

ചില ആളുകൾ പറയുന്നതു കേൾക്കാം, അതിനെക്കുറിച്ചു ഞാൻ ചിന്തിക്കുന്നു പോലുമില്ല-എന്ന്. ചിന്തിക്കുന്നുവോ എന്ന തല്ല പ്രധാന കാര്യം. അതു നമ്മുടെ ജീവിതത്തെ മുറിപ്പെടു ത്തിയെങ്കിൽ സൗഖ്യം ആവശ്യമാണ്. ചാരം മൂടി കിടക്കുന്ന കല്ലുപോലെ നമ്മുടെ ഉള്ളിൽ ചില മുറിവുകൾ കിടക്കുന്നുണ്ടാവും. നമുക്കുണ്ടായ മുറിവു കൾ മറന്നതുകൊണ്ട് സൗഖ്യമാകുന്നില്ല. അതു യേശു തന്നെ സുഖപ്പെടുത്തണം
മനുഷ്യമനസ്സ് അനുഭവങ്ങളുടെ കലവറയാണ്. ജനിച്ചകാലം മുത ലുള്ള അനുഭവങ്ങൾ മനുഷ്യമനസ്സിൽ ശേഖരിക്കപ്പെട്ടു കിടപ്പുണ്ട്. അതിൽ നല്ല അനുഭവങ്ങളും വേദനിപ്പിക്കുന്ന അനുഭവങ്ങളുമുണ്ട്. നല്ല അനുഭവങ്ങൾ നമ്മെ വളർത്തുകയും വേദനിപ്പിക്കുന്ന അനുഭവങ്ങൾ നമ്മെ തളർത്തുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വേദ നിപ്പിക്കുന്ന അനുഭവങ്ങളെ ആ വ്യക്തി ഏതു മനോഭാവത്തോടെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ്, ആ വ്യക്തിയുടെ ജീവിതത്തിലെ വിജയം നിലകൊള്ളുന്നത്.
അറിഞ്ഞും അറിയാതെയുമെല്ലാം മനുഷ്യമനസ്സ് മുറിവേല്ക്കാറുണ്ട്. ജോസഫും മറിയവും എത്രയോ നല്ല ഭാര്യാഭർത്താക്കന്മാരായിരുന്നു. എങ്കിലും ജോസഫിന് മറിയത്തിൽ സംശയമുണ്ടായി. കുറച്ചുനാൾ ആ സംശയത്തിന്റെ പേരിൽ മാനസികമായി വേദന അനുഭവിക്കേണ്ടി വന്നു. യേശു എത്രയോ നല്ല മകനാണ്. 12-ാമത്തെ വയസ്സിൽ ആ മകനെ കാണാ തെ പോയപ്പോൾ മാതാപിതാക്കൾ വല്ലാതെ വേദനിച്ചു. മനുഷ്യൻ ബല ഹീനനാണ്. അതുകൊണ്ട്, തീർച്ചയായും നമ്മുടെ മനസ്സിൽ വിഷമങ്ങളും പ്രയാസങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ, നമുക്കു ണ്ടാകുന്ന ദുഃഖങ്ങളും പ്രയാസങ്ങളും ഒക്കെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഏറ്റവും കൂടുതൽ വേദന അനുഭവിച്ച യേശു കുരിശിനെ ഏതു മനോഭാ വത്തോടു കൂടി സ്വീകരി ച്ചുവോ ആ മനോഭാവ ത്തോടു കൂടി നമ്മളും വേദ നകളെ സ്വീകരിക്കുകയാ ണെങ്കിൽ, തീർച്ചയായും നമ്മുടെ മനസ്സിന് സൗഖ്യം കിട്ടും.
ഫിലിപ്പിയർക്ക് എഴു തിയ ലേഖനത്തിൽ പൗലോസ്ശ്ലീഹ നമ്മെ ഉപ ദേശിക്കുകയാണ്, യേശുവി നുണ്ടായ മനോഭാവം നിങ്ങൾക്കും ഉണ്ടാകട്ടെ. നമ്മുടെ ജീവിതത്തിലെ കുരിശുകളെ കാണുവാ നുള്ള കാഴ്ചപ്പാട് നാം ദൈവസന്നിധിയിൽ നിന്നു ചോദിച്ചു വാങ്ങണം. വേദനി പ്പിക്കുന്ന ഓർമ്മകൾ മൂലം ശാരീരികമായി നാം രോഗി കളായിത്തീരുന്നു. ഈ ഓർമ്മകൾ മനസ്സിൽക്കിട ക്കുന്നതുകൊണ്ട് ചിലർക്ക് ഉറക്കം നഷ്ടമാകുന്നു. കഴിഞ്ഞകാല ജീവിത ത്തിലെ വേദനപ്പിക്കുന്ന ഓർമ്മകൾ എന്തൊക്കെയാ ണെന്ന് നമുക്ക് പരിശോ ധിച്ചു നോക്കാം. ഇതിൽ ചില ഓർമ്മകൾ നമ്മുടെ ബോധമനസ്സിൽ 24 മണി ക്കൂറും കറങ്ങി നിൽപ്പുണ്ടാ കും. മറ്റു ചിലതാകട്ടെ, നമ്മുടെ ബോധമനസ്സിലല്ല, ഉപബോധമനസ്സിലാണ് കിട ക്കുന്നത്. ഇടയ്ക്ക് ബോധ മനസ്സിലേക്ക് അവ കടന്നു വരും. എന്നാൽ, ചിലതാ * കട്ടെ. നമ്മുടെ ഓർമ്മയിൽ കടന്നു വരുന്നില്ല. ഒരു വയസ്സ് പ്രായമായപ്പോൾഉണ്ടായ അനുഭവങ്ങൾ നമ്മുടെ ഓർമ്മയിലില്ല. എന്നാൽ, ആ അനുഭവ ങ്ങൾ നമ്മോടു കൂടെ ഉണ്ടുതാനും. അത് നമ്മുടെ അബോധമനസ്സിൽ കിടപ്പുണ്ട്. ഉപബോധമനസ്സിലും അബോധമനസ്സിലും കിടക്കുന്ന അനു ഭവങ്ങൾ ചിലപ്പോൾ നമ്മെ നിയന്ത്രിക്കുന്നുണ്ട്, നമ്മൾ അറിയാതെ. അതു നമ്മെ നിയന്ത്രിക്കുന്നതു കൊണ്ട് നമുക്ക് അവയെ പരിശോധി ക്കേണ്ടതാവശ്യമാണ്. പൗലോസ്ശ്ലീഹ പറഞ്ഞു, ഞാൻ ആഗ്രഹിക്കുന്ന നന്മ ചെയ്യാൻ എനിക്ക് പറ്റുന്നില്ല. ആഗ്രഹിക്കാത്ത തിന്മയാണ് ചെയ്ത പോകുന്നത്. നമുക്കു തന്നെ നമ്മുടെ മേൽ നിയന്ത്രണമില്ല എന്നു തോന്നുന്ന ധാരാളം അവസരങ്ങൾ ജീവിതത്തിലുണ്ട്. ഇവിടെയെല്ലാം വ്യക്തമാവുന്നത് നമ്മുടെ ജീവിതത്തിലെ ചില അനുഭവങ്ങളാണ് നമ്മ ഭരിച്ചുകൊണ്ടിരിക്കുന്നത്.
ചില ആളുകൾ പറയുന്നതു കേൾക്കാം. അതിനെക്കുറിച്ചു ഞാൻ ചിന്തിക്കുന്നുപോലുമില്ല-എന്ന്. ചിന്തിക്കുന്നുവോ എന്നതല്ല പ്രധാന കാര്യം. അതു നമ്മുടെ ജീവിതത്തെ മുറിപ്പെടുത്തിയെങ്കിൽ സൗഖ്യം ആവശ്യമാണ്. ചാരം മൂടി കിടക്കുന്ന കല്ലുപോലെ നമ്മുടെ ഉള്ളിൽ ചില മുറിവുകൾ കിടക്കുന്നുണ്ടാവും. നമുക്കുണ്ടായ മുറിവുകൾ മറന്ന തുകൊണ്ട് സൗഖ്യമാകുന്നില്ല. അതു യേശു തന്നെ സുഖപ്പെടുത്തണം. കർത്താവിന്റെ കയ്യിൽ കൊടുക്കാത്ത മുറിവുകളെല്ലാം ഇപ്പോഴും മുറി വുകളായി കിടക്കുന്നുണ്ടാകും. യേശുവിന് നമ്മുടെ കഴിഞ കാലങ്ങളി ലേക്ക് കടന്നു ചെല്ലാൻ സാധിക്കും. യേശു ഇന്നലെയും ഇന്നും എന്നും ഒരുവൻ തന്നെയാണ്. അതുകൊണ്ട്, നമ്മുടെ കഴിഞ്ഞകാലങ്ങളിൽ ഉണ്ടായിട്ടുള്ള മുറിവുകളെ കർത്താവിൻ്റെ സന്നിധിയിൽ സമർപ്പിക്കാം. അവിടുന്നു നമ്മെ സൗഖ്യപ്പെടുത്തും. കുടുംബത്തിൽ അവഗണിക്കപ്പെട്ട അനുഭവങ്ങൾ, ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത്, പരിഹസിക്ക പ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്ത അവസരങ്ങൾ, മാതാപി താക്കളുടെ സ്നേഹം ലഭിക്കാതെ പോയത്-ഇവയൊക്കെ മുറിവുകളായി മനസ്സിൽ കിടക്കുന്നുണ്ടാവും. അതിലൂടെയാണ് അനിയന്ത്രിതമായ വികാരം നമ്മുടെയുള്ളിൽ കടന്നു വരുന്നത്. ജീവിക്കേണ്ട എന്നുള്ള തോന്നൽ, നിരാശ, ഉറക്കമില്ലായ്മ തുടങ്ങിയ അനേകം പ്രശ്നങ്ങൾ നമ്മുടെ കഴിഞ്ഞകാലത്തെ ജീവിതാനുഭവത്തിലുണ്ടായ ഓർമ്മകളു മായി ബന്ധപ്പെട്ടു കിടക്കുന്നു.
ഓരോ മനുഷ്യന്റെയും ഹൃദയം നാലു തരം ആന്തരികസംവിധാന ങ്ങളുടെ ഇരുപ്പിടമാണ്. വൈകാരികതലം, ഇച്ഛാശക്തി, മനസ്സ്, മനഃസാ ക്ഷി ഇങ്ങനെയാണ് ഹൃദയത്തിൻ്റെ ആന്തരികഘടന. ഇതിൽ ഓർമ്മ കൾ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത് മനസ്സിൻ്റെ തലത്തിലാണ്. ഈ ഓർമ്മകൾ മറ്റു മൂന്നു തലങ്ങളെയും വേഗത്തിൽ സ്വാധീനിക്കും. ഉദാ ഹരണത്തിന്, ആരോടെങ്കിലും വെറുപ്പുണ്ടെങ്കിൽ ആ വെറുപ്പിന്റെ ഓർമ്മ നമ്മുടെ ബോധമനസ്സിലേക്കു കടന്നു വരുകയും അത് വിരോധം, വെറുപ്പ് എന്നിവയായി വൈകാരിക തലത്തിൽ വളർച്ച പ്രാപിക്കുകയും ഇച്ഛാശക്തിയുടെ മേഖലയിൽ ഒരു പ്രവൃത്തിക്കുള്ള നിശ്ചയമായി രൂപ പ്പെടുകയും ചെയ്തു കഴിഞ്ഞാൽ, മനഃസാക്ഷി ദുർമനഃസാക്ഷിയായി ത്തീരുകയും മനഃസാക്ഷിക്കുത്തില്ലാതെ ആ പാപപ്രവൃത്തിക്ക് നാം അടി മയാവുകയും ചെയ്യും.
ഈ നാലുമേഖലയുടെയും ഇരിപ്പിടമായ ഹൃദയത്തിലേക്ക് ത്രിയേക ദൈവത്തെ പരിശുദ്ധാത്മാവിൻ്റെ രൂപത്തിൽ പ്രാർത്ഥനയിലൂടെയും ആഗ്രഹത്തിലൂടെയും ലഭിക്കുമ്പോഴാണ് നമ്മിൽ ആന്തരികസൗഖ്യം നടക്കുന്നത്. അതുകൊണ്ട്, ഏറ്റവും കൂടുതൽ വേദന അനുഭവിച്ച യേശു കുരിശിനെ ഏതു മനോഭാവത്തോടെ സ്വീകരിച്ചുവോ ആ മനോഭാവ ത്തോടു കൂടി നമ്മളും വേദനകളെ സ്വീകരിക്കാൻ തയ്യാറായാൽ ആന്ത രിക സൗഖ്യത്തിനുള്ള ആദ്യത്തെ ചുവടുവയ്പായി.
