

വ്യക്തിക്ക് സസ്നേഹത്തിന്റെ പൗരുഷഭാവങ്ങളും, മാതാ
വിൽ നിന്ന് സ്നേഹത്തിന്റെ സ്ത്രൈണഭാവങ്ങളും ലഭി ക്കുന്നു. വാത്സല്യം, കാരു ണ്യ, ദയ-ഇവയൊക്കെ അമ്മയിൽ നിന്നാണ് ലഭി ക്കുക. തീരുമാനമെടുക്കാ നുള്ള കഴിവ്, പ്രശ്നത്തെ നേരിടാനുള്ള കരുത്ത് ഇവ യൊക്കെ പിതാവിലു ടെയും. രണ്ടു ഭാഗത്തു നിന്നുമുള്ള ഈ ഘടകങ്ങ ളൊക്കെ നമ്മുടെ വ്യക്തിത്വ വികാസത്തിനാവശ്യമാണ്. ഇവ മാതാപിതാക്കളിൽ നിന്നു ലഭിക്കാതെ പോയാൽ യേശുവിൽ നിന്നേ നമുക്കു നേടാൻ കഴിയു.
എത്രയെത്ര രോഗങ്ങൾക്ക് കഴിഞ്ഞ കാലജീവിതത്തിലെ വേദനി പ്പിക്കുന്ന അനുഭവങ്ങളുമായി ബന്ധമുണ്ട്. പക്ഷേ, നമ്മൾ ഇതറിയുന്നില്ല. പ്രതീക്ഷിച്ചിടത്തു നിന്ന് സ്നേഹം ലഭിക്കാത്ത അനുഭവം വേദനിപ്പിക്കു ന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. അതിൽത്തന്നെ പ്രധാനപ്പെട്ടതാണ് മാതാപിതാക്കളിൽ നിന്നു ലഭിക്കാതെ പോയ സ്നേഹം. ചില കുടുംബ ങ്ങളിലെ ചില സാഹചര്യങ്ങളിൽ ഇതു മക്കൾക്കു കിട്ടാതെ പോകുന്നു. പിതാവിന്റെ മദ്യപാനം, മാതാപിതാക്കൾ തമ്മിലുള്ള വഴക്ക്, മാതാപി താക്കളുടെ മരണം. ബന്ധുവീടുകളിലോ ബോർഡിംഗുകളിലോ അനാഥശാലകളിലോ വളർന്ന അവസ്ഥ, മാതാപിതാക്കൾ ഇതൊക്കെ ജോലിക്കാരായ സാഹചര്യം മക്കൾക്ക് സ്നേഹം നിഷേധിക്കപ്പെ ടുന്ന അവസ്ഥകളാണ്. മാതാ പിതാക്കളുടെ സ്നേഹം ലഭിക്കാതെ പോയ വ്യക്തികളുടെ മന സ്റ്റുകളിൽ ഒരുതരം ശൂന്യത സ്ഥലം പിടിക്കുന്നു. സ്നേഹം നിറയ്ക്കപ്പെടേണ്ട ശൂന്യത. ഇതിനായി അവ രുടെ മനസ്സ് അവരറിയാതെ തന്നെ തത്തപ്പെട്ടുകൊണ്ടി രിക്കും.
മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ പോയ വ്യക്തികൾ വളരെ സൂക്ഷിക്കണം. തങ്ങളുടെ മനസ്സ് അവർ ദൈവസ്നേഹം കൊണ്ടു നിറ യ്ക്കണം. അതിനു കഴി ഞ്ഞില്ലായെങ്കിൽ അവരുടെ ജീവിതം കണ്ണുനീരിന്റെയും വക്രതയുടേതുമാവും. ബന്ധനങ്ങളിൽ അവർ വള രെപ്പെട്ടെന്ന് വീഴും. മദ്യപാ നത്തിലും പുകവലിയിലും ചെന്നുപെടുന്ന അവർ മോച നമില്ലാതെ അവിടെ കുടു ങ്ങിപ്പോകും. വിവാഹജീവി തത്തിലേക്കു പ്രവേശിച്ചാൽ അത്തരക്കാരുടെ മനസ്സ്, കിട്ടാതെ പോയ മാതാപിതാ ക്കളുടെ സ്നേഹം ജീവിത പങ്കാളിയിൽ നിന്നു പ്രതീ ക്ഷിക്കാൻ തുടങ്ങും. പിതാ വിന്റെ സ്നേഹം ലഭി ക്കാതെ പോയ സ്ത്രീയുടെ ഉപബോധമനസ്സ് ഭർത്താ വിൽ നിന്നു പ്രതീക്ഷിക്കുക പിതാവിന്റെ സ്നേഹമായിരി ക്കും. പിതാവിന്റെയോ മാതാ വിന്റെയോ സ്നേഹം ലഭി ക്കാതിരുന്ന ഭർത്താവ്. തനിക്കു ലഭിക്കാതെ പോയ മാതാപിതാക്കളുടെ സ്നേഹം ആരിൽ നിന്നും പ്രതീക്ഷിക്കും. ആർക്കാണ് കൊടുക്കാൻ കഴിയുക?
അതു കിട്ടാതെ വരുമ്പോൾ സദാ പിറുപിറുപ്പും പരാതികളും. ഇത്തര ക്കാരെ ഒരിക്കലും ആർക്കും തൃപ്തിപ്പെടുത്താൻ കഴിയില്ല. ഇവർ പെട്ടെന്ന് സ്നേഹബന്ധങ്ങളിൽ കുടുങ്ങും. പെട്ടെന്നു തന്നെ ബന്ധം പൊട്ടിച്ചിതറുകയും ചെയ്യും. ജഡികപാപങ്ങളിൽച്ചെന്നു വീണാൽ ഇവർക്കു അവിടെ നിന്നെഴുന്നേൽക്കാൻ കഴിയില്ല. അതിൽ മുഴുകിപ്പോ കുന്ന അവസ്ഥ. ബന്ധനങ്ങൾ ഇവരുടെയിടയിൽ അരക്കിട്ടുറപ്പിച്ചതു പോലെ കിടക്കും.
പിതാവിലൂടെ ഒരു വ്യക്തിക്ക് സ്നേഹത്തിന്റെ പൗരുഷഭാവങ്ങളും, മാതാവിൽ നിന്ന് സ്നേഹത്തിൻ്റെ സ്ത്രൈണഭാവങ്ങളും ലഭിക്കുന്നു. വാത്സല്യം, കാരുണ്യ, ദയ-ഇവയൊക്കെ അമ്മയിൽ നിന്നാണ് ലഭിക്കു ക. തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്നത്തെ നേരിടാനുള്ള കരുത്ത് ഇവയൊക്കെ പിതാവിലൂടെയും രണ്ടു ഭാഗത്തു നിന്നുമുള്ള ഈ ഘട കങ്ങളൊക്കെ നമ്മുടെ വ്യക്തിത്വവികാസത്തിനാവശ്യമാണ്. ഇവ മാതാ പിതാക്കളിൽ നിന്നു ലഭിക്കാതെ പോയാൽ യേശുവിൽ നിന്നേ നമുക്കു നേടാൻ കഴിയൂ. ലോകത്തിലെ ഒരു വ്യക്തിക്കും ഇവ തന്നു നമ്മെ തൃപ്തിപ്പെടുത്താൻ കഴിയില്ല. മാതാപിതാക്കളുടെ സ്നേഹം കിട്ടാതെ പോയ വ്യക്തികൾ എങ്ങനെയാണ് ദൈവസ്നേഹം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കേണ്ടത്? ആദ്യമേ അവർ ഒരുങ്ങേണ്ടതുണ്ട്. ഇവരുടെയു ള്ളിൽ ജീവിതസാഹചര്യങ്ങളെ പഴിച്ചുകൊണ്ട്, ശപിച്ചുകൊണ്ടു കഴി യുന്ന ഒരു മനസ്സാണുള്ളത്. ദൈവം തൻ്റെ പ്രത്യേക സ്നേഹം തരാൻ വേണ്ടിയാണ് ഇത്തരമൊരു പ്രത്യേക സാഹചര്യം തൻ്റെ ജീവിതത്തിൽ ഉണ്ടാക്കിയതെന്നു തിരിച്ചറിഞ്ഞ് ആ സാഹചര്യത്തെ ദൈവകരങ്ങളിൽ നിന്നു സ്വീകരിച്ച് ദൈവത്തെ സ്തുതിക്കാൻ തയ്യാറാകണം.
ബാല്യത്തിൽ മനുഷ്യൻ കാര്യങ്ങൾ ഗ്രഹിക്കുക ബുദ്ധിയുപയോ ഗിച്ചല്ല; പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. കുഞ്ഞുങ്ങൾ എങ്ങനെയാണ് പഠി ക്കുക? കണ്ടും കേട്ടും അനുകരിച്ചും. മറ്റുള്ളവരുടെ പ്രവൃത്തികൾ കണ്ട് അതനുകരിച്ച് കുഞ്ഞുങ്ങൾ അതവരുടെ സ്വന്തമാക്കുന്നു. ബുദ്ധിയേ ക്കാൾ കൂടുതൽ പ്രവർത്തനനിരതമായിരിക്കുക പഞ്ചേന്ദ്രിയങ്ങളാണ്. ബുദ്ധി പ്രവർത്തിക്കാത്തതിനാൽ സ്വീകരിക്കേണ്ടതെന്താണ്, തള്ളിക്ക ളയേണ്ടതെന്താണ് എന്നു വിവേചിച്ചറിയാനുള്ള കഴിവ് കുഞ്ഞു ങ്ങൾക്കില്ല. കിട്ടുന്നതെന്തോ അതപ്പാടെ അവർ വിഴുങ്ങും. അങ്ങനെ ബാല്യകാലത്ത് വേണ്ടതും വേണ്ടാത്തതും നാം സ്വീകരിച്ചിട്ടുണ്ട്. ഇന്ന്, ദൈവത്തിൻ്റെ മുന്നിൽ വച്ച് നാം അത് വിവേചിച്ചറിയാൻ കഴിവുള്ളവ രാകണം. വേണ്ടാത്തത് ഉപേക്ഷിക്കാനും വേണ്ടതു സ്വീകരിക്കാനും നാം തയ്യാറാകണം.
ഇതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് നമ്മെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾ. നമ്മുടെ ജീവിതത്തെ അതു വല്ലാതെ സ്വാധീനിച്ചിട്ടുണ്ടാവും. ബുദ്ധിയെക്കുറിച്ച്, സൗന്ദര്യത്തെക്കു റിച്ച്, ആരോഗ്യത്തെക്കുറിച്ച്, കഴിവിനെക്കുറിച്ച്, സ്വഭാവത്തെക്കുറിച്ച് -അങ്ങനെ ധാരാളം. അവ നമ്മെ തളർത്തുകയും നശിപ്പിക്കുകയും ചെയ്യും. അവയൊക്കെ ദൂരെയെറിഞ്ഞിട്ട് യേശുവിൻ്റെ വാക്കുകൾ സ്വന്ത മാക്കാൻ ശ്രമിക്കുക.
ജീവിതത്തിലെ വലിയ വിഷമങ്ങളിലൂടെ നടന്നു നീങ്ങിയ ഒരു വ്യക്തിയായിരുന്നു ദാവീദ്. ദാവീദ് ഇങ്ങനെ എഴുതി: കഷ്ടപ്പാടുകൾ എനിക്കുപകരിച്ചു. അതുവഴി ദൈവത്തിന്റെ പ്രമാണങ്ങൾ ഞാൻ പഠിച്ചു എന്ന്. നമ്മുടെ മനസ്സിൻ്റെ മുറിവുകളുണങ്ങാൻ രണ്ടു കാര്യങ്ങൾ നാം ചെയ്യേണ്ടിയിരിക്കുന്നു. ഒന്ന്, ജീവിതത്തിലെ എല്ലാ വേദനകളെയും ദൈവകരങ്ങളിൽ നിന്നു സ്വീകരിക്കണം. രണ്ട്, ദൈവം പഠിപ്പിക്കുന്നത് ഉൾക്കൊള്ളാൻ തയ്യാറാവണം. മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ ചില കാര്യങ്ങൾ ദൈവം സഹനത്തിലൂടെ നമുക്കു വെളിപ്പെടുത്തിത്തരും.
