എഡിറ്റോറിയൽ

ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനും അദ്ദേഹത്തിന്റെ സഹ ധർമ്മിണി. അവരും അദ്ധ്യാപികയാണ്. രണ്ടുപേരും കൂടി ഡിവൈനിൽ ധ്യാനത്തിനെത്തി. ഒരു വ്യാഴാഴ്ച യാദൃച്ചികമായി ഡിവൈൻ വോയ്സിൽ അദ്ദേഹം വന്നു. പ്രഭാതഭക്ഷണത്തിനിടയിൽ ഒരു ചെറിയ ഒഴിവു സമയത്ത് ഡിവൈൻ വോയ്സ് ബുക്കു ചെയ്യാൻ എത്തിയതാണ്. ഔപചാരികത ഒന്നുമില്ലാതെ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഒരു അദ്ധ്യാപക നാണെന്നറിഞ്ഞപ്പോൾ ആദരവ് കലർന്ന സ്വരത്തിൽ ഞാൻ ചോദിച്ചു. ധ്യാനമൊക്കെ നന്നായി അനുഭവപ്പെടുന്നുണ്ടോ? അല്പനേരം അദ്ദേഹം മൗനത്തിലിരുന്നു. എന്നിട്ട് അദ്ദേഹത്തിന്റെ കൈയ്യിലുള്ള ബൈബിൾ തുറന്ന് ഒരു വചനഭാഗം എന്നെ കാണിച്ചു. വിശുദ്ധ ലൂക്കായുടെ സുവി ശേഷം ഒന്നാം അദ്ധ്യായം 46 മുതൽ 50 വരെ അദ്ദേഹം അല്പം ശബ്ദമുയർത്തി വായിച്ചു. “മറിയം പറഞ്ഞു: എൻ്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എൻ്റെ ചിത്തം എന്റെ രക്ഷ കനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തൻ്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടെ മേൽ തലമു റകൾ തോറും അവിടുന്ന് കരുണ വർഷിക്കും.” ഇതു മറിയത്തിൻ്റെ സ്തോത്രഗീതമില്ലേല്ലേ ഒരു ചെറു വരിയിൽ ഈ ചോദ്യം ഞാൻ ഉന്നയിച്ചപ്പോൾ വലിയ ഒരു ദീർഘനിശ്വാസത്തിനു ശേഷം അദ്ദേഹം സംസാരിക്കാൻ തുടങ്ങി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാഷ് പറഞ്ഞു: സ്ത്രീ ഭാഗ്യവതിയാണ്. ദൈവം വലിയ കാര്യ ങ്ങൾ ചെയ്തത് അവളിലൂടെയാണ്. ഈ സത്യം ഈ ധ്യാനത്തിൽ വച്ചാണ് എനിക്ക് വെളിപ്പെട്ടു കിട്ടി യത്. ഞാൻ ചൊല്ലുന്ന ഓരോ കൊന്തമണിയിലും മറിയത്തിൻ്റെ സ്വരൂപം എൻ്റെ ഉള്ളിലേക്കു വരും. എന്റെ അമ്മയുടെ രൂപത്തിൽ, എൻ്റെ ഭാര്യയുടെ രൂപത്തിൽ, എൻ്റെ സഹോദരിമാരുടെ രൂപത്തിൽ, എന്റെ സഹപ്രവർത്തകകളുടെ രൂപത്തിൽ അവരിലൂടെയാണ് എനിക്കും എൻ്റെ സമൂഹത്തിനും വലിയ കാര്യങ്ങൾ ചെയ്യുവാൻ ദൈവം ഒരുക്കി വച്ചിരിക്കുന്നത്. ഈ കാഴ്ചപ്പാട് ധ്യാനത്തിൽ എൻ്റെ ഉള്ളിൽ രൂപം കൊണ്ടപ്പോൾ എന്റെ ഭാര്യയോടുള്ള എന്റെ അടുപ്പത്തിന് ഒരു ബഹുമാനത്തിൻറെ വിശുദ്ധി കൈവന്നു. എൻ്റെ കുടുംബത്തിൻ്റെ സൗഭാഗ്യങ്ങൾ ഇവളിലൂടെയാണ് ദൈവം ഒരുക്കി വച്ചിരിക്കുന്നതെന്ന തിരിച്ചറിവിൽ പവിത്രമായ ഒരു ഉറവയാണ് ദാമ്പത്യത്തിന്റെ രൂപത്തിൽ എനിക്കു നല്കപ്പെട്ട എൻ്റെ സഹധർമ്മിണി. ഇത് എന്റെ കാഴ്ചപ്പാടിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കി. അവളെ ആദരിക്കുവാനും, ബഹുമാനിക്കുവാനും എനിക്ക് കഴിവ് കിട്ടുമ്പോഴാണ് ഈ ഭാഗ്യത്തിൻ്റെ ഉറവ എനിക്ക് ലഭ്യമാകുക. അത്ഭുതത്തോടെ, വി. ലൂക്കായുടെ സുവിശേഷത്തിലെ മറിയത്തിൻ്റെ സ്ത്രോത്രഗീതം മാഷിൻ്റെ വാക്കുകളിൽ വിടർന്നു പരിമളം തൂകി പരിലസിക്കുന്നത് എനിക്കനുഭവപ്പെട്ടു. യാന്ത്രികമായ കൊന്തമണികൾ ഉരുട്ടുന്നതല്ല, കൊന്തയെന്ന്, ഓരോ കൊന്തമണികളിലും നമ്മൾ ആദരിക്കേണ്ട, ബഹുമാനിക്കേണ്ട മഹത്തായ കാര്യങ്ങളുടെ ഉറ വിടമായി ദൈവം നിശ്ചയിച്ച നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട സഹധർമ്മിണിയും അമ്മയും സഹോ ദരിമാരും, സഹപ്രവർത്തകകളും തെളിഞ്ഞു വന്നു. ഈ കാഴ്ച്ചപ്പാട് വിശ്വാസികളുടെ മാതാവിനോടുള്ള ഭക്തി പ്രകാശിതമാകുകയും പ്രയോഗവത്ക രിക്കപ്പെടുകയും ചെയ്താൽ നമ്മുടെ കുടുംബത്തെയും സമൂഹത്തെയും നവീകരിക്കാൻ അത്ഭുതകര മായ ഒരു ഉറവിടമായി സ്ത്രീത്വത്തെ നമുക്ക് കാണാൻ കഴിയും. ഇങ്ങനെ കാണാൻ കഴിയുമ്പോ ഴാണ് പരിശുദ്ധ അമ്മയോടുള്ള പരിമളമുള്ള ഭക്തി നമ്മളിൽ അനുഗ്രഹം ചൊരിയുന്നത്. നന്ദി പറഞ്ഞ് ആ നല്ല അദ്ധ്യാപകൻ പിരിഞ്ഞു പോകുമ്പോൾ വേദപുസ്കത്തിലെ മറിയത്തിന്റെ സ്തോത്രഗീതം ജീവിതത്തിൻറെ ഗീതമാക്കാൻ ആവേശം ലഭിച്ച ആനന്ദത്തിലായിരുന്നു ഞാൻ. സൗഭാ ഗ്യങ്ങളുടെ ഉറവ നമ്മുടെ വീട്ടിലും നമ്മുടെ ചുറ്റിലും ബഹുമാന്യതയായി നില്പുണ്ട് എന്ന ചിന്ത നമു ക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.

