
അപകടത്തെത്തുടർന്നുണ്ടായ നട്ടെല്ലു വേദന മാറ്റി അനുഗ്രഹിച്ചു ഒന്നൊരമാസം മുമ്പ് ടെറസിൽ നിന്നും വീണതിനെ തുടർന്ന് ഓപ്പറേഷൻ ചെയ്തിരുന്നു. നട്ടെല്ലിന് ബൽറ്റിട്ടാണ് ധ്യാനത്തിന് വന്നിരുന്നത്. കുനിയാനും നിവരാനും വളരെ ബുദ്ധിമുട്ടായിരുന്നു. ധ്യാനത്തിൽ സംബന്ധിച്ച് പ്രാർത്ഥിച്ചതിനെ തുടർന്ന് നട്ടെല്ലിൻ്റെ വേദന മാറുകയും ബൽറ്റ് മാറ്റി ആയാസം കുനിയാനും നിവരാനും സാധിക്കുകയും ചെയ്തു. യേശുവേ നന്ദി, ഫ്രാൻസിസ്, പോട്ടേപറമ്പിൽ, മാള.

ശാരീരാന്തരിക വേദന മാറി ലിവറിൽ കല്ലായിരുന്നു. പാൻക്രിയാസ് പൂർണ്ണമായും ഓപ്പറേഷൻ ചെയ്ത് മാറ്റിയിരുന്നു. നല്ല വേദനയും ആയിരുന്നു. എന്നാൽ, ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുക്കവേ രോഗശാന്തി ശുശ്രൂഷാ സമയത്ത് വേദന മാറ്റി അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ചന്ദ്രൻ പി, ഈന്തിക്കാലവിള, കോഴിവിള, തമിഴ്നാട്.

ക്യാൻസർ മൂലമുണ്ടായിരുന്ന ശാരീരിക ബുദ്ധിമുട്ട് സുഖപ്പെടുത്തി എനിക്ക് ക്യാൻസറായിരുന്നു. ആലപ്പുഴ വണ്ടാനം മെഡക്കൽ കോളേജിൽ ചികിത്സ നടത്തിയിരുന്നു. തൊണ്ടയ്ക്കും നടുവിനുമൊക്കെയായിട്ട് പല പ്രാവശ്യം കീമോ ചെയ്തിരുന്നു. കൈയ്യും കാലും പൊക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. നടക്കാനും ബുദ്ധിമുട്ടായിരുന്നു. ധ്യാനത്തിൽ സംബന്ധിച്ച് വിശ്വാസത്തോടെ പ്രാർത്ഥിച്ചു. രോഗശാന്തി ശുശ്രൂഷയുടെ ആരാധയനയിൽ കുനിയാനും നടക്കാനും സ്റ്റെപ്പുകൾ കയറാനും കഴിഞ്ഞു. യേശുവേ നന്ദി. തോമസ് ബേബി, ആറ്റുമാലി, തോന്നക്കാട്, ആലപ്പുഴ.

ദുശ്ശീലങ്ങളിൽ നിന്നും വിടുതൽ നല്കി അനുഗ്രഹിച്ചു 95-ൽ ഇവിടെ ധ്യാനത്തിന് വരുമ്പോൾ മദ്യപാനം, പുകവലി എന്നീ ദുശ്ശീലങ്ങൾക്കടിമയായിരുന്നു. പ്രാർത്ഥനയിലും ആരാധനയിലും സംബന്ധി ച്ചതിന്റെ ഫലമായി പൂർണ്ണ വിടുതൽ നല്കി ഈശോ അനുഗ്രഹിച്ചു. പിന്നീടിതു വരെയും ഈ ദുശ്ശീലങ്ങളൊന്നും ഉണ്ടായിട്ടില്ല. യേശുവേ നന്ദി, യേശുവേ സ്തുതി. ഫ്രാൻസിസ് റ്റി.എം, തയ്യിൽ, ചേർത്തല, തൈക്കൽ, ആലപ്പുഴ.

ശാരീരിക സൗഖ്യം ലഭിച്ചു എനിക്ക് കഴിഞ്ഞ മൂന്നു വർഷം ആയിട്ട് കൈക്കും കാലിനും കഠിനമായ വേദന ആയിരുന്നു. കൈ ഉയർത്താൻ സാധിച്ചിരുന്നില്ല. ഇവിടെ വന്ന് ധ്യാനം കൂടവേ രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ കൈ ഉയർത്താനുള്ള അനുഗ്രഹം നല്കി. യേശുവേ നന്ദി, യേശുവേ സ്തുതി. കാർമ്മൽ ഫ്രാൻസിസ്, തൈവിളാകം, വലിയവീട.
