
മനുഷ്യൻ്റെ ഒരു പ്രവൃത്തി ദൈവസന്നിധിയിൽ സ്വീകാര്യമാണോ അല്ലയോ എന്ന് എങ്ങനെ യാണ് തിരിച്ചറിയുക ദൈവത്തെ മഹത്വപ്പെടു ത്തുന്നതിലും മനുഷ്യന് നന്മ ചെയ്യുന്നതിലും, ആ പ്രവൃത്തി ഊന്നൽ കൊടുത്തിട്ടുണ്ടോ എന്നു വ്യക്തമായാൽ, ആ പ്രവൃത്തി ദൈവസന്നി ധിയിൽ സ്വീകാര്യമാ ണെന്നു തിരിച്ചറിയാം. ഈ പ്രവൃത്തിയാണ് ക്രിസ്തീയ പശ്ചാത്തലത്തിലുള്ള മതാത്മകമായ പ്രവർത്തനം
നീതി സൂര്യത്തിന്റെ മേൽ പൈശാചികതയുടെ കരിമ്പടം നിഴൽ ചൂടിയ ദിനം. റോമൻ പട്ടാളം കാവൽ നിൽക്കുന്ന കാൽവരിമലയുടെ മുകൾഭാഗം. കുരിശിൽ തറയ്ക്കപ്പെട്ട യേശുവിനെ നോക്കി പൈശാചി കമായ ആവേശത്തോടെ ആർത്തട്ടഹസിക്കുന്ന ജനം. ഇരുണ്ടു വരുന്ന ആകാശം, ചുഴിയിലകപ്പെട്ട തിരമാല പോലെ ചുറ്റിത്തിരിയുന്ന മേഘ പടലങ്ങൾ. ജനം കുരിശിലേക്കുള്ള നോട്ടം നിമിഷനേരത്തേക്കു പിൻവ ലിച്ച് ഇരുണ്ടു വരുന്ന ആകാശത്തേക്കു നോക്കുന്നു. ഭയം അവരുടെ മനസ്സിനെ ഗ്രസിച്ചതു പോലെ, വീണ്ടും അവരുടെ നോട്ടം കുരിശിലെ ത്തി. അവിടെ, ആ കുരിശിൽ അവരുടെ ശത്രു കിടപ്പുണ്ട്. അവന്റെ മരണം നേരിട്ടു കാണണം; ഉറപ്പാക്കണം; അതിനായി കാവൽ നിൽക്കുകയാ ണവർ. പക്ഷേ, അന്ധകാരം വ്യാപിക്കുകയാണല്ലോ. ഇരുട്ടിനു കട്ടി കൂടിക്കൂടി വരുന്നു. മലമുകളിൽ ഇപ്പോഴും അരണ്ട വെളിച്ചമുണ്ട്. കുരിശിൽ പിടയ്ക്കുന്ന യേശുവിനെ അവ്യക്തമായിട്ടാണെങ്കിലും ഇപ്പോഴും കാണാം. ജനത്തിനാശ്വാസമായി. ഇടവിട്ടെങ്കിലും അവൻ ഇപ്പോഴും ശ്വാസം എടുക്കുന്നു ണ്ട്. പക്ഷേ, ആ ഇടവേളകൾ ദീർഘമാകുന്നു. അവൻ മരിക്കുമോ. കുരിശിനടുത്തേക്കു മറ്റാർക്കും ചെല്ലുവാൻ സാധിക്കുന്നില്ല. വധസ്ഥലത്തേക്കു ജനം കയറാതെ ചുറ്റുപാടും സംരക്ഷണ വലയം തീർത്തിരിക്കുകയാണ് റോമൻ പട്ടാളം.
കുരിശിലെ ഓരോ ചലനവും അന്തരീക്ഷത്തിൻ്റെ പൊടുന്നനെയുള്ള മാറ്റവും അതീവ ശ്രദ്ധയോടെ നോക്കി വിലയിരുത്തുന്ന ശതാധിപൻ. ദൂരെ നിൽക്കുന്ന ജനത്തിനു കാഴ്ചകൾ അവ്യക്തമായിത്തുട ങ്ങി. അന്ധകാരം ഭൂമിയിൽ വ്യാപിക്കുകയാണ്. യേശു ശക്തിയെടുത്ത് ശ്വാസം വലിക്കുന്ന ശബ്ദം നിശബ്ദതയെ ഭേദിക്കുന്നു. ആ അധരങ്ങൾ ചലിക്കുന്നുവോ. ശ്വാസത്തിനു വേണ്ടി പിടയുന്ന യേശു വിന്റെ മാറിടം ഉയരുന്നില്ല. കാരണം, സിരകളിൽ നിന്നും ഊറിക്കൂടിയ അമ്ല ജലത്താൽ ശ്വാസകോശ ങ്ങൾ നിറയപ്പെട്ടിരിക്കുന്നു. തല ഉയർത്തി കുരിശിലേക്കു ചായ്ക്കാൻ കഴിയുന്നില്ല. തലയുടെ പിൻഭാ ഗത്തേക്കും തള്ളിനിൽക്കുകയാണ് മുൾക്കിരീടം. ശരീരം മുന്നോട്ടാഞ്ഞു കൈകളിലെ ആണികളിൽ തൂങ്ങിക്കിടന്നു. “യേശു തൻ്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നതു കണ്ടു”
(0, 19:26),
കന്യകാമറിയം കുരിശിൽ ചുവട്ടിലെ ആദ്യ രക്തസാക്ഷിയാണ്. അവളെപ്പോഴും കുരിശിൻ്റെ മുമ്പി ലായിരുന്നു. അവൾ യേശുവിനു മുമ്പിൽ നടന്നു നീങ്ങിയവളാണ്. ബത്ലഹേം മുതൽ ഇങ്ങു ഗാഗുൽത്താ വരെ, ബലിവസ്തുവായ യേശുവിനെയും കൊണ്ട്. യാഗവസ്തുവിനെ ഗാഗുൽത്തായിലെ ബലിവേദിയിൽ പിതാവായ ദൈവത്തിനു സമർപ്പിച്ച് എല്ലാം ഉള്ളിലൊതുക്കി അവൾ ആ കുരിശിന്റെ ചുവട്ടിൽ നിന്നു. മനുഷ്യപുത്രനായ യേശുവിൻ്റെ അടയുവാൻ പോകുന്ന ദൃഷ്ടികൾക്കുള്ളിൽ അവ സാനമായി വന്നെത്തുന്ന രൂപം അമ്മയായ മറിയത്തിന്റെയും ശിഷ്യൻ യോഹന്നാന്റെയുമാണ്. ആ രണ്ടു വ്യക്തികളിലൂടെ യേശു അവസാനമായിക്കാണുന്നത് തൻ്റെ ആത്മബലിയാൽ മരണത്തിൽ നിന്നു വീണ്ടെടുക്കപ്പെട്ട ആത്മാക്കളെയാണ്. ആ ആത്മദാഹമാണ് ‘എനിക്കു ദാഹിക്കുന്നു’ എന്ന വചനത്തിലൂടെ പുറത്തു വന്നത്. അതു തന്നെയാണ് തൻ്റെ എല്ലാമായ അമ്മയെ ലോകത്തിനു നല്കി ക്കൊണ്ട് ‘എല്ലാം പൂർത്തി യായിരിക്കുന്നു’ എന്നു പറ യിച്ചത്. ഇതിനെല്ലാം സാക്ഷിയായ ശതാധിപൻ പറയുന്നു: “സത്യമായും ഈ മനുഷ്യൻ ദൈവപുത്ര നായിരുന്നു” (മർക്കോ 15:39).
“എന്നാൽ, പടയാളികളി ലൊരുവൻ അവന്റെ പാർശ്വ ത്തിൽ കുന്തം കൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു” (യോഹ. 19:35). ദൈവാത്മാവ് യേശുവിൽ നിന്നും പുറപ്പെട്ടു പോയ ശേഷം ആ മർത്യശരീര ത്തിൽ നിന്നും ലോക ത്തിന്റെ ജീവദായകമായ രക്തവും ജലവും പുറപ്പെട ണമെന്നത് ദൈവഹിതമാ ണ്. ദൈവികപദ്ധതിയിൽ ആ പടയാളിയും പങ്കുചേരു ന്നു. ആ രക്തത്താലും ജല ത്താലും ലോകമാകെ വിശു ദ്ധീകരിക്കപ്പെടുന്നു. പിളർക്കപ്പെട്ട പാർശ്വത്തിലൂടെ ഒഴുകി താഴോട്ടിറങ്ങുന്ന രക്തവും ജലവും കുരിശിൽ നിന്നും അന്തരീക്ഷത്തിലേക്ക്, കണികകളായി ചിന്നിച്ചിതറി. പ്രപഞ്ചത്തിന്റെ കാണാപ്പുറങ്ങളിലേക്ക്, സർവ്വസൃഷ്ടികളിലേക്ക്, കോടാനുകോടി നക്ഷത്ര സമൂഹങ്ങളിലേക്ക്, കൊടുങ്കാറ്റിനാൽ സംവഹിക്കപ്പെട്ട് സമു ദ്രത്തിൻ്റെ അഗാധതലങ്ങളിലേക്ക്, ഭൂമികുലുക്കത്തിൽ വിണ്ടു കീറപ്പെട്ട ഭൂമിയുടെ അധോഭാഗങ്ങളിലേക്ക്. പാപിയുടെ പാറ പോലുള്ള കഠിന ഹൃദയങ്ങളിലേക്ക്, നിദ്രയിലായിരുന്ന ആത്മാക്കളിലേക്ക്. “ഭൂമി കുലുങ്ങി; പാറകൾ പിളർന്നു: ശവകുടീരങ്ങൾ തുറക്കപ്പെട്ടു” (മത്തായി 27:51).
പഴയനിയമത്തിലെ ഒരു ദഹനബലി. അങ്ങകലെ മോറിയാമല ദൈവം ആവശ്യപ്പെട്ടതനുസരിച്ച് അബ്രാഹം അതിരാവിലെ ഏകപു ത്രനായ ഇസഹാക്കിനെ മലമുകളിൽ ദൈവത്തിന് ദഹനബലിയായി അർപ്പിക്കുവാൻ കൊണ്ടു പോകുന്നു. അബ്രഹാമിൻ്റെ സഹനം ആരം ഭിക്കുന്നത് മൂന്നു ദിവസം മുൻപു മാത്രമാണ്. “മൂന്നാം ദിവസം അവൻ തലയുയർത്തി നോക്കിയപ്പോൾ അകലെ ആ സ്ഥലം കണ്ടു…” (ഇത്. 22:4). “അബ്രഹാം ദഹനബലിക്കുള്ള വിറകെടുത്ത് മകൻ ഇസഹാ ക്കിന്റെ ചുമലിൽ വച്ചു കത്തിയും തീയും അവൻ തന്നെ എടുത്തു. അവർ ഒരുമിച്ച് മുമ്പോട്ടു നടന്നു” (ഇത്. 22:6). ഇവിടെയിതാ പ്രിയപു ത്രനെ, ദൈവപുത്രസ്ഥാനം നഷ്ടമാക്കിയ ലോകജനതയ്ക്ക് മോചന ദ്രവ്യമായി, യാഗമായി നല്കുവാൻ രക്ഷാകരചരിത്രത്തിലൂടെ പരി. അമ്മ നടക്കുന്നു. ഇവിടെ യാഗവസ്തുവിന്റെ തോളിൽ ബലിവേദി പണി യുവാൻ മരക്കുരിശുണ്ട്. പരി. അമ്മയുടെ യാത്ര എപ്പോഴും യേശു വിൻ്റെ കൂടെയായിരുന്നു. അടുത്തടുത്തു വരുന്ന പ്രിയപുത്രന്റെ മരണ ത്തിന്റെ കാലൊച്ച അവൾ കേൾക്കുന്നുണ്ടായിരുന്നു. എല്ലാം ഉള്ളിലൊ തുക്കിയത് ഒന്നിനു വേണ്ടി മാത്രം. പിതാവായ ദൈവത്തിന്റെ ഹിതം നിറവേറപ്പെടണം. പാപപങ്കിലമായ ലോകത്തിൻ്റെ മോചനം അവൾ ആഗ്രഹിച്ചു.
