
പൂർണ്ണമായ സത്യം നമുക്ക് വെളിപ്പെട്ടു കിട്ടുന്നത് യേശുവിലൂടെയാ ണ്. യേശു പൂർണ്ണസത്യ ത്തിന്റെ ഉറവിടമാണെങ്കിൽ, യേശുവിലേക്കു നോക്കി യാൽ നമ്മുക്ക് നമ്മുടെ പാപത്തിന്റെ ഭീകരതയും മനസ്സിലാക്കാൻ കഴിയും. ലോകചരിത്രത്തിലെ എല്ലാ മതഗ്രന്ഥങ്ങളിലും പാപ ത്തെക്കുറിച്ച് പ്രതിപാദിക്കു ന്നുണ്ടെങ്കിലും പാപത്തിൻ്റെ ഭീകരതയെക്കുറിച്ച് മനസ്സി ലാക്കാൻ കഴിയുന്നത് യേശുവിലൂടെയാണ്. പാപ ത്തിന്റെ ശമ്പളം മരണ മത്രേ എന്ന് ദൈവവചനം പറയുന്നു. പാപമില്ലാത്ത നായ യേശുവിന് മനു ഷ്യന്റെ പാപമേറ്റെടു ക്കേണ്ടി വന്നപ്പോൾ മരണം സംഭവിച്ചു. ദൈവപുത്രനെ മരണത്തിനേല് പിച്ചു കൊടുത്ത ഭീകരമായ ഒന്ന ത്രേ, മനുഷ്യൻ്റെ പാപം. മനഃശാസ്ത്രജ്ഞന്മാരും സാമൂഹ്യശാസ്ത്രജ്ഞന്മാ രുമൊക്കെ പാപത്തെക്കു റിച്ച് വിശദീകരിക്കുന്നുണ്ട്. ഇതുകൊണ്ട് ആരുടെയെ ങ്കിലും ഉള്ളിൽ പശ്ചാത്താ പമുണ്ടാകാൻ സാധ്യതയി ല്ല. പാപത്തിന്റെ ഗൗരവം യേശുവിന്റെ കുരിശുമരണ ത്തിൽ നിന്നാണ് പൂർണ്ണ മായി നമുക്ക് ലഭിക്കുക. ഇത്രമാത്രം മുറിവേല്പിക്ക പ്പെട്ട ഒരു ശരീരം വേറെ യുണ്ടോ? ഇത്രമാത്രം വിരു പമാക്കപ്പെട്ട ഒരു മുഖ മുണ്ടോ?
യേശുവിന് 700 വർഷം മുമ്പ് ഏശയ്യാ പ്രവാചകന് ദൈവാത്മാവ് ഒരു ദർശനം കൊടുത്തു. പ്രവാചകൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണത്. ശിര സ്സിൽ മുൾമുടി ധരിച്ച, വ്രണിത ശരീരനായ, കൈകളിൽ ആണിപ്പഴുതു കളുള്ള, രക്തം ചിന്തുന്ന ഒരു രൂപം. ഏശയ്യ ഭയപ്പെട്ടു പോയി. ഇതെന്താ ണിത്? പിന്നീട് ദൈവാത്മാവ് ഏശയ്യായ്ക്ക് അത് വിശദീകരിച്ചു കൊടു ത്തു: ഇത്. മനുഷ്യൻ്റെ പാപമേറ്റെടുത്ത യേശുക്രിസ്‌തുവിന്റെ രൂപമാ ണ്. അപ്പോൾ ഏശയ്യ വിലപിച്ചു.
അന്നും ഇന്നും എന്നും പാപബോധമുണ്ടാകണമെങ്കിൽ ക്രൂശിതനാ യ, മുറിവേറ്റു രക്തമൊലിക്കുന്ന യേശുവിലേക്കു നോക്കണം. ആ രൂപ മാണ് മനുഷ്യഹൃദയത്തിൽ പാപബോധം ജനിപ്പിക്കുന്നത്. ആഴത്തിലുള്ള ഒരനുതാപവും വിശുദ്ധീകരണവും നമുക്കു ലഭിക്കേണ്ടതായിട്ടുണ്ട്. ഉപ രിപ്ലവപരമായ രീതിയിൽ പാപബോധം ലഭിച്ചതുകൊണ്ട് അടിസ്ഥാനപ രമായി ജീവിതത്തിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല.
ആഴത്തിലുള്ള ഒരു പാപമോചനാനുഭവം ലഭിക്കണമെങ്കിൽ യേശു വാകുന്ന മാതൃകയിലേക്കു നോക്കി, ദൈവം നമ്മെ എങ്ങനെ കാണു ന്നുവോ അങ്ങനെ തന്നെ നമ്മെ നമുക്കും കാണുവാനുള്ള അനുഗ്രഹ് ത്തിനുവേണ്ടി യാചിച്ച് പ്രാർത്ഥിക്കണം. അവിടുത്തേക്ക് ഉചിതമല്ലാത്ത തെല്ലാം നമ്മിൽ നിന്ന് നീക്കിക്കളയുവാൻ നാം നമ്മെത്തന്നെ ഏൽപിച്ചു കൊടുക്കണം.
പാപത്തിന്റെ ചെറിയ ബന്ധനമാണെങ്കിൽ പോലും ദൈവിക പ്രവർത്ത നത്തിന് അതു വലിയ തടസ്സമാണ്. ചെറിയ തെറ്റുകളാണെങ്കിൽ പോലും യേശുവിന് ഉചിതമല്ലാത്തത് നമ്മിലുണ്ടെങ്കിൽ അത് നീക്കിക്കളയുവാൻ നാം തയ്യാറാവണം. യേശു നമ്മിൽ ഉദിച്ചു കഴിയുമ്പോഴാണ് പാപത്തോ ടുള്ള ആകർഷണം ഇല്ലാതായിത്തീരുക പാപം ഉപേക്ഷിക്കാൻ പലരും തയ്യാറാകുന്നുവെങ്കിലും ഉപേക്ഷിച്ച പാപം വീണ്ടും ആകർഷണമായി ഏതെങ്കിലും വിധത്തിൽ പിന്തുടർന്നു കൊണ്ടിരിക്കുകയാണ്. ആ ആകർഷണ വലയത്തിൽ നിന്ന് മോചിതരാവണമെങ്കിൽ യേശുവിന്റെ സാന്നിധ്യം കൊണ്ട് നാം നിറയേണ്ടിയിരിക്കുന്നു; യേശുവിന്റെ നാമത്തിൽ വസിക്കേണ്ടിയിരിക്കുന്നു. ഓരോ ദിവസവും ആത്മപരിശോധന നടത്തി യേശുവിന ഉചിതമല്ലാത്തതെല്ലാം നീക്കിക്കളയുവാൻ നമുക്ക് സാധിക്ക ണം. സർപ്പത്തിൻ്റെ മുമ്പിൽ നിന്നെന്നപോലെ പാപത്തിൽ നിന്നോടിയക ലേണ്ടവരാണ് നാം. വ്യക്തിപരമായ പ്രാർത്ഥനയിലെ ആദ്യത്തേത്, എന്തെ ങ്കിലുമൊക്കെ വന്നുപോയിട്ടുണ്ടെങ്കിൽ അതിൽ നിന്നു മോചനം പ്രാപി ക്കുന്നതിനു വേണ്ടിയുള്ളതാവണം, വ്യക്തിപരമായ പ്രാർത്ഥനയായാലും കുടുംബപ്രാർത്ഥനയായാലും ആദ്യം അനുതാപ പ്രാർത്ഥന വേണം. യേശു നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന ആദ്യപ്രക്രിയ വിശുദ്ധീകരിക്കുക എന്നതാണ്. അനുതാപത്തിൻ്റെ അനുഗ്രഹം കൊടുത്തുകൊണ്ടാണ് അവി ടുന്ന് അത് ചെയ്യുക. കർത്താവ് ഒരു വ്യക്തിയെ തൊടുന്നു എന്നത്, ആ വ്യക്തിയിൽ പശ്ചാത്താപമുണ്ടാകുന്നുണ്ടോ എന്നതുമായി ബന്ധപ്പെട്ടാ ണിരിക്കുന്നത്.
ഒരു വ്യക്തിയിൽ ദൈവാത്മാവ് നിറയുകയും ആ വ്യക്തിയുടെ ഹൃദ യത്തിൽ യേശു വസിക്കുകയും ചെയ്താൽ അയാളിൽ പിന്നെ തെറ്റുക ളുണ്ടാകുമോ? ഒരു ചോദ്യമാണ്. നമ്മുടെയുള്ളിലെ മനുഷ്യൻ ബലഹീ നനായതുകൊണ്ട് തെറ്റുകളുണ്ടാകാം. പക്ഷേ, തെറ്റുകളുടെ നേരെയുള്ള മനോഭാവത്തിൽ വലിയ വ്യത്യാസം കാണും. ഒരാട്ടിൻകുട്ടി ചെളിയിൽ വീണാൽ അവിടെ നിന്ന് ഉടനെ അത് എഴുന്നേൽക്കുകയും ചെളി കുടഞ്ഞു കളയുകയും ദേഹശുദ്ധി വരുത്താൻ ശ്രമിക്കുകയും ചെയ്യും. മറിച്ച്, ഒരു പന്നിക്കുഞ്ഞാണ് ചെളിയിൽ വീഴുന്നതെങ്കിലോ? അത് ചെളി യിൽ നിന്നെഴുന്നേൽക്കുകയേ ഇല്ല. ചെളിയിൽത്തന്നെ കിടക്കും. ദൈവ ത്തിൻ്റെ ആത്മാവു നിറഞ്ഞ ഒരു വ്യക്തി ഒരു തെറ്റു ചെയ്യാനിടയായാൽ ഉടനെ പശ്ചാത്തപിച്ച് പാപത്തെ ഉപേക്ഷിച്ചു കഴുകിക്കളയാൻ ശ്രമിക്കും പാപത്തിനു നേരെ ആ വ്യക്തിക്കുള്ള മനോഭാവം വെറുപ്പിന്റേതാണ് മറിച് , ദൈവത്തിൻ്റെ ആത്മാവ് വസിക്കാത്ത വ്യക്തിയാണെങ്കിൽ പാപത്തെ ന്യായീകരിച്ച് ചെളിയിത്തന്നെ പുതഞ്ഞു കിടക്കാൻ ശ്രമിക്കും. ഒരിക്കലും അവിടെ നിന്നെഴുന്നേൽക്കാൻ ആ വ്യക്തി തയ്യാറല്ല.
