പാപമോചനത്തിനുള്ള അധികാരം

കുരിശിലേറിയ യേശുവിലൂടെ ദൈവം ലോകത്തോട് വലി യൊരു പ്രഖ്യാപനം നടത്തി. മനുഷ്യവർഗ്ഗത്തി ൻ്യാകെ പാപകട ങ്ങൾ മോചിച്ചിരിക്കുന്നു. ഇളച്ചു തന്നിരിക്കുന്നു. യേശുവിൻ്റെ കുരിശിലെ ഈ പ്രഖ്യാപനത്തിൽ നമുക്ക് വിശ്വാസമുണ്ടെ ങ്കിൽ ഈ വിശ്വാസത്തെ നാം പ്രകടിപ്പിക്കണം. എങ്ങനെ? ഞാനുമൊരു പാപിയാണെന്നും, എനിക്കും കടമുണ്ടെ ന്നും, എൻ്റെ കടവും ഇളച്ചു തരണമെന്നും ഏറ്റുപറയണം.

പാപമോചനവും നീതീകരണവും രക്ഷയുമെല്ലാം നമുക്കുറപ്പാകു ന്നത് യേശുവിലൂടെയാണ്. പാപം ഏറ്റെടുത്ത് ഇല്ലാതാക്കുന്നവനായ യേശു നമ്മിൽ നിന്ന് ഒന്നും പിടിച്ചു പറിച്ചെടുക്കുന്നില്ല. ഏറ്റെടുക്കുന്നതേ ഉള്ളൂ, സന്തോഷത്തോടെ ഏല്‌പിച്ചു കൊടുത്താൽ. എന്നിലെ പാപം യേശു ഏറ്റെടുക്കണമെങ്കിൽ ഞാൻ സന്തോഷത്തോടെ അതേല്പിച്ചു കൊടുക്കേണ്ടതുണ്ട്. പാപമെന്നു പറഞ്ഞാൽ എൻ്റെ അസ്‌തിത്വമില്ലായ്മമ യാണ്; എന്നിലെ യേശുവില്ലായ്‌മയാണ്. വെളിച്ചമില്ലായ്‌മയെ ഇരുട്ടായി നമുക്ക് അനുഭവപ്പെടുന്നതു പോലെയാണത്. സന്തോഷമില്ലായ്‌മയായി, ധൈര്യമില്ലായ്മ്‌മയായി തിന്മയോടും അശുദ്ധിയോടുമുള്ള ആസക്തിയായി, ദുർമ്മോഹമായി, കലഹമായി, ദ്രോഹമായി ഇതൊക്കെ എന്നിൽ പാപം -ഇരുട്ട്-ഉണ്ട് എന്നുള്ളതിൻ്റെ ലക്ഷണവും അടയാളവുമാണ്. എന്നിൽ ഇരുട്ടുണ്ട് എന്നു പറയുമ്പോൾ എന്നിൽ പ്രകാശമായവൻ ഇല്ല എന്നർത്ഥം. അവൻ്റെ ആത്മാവ് എൻ്റെ അസ്‌തിത്വത്തിൽ, ആന്തരികത് യിൽ വന്നിട്ടില്ല; പ്രവർത്തനക്ഷമമായിട്ടില്ല. എന്നിലെ ഇല്ലായ്‌മയുടെ വൈകൃതരൂപത്തെ, ദുരാശകളും ദുർമ്മോഹങ്ങളും നിറഞ്ഞു കലുഷിത മായ പഴയ മനുഷ്യനെ ഞാൻ ഏല്‌പിച്ചു കൊടുക്കാൻ തയ്യാറായാൽ യേശു ഏറ്റെടുക്കും. ഈ ഏല്‌പിച്ചു കൊടുക്കലാണ് കുമ്പസാരം. ഇതൊരു വിശ്വാസത്തിന്റെ പ്രകടനമാണ്; യേശുവിന് ഏല്‌പിച്ചു കൊടുത്താൽ യേശു ഏറ്റെടുക്കുമെന്ന എന്റെ വിശ്വാസത്തിന്റെ സജീവത്തായ പ്രകടനം. വിശ്വാസം ജീവനുള്ളതാകു ന്നതെപ്പോഴാണ്? വിശ്വാസം പ്രകടിതമാകുമ്പോഴാണ് ജീവനുള്ള താ വന്നത്.

Read more