രണ്ടു പ്രാവശ്യമാണ് തൻ്റെ സുവിശേഷത്തിൽ യോഹന്നാൻ പരിശുദ്ധ മറിയത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. കാനായിലും കാൽവരി യിലും ഈ രണ്ടു പ്രാവശ്യവും അവളുടെ സാന്നിദ്ധ്യം അദ്ദേഹം എടുത്തു കാണിക്കു ന്നത് മനുഷ്യദുഃഖത്തിൻ്റെ നടുവിലാണ്. ആ രണ്ടു സാഹചര്യങ്ങളിലും വേദനയിൽ നീറുന്ന മനുഷ്യർക്ക് മാതൃഹൃദയ ത്തിൻ്റെ സാന്ത്വനമായി അവൾ നിലനില്ക്കുന്നു
യോഹന്നാൻ സുവിശേഷം എഴുതിയപ്പോൾ അമ്മ കൂടെയുണ്ടാ യിക്കാണില്ല. എങ്കിലും അമ്മയോടു കൂടെയുള്ള ജീവിതത്തിന്റെ തരളി തമായ ഓർമ്മകൾ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ടായിരുന്നിരിക്ക ണം. കുരിശിൽ പിടയവേ യേശു യോഹന്നാനെയാണല്ലോ അമ്മയെ ഏല്പിച്ചു കൊടുത്തത്. “അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു” (യോഹ. 19:27). തൻ്റെ പെറ്റമ്മയെ അമ്മയായി സ്വീകരിക്കണം എന്ന ചാവരുളായിരുന്നു അത്. അമ്മയായിത്തന്നെ ആ അരുമശിഷ്യൻ പരിശുദ്ധ മറിയത്തെ സ്വീകരിച്ചു. അമ്മയായി സ്നേഹിച്ചു. തനിക്കു മാത്രമല്ല ഈ കാരുണ്യം എന്നും യോഹന്നാനു മനസ്സിലാ യിക്കാണണം. ജീവിതം കുരിശായി മാറി, വേദനയുടെ താഴ്വരയിൽ വിതുമ്പി നിൽക്കുന്ന എല്ലാവർക്കും പരിശുദ്ധ മറിയം അമ്മയാണ് എന്ന് അദ്ദേഹത്തിനു മനസ്സിലായി നൊമ്പരത്തിൽ പിടയുന്നവർക്കെല്ലാം മാതൃ ഹൃദയത്തിന്റെ ആർദ്രമായ പ്രാർത്ഥനയായി. സ്നേഹത്തിന്റെ സാന്ത്വന മായി അവൾ കൂടെയുണ്ടായിരുന്നത് അദ്ദേഹം ഓർത്തു കാണണം. രണ്ടു പ്രാവശ്യമാണ് തൻ്റെ സുവിശേഷത്തിൽ യോഹന്നാൻ പരി ശുദ്ധ മറിയത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. കാനായിലും കാൽവ രിയിലും. ഈ രണ്ടു പ്രാവശ്യവും അവളുടെ സാന്നിദ്ധ്യം അദ്ദേഹം എടുത്തു കാണിക്കുന്നത് മനുഷ്യദുഃഖത്തിൻ്റെ നടുവിലാണ്.
ആ രണ്ടു സാഹചര്യങ്ങളിലും വേദന യിൽ നീറുന്ന മനുഷ്യർക്ക് മാതൃഹൃദയത്തിന്റെ സാന്ത്വ നമായി അവൾ നിലനി ല്ക്കുന്നു. ആദ്യത്തെ സംഭവം യേശുവിന്റെ ആദ്യ അത്ഭു തത്തിന്റെ പശ്ചാത്തലമൊരു ക്കി. അതു നടന്നത്, ഒരു വീട്ടുമുറ്റത്തെ കല്യാണ പ്പന്തലിലായിരുന്നു. വിവാഹ സദ്യയ്ക്കിടയ്ക്ക് വീഞ്ഞ് തീർന്നു പോയി. ഇനി എന്തു ചെയ്യും എന്നായി അറിഞ്ഞവരുടെ യെല്ലാം ചോദ്യം. സുവി ശേഷ കർത്താവു തന്നെ ഉത്തരം പറയുന്നു: “മയശു വിന്റെ അമ്മ അവിടെയു ണ്ടായിരുന്നു” (യോഹ. 2:1). മനുഷ്യനൊമ്പരത്തിനും നിസ്സഹായതയ്ക്കും ക്രിസ്തുശിഷ്യന്റെ മറുപടി. വീട്ടുടമസ്ഥൻ്റെ ഹൃദയ മിടിപ്പിന്റെ താളം തെറ്റുന്നത് അമ്മ മനസ്സിലാക്കി. അമ്മ യുടെ മനസ്സലിഞ്ഞു. ആ മനസ്സലിവ് ഒരു പ്രാർത്ഥന യായി ദൈവപുത്രന്റെ തിരു മുമ്പിലെത്തി. “അവർക്ക് വീഞ്ഞില്ല.” (യോഹ. 2:3). അത് ഒരപേക്ഷയായിരുന്നു. “എന്തെങ്കിലും ചെയ്യണം. ചെയ്തേ ഒക്കൂ” എന്ന നിർബന്ധകപൂർവ്വകമായ ഒരപേക്ഷ. നിനക്ക് അത് സാധിക്കും എന്ന ഉറച്ച വിശ്വാസത്തോടു കൂടിയുള്ള അപേക്ഷ. പക്ഷേ, അത്ഭുതപ്രവർത്ത നത്തിലൂടെ തന്റെ മഹത്വം വെളിപ്പെടുത്തുവാനുള്ള ദൈവകല്പിതമായ സന്ദർഭത്തിന് കുറെ നാൾ കൂടെ കാത്തിരിക്കാനുണ്ട് എന്നറി യാമായിരുന്ന യേശു പ്രതി വചിച്ചു. “എൻറെ സമയം ഇനിയും ആയിട്ടില്ല” (യോ ഹ. 2:4). അതുകൊണ്ട്, എനിക്ക് ഒന്നും ഇപ്പോൾ ചെയ്യാനില്ല എന്നു പറഞ്ഞ് അവിടുന്ന് ഒഴിഞ്ഞു മാറി. കാരണം, പിതാവിൻ്റെ തിരു വുള്ളം അവിടുന്നു നിശ്ച യിച്ച സമയത്തു മാത്രം ചെയ്യാൻ യേശു പ്രതിജ്ഞാബദ്ധനായിരുന്നു . “എന്നെ അയച്ചവൻ്റെ ഇഷ്ടം പ്രവർത്തിക്കുകയും അവൻ്റെ ജോലി പൂർത്തിയാക്കുകയുമാണ് എൻ്റെ ഭക്ഷണം.” (യോഹ. 4:34). ജറുസലേമിൽ തിരുനാളിന് പോകാൻ ബന്ധുക്കൾ നിർബന്ധിച്ച പ്പോഴും അവിടുന്ന് പറഞ്ഞത്, “ഞാൻ തിരുനാളിന് പോകുന്നില്ല. എന്തെ ന്നാൽ, എന്റെ സമയം ഇനിയും പൂർത്തിയായിട്ടില്ല” (യോഹ. 7:8). പിതാവിന്റെ തിരുമനസ്സിനും സമയത്തിനും വേണ്ടി യേശു എപ്പോഴും കാത്തിരുന്നു. മഹത്വവെളിപാടിനുള്ള സമയമായില്ല എന്ന് തിരിച്ചറിഞ്ഞ തിനാലാണ് അവിടുന്ന് പറഞ്ഞത്, “സ്ത്രീയേ, എനിക്കും നിനക്കും എന്ത്?” (യോഹ. 2:4). പക്ഷേ, പരിശുദ്ധ മറിയത്തിനറിയാമായിരുന്നു. അവൾ മുന്നോട്ടു വച്ച അപേക്ഷയും ദൈവപുത്രനിൽ അർപ്പിച്ച വിശ്വാ സവും വൃഥാവിലാവില്ല എന്ന്. അതുകൊണ്ട്, അത്ഭുതത്തിനുവേണ്ടി ആ കുടുംബത്തെ മുഴുവൻ ഒരുക്കി നിർത്തി. “അവൻ നിങ്ങളോടു പറ യുന്നതു ചെയ്യുവിൻ” (യോഹ. 2:5). യേശുവിൻ്റെ കല്പനകൾ അനു സരിക്കാൻ എല്ലാവരും തയ്യാറായി നിന്നു. യേശു കല്പ്പിക്കാൻ തുടങ്ങി. അത്ഭുതം സംഭവിച്ചു. വെള്ളം വീഞ്ഞായി മാറി. സത്യത്തിൽ എന്തായിരുന്നു കാനായിലെ അത്ഭുതം? ദൈവപദ്ധ തിയെ, തകരുന്ന ഒരു കുടുംബത്തിന് അനുകൂലമാക്കി മാറ്റിയെടുക്കാൻ പരിശുദ്ധ അമ്മയ്ക്ക് സാധിച്ചു എന്നതാണ് ആ അത്ഭുതം. ദൈവത്തിന്റെ മനസ്സും കാലവും മാറ്റിയെടുത്ത് ഒരു കുടുംബത്തെ അമ്മ രക്ഷിച്ചു. പഴയനിയമത്തിൽ വിശ്വാസികളുടെ പിതാവായ അബ്രാഹവും ഇതു പോലെ ദൈവത്തിൻ്റെ മനസ്സിനെ മാറ്റിയെടുത്തതായി നാം വായിക്കു ന്നു. ഇതാ, ഇവിടെ വിശ്വാസികളുടെ മുഴുവൻ അമ്മയായ മറിയം ദൈവ ത്തിൻ്റെ മനസ്സു മാറ്റിയെടുത്തു. അവളുടെ സ്നേഹപൂർവ്വകമായ നിർബ ന്ധത്തിന് ദൈവപുത്രന് വഴങ്ങി. ഇവിടെ ഒരു ചോദ്യം: ദൈവത്തേക്കാളേറെ ആ കുടുംബത്തിന്റെ രക്ഷയിൽ ദൈവമാതാവിന് ശ്രദ്ധയുണ്ടായിരുന്നെന്നോ? ദൈവശാസ്ത്ര ത്തിനു മനസ്സിലാവാത്ത ഒരു കാര്യം പക്ഷേ, ദൈവത്തിന് അത് മനസ്സി ലാവും. കാരണം, ദൈവപുത്രൻ അവളുടെ മകനാണ്. മാതൃപുത്രബ ന്ധത്തിൽ നിറയുന്ന സ്നേഹത്തിന് എല്ലാം മനസ്സിലാവും. ആ ബന്ധമാണല്ലോ വിടർന്നു വികസിച്ച് മനുഷ്യമക്കളെ മുഴുവൻ ഉൾച്ചേർക്കുന്ന സ്നേഹമായി കാൽവരിയിൽ പൂത്തുലഞ്ഞത്. അവി ടെയും അമ്മ നിന്നത്, എല്ലാം നഷ്ടമായി പ്രതീക്ഷകൾ തകർന്ന യോഹ ന്നാനോടു കൂടിയാണ്. “തൻ്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നത് കണ്ടുകൊണ്ടാണ് യേശു അമ്മയോടു പറ ഞ്ഞത്, ‘സ്ത്രീയേ, ഇതാ നിൻ്റെ മകൻ” (യോഹ. 19:26). മനസ്സു നീറി നിന്ന അരുമശിഷ്യനെ അവിടുന്ന് അനുഭവിച്ചറിഞ്ഞ മാതൃസ്നേഹത്തിന് ഏല്പിച്ചു കൊടുക്കുകയായിരുന്നു. കുരിശിൻ്റെ പാതയിൽ ജീവിതം തകർന്നു നിൽക്കുന്ന എല്ലാം മക്കളെയും ദൈവപുത്രൻ അമ്മയ്ക്ക് ഏല്പിച്ചു കൊടുക്കുകയായിരുന്നു. കാനായിൽ അമ്മ തുടങ്ങി വച്ച മാദ്ധ്യസ്ഥ പ്രാർത്ഥന നിത്യം നിരന്തരം തുടരാനുള്ള സ്നേഹാഹ്വാന മായിരുന്നു അത്. ജീവിതത്തിന്റെ കല്യാണപ്പന്തലുകളിൽ ഒഴിഞ്ഞ കുട ങ്ങളുമായി മനസ്സു നീറി നിൽക്കുന്ന എല്ലാവരുടെയും താളം തെറ്റിയ ഹൃദയമിടിപ്പുകളും തകർന്ന പ്രതീക്ഷകളും തൻ്റെ മുമ്പിൽ അപേക്ഷ യായി കൊണ്ടുവരാനുള്ള അനുവാദവും അധികാരവും അമ്മയ്ക്കു നല്കി. അതോടൊപ്പം തന്നെ ദൈവവചനമനുസരിച്ച് ജീവിച്ച് ദൈവ ത്തിന്റെ അത്ഭുതകരമായ ഇടപെടലുകൾക്കുവേണ്ടി എല്ലാ മക്കളെയും ഒരുക്കാനുള്ള കല്പനയും മനുഷ്യനൊമ്പരത്തിൻ്റെ നടുവിൽ വിരിഞ്ഞു നിൽക്കുന്ന ഈ മാതൃസ്നേഹം സുവിശേഷത്തിൽ പകർത്തിവച്ച യോഹന്നാൻ എത്ര വലിയ പ്രത്യാശയാണ് ഏവർക്കും നല്കുക! “യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു” (യോഹ. 2:1). ജീവിതാ യോധനത്തിൽ തളരുന്ന മക്കൾക്കു താങ്ങായി പരിശുദ്ധ അമ്മ കൂടെ യുണ്ടാകും എന്ന ആശ്വാസം, അമ്മയുടെ സ്നേഹസാന്നിധ്യം ദൈവ തിരുമുമ്പിൽ പ്രാർത്ഥനയായി ഉയരും എന്ന പ്രതീക്ഷ. അമ്മയുടെ പ്രാർത്ഥന ദൈവപുത്രൻ നിരസിക്കില്ല എന്ന ഉറപ്പ്, ദൈവവചനത്തിന്റെ പാതയിൽ കൈ പിടിച്ച് അമ്മ നടത്തും എന്ന വിശ്വാസം.