

ക്രിസ്തീയ ആദ്ധ്യാത്മി കതയുടെ അടിസ്ഥാനം, നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന തോ, ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പ്പരം സ്നേഹിക്കുക എന്നതോ അല്ല. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ പരസ്പരം സ്നേഹി ക്കാൻ നിങ്ങൾ രൂപാന്തരപ്പെടുക-ഇതാണ് (ക്രിസ്തീയ ആത്മീയതയുടെ അടിസ്ഥാനം.
“ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്ക് എതിരു നിൽക്കും?” (2002). 8:31).
ഒരു കീഴ്ജീവനക്കാരൻ്റെ ജോലിയിലുള്ള സാമർത്ഥ്യത്തെ അയാളുടെ ഏറ്റവും ഉയർന്ന മേലധികാരി അംഗീകരിക്കുന്നുവെങ്കിൽ മറ്റാരെ ങ്കിലും അയാളെ നിന്ദിക്കുന്നതുകൊണ്ട് കാര്യമുണ്ടോ? അതുപോലെ, ദൈവം നീതീകരിക്കുന്ന ഒരാളുടെ മേൽ ആർക്കാണ് കുറ്റമാരോപിക്കാൻ കഴിയുക? ആര് അയാളെ ചോദ്യം ചെയ്യും? ആർക്കതിന് ധൈര്യം വരും? ദൈവം നീതീകരിച്ചു എന്ന അറിവാണ് നമ്മുടെ വിശ്വാസത്തിന് അടി സ്ഥാനമായി നിൽക്കുന്നത്. ദൈവത്തോടുള്ള യോജിപ്പാണ് വിശ്വാസം. ദൈവത്തോടുള്ള യോജിപ്പ് മേല്പറഞ്ഞ അറിവിൻ്റെ മേലാണു താനും.
Read moreനമ്മളെ ദൈവവുമായി രമ്യപ്പെടുത്തുന്ന നീതിയുടെ പ്രവൃത്തിയിലാണ്-നമുക്ക് സ്വർഗ്ഗരാജ്യം ലഭ്യമാക്കുകയും നമുക്കുവേണ്ടി നഷ്ടം സഹിക്കുകയും ചെയ്യുന്ന യേശുവിന്റെ പ്രവൃത്തി – നമ്മുടെ പാപത്തിന്റെ മോചനം.
എൻ്റെ പാപമോചനം എന്റെ പരിഹാരപ്രവൃത്തിയെയല്ല. മറിച്ച് യേശുവിന്റെ പരിഹാരപ്രവ്യത്തിയെ ആശ്രയിച്ചാണിരിക്കുന്നത്. എൻ്റെ സഹോദരന്റെ പാപമോചനം എന്റെ പ്രവ്യത്തിയെ ആശ്രയിച്ചാണു താനും. എങ്ങനെയാണ് എൻ്റെ സഹോദരൻ, സഹോദരിയുടെ പാപമോചനം എന്റെ പ്രവൃത്തിയെ ആശ്രയിച്ചിരിക്കുന്നത്?
ഒരു വ്യക്തി എനിക്കെതിരെ ചെയ്ത തെറ്റ് ആ വ്യക്തിക്കെതിരായി പരിഗണിക്കാതെ, ആ വ്യക്തിയെ നീതി കരിച്ചുകൊണ്ട് യേശുവിന്റെ കുരിശിലെ സ്നേഹം ഞാൻ ആവിഷ്കരിക്കുമ്പോൾ, എന്നിലൂടെ ദൈവത്തിന്റെ നീതീകരിക്കുന്ന സ്നേഹം ആ വ്യക്തിയിലേ ക്കെത്തുന്നു. അപ്പോൾ അറിയാതെ തന്നെ അവർ ദൈവത്തൊടൊട്ടിച്ചേരുന്നു. അവിടെയാണ്. എന്റെ സഹോദരങ്ങളുടെ പാപത്തിന് ഞാൻ പരിഹാരമാകുന്നത്. യേശുക്രിസ്തു എന്റെ പാപങ്ങൾക്കു പരിഹാരം ചെയ്തു എന്ന അറിവിലൂടെ, സഹോദരങ്ങളുടെ പാപത്തിന് പരിഹാരമാകുന്ന എന്റെ ഈ പ്രവൃത്തി വീണ്ടെടുപ്പിന്റേതാണ്.
യേശു എന്നോടു പ്രകടിപ്പിച്ച സ്നേഹം-എന്റെ പാപ
മോചനത്തിന്റെ അതേ രീതിയിൽ അവിടുത്തേക്ക് തിരികെ നല്കണ മെന്ന് എനിക്കാഗ്രഹമുണ്ട്. സ്നേഹം സ്വാഭാവികമായിത്തന്നെ പ്രതിസ്നേഹത്തിന് ദാഹിക്കുന്നതാണെങ്കിലും, എനിക്കെന്റെ യേശുവിനോട് പ്രതിസ്നേഹം പ്രകടിപ്പിക്കാൻ യാതൊരു നിവൃത്തിയുമില്ല. അപ്പോഴെന്തു ചെയ്യും? അതുകൊണ്ടാണ് കർത്താവ് പറഞ്ഞത്, നി എൻ്റെ നാമത്തിൽ നിൻ്റെ സഹോദരനോടു സ്നേഹം പ്രകടിപ്പിച്ചാൽ മതി, എന്ന്.
ഞാൻ എന്റെ സഹോദരങ്ങളോടു കാണിക്കുന്ന സ്നേഹത്തിന്, എനിക്ക് പ്രതിസ്നേഹം വേണം എന്നാവശ്യപ്പെടാൻ കഴിയുമോ? കഴി യില്ല. കാരണം, ഞാൻ എൻ്റെ സഹോദരങ്ങളോടു കാണിക്കുന്ന സ്നേഹം യേശുക്രിസ്തു എന്നോടു കാണിച്ച ആദ്യ സ്നേഹത്തിന്റെ പ്രതികരണമാണ്. അപ്പോൾ, ഞാനെൻ്റെ സഹോദരങ്ങളോട് പ്രതി സ്നേഹം ആവശ്യപ്പെടാനോ, അതിനായി ആഗ്രഹിക്കാനോ പാടില്ല. എന്നാൽ, എന്റെ സഹോദരനെ സംബന്ധിച്ചിടത്തോളം എന്റേത് എന്റെ സഹോദരനോടുള്ള ആദ്യസ്നേഹമാകയാൽ അതിനനുസൃതമായി ഒരു പ്രതികരണമുണ്ടാകാതിരിക്കാനും കഴിയില്ല എല്ലാ ആദ്യപ്രവൃത്തിയും പ്രതിപ്രവൃത്തിക്ക് നിർബന്ധിക്കുന്നതാണ്.
യേശുക്രിസ്തുവിൻ്റെ ആദ്യസ്നേഹം അനുഭവിച്ചതിന്റെ പ്രതിപ വർത്തനമാണ് നമ്മിലുണ്ടാകേണ്ടത്. യേശുക്രിസ്തുവിൻ്റെ അനുരഞ്ജ നത്തിന്റെ സന്ദേശം സ്വീകരിക്കുന്ന എനിക്ക് അത് സ്വാതന്ത്ര്യമരുളി യെങ്കിൽ, ആ സന്ദേശം പ്രവൃത്തിയിലൂടെ പ്രബോധനത്തിലൂടെ എന്റെ സഹോദരങ്ങൾക്കു കൊടുക്കാൻ ചുമതലപ്പെട്ടവനാണ് ഞാൻ. സ്നേഹിക്കാനാരുമില്ലാതെ വഴിയരുകിൽ ഈച്ചയാർത്ത് കിടക്കുന്ന ഒരു മനുഷ്യനെ യേശുവിന് പകരമായിക്കണ്ട് ഞാൻ പരിചരിക്കണം. മദർ തെരേസയും മറ്റും ചെയ്തിരുന്നതുപോലെ. താൻ ഇങ്ങനെയുള്ള മനുഷ്യരെ സ്നേഹിച്ചാൽ ദൈവം തന്നെയും സ്നേഹിക്കും എന്ന താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണീ പ്രവൃത്തിയെങ്കിൽ നമുക്കു തെറ്റി. ദൈവം നമ്മെ സ്നേഹിക്കുന്നതു കൊണ്ട്, യേശുവിൻ്റെ സ്നേഹത്തിൻ്റെ നിർബന്ധ പൂർവ്വമായ പ്രേരണ കൊണ്ട്, അങ്ങനെയൊരു പ്രവൃത്തിക്ക് നാം മുതിരുകയാണെങ്കിലേ അത് ആനന്ദദായകമായി മാറു. മദർ തെരേസയും മറ്റും അനുഭവിച്ചതതായിരുന്നു.
ദൈവം നമ്മോട് സ്നേഹം കാണിക്കണമെന്ന താല്പര്യത്തോടെ മനഃപൂർവ്വം ചെയ്യുന്നതാകാതെ, യേശുവിൻ്റെ നമ്മോടുള്ള ആദ്യസ്നേഹത്തിന്റെ പ്രതിപ്രവർത്തനമാവണം നമ്മുടെ പ്രവൃത്തി. ഭക്തി, പരസ്നേഹം, ജീവകാരുണ്യപ്രവർത്തനം, സുവിശേഷ പ്രവർത്തനം ഇവ യൊക്കെ ആ ആദ്യസ്നേഹത്തോടുള്ള പ്രതിപ്രവർത്തനമാണ്. അങ്ങനെ, യേശുവിന്റെ ആദ്യസ്നേഹത്തോട് പ്രതികരിക്കുമ്പോൾ, ആ പ്രതി കരണത്തിന് ഒരു പ്രതിപ്രവൃത്തി പ്രതീക്ഷിക്കാതെ തന്നെ അത് മറ്റൊ രാളുടെ ആദ്യപ്രവൃത്തിക്ക് പ്രേരണയാവുകയാണ് വേണ്ടത്.
സ്വാഭാവിക തലത്തിലും അതിസ്വാഭാവിക തലത്തിലും ഒപ്പം വ്യാപരിക്കാൻ കഴിയുന്ന ഏക സൃഷ്ടിയാണ് മനുഷ്യൻ. സ്വാഭാവിക തലത്തിൽ കഴിയുന്ന ജഡിക മനുഷ്യനും അതിസ്വാഭാവിക തലത്തിലേക്കു രൂപാന്തരപ്പെട്ടു വന്ന ആദ്ധ്യാത്മിക മനുഷ്യനും. ജലത്താലും പരിശു ദ്ധാത്മാവിനാലും വീണ്ടും ജനിച്ച് രൂപാന്തപ്പെട്ടാണ് അതിസ്വാഭാവിക തലത്തിലെത്തുക. ചിത്രശലഭത്തിൻ്റെ വളർച്ചയിലെ പരിണാമം പോലെയാണത്. പുഴുവായിരിക്കുമ്പോൾ ചിത്രശലഭത്തിന് പറക്കാനാവുന്നില്ല. തേൻ ശേഖരിക്കാനാവുന്നില്ല. ചിത്രശലഭമായി രൂപാന്തരപ്പെട്ടു കഴിഞ്ഞാൽ പറക്കാനാവശ്യപ്പെ ടാതെതന്നെ അത് പറക്കുകയും തേൻ ശേഖരിക്കുകയും ചെയ്യും. നന്മ ചെയ്യുക എന്നതല്ല, രൂപാ ന്തരപ്പെടുക എന്നതാണ് പ്രധാനം സ്വാഭാവിക തലത്തിൽ നിന്ന് ഒത്തിരി നന്മ ചെയ്തു കൂട്ടിയതു കൊണ്ടു മാത്രം നമ്മൾ രൂപാന്തരപ്പെടുന്നില്ല. നമ്മിൽ പലർക്കുമുള്ള തെറ്റിദ്ധാരണയാണ്, ഞാനൊത്തിരി നന്മ ചെയ്തിട്ടുണ്ടല്ലോ. ക്രിസ്തീയ ആദ്ധ്യാത്മികതയുടെ അടിസ്ഥാനം, നിന്നെ പ്പോലെ നിന്റെ അയൽക്കാ രനെ സ്നേഹിക്കുക എന്നതോ, ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നതോ അല്ല. ഞാൻ നിങ്ങളെ
സ്നേഹിച്ചതു പോലെ പരസ്പ്പരം സ്നേഹിക്കാൻ നിങ്ങൾ രൂപാന്തരപ്പെടുക- ഇതാണ് ക്രിസ്തീയ ആത്മീയതയുടെ അടിസ്ഥാനം. ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കാതെ ഒരുവന് ദൈവരാജ്യം കാണാൻ കഴിയില്ല എന്നാണ് യേശു പറഞ്ഞത്. ആ രൂപാന്തരീകരണമാ വശ്യം. അതിന് ഞാനെന്താണ് ചെയ്യേണ്ടത്?
അതിന് ഞാൻ ചെയ്യേണ്ടത്, ഞാൻ ആത്മീയനാവുകയും യേശുക്രി സ്തുവിന്റെ മനോഭാവത്തോട് പൂർണ്ണമായി യോജിക്കുകയുമാണ്. കാരണം, യേശുവിൻ്റെ വചനം എന്നാൽ യേശു തന്നെയാണ്. യേശുവിന്റെ വചനത്തിലൂടെ വെളിപ്പെടുന്ന അഭിപ്രായവും യേശുവാണ്. എന്നിലെ പഴയ മനുഷ്യൻ മുറുകെപ്പിടിക്കുന്നത് യേശുവിൻറേതല്ലാത്ത അഭിപ്രായ ങ്ങളെയാണ്. ഈ ലോകത്തിനുവേണ്ടി ജീവിക്കാൻ തീരുമാനിച്ചവർക്ക് ലോകത്തിൻ്റെ അഭിപ്രായങ്ങളുമാണല്ലോ വലുത്. യേശുവിന്റെ അഭിപ്രായങ്ങളോട് അക്ഷരംപ്രതി ഞാൻ യോജിക്കുമ്പോൾ എന്നിലെ പഴയ മനുഷ്യൻ പിൻവാങ്ങുകയും ഞാൻ പുതിയ മനുഷ്യനാവുകയും ചെയ്യുന്നു. അതാണ് രൂപാന്തരം. ഭൂമിയിലെ നിയമങ്ങൾ ജഡികമനുഷ്യനെ ഉദ്ദേശി ച്ചിട്ടുള്ളതും നിയന്ത്രിക്കാനുള്ളവയുമാണ്. 1 തിമോ. 1:9-ൽ ജഡിക മനുഷ്യർ ആരൊക്കെയെന്ന് പൗലോസ് ശ്ലീഹ വ്യക്തമാക്കുന്നു. “നിയമം നിർമ്മിക്കപ്പെട്ടിരിക്കുന്നത് നീതിമാന്മാർക്കു വേണ്ടിയല്ല, മറിച്ച് നിയമനി ഷേധകർ, അനുസരണമില്ലാത്തവർ, ദൈവഭക്തിയില്ലാത്തവർ, പാപികൾ, വിശുദ്ധിയില്ലാത്തവർ, ലൗകികർ, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവർ, അസാന്മാർഗ്ഗികൾ, സ്വവർഗ്ഗഭോഗികൾ, ആളുകളെ അപഹരിച്ചുകൊണ്ടുപോകുന്നവർ, നുണയർ, അസത്യവാദി കൾ എന്നിവർക്കു വേണ്ടിയും സത്യപ്രബോധനത്തിനു വിരുദ്ധമായ എല്ലാ റ്റിനും വേണ്ടിയുമാണ്.”
