രക്ഷ തിരുവചനത്തിൽ

അത്ഭുതങ്ങളും അനുഗ്രഹങ്ങളും വർഷിച്ചുകൊണ്ട്, ദൈവവചനം പ്രഘോഷിച്ചു കൊണ്ട്, ദുഃഖത്തിലും ദുരിതത്തിലും വീണുപോയവർക്ക് ആശ്വാസം പകർന്നു കൊണ്ട് ആൾക്കൂട്ടത്തിനിടയിലൂടെ യേശു നടന്നു നീങ്ങു ന്നു. അവിടുത്തെ അംഗീകരിക്കുകയും ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. അവിടെ അക്കൂട്ടത്തിൽ ഒരു സ്ത്രീ ഇങ്ങനെ വിളിച്ചു പറ യുന്നു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ സ്‌തനങ്ങളും അനുഗ്രഹീത ങ്ങളാണ്. പരിശുദ്ധ അമ്മ എത്രയോ ഭാഗ്യവതിയാണെന്നോർത്തുകൊണ്ട് അമ്മയെ അഭിനന്ദിക്കുന്ന ഒരു പുണ്യമുഹൂർത്തമായിരുന്നു അത്. യേശു അതു കേട്ടു. അവിടുത്തേക്കറിയാം തൻ്റെ അമ്മ എത്രയോ ഭാഗ്യവതിയാണെന്ന്. ഇള യമ്മയായ എലിസബത്ത് ഗർഭവതിയായിരിക്കെ ഇളയമ്മയെ ശുശ്രൂഷിക്കാൻ ചെല്ലുന്ന മറിയത്തെ കണ്ടപ്പോൾ എലിസബത്ത് പറഞ്ഞു: ദൈവത്തിന്റെ വച നത്തിൽ മനസ്സർപ്പിച്ച നീ ഭാഗ്യവതി. കർത്താവിൻ്റെ അമ്മ എന്റെ അടുക്കൽ വരുവാൻ എനിക്കെവിടെ നിന്ന് ഭാഗ്യമുണ്ടായി. ജനക്കൂട്ടത്തിലെ സ്ത്രീ തന്റെ അമ്മയെ ശ്ലാഘിച്ചു പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ യേശു പ്രതികരിച്ചതിങ്ങ നെയാണ്: ദൈവത്തിൻ്റെ വചനം ശ്രവിക്കുകയും അത് ജീവിതത്തിൽ പ്രായോ ഗികമാക്കുകയും ചെയ്യുന്നവർ ഭാഗ്യം കണ്ടെത്തുന്നു.
വിശുദ്ധഗ്രന്ഥം തിരുവചനത്തെ കൂടത്തോട് ഉപമിക്കുന്നുണ്ട്; ജലത്തോടും, അഗ്നിയോടും, ചിലപ്പോൾ ഇരുതലവാളിനോടും ഉപമിക്കുന്നുണ്ട്. ആഴമേറിയ സുവിശേഷാനുഭവത്തിലേക്കു കടന്നുവരാൻ വേണ്ട ആവേശവും പ്രകാശവും നമുക്ക് അവിടെ നിന്നു കിട്ടും. നമ്മെ കഴുകി വിശുദ്ധീകരിക്കുന്ന, പ്രത്യാശയി ലേക്കു നയിക്കുന്ന, ശക്തി പകരുന്ന തിരുവചനം ഗ്രഹിക്കുവാൻ നാം പരിശീ ലിച്ചേ തീരൂ. വിശുദ്ധ ഗ്രന്ഥം ഭക്തിയോടെ, ശ്രദ്ധയോടെ വായിക്കുക; ധ്യാനി ക്കുക; അതിൽ നിന്നു ശക്തി കണ്ടെത്തുക. തെറ്റായ രീതിയിൽ ഭാഷ്യവും വ്യാഖ്യാനവും കൊടുക്കാതിരിക്കുക.