മനുഷ്യൻ്റെ ബലഹീനത കളിൽ അവനെ ശക്തി പ്പെടുത്തുന്നതിനാണ് ഈ അത്മാവ് എപ്പോഴും പ്രവർത്തി ക്കുകയും കൂടെ നടക്കുകയും നമ്മുടെ ഒപ്പമായിരിക്കുകയും ചെയ്യുന്നത്. ഇനി ഈ സഹായകൻ്റെ മൂന്നാ മത്തെ പ്രത്യേകത, ഈ സഹായകൻ ധൈര്യത്തിൻറെ ആത്മാവാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ വ്യത്യസ്തമായ ഭയങ്ങളുണ്ട്
യോഹന്നാന്റെ സുവിശേഷത്തിൽ പതിനാലാം അദ്ധ്യായത്തിന്റെ പതിനാറാം തിരുവചനത്തിൽ പറയുന്നു: “ഞാൻ പിതാവിനോട് അപേ ക്ഷിക്കുകയും എന്നേക്കും നിങ്ങളോടു കൂടെയായിരിക്കുവാൻ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്ക് തരുകയും ചെയ്യും.” എപ്പോഴും കൂടെയായിരിക്കുവാൻ ദൈവം നമുക്ക് തരുന്ന പരിശുദ്ധാത്മാവായ സഹാ യകന്റെ മൂന്ന് പ്രത്യേകതകൾ. ഒന്നാമത്തെ പ്രത്യേകത, ഈ സഹായ കൻ സ്നേഹത്തിന്റെറെ ആത്മാവാണ്. എന്താണ് സ്നേഹത്തിന്റെ ആത്മാവ് നമുക്കുവേണ്ടി ചെയ്യുന്നത്. നമ്മളൊക്കെ മനുഷ്യജീവിത ത്തിൽ ഏതെല്ലാം മനുഷ്യവ്യക്തികളിൽ നിന്ന് സ്നേഹം ആഗ്രഹിച്ചാലും ഒരിക്കലും മനുഷ്യവ്യക്തികളുടെ സ്നേഹം കൊണ്ട് നമ്മുടെ ആരുടെയും മനസ്സ് നിറയ്ക്കാൻ പറ്റുകയില്ല. അതുകൊണ്ട് മനുഷ്യവ്യക്തികളിൽ നിന്നാഗ്രഹിച്ചിട്ട് കിട്ടാതെ പോകുന്ന. കുറഞ്ഞു പോകുന്ന എല്ലാ സ്നേഹവും എപ്പോഴും തരുന്ന ആത്മാവാണ് ഈ സ്നേഹത്തിന്റെ ആത്മാവ് സ്നേഹത്തിൻ്റെ മേഖലയിൽ നമ്മളെയെപ്പോഴും ഈ സ്നേഹ ത്തിന്റെ ആത്മാവ് സഹായിക്കും. അതുകൊണ്ടാണ് കർത്താവ് പറഞ്ഞത്. ഏശയ്യാ പ്രവാചകൻ്റെ പുസ്തകം നാല്പത്തിമൂന്നാം അദ്ധ്യായം നാലാ തിരുവചനം: “നീയെനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്
Read more
വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമായതു കൊണ്ട്, ആരെല്ലാം നിനക്ക് സ്നേഹം തരാൻ മറന്നാലും ഞാൻ മറക്കുകയില്ല. മനുഷ്യര് മറക്കുന്നത് കുറവു കൂടാതെ തരുന്ന സ്നേഹത്തിന്റെ ആത്മാ വാണ് പരിശുദ്ധാത്മാവ്. അതാണ് ഒന്നാമത്തെ പ്രത്യേകത. രണ്ടാമ ത്തേത്, ഈ സഹായകൻ ശക്തിയുടെ ആത്മാവാണ്. നമ്മളിലൊക്കെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ചില ബലഹീനതക ളുണ്ട്. ഈ ബലഹീനതകളെക്കുറിച്ച് പൗലോസ് ശ്ലീഹ കോറിന്തോസു കാർക്കെഴുതിയ രണ്ടാം ലേഖനത്തിൻ്റെ പന്ത്രണ്ടാം അദ്ധ്യായത്തിന്റെ ഏഴുമുതൽ ഒമ്പുതു വരെയുള്ള തിരുവചനത്തിൽ പറയുന്നു: “വെളിപാ ടുകളുടെ ആധിക്യത്താൽ ഞാൻ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് എന്റെ ശരീരത്തിൽ എനിക്ക് ഒരു മുള്ള് നല്കപ്പെട്ടിരിക്കുന്നു.”
മനുഷ്യന്റെയൊക്കെ ജീവിതത്തിൽ ഓരോ മുള്ളുണ്ട്. അത് ബലഹീ നതയായിട്ട് നമ്മൾ കാണണം. ഈ ബലഹീനതകളെ അതിജീവിക്കാൻ മുള്ളിനെ മാറ്റാൻ വചനം പറയുകയാണ്: നിനക്ക് എന്റെ കൃപ മതി. മനുഷ്യനെ ബലഹീനതയിൽ നിന്ന് ശക്തിപ്പെടുത്തുവാൻ ശക്തിയുടെ ആത്മാവ് തരുന്നതാണ് ഈ കൃപ പൗലോസ്ശ്ലീഹ തിമോത്തിയോസി നെഴുതിയ രണ്ടാം ലേഖനത്തിൻ്റെ ഒന്നാം അദ്ധ്യായത്തിന്റെ ഏഴാം തിരു വചനം പറയുന്നു: “ഭീരുത്വത്തിൻ്റെ ആത്മാവിനെയല്ല, ദൈവം നമ്മൾക്ക് നല്കിയത്; ശക്തിയുടെയും സ്നേഹത്തിൻ്റെയും ആരമനിയന്ത്രണത്തി ന്റെയും ആത്മാവിനെയാണ് തന്നിരിക്കുന്നത്. ” മനുഷ്യന്റെ ബലഹീന തകളിൽ അവനെ ശക്തിപ്പെടുത്തുന്നതിനാണ് ഈ അത്മാവ് എപ്പോഴും പ്രവർത്തിക്കുകയും കൂടെ നടക്കുകയും നമ്മുടെ ഒപ്പമായിരിക്കുകയും ചെയ്യുന്നത്. ഇനി ഈ സഹായകൻ്റെ മുന്നാമത്തെ പ്രത്യേകത, ഈ സഹായകൻ ധൈര്യത്തിന്റെ ആത്മാവാണ്. നമ്മുടെയൊക്കെ ജീവിത ത്തിൽ വ്യത്യസ്തമായ ഭയങ്ങളുണ്ട്.
ഒരിക്കലും മനുഷ്യനെ ഭയപ്പെടുത്തുന്ന കാര്യങ്ങളിൽ അടിമപ്പെട്ട് കഴി യാതിരിക്കാൻ, മനുഷ്യനെ തൊടാതിരിക്കാൻ മനുഷ്യർക്ക് ദൈവം തന്നി രിക്കുന്ന സഹായകൻ ധൈര്യത്തിൻ്റെ ആത്മാവാണ്. പുറപ്പാടിന്റെ പുസ്തകം പതിനാലാം അദ്ധ്യായം പതിമൂന്നാം തിരുവചനം പറയുന്നു: “നിങ്ങൾ ഭയപ്പെടാതെ ഉറച്ച് നിൽക്കുവിൻ. നിങ്ങൾക്കു വേണ്ടി കർത്താവ് ചെയ്യാൻ പോകുന്ന രക്ഷാകൃത്യം നിങ്ങൾ കാണും.” അപ്പോൾ ധൈര്യ ത്തോടെ ഉറച്ചു നിൽക്കുന്നവരിൽ രക്ഷാകരകൃത്യം, ദൈവിക ഇടപെ ടൽ കാണുന്നോളം വരെ കൂടെയുള്ള സഹായകനോട് ചേർന്ന് നിന്ന് ജീവിക്കണം.