശുദ്ധ ജീവിതത്തിൽ അദ്ദേഹത്തിനു കൈവന്ന ഏറ്റവും മഹത്തായ പരിശുദ്ധാത്മ കൃപ ഇഹലോക ത്തിലെ മരണത്തിനപ്പുറവും പരലോകത്തിലും ഒരു പരമാനന്ദ ജീവിതമുണ്ട് എന്ന സത്യം ഉൾക്കൊണ്ടതാണ്. ഇത് അപൂർവ്വമായ ഒരു സാക്ഷ്യ ജീവിതവും ദർശനവുമാണ്. അതുകൊണ്ട് ജെയ്‌മി ഡിവൈന് ദൈവം നല്കിയ ഒരു നിധിയായി ഞങ്ങൾ കാണുന്നു. ഡിവൈന് സ്വർഗ്ഗത്തിൽ ഒരു മധ്യസ്ഥനുണ്ട് എന്ന് ആത്മബോ ധത്തോടെയാണ് ഞാൻ ഇത് പറയുന്നത്. ജീവിതമെന്ന ഇഹലോകത്തിലെ വാസത്തിനപ്പുറം പരലോകത്തിൽ നിത്യമായ വാസമുണ്ടെന്ന ഉറച്ച ബോധ്യ ത്തോടെ ജീവിതത്തെ ചിട്ടപ്പെടുത്തുകയും ജീവിതത്തിന്റെ കഷ്‌ടപ്പാടുകൾ കുരിശോടു ചേർത്തുവയ്ക്കുകയും ചെയ്ത ഒരു ദൈവദാസന് ഇതിൽപരം എന്തു മരണാനന്തര ശുശ്രൂഷയാണ് കിട്ടാനുള്ളത്. അച്ചന്റെ പ്രസംഗം അവസാനിപ്പിച്ചപ്പോൾ ഞങ്ങളെല്ലാവരും ഞങ്ങളുടെ അന്തരംഗത്തിൽ ജെയ്‌മിയുടെ ഭൗതികശരീരം ഒരിക്കൽ കൂടി നോക്കി പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആരാധനയോടെ നന്ദി പറഞ്ഞു ഏതൊരു ദൈവദാസനും ആഗ്രഹിച്ചു പോകുന്ന ഏതൊരു ശുശ്രൂഷകനും വിശ്വാസിയും ആഗ്രഹിച്ചു പോകുന്ന ആത്മീയ അന്തസ്സുള്ള ഈ മരണം ഞങ്ങൾക്കും ലഭിക്കണേ എന്ന ഒരു പ്രാർത്ഥന എല്ലാവരുടെയും ഹൃദയ ത്തിൽ ഉദിച്ചുയർന്നു എന്നതാണ് സത്യം. സ്റ്റേജിൽ ഒരു ക്ഷീണവും പരിഭവവും ഇല്ലാതെ ശുശ്രൂഷകൾ ചെയ്യുന്ന ജെയ്‌മി ബ്രദർ ഞങ്ങളിൽ നിന്ന് സ്വർഗ്ഗത്തിലേക്കു പോയി എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് ജെയ്‌മി ബ്രദറിന്റെ പ്രിയപ്പെട്ട കുടുംബത്തിന് ഞങ്ങൾ ഈ നിമിഷം പ്രാർത്ഥനാ ആദരാഞ്ജലികൾ അർപ്പിക്കുകയാ ണ്. ഒരു പ്രാർത്ഥന കൂടിയുണ്ട്. / സ്വർഗ്ഗത്തിലെ ഡിവൈൻ മധ്യസ്ഥനായ ജെയ്‌മി ബ്രദറിൽ നിന്ന് കർത്താവേ, ഞങ്ങളെയും ഞങ്ങളുടെ ധ്യാനമന്ദിരത്തെയും ധ്യാനമന്ദിരത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളെയും ഡിവൈൻ വോയ്‌സിനെയും അവിടുന്ന് അനുഗ്രഹിക്കണമേ. ആമേൻ.