

നമ്മുടെ നാട് ഒരിക്കൽ കുടി സ്വാതന്ത്യദിനം കൊണ്ടാടുന്നു. മഹാന്മാ രായ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ത്യാഗോജ്ജ്വലമായ സമര ത്തിലൂടെ സ്വാതന്ത്ര്യം നേടിത്തന്നതിൻ്റെ ഓർമ്മ നാം ഇന്ന് കൊണ്ടാടുന്നു. നാം ഒരിക്കൽ അടിമകളായിരുന്നു എന്നും നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഏറെപ്പേരുടെ ത്യാഗത്തിന്റെയും കണ്ണീരിന്റെയും സഹനങ്ങളു ടെയും എല്ലാം ഫലമാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു. അടിമത്തത്തിന്റെ വിലക്കുകൾ എന്തെല്ലാമായിരുന്നു എന്ന് അറിയാത്ത ഒരു തലമുറയെ സംബ ന്ധിച്ചിടത്തോളം ഇതൊക്കെ ചരിത്രത്താളുകളിലെ കഥകൾ മാത്രം. അതു കൊണ്ട് തന്നെ സ്വാതന്ത്യത്തിൻ്റെ മഹത്ത്വമോ വിലയോ അതിനുവേണ്ടി അർപ്പിക്കേണ്ട ത്യാഗത്തെക്കുറിച്ചോ പലർക്കും ബോധ്യമില്ല എന്നത് നാം അനുഭവിക്കുന്ന വർത്തമാനകാല ദുരന്തമാണ്. സ്വാതന്ത്ര്യം തന്നെ നഷ്‌ട പ്പെടുത്താവുന്ന വൻദുരന്തത്തിലേക്കുള്ള പാതയുമാണ്.
ദൈവം തന്ന സ്വാതന്ത്ര്യം ശരിക്കും വിനിയോഗിച്ചും അനുഭവിച്ചും ജീവിതം സ്വാർത്ഥകമാക്കിയ, ദൈവമാതൃത്വ പദവി വരെ നേടിയ നമ്മുടെ അമ്മയായ പരിശുദ്ധ കന്യാകമറിയത്തിൻ്റെ സ്വർഗാരോപണത്തിരുനാളും ഈ ദിനത്തിൽ തന്നെ കടന്നു വരുന്നത് ഏറെ പ്രസക്തവും ചിന്തോദ്ദീപക വുമാണ്. അമ്മയെ നോക്കി, ദൈവം തന്ന സ്വാതന്ത്യം എങ്ങനെ അർത്ഥ പൂർണ്ണമായി അനുഭവിക്കാം എന്നും അതിലൂടെ നിത്യസന്തോഷത്തിൽ പങ്കാ ളിയാകാം എന്നും നമുക്ക് പഠിക്കാം.
മനുഷ്യകുലത്തിന് സ്വാതന്ത്യം നേടിത്തരാൻ വേണ്ടി ദൈവപുത്രനായ യേശു അനുഭവിച്ച ത്യാഗങ്ങളിൽ പങ്കാളിയായവളാണ് അമ്മ. അതുകൊണ്ട് തന്നെ ആ സ്വാതന്ത്യ്രത്തിൻ്റെ വിലയെക്കുറിച്ചും അതുവരെ അനുഭവിച്ചി രുന്ന അടിമത്തത്തിൻ്റെ യാതനകളെക്കുറിച്ചും അമ്മയ്ക്ക് നേരിട്ടറിയാം. സ്വാത ന്ത്യത്തിന്റെ വിലയും അടിമത്തത്തിൻ്റെ യാതനയും അനുഭവിക്കുന്നവർക്ക് മാത്രമാണ് സ്വാതന്ത്യം പരിപാലിക്കുന്നതിന് ജാഗ്രത പുലർത്താനാവുക. വി. ലൂക്കായുടെ സുവിശേഷത്തിലുള്ള സ്തോത്രഗീതത്തിലൂടെ അമ്മ തന്റെ ജീവിത വീക്ഷണം നമുക്കു പറഞ്ഞുതരുന്നു. എൻ്റെ ആത്മാവ് കർത്താ വിനെ മഹത്ത്വപ്പെടുത്തുന്നു. എന്റെ ചിത്തം രക്ഷകനായ ദൈവത്തിൽ ആന ന്ദിക്കുന്നു. അമ്മ എല്ലാം ദൈവമഹത്ത്വത്തിനായി ചെയ്. അതാണ് അമ്മ യുടെ വിജയത്തിൻ്റെ കർമ്മപഥം. എല്ലാ അനുഭവങ്ങളുടെയും കർത്താവായി ദൈവമുണ്ട് എന്ന ബോധ്യത്തിൽ സന്തോഷിച്ചു. അതിനർഥം എല്ലാം നിസ്സം ഗമായി സഹിച്ചു എന്നല്ല. ദൈവപുത്രനെന്ന് അമ്മയ്ക്കു ബോധ്യമുണ്ടായി രുന്ന ഈശോയോടു പോലും എന്തേ, ഇങ്ങനെ ചെയ്തു എന്ന് ചോദിച്ച സ്ത്രീയാണ് അമ്മ.
എല്ലാവായനക്കാർക്കും സ്വതന്ത്ര്യദിനത്തിൻ്റെയും പരിശുദ്ധ അമ്മയുടെ സ്വർഗരോപണത്തിരുനാളിൻ്റെയും എല്ലാ മംഗളങ്ങളും പ്രാർത്ഥിക്കുന്നു
