“ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്ക് നമ്മുടെ ഛായയിലും സാദ്യ ശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവർക്കു കടലിലെ മത്സ്യങ്ങളു ടെയും ആകാശത്തിലെ പറവകളുടെയും നാൽക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയിൽ ഇഴയുന്ന സർവ ജീവികളുടെയും മേൽ ആധി പത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തൻ്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിൽ ഛായയിൽ അവിടുന്ന് അവനെ സൃഷ്ട്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.” (ഉത്. 126-27).
മനുഷ്യൻ ദൈവസ്വരൂപനും ദൈവ സഹിതനുമാണ് പഴയനിയമ ത്തിലെ ഉല്പത്തിന പുസ്തകം ലളിതമായി ഈ സത്യം ഒന്നാം അദ്ധ്യായ ത്തിൽ തന്നെ വെളിപ്പെടുത്തുന്നു. മനുഷ്യനെ സ്വരൂപിച്ചെടുത്തതും മനുഷ്യനിൽ വാസം ചെയ്യുന്നവനുമായ ദൈവത്തെ വെളിപ്പെടു ത്തുന്ന ബൈബിൾ വചനങ്ങൾ തുടർന്ന് എല്ലാ വചനഭാഗങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. “നിന്റെ ഉള്ളിലുള്ളവൻ ലോകത്തിലുള്ളവനേക്കാൾ വലിയവനാണ് എന്ന് 1യോഹ. 4:4-ൽ രേഖപ്പെടുത്തുമ്പോൾ ഈ ഉല്പത്തി സത്യം വീണ്ടും ഊന്നിപ്പറയുകയാണ്.
വിശുദ്ധനായ പൗലോസ് 2കൊറി. 13:5-ൽ വിശ്വാസത്തെ നിർവചിക്കുമ്പോൾ ഇപ്രകാരം ചോദിക്കു ന്നുണ്ട്. “യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്ന് നിങ്ങൾക്ക് ബോധ്യമായിട്ടില്ലേ.” ഈ വചനഭാഗങ്ങളി ലെല്ലാം ആത്മനിവേശിതമായി അടയാളപ്പെടുത്തുന്നത് ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നു മാത്ര മല്ല ആ മനുഷ്യസത്തയ്ക്കുള്ളിൽ ദൈവം ഉൾച്ചേർന്നു വസിക്കുന്നു എന്നതു കൂടിയാണ്. അതുകൊ ണ്ടാണ് മനുഷ്യ സൃഷ്ടിയുടെ രഹസ്യം ബൈബിളിൻ്റെ ആദ്യപുസ്തകമായ ഉൽപത്തിയിൽ തന്നെ രേഖപ്പെടുത്തിയത്. ഓരോ വ്യക്തിയുടെയും ജീവിതാനുഭവങ്ങൾ ഇതിന് ഒന്നാന്തരം തെളിവാണ്. ഏതെങ്കിലും ഒരു പാപകർമ്മത്തിൽ ഏർപ്പെടാൻ പോകുന്ന സമയത്ത് നമ്മുടെ ഉള്ളിൽ ആ പാപത്തെ നിയന്ത്രിക്കുന്ന ഒരു ആന്തരിക സമ്മർദ്ദം നാം ഓരോരുത്തരും അനുഭവിക്കുന്നത് ഈ ഉള്ളിലുള്ളവൻ്റെ സാന്നിധ്യമു ള്ളതു കൊണ്ട് മാത്രമാണ്. ഏതെങ്കിലും ഒരു പാപത്തിൽ അകപ്പെട്ടു പോയാൽ ഉടനെ തന്നെ അത് വേണ്ടിയിരുന്നില്ല എന്ന അനുതാപ ചിന്ത നമ്മൾ സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്നതും ദൈവ ത്തിന്റെ ആന്തരിക സാന്നിധ്യം കൊണ്ടാണ്. നമ്മളേക്കാളും കൂടുതൽ ജീവിതഭാരം പേറുന്നവരെ കാണുമ്പോൾ അവനെ ഒന്നു സഹായിക്കാൻ തോന്നുന്നത് പരമകാരുണ്യവാൻ്റെ സാന്നിധ്യം നമ്മുടെ ഉള്ളിൽ ഉണ്ട് എന്നതു തന്നെയാണ്. എത്ര നിരാശകൾ നേരിട്ടാലും അതിനെ അതിജീവിക്കാൻ ഓരോ മനുഷ്യനും കഴിയുന്നത് പ്രത്യാശിപ്പിക്കുന്ന ദൈവത്തിൻ്റെ അഗാധമായ സാന്നിധ്യം നമ്മുടെ ഉള്ളിൽ തന്നെയുണ്ട് എന്നതിനാലാണ്. ഓരോ വ്യക്തിയും അവരവരുടെ നിത്യജീവിതത്തിൽ അനുഭവിക്കുന്ന ഈ നിത്യസംഭവങ്ങൾ മാത്രം മതി നമ്മൾ ഓരോരുത്തരും ഉള്ളിൽ ദൈവസാന്നിധ്യം ഉണ്ട് എന്ന് സ്വയം തിരിച്ചറിയാനും ബോധ്യപ്പെടാനും. മനുഷ്യസൃഷ്ടിയെക്കുറിച്ച് ഉല്പത്തി പുസ്തകം എഴുതി വച്ചിട്ടുള്ളത് സ്വന്തം ജീവിതാനുഭവങ്ങൾ വച്ചു ഒന്നു കൂട്ടി വായിച്ചാൽ ഈ സത്യം ലളിതമായി നമുക്ക് ബോധ്യപ്പെടും. ഓരോ നിമിഷവും നമ്മുടെ ചിന്തകളേയും ആഗ്രഹങ്ങളേയും പ്രവൃത്തികളേയും രൂപപ്പെടുത്തുന്നതിൽ ഈ ദൈവിക സാന്നിധ്യം ബോധപൂർവ്വം നാം തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തണം. ദൈവത്തിൻ്റെ ഹിതമനുസ രിച്ച് ഒരു സന്തോഷപ്രദമായ ജീവിതത്തിന് ഉല്പത്തി പുസ്കത്തിലൂടെ വെളിപ്പെട്ടു കിട്ടിയ ഈ സത്യം നമ്മളെ നയിക്കും. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഉല്പത്തി പുസ്തകം ഒരാവർത്തികൂടി വായി ക്കണമെന്ന്. ദൈവം എൻ്റെ ഉള്ളിൽ വസിക്കുന്നു എന്ന ആന്തരിക സത്യം എനിക്കു തരുന്ന ഊർജ്ജവും ആത്മവിശ്വാസവും അളവറ്റതാണ്. എല്ലാ തിന്മകളിൽ നിന്നും അധർമ്മത്തിൽ നിന്നും തിന്മ കൊണ്ടും പ്രവൃത്തി കൊണ്ടും അകന്നു നിൽക്കുവാൻ ഈ തിരിച്ചറവ് മാത്രം മതിയാകുന്നതാണ്. ഈ ആന്തരിക സത്യത്തിൽ മുറുകെ പിടിച്ച് ജീവിക്കുവാൻ നമ്മളെ ഓരോരുത്തരെയും ഇമ്മാനു വേലായ ഈശോ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട്