(ക്രിസ്തീയ ആദ്ധ്യാത്മി കതയുടെ അടിസ്ഥാനം, നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന തോ, ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പ്പരം സ്നേഹിക്കുക എന്നതോ അല്ല. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ പരസ്പരം സ്നേഹി ക്കാൻ നിങ്ങൾ രൂപാന്തരപ്പെടുക-ഇതാണ് (ക്രിസ്തീയ ആത്മീയതയുടെ അടിസ്ഥാനം
ഈശോ അത്തിവൃക്ഷത്തെ ശപി ക്കുന്ന സംഭവം വി. മത്തായിയും (21:18-22) വി. മർക്കോസും (11:12-24) വിവരിക്കുന്നു. ഈശോ ഒരു അത്തിവൃക്ഷത്തെ സമീപി ക്കുന്നു. ഇലകൾ നിറഞ്ഞ അത്തിയിൽ ഫലം ഉണ്ടായിരുന്നില്ല. ഫലം കിട്ടാത്തതുകൊണ്ട് ശപിച്ചു. ഇതാണ് വി. മത്തായിയുടെ വിവര ണത്തിന്റെ ചുരുക്കം. വി. മർക്കോസ് ഒരു വിശ ദാംശം കൂടി തരുന്നു. അത് അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു. അപ്പോൾ എന്തേ യേശു ആ വൃക്ഷത്തെ ശപിച്ചു. സ്വഭാവികമായി ആരും സംശയിക്കും. ഈ സംഭവത്തിലൂടെ ഒരു അത്തിയുടെ കഥയല്ല ഈശോ പറയു ന്നത്. അത്തിയെ അവിടുന്നു ഒരു പ്രതീകമാ ക്കുകയാണ്. മനുഷ്യൻ്റെ പ്രതീകം. ഈശോ ആഗ്രഹിക്കുന്ന നന്മയും, സ്നേഹവും ഇല്ലാത്ത വ്യക്തിയുടെ പ്രതീകമാണ് ആ മരം. നന്മയും സ്നേഹവും ഇല്ലാതാക്കുന്നത് തിന്മ യുടെ സ്വാധീനമാണ്. ഈ തിന്മയും പാപവും അവനെ നശിപ്പിക്കും എന്നാണ് അത്തിമരക്ക ഥയിലൂടെ ഈശോ പറയുന്നത്.
വി. മത്തായിയുടെ സുവിശേഷത്തിൽ അത്തി സംഭവത്തിനു തൊട്ടുമുമ്പ് ഈശോദേവാലയം ശുദ്ധീകരിക്കുന്ന സംഭവമാണ് വിവരിക്കുന്ന ത്. (മത്താ 21:12-17). യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെ യെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശ കളും പ്രാവുവില്പനക്കാ രുടെ ഇരിപ്പിടങ്ങളും അവൻ തട്ടിമറിച്ചിട്ടു. ഈ സംഭവം തന്നെ വി. യോഹന്നാന്റെ സുവിശേഷത്തിലുണ്ട്. (യോഹ 2:13-25) അവിടെ യേശു കച്ചവടം ചെയ്തു കൊണ്ടിരുന്നവരെ ഒരു പാട്ട യുണ്ടാക്കി പുറത്താക്കി.
സംഭവം കേട്ട യഹൂദ ന്മാർ യേശുവിനെതിരെ പിറുപിറുത്തു. എന്താണ് പിറുപിറുത്തത്? ഇങ്ങനെ ചെയ്യാൻ അവന് എന്ത് അധികാരമാണുള്ളത്? ഇപ്ര കാരം പ്രവർത്തിക്കാൻ ഇവന് ആരാണ് അധികാരം കൊടുത്തത്? അങ്ങനെ യഹൂദന്മാർ യേശുവിനെ സമീപിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറയുന്ന ഉത്തരം ഇതാണ്. നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാൻ അതു പുനരുദ്ധരി ക്കും. യഹൂദർ ചോദിച്ചു: ഈ ദേവാലയം പണിയുവാൻ നാൽപത്താറു സംവത്സര മെടുത്തു. വെറും മൂന്നു ദിവ സത്തിനകം നീ അത് പുന രുദ്ധരിക്കുമോ? അവിടെ ഈശോ പറഞ്ഞു. ദേവാ ലയം തന്റെ ശരീരമമാ ണെന്ന് സുവിശേഷം വ്യക്ത മാക്കുന്നു. ദേവാലയ ത്തിന്റെ ശുദ്ധീകരണമെന്നു പറഞ്ഞാൽ ഓരോ വ്യക്തി യുടെയും ശരീരമാകുന്ന ദേവാലയത്തിന്റെ ശുദ്ധിക രണത്തെക്കുറിച്ചാണ്. പൗലോസ് ശ്ലീഹാ എഴുതി ‘നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാ ത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ? ദൈവ ത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെ ന്നാൽ, ദൈവത്തിൻ്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങൾ തന്നെ (1കോറി 3:16-17), ദേവാലയത്തിൻ്റെ ശുദ്ധീകരണമെന്നു പറ ഞ്ഞാൽ ദൈവത്തിനു ബലിയർപ്പിക്കേണ്ടതായ മനുഷ്യന്റെ ശരീരമാ കുന്ന ദേവാലയത്തിൽ പാപത്തിൻ്റെ മാലിന്യമുണ്ടാകരുത് എന്നാണ്. എന്നുപറഞ്ഞാൽ ഈ ശരീരത്തെ വിശുദ്ധിയോടുകൂടെ കാത്തുസൂക്ഷിച്ച് ഓരോ പ്രാവശ്യവും ദൈവത്തിനു ബലിയർപ്പിക്കാനായിട്ടുള്ളതാണ്. ദേവാലയത്തിന്റെ ശുദ്ധീകരണത്തെക്കുറിച്ച് പഠിപ്പിച്ചതിനുശേഷം പാപത്തിന്റെ മാലിന്യവുമായി നിൽക്കുന്ന വ്യക്തികളെക്കണ്ടപ്പോൾ യേശു അവർക്ക് അപകടം മനസ്സിലാക്കി കൊടുക്കുന്നതിനാണ് അത്തി വൃക്ഷത്തിന്റെ കഥ പറയുക. അത്തിവൃക്ഷം കപടതയുടെ കുടി പ്രതീ കമാണ്. എന്താണ് കപടത? ഒന്നു ചിന്തിക്കുന്നു, വേറൊന്നു പറയുന്നു. ചിന്ത, സംസാരം, പ്രവൃത്തി ഇവ വ്യത്യസ്ഥമാകുന്നു. ഇതിനെയാണ് കപടത എന്നു പറയുന്നത്. യേശുവിനെ ഏറ്റവും കൂടുതൽ വേദനിപ്പി ച്ചത് മനുഷ്യനിലെ കപടതയാണ്. കർത്താവ് ആഗ്രഹിക്കുന്നത് ഒരു വ്യക്തി നന്മയും, സ്നേഹവും മറ്റുള്ളവർക്കു സന്തോഷം കൊടുക്കു ന്നതും ചിന്തിക്കണമെന്നും അതിനനുസരിച്ച് സംസാരിക്കണമെന്നും പ്രവർത്തിക്കണമെന്നുമാണ്. അപ്പോഴാണ് നാം ദൈവസന്നിധിയിൽ സ്വീകാര്യനായി തീരുന്നത്. കപടതയുമായി നടക്കുന്നവരെ യേശു താക്കീതു ചെയ്യുന്നു. മത്താ യിയുടെ സുവിശേഷത്തിൽ നാമത് വായിക്കുന്നു. നിയമജ്ഞരെക്കുറി ച്ചും ഫരിസേയരെക്കുറിച്ചും യേശു പറയുന്നത് ഇങ്ങനെയാണ്. “കപട നാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ നിങ്ങൾക്കു ദുരിതം (23:13), ഈശോ വ്യക്തമാക്കുന്നു. നിങ്ങൾ ഒന്നു പറയുന്നു. പറയുന്നത് പ്രവർത്തിക്കുന്നില്ല. നിങ്ങളുടെ സംസാരവും പ്രവൃത്തിയും തമ്മിൽ വ്യത്യാസമുണ്ട്. അവരെയാണ് കർത്താവ് കപടനാട്യക്കാരെ എന്നു പറ യുന്നത്. നിയമജ്ഞരും, ഫരിസേയരും വലിയവലിയ കാര്യങ്ങൾ പഠി പ്പിക്കും. എന്നാൽ, ജീവിതത്തിൽ പ്രാവർത്തികമാക്കുന്നില്ല. മത്താ 23:29 വചനങ്ങളിൽ യേശു പറയുകയാണ്. “കപടനാട്യക്കാ രായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പ്രവാ ചകൻമാർക്കു ശവകുടീരങ്ങൾ നിർമ്മിക്കുകയും നീതിമാന്മാരുടെ സ്മാര കങ്ങൾ അലങ്കരിക്കുകയും ചെയ്തുകൊണ്ടു പറയുന്നു. യേശു ക്രിസ്തു ഇതിലൂടെ അർത്ഥമാക്കുന്നത് എന്നും എപ്പോഴും നിൻ്റെ ഹൃദയം പരി ശുദ്ധമാക്കണം. വിശുദ്ധിയുള്ളതായിരിക്കണം. ജറമിയായുടെ തിരുവ ചനത്തിൽ ഇങ്ങനെ പറയുന്നു: ഹൃദയം മറ്റൊന്നിനേക്കാൾ കാപട്യമു ള്ളതാണ്. ഹൃദയം ദുഷിച്ചതാണ്. അതിനെ ആർക്കാണ് മനസ്സിലാക്കാൻ സാധിക്കുക. ഒരു മനുഷ്യർക്കും മനസ്സിലാക്കാൻ സാധിക്കാത്ത നിന്റെ ഹൃദയത്തിന്റെ അവസ്ഥ-ഹൃദയത്തിൽ കപടതയുണ്ടാകരുത്. ഇത്രയും യേശു പ്രതിപാദിക്കുമ്പോൾ യേശു ശപിച്ച അത്തിവൃക്ഷത്തിന്റെ കാര്യ ത്തിലേക്കു കടക്കാം. ഇവിടെ ദേവാലയ ശുദ്ധീകരണം കഴിഞ്ഞ് മനു ഷ്യന്റെ ഹൃദയത്തിൽ ജീവിതത്തിൽ ശരീരത്തിൽ ഉണ്ടായ എല്ലാ അശു ദ്ധിയേയും നീക്കിക്കളയണമെന്നു പഠിപ്പിച്ച യേശു നഗരത്തിലേക്കു നീങ്ങിക്കഴിയുമ്പോൾ അത്തിവൃക്ഷത്തെ ശപിക്കുന്നു. യേശുവിനു വിശന്നു. യേശു പഠിപ്പിച്ച കാര്യങ്ങൾ മനസ്സിലാക്കാതെ വീണ്ടും പാപത്തിൻ്റെ വഴിയിലൂടെ നടക്കുന്നവരെ കണ്ടപ്പോൾ അവ രെക്കൂടി രക്ഷിക്കാൻ വേണ്ടി വന്നവനാണ് യേശുക്രിസ്തു. അവര് രക്ഷ യുടെ മാർഗ്ഗത്തിലേക്ക് കടന്നുവരുന്നില്ലല്ലോയെന്നോർത്ത് യേശു അവരെ കണ്ടപ്പോൾ ഫലം നൽകാതെ ഫലമുണ്ട് എന്ന രീതിയിൽ മറ്റുള്ളവരുടെ മുമ്പിൽ കപടതയുമായി ജീവിക്കുന്ന മനുഷ്യവ്യക്തിക ളെയെല്ലാം ഈ അത്തിവൃക്ഷത്തോട് കർത്താവ് ഉപമിക്കുകയാണ്.