ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നല്കുന്നു. നിങ്ങൾ പരസ്‌പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പ‌രം സ്നേഹിക്കുവിൻ” (യോഹ. 13:34). യേശുവിന്റെ ഈ വചനങ്ങൾ അതീവ ശക്തിയുള്ളതാണ്. പരിത്യക്തനായി, അപമാനിത നായി, കഠിനപീഡകൾ ഏറ്റുവാങ്ങിക്കൊണ്ട് കുരി ശിൽ മരിച്ചപ്പോൾ, അത്തരം പരീക്ഷണങ്ങളുടെ സമ്പൂർണ്ണ അർത്ഥമാണ് ലോകത്തിന് കാണിച്ചു കൊടുത്തത്. യേശുവിൻ്റെ പീഡാനുഭവം കണ്ടു കൊണ്ടു നിന്ന ശിഷ്യന്മാർക്ക് അപ്പോഴാണ് അവി ടുന്നു പറഞ്ഞതിൻ്റെ പൂർണ്ണ അർത്ഥം ബോദ്ധ്യ മായത്. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പ്‌പരം സ്നേഹിക്കുവിൻ. ആസംഭവം രേഖപ്പെടുത്തു മ്പോൾ വി. യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ പറയുന്നു: “ലോകത്തിൽ തനിക്കു സ്വന്തമായുള്ള വരെ അവൻ സ്നേഹിച്ചു” (യോഹ. 13:1). നമ്മുടെ പാപ ങ്ങളും മാനുഷികമായ ബല ഹീനതകളും കണക്കിലെടു ക്കാതെ യേശു നമ്മെ സ്നേഹിച്ചു. അനന്തമായ ആ സ്നേഹത്തിന് അവി ടുന്ന് നമ്മെ അർഹരാക്കി തീർത്തു. അത് അദ്വിതീ യവും സമ്പൂർണ്ണവുമായ നഹമാണ്. യേശു അവി ടുത്തെ തിരുരക്തത്താൽ നമ്മെ വീണ്ടെടുത്തു. യേശു ഈ സ്നേഹം നമ്മെ പഠിപ്പിക്കുകയും ഒരു പുതിയ കല്പ‌ന നല്‌കു കയും ചെയ്തു, “ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നല്കുന്നു” (യോഹ. 13:34). അതി നർത്ഥം ഈ കല്പന എല്ലാ യ്പ്പോഴും സാധുവാണെന്ന താണ്. നാം യേശുവിന്റെ സ്നേഹത്തിനർഹരായി ത്തീരണമെങ്കിൽ, സമയകാ ലങ്ങൾക്കതീതമായി ആ കല്പ‌നകൾ പാലിക്കണം. അത് മനുഷ്യനെ സംബ ന്ധിച്ചിടത്തോളം പരസ്പ‌ര മുള്ള ബന്ധത്തിന്റെ ഒരു പുതിയ പാതയാണ്. ആ സ്നേഹം നമ്മളെ, യേശുശി ഷ്യരെ, പുതുശിഷ്യരാക്കു ന്നു. അവിടുത്തെ ദൈവിക വാഗ്ദാനങ്ങൾക്ക് അവകാ ശികളാക്കുന്നു. നമ്മൾ യേശുവിൽ സഹോദരീസ ഹോദരന്മാരായിരിക്കുമെന്ന് അത് ഉറപ്പു നല്കുന്നു. യേശുവിന്റെ കുരിശിൽ സ്വയം പ്രകാശിതമാകുന്ന സ്നേഹമാണത്. നാമെല്ലാം ഈ കുരിശിലേക്കു നോക്കേണ്ടതാണ്. നമ്മുടെ ആഗ്രഹങ്ങളും പ്രവൃത്തികളും ആ കുരിശിനെ ലക്ഷ്യം വച്ചുകൊണ്ടുള്ള താകണം. നമുക്ക് അനുകരിക്കുവാനുള്ള ഏറ്റവും ഉദാത്തമായ മാതൃക ആ കുരിശാണ്. “അവിടുന്ന് തൻ്റെ മാർഗ്ഗങ്ങൾ നമ്മെ പഠിപ്പിക്കും; നാം ആ പാതകളിൽ ചരിക്കും” (ഏശ. 2:3). ഏശയ്യായുടെ ദർശനത്തിലുള്ള ഈ വചനങ്ങൾ സിയോൻമലയ്ക്കും ചുറ്റും കൂടിയ പല ദേശങ്ങളിലെ ജനതയെ ഓർമ്മിച്ചു കൊണ്ടുള്ളതാണ്. ഈ ദർശനം ദൈവസാന്നിധ്യത്തെ വിളിച്ചോതുന്നു. സമാധാനത്തിലും നീതി യിലും അധിഷ്ഠിതമായ ഒരു ലോകം അതു വിഭാവന ചെയ്യുന്നു. ഇന്ന് ക്രൈസ്‌തവരായ നമ്മൾ ഏശയ്യായുടെ വചനങ്ങളോർത്തുകൊണ്ട് ദൈവത്തെ സ്മരിക്കേണ്ടതാണ്. അപ്പോൾ നാമെല്ലാവരും, ക്രിസ്തുവിൽ രക്ഷ കണ്ടെത്തിയ എല്ലാവരും ഭാവിജീവിതത്തിലേക്ക് ആ പാതയിലൂടെ കടന്നു ചെല്ലും. ക്രിസ്തുവിൽ വിശ്വസിക്കുക എന്നത് ഐക്യത്തിനുവേണ്ടി ആഗ്രഹി ക്കുക എന്നതാണ്. ഐക്യത്തിനു വേണ്ടിയുള്ള ആഗ്രഹം സഭയോടുള്ള അഭിലാഷമാണ്. സഭയോടുള്ള അഭിലാഷമെന്നാൽ കൃപയോടുള്ള അട ങ്ങാത്ത അഭിനിവേശവും, ദൈവപിതാവിൻ്റെ അനന്തമായ പദ്ധതിയോടുള്ള സാക്ഷ്യപ്പെടലുമാണ്. അതിനാൽ നാം ഐക്യം കെട്ടിപ്പടുക്കുവാൻ വിളി ക്കപ്പെട്ടിരിക്കുന്നു. ആദിമസഭയിൽ രൂപം കൊണ്ട ആ ഐക്യം നഷ്ടപ്പെട്ടു പോകാൻ അനുവദിച്ചു കൂടാ. എന്നാൽ, കഴിഞ്ഞ നൂറ്റാണ്ടുകളിലൂടെ ഈ ഐക്യം കാര്യമായ തോതിൽ നഷ്‌ടപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നതാണ് ദുഃഖകരമായ സത്യം. സ്നേഹമാണ് യേശുവിൻ്റെ വചനങ്ങളിലേക്കും രക്ഷയിലേക്കും നമ്മെ നയിക്കുന്ന ഏകശക്തി. യേശുവിൻ്റെ ഹിതത്താൽ നമുക്കുള്ളതെല്ലാം സഹോദരന്മാരെപ്പോലെ പങ്കുവയ്ക്കുവാൻ അതു നമ്മെ സഹായിക്കുന്നു. സ്നേഹം നമ്മെ മറ്റുള്ളവരിലേക്ക് അടുപ്പിക്കുന്നു. അതു നമ്മുടെ ഹൃദയ കവാടങ്ങൾ തുറക്കുന്നു. പുതിയ മനുഷ്യബന്ധങ്ങൾക്ക് വഴിവയ്ക്കുന്നു. നമ്മുടെ സ്വന്തം ബലഹീനതകളുടെയും മിഥ്യാധാരണകളുടെയും അതിർവ രമ്പുകൾ ഭേദിക്കുവാൻ അത് ഇടനല്‌കുന്നു. അത് ചിന്തകളെ സംശുദ്ധമാ ക്കുന്നു. പുതുവഴികൾ പഠിപ്പിക്കുന്നു, അനുരഞ്ജനത്തിന്റെ നൂതനദർശ നങ്ങൾ നല്‌കുന്നു; സുവിശേഷ സാക്ഷികളാകാനുള്ള അത്യാവശ്യ പ്രബോ ധനങ്ങൾ നല്‌കുന്നു. ലോകത്ത് ഇന്നു വേണ്ടത് ഇതെല്ലാമാണ്. പ്രാർത്ഥനയ്ക്കു മാത്രമേ യഥാർത്ഥത്തിലുള്ള ഹൃദയപരിവർത്തനം സാദ്ധ്യമാകൂ. ദൈവനാമത്തിൽ ജ്ഞാനസ്‌നാനപ്പെട്ടിട്ടുള്ള എല്ലാവരെയും സാഹോദര്യത്തിൽ നിലനിർത്താൻ പ്രാർത്ഥനയ്ക്കു മാത്രമേ കെല്പ്പുള്ളൂ. തമ്മിൽ തമ്മിലും ദൈവത്തിൽ നിന്നും നമ്മെ വേർതിരിക്കുന്ന എല്ലാറ്റിലും നിന്ന് പ്രാർത്ഥന നമ്മെ ശുദ്ധീകരിക്കുന്നു. അത് നമ്മെ സങ്കോചത്തിൽ നിന്നു വിമോചിപ്പിക്കുകയും ഹൃദയത്തെ ദൈവകൃപയ്ക്കായി തുറന്നു വയ്ക്കുകയും ചെയ്യുന്നു. “ഞാൻ പുതിയൊരു കല്പ‌ന നിങ്ങൾക്കു തരുന്നു” (യോഹ. 13:34). ആ പുതിയ കല്പന. “അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി. പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതു പോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു” (യോഹ. 17:21)