ദൈവം സ്നേഹമാണ്

സ്വന്തം കണക്കുകൂട്ടലു കൾ തെറ്റുമ്പോൾ ഒരു ക്രൈസ്‌തവൻ എങ്ങോ ട്ടാണ് തിരിയേണ്ടത് ? കാനായിലെ കല്യാണവി രുന്നിൽ പകച്ചു നിന്നു പോയ വീട്ടുകാരന്റെ ചങ്കിടിപ്പിൻറെ താളം തെറ്റുന്നതു കാണാൻ കഴിഞ്ഞ ഒരമ്മ അവിടെ യുണ്ടായിരുന്നു. ഈശോയുടെ അമ്മ. തൻ്റെ സമയം ഇനിയും സമാഗതമായിട്ടില്ലെന്ന് അറിയാമായിരുന്നിട്ടും ആ പാവപ്പെട്ട മനുഷ്യൻ്റെ അവശതയിൽ കനിവു കാണിക്കാൻ സന്നദ്ധ നായ ദൈവപുത്രൻ അവിടെയുണ്ടായിരുന്നു. മനുഷ്യൻ്റെ അവശത യിൽ ദൈവത്തിൻ്റെ ഹൃദയം ചലിച്ചു. ആ ചലനം ദൈവികശക്തി യായി.

മണ്ണിലെ സ്വർഗ്ഗമാണ് കുടുംബം. അങ്ങനെ ആയിരിക്കണമെന്ന് ദൈവം ആദി യിലേ നിശ്ചയിച്ചതാണ്. കുടുംബമാണല്ലോ മനു ഷ്യന്റെ വലിയ സന്ദേശം. അവൻ്റെ സർവനേട്ട് ങ്ങളുടെയും വേദി കുടുംബം തന്നെ, പക്ഷേ, മനു ഷ്യന്റെ ദുഃഖത്തിന് നിമിത്തവും കുടുംബമായി മാറാം. പാപം കടന്നു വന്ന് എല്ലാം തകർക്കാം. ഉലയുന്ന ബന്ധങ്ങളും നീറുന്ന ആശങ്കകളും കുടുംബത്തെ ദുഖത്തിലാഴ്ത്താം.

ഈശോ പ്രവർത്തിച്ച ആദ്യത്തെ അത്ഭുത ത്തിന്റെ വിവരണം വി. യോഹന്നാൻ്റെ സുവിശേ ഷത്തിലുണ്ട്. ഒരു വിവാഹവിരുന്നിൽ വച്ചാണ് അതു നടന്നത്. ഈശോയുടെ പട്ടണമായ നസ ത്തിൽ നിന്ന് അധികം ദൂരത്തല്ല കാനാ. ബന്ധു മുറ പ്രകാരമായിരുന്നിരിക്കണം, ഈശോയും അമ്മയും ശിഷ്യന്മാരോടൊപ്പം വിവാഹത്തിന് ക്ഷണിക്കപ്പെട്ടിരുന്നു. വളരെ ആഘോഷമായി ട്ടാണ് അന്നൊക്കെ വിവാഹവിരുന്നുകൾ നടത്തി യിരുന്നത്. ദീർഘനാളത്തെ തയ്യാറെടുപ്പും വള രെപ്പേരുടെ അദ്ധ്വാനവും ഓരോ കല്യാണാഘോ ഷത്തിന്റെയും പിന്നിൽ ഉണ്ടായിരിക്കും. വിളിച്ചി രിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് വിരുന്നിനു വേണ്ട സാധനസാമഗ്രികൾ തിട്ടപ്പെടുത്തി ഒരുക്കി വയ്ക്കും. പ്രത്യേകിച്ച്, വീഞ്ഞ്. യഹൂ ദാചാരപ്രകാരം അതിഥികൾക്ക് വേണ്ടുവോളം വീഞ്ഞ് വിളമ്പുക എറ്റം പ്രധാനപ്പെട്ട കാര്യ മാണ്. വീഞ്ഞു കുറഞ്ഞു പോയാൽ അതു ദുശ്ശ കുനമാണ്. സത്കാരത്തിനിടയ്ക്ക് വീഞ്ഞുകുട് ങ്ങൾ കാലിയായിപ്പോയാൽ വധുവരന്മാരുടെ വിവാഹജീവിതം തകർന്നു പോകും എന്നായി

രുന്നു ധാരണ. കാരണം, വിവാഹവിശ്വസ്തതയുടെയും കെട്ടുറപ്പിന്റെയും പ്രതീകമാ യിരുന്നു വീഞ്ഞ്. അതുകൊ ണ്ടു തന്നെ, വീഞ്ഞു കുടങ്ങൾ വറ്റുക എന്ന അത്യാപത്ത് പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പക്ഷേ, അതു തന്നെ അന്ന് സംഭവിച്ചു. കല്യാണപ്പ ന്തലിൽ സത്കാരത്തിനി ടയ്ക്ക് വീഞ്ഞു കുടങ്ങൾ കാലിയായി. വിളമ്പുകാർ പകച്ച് പരസ്‌പരം നോക്കി. കാര്യം വീട്ടുടമസ്ഥന്റെ ചെവി യിലുമെത്തി. അയാളുടെ ഹൃദ യത്തിൽ ആയിരം ആറ്റം ബോംബുകൾ ഒരുമിച്ചു പൊട്ടി. കലവറയിലേക്ക് അയാൾ പാഞ്ഞെത്തി ഒരു ഞെട്ടലോടെ വറ്റിയ കുടങ്ങളി ലേക്ക് അയാൾ എത്തി നോക്കി. അതു ശരി തന്നെ. ഒഴിഞ്ഞ കുടങ്ങൾ, തകർന്ന അയാളുടെ ജീവിതത്തിൻ്റെ പ്രതീകം പോലെ അയാളെ ഉറ്റു നോക്കി. ഇല്ല. ഇതു സംഭവിക്കാൻ പാടില്ലാത്തതാണ്. അത്രയും കണിശമായി കണക്കു കൂട്ടിയിട്ടാണ് വേണ്ട തിലധികം വീഞ്ഞ് കരുതിയി രുന്നത്. അടുത്ത നിമിഷ ത്തിൽ പരിഹാസത്തിൻ്റെ പ്രതീകമായി അയാൾ മാറും. ഒപ്പം മുളയിലേ കരിഞ്ഞുപോ കുന്ന ഒരു വിവാഹജീവിത ത്തിന്റെ കാരണക്കാരനാകും. അയാളുടെ കണ്ണുകളിൽ ഇരുട്ടു കയറി. ആ പൂപ്പന്ത ലിൽ അയാൾ നിസ്സഹായ നായി മരവിച്ചു നിന്നുപോയി. ജീവിതമാകുന്ന പൂപ്പന്ത ലിൽ നമ്മളും ചിലപ്പോ ഴൊക്കെ മരവിച്ചു നിന്നു പോകാറുണ്ട്; നിസ്സഹായരാ യി. നിരാലംബരായി. ജീവി തത്തെക്കുറിച്ചുള്ള നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിപ്പോ കുന്നു. ഓമനിച്ചു വളർത്തിയ മോഹങ്ങളും പ്രതീക്ഷകളും ഇവിടെ തകർന്നു വീണു പോകും. വിചാരിച്ചതുപോലെ സംഗതികൾ ശരിയാകുന്നില്ല. ജീവിതത്തിന്റെ ചുക്കാൻ കൈകളിൽ നിന്നും വഴുതി പ്പോകുന്നു. പാറയാണെന്നു വിചാരിച്ചു ചവിട്ടി നിന്നിരു ന്നത് തെന്നുന്ന മണൽത്തിട്ട യിലാണ്. എപ്പോഴും സഹായ ത്തിനായി കയറിച്ചെന്ന് മുട്ടാ മായിരുന്ന കവാടങ്ങൾ പെട്ടെന്ന് അടക്കപ്പെട്ടു പോയി. ജീവിതഭാരം ഇറക്കിവച്ച് ഒരുനിമിഷം വിശ്രമിക്കാൻ എവിടെ കണ്ടെത്തും ഒരത്താണി? പൂപ്പന്തലെന്നു കരുതിയിരുന്ന ജീവിതം മണലാരണ്യമായിത്തീരുന്ന അനുഭവം.

ഇത്തരം ഘട്ടങ്ങളിൽ പലവിധത്തിലാണ് മനുഷ്യർ അതിനോട് പ്രതി കരിക്കുക. ജീവിത ദുഃഖങ്ങളെ മദ്യത്തിൻ്റെ ലഹരിയിൽ മുക്കിക്കളയു വാൻ ശ്രമിക്കുന്നവരുണ്ട്. പക്ഷേ, ലഹരി കയറിയ മസ്‌തിഷ്‌കത്തിന്റെ പൊള്ളൽ ആറുന്നതോടെ അവൻ തിരികെ വീഴുക നൊമ്പരത്തിന്റെ തീച്ചുളയിലേക്കു് തന്നെയാണ്. പൂർവ്വാധികം തകർന്ന മനസ്സോടെ ആൾ യറ്റ്, പ്രതീക്ഷകൾ തകർന്ന്, ജീവിതത്തിൻ്റെ അർത്ഥശൂന്യതയെക്കുറി ച്ചുവിലപിച്ചു നടക്കുന്നവരാണ് മറ്റു ചിലർ. ജീവിതത്തെ പഴി പറഞ്ഞ് സ്വന്തം ഹൃദയത്തിൻ്റെ അഗാധതയിൽ ഉറഞ്ഞു കൂടിയിരിക്കുന്ന ശൂന്യ തയിൽ മോചനം നേടാമെന്നാണ് ഇക്കൂട്ടർ വിചാരിക്കുക. രണ്ടുമുഴം കയറിൽ അറടിമണ്ണിലേക്കുള്ള എളുപ്പവഴി കണ്ടെത്തുന്നവരും ചുരു ക്കമല്ല.

സ്വന്തം കണക്കുകൂട്ടലുകൾ തെറ്റുമ്പോൾ ഒരു ക്രൈസ്തവൻ എങ്ങോട്ടാണ് തിരിയേണ്ടത്? കാനായിലെ കല്യാണവിരുന്നിൽ പകച്ചു നിന്നുപോയ വീട്ടുകാരൻ്റെ ചങ്കിടിപ്പിൻ്റെ താളം തെറ്റുന്നതു കാണാൻ കഴിഞ്ഞ ഒരമ്മ അവിടെയുണ്ടായിരുന്നു. ഈശോയുടെ അമ്മ. തന്റെ സമയം ഇനിയും സമാഗതമായിട്ടില്ലെന്ന് അറിയാമായിരുന്നിട്ടും ആ പാവ പ്പെട്ട മനുഷ്യൻ്റെ അവശതയിൽ ക‌നിവു കാണിക്കാൻ സന്നദ്ധനായ ദൈവപുത്രൻ അവിടെയുണ്ടായിരുന്നു. മനുഷ്യൻ്റെ അവശതയിൽ ദൈവ ത്തിൻ്റെ ഹൃദയം ചലിച്ചു. ആ ചലനം ദൈവികശക്തിയായി. വെള്ളം വീഞ്ഞായി രൂപാന്തരപ്പെട്ടു. വിവാഹപ്പന്തലിൽ വീണ്ടും സന്തോഷം അല യടിച്ചു. മനുഷ്യൻ്റെ കൺകോളുകളിൽ കണ്ണീർക്കണങ്ങൾ ഉതിർന്നു വരുമ്പോഴേ ദൈവത്തിൻ്റെ കരുണയുള്ള കൈകൾ ഉയർന്നിരിക്കും. സാന്ത്വനത്തിൻ്റെ സ്‌പർശത്തിനായി. കല്യാണപ്പന്തലിൽ വിളമ്പാൻ വീഞ്ഞില്ലെന്നു വീട്ടുകാരൻ സങ്കടം പറയുന്നതിനു മുമ്പേ അയാളുടെ ഹൃദയവേദന ദൈവപുത്രൻ അറിഞ്ഞു. മനുഷ്യന്റെ നൊമ്പരത്തിൽ കരളലിയുന്ന, മനുഷ്യൻ്റെ പ്രശ്‌നങ്ങളിൽ ശ്രദ്ധാലുവായ, മനുഷ്യന്റെ സുസ്ഥിതിയിൽ താല്‌പര്യമുള്ള ദൈവം. സുവിശേഷങ്ങൾ നമ്മുടെ മുമ്പിൽ വരച്ചു കാണിക്കുന്ന ദൈവത്തിൻ്റെ ചിത്രമാണിത്. അവിടുത്തെ മനസ്സിൽ സങ്കല്പ‌ിക്കാൻ സാധിക്കണമെങ്കിൽ അത് ഒരു വലിയ ഹൃദ യത്തിൻ്റെ രൂപത്തിലായിരിക്കണം. മനുഷ്യനുവേണ്ടി തുടിച്ചുകൊണ്ടി രിക്കുന്ന സ്നേഹമൂർത്തിയായ ഒരു വലിയ ഹൃദയം. കാരണം, സുവി ശേഷങ്ങളിൽ പ്രകടമാകുന്ന ദൈവപുത്രൻ്റെ സ്ഥായിയായ ഭാവം സ്നേഹമാണ്. സ്നേഹമെന്ന സത്യത്തിൻ്റെ പ്രഘോഷകൻ മാത്രമാ യിട്ടല്ല, ജീവിത സാഹചര്യങ്ങളിൽ സ്നേഹമെന്ന ഭാവത്തിന്റെ അവ താരകനായി സുവിശേഷങ്ങളുടെ താളുകളിൽ അവിടുന്നു നിറഞ്ഞു നിൽക്കുന്നു. വിഷമസന്ധയിൽ നിന്ന് ഒരു കുടുംബത്തെ രക്ഷിക്കാനായി ഒരത്ഭുതം തന്നെ പ്രവർത്തിച്ച് തൻ്റെ പരസ്യജീവിതം ആരംഭിച്ച അവി ടുന്ന്, എത്രയെത്ര ജീവിതങ്ങളെയാണ് കണ്ണീർക്കയത്തിൽ നിന്ന് പൊക്കിയെടുത്തിട്ടുള്ളത്. ജനക്കൂട്ടത്തിൻ്റെ വിശപ്പിൽ, കുരുടന്റെ തപ്പി ത്തടയലിൽ, രോഗികളുടെ ദയനീയാവസ്ഥയിൽ, പാപിനിയുടെ അനു താപക്കണ്ണീരിൽ, നടുക്കടലിലെ ഇരമ്പുന്ന തിരമാലകളുടെയിടയിൽ കുരു ങ്ങിപ്പോയ ശിഷ്യന്മാരുടെ മരണവെപ്രാളത്തിൽ, മരിച്ചുപോയ പുത്രൻ്റെ ശവശരീരത്തിൽ മുറുകെപ്പിടിച്ചു കരയുന്ന അമ്മയുടെ കണ്ണീരിൽ. എല്ലാ യിടത്തും അവിടുത്തെ സ്നേഹം അത്ഭുതശക്തിയായി പുറത്തു വന്നു. ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായ യോഹന്നാൻ ശ്ലീഹായ്ക്ക് ദൈവത്തിൻ്റെ സ്വഭാവം നിർവചിക്കാൻ പ്രയാസമുണ്ടായില്ല്. അദ്ദേഹം
എഴുതിവച്ചു, ദൈവം സ്നേഹമാണ്. എന്ന്.

ഈ ബോധ്യമാണ് ക്രൈസ്‌തവൻ്റെ ഏറ്റവും വലിയ കൈമുതൽ. അവൻ ആരാധിക്കുക കല്ലിനെയോ മണ്ണിനെയോ അല്ല അവന്റെ ജീവി തത്തെ താങ്ങിനിർത്തുന്ന് സ്നേഹമൂർത്തിയായ, ജീവിക്കുന്ന ദൈവ ത്തെയാണ്.

ആ സ്നേഹഭാവത്തിൻ്റെ മറ്റൊരവതാരമായി ദൈവത്തിന്റെ പക്കൽ നമ്മുടെ മാതാവിനെ നമുക്കു കാണാനാകും. കാനായിലെ കല്യാണ വിരുന്നിൽ ആ അമ്മയാണ് തൻ്റെ മകൻ്റെ ദൈവികഹൃദയത്തിലേക്ക് ചൂണ്ടുപലകയായി വർത്തിച്ചത്. ജീവനുള്ള ആ ചൂണ്ടു പലക നമ്മെ ഇന്നും ക്ഷണിക്കുക അങ്ങോട്ടു തന്നെ്. നാമെന്തിനു പിന്നെ ദുഃഖ ത്തിന്റെ നീർച്ചുഴിയിലും പ്രശ്‌നങ്ങളുടെ ഊരാക്കുരുക്കുകളിലും ജീവി തത്തെ തള്ളിവിട്ടു നശിപ്പിക്കണം? പരിശുദ്ധ മാതാവിൻ്റെ സന്നിധിയിൽ ദൈവത്തിൻ്റെ വഴിഞ്ഞൊഴുകുന്ന സ്നേഹാനുഭവത്തിൽ നമ്മുടെ ജീവി തത്തെ ധന്യമാക്കാം. ക്രൈസ്‌തവമാക്കാം. സമാധാനപൂർണ്ണമാക്കാം.