

ഏറെപേർക്ക് ജീവിതത്തിൽ ഇച്ഛാഭംഗം അനുഭവപ്പെടുന്നു. കഴിവുകളും വിഭവശേഷിയും അവസരങ്ങളും ദൈവം തങ്ങൾക്ക് നല്കിയി ല്ലെന്നും അവയെല്ലാം വേറെ ചിലർക്കാണ് ലഭി ച്ചതെന്നും ഇവർ ചിന്തിക്കുന്നു. തങ്ങളേക്കാൾ കഴിവുള്ളവരുടെ മുന്നിൽ നിൽക്കുമ്പോൾ താനൊന്നുമല്ലെന്ന ചിന്തയാൽ ഒന്നും ചെയ്യാൻ കഴിയാത്തവരായി മാറുന്നവരും കുറവല്ല. തന്നെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തു ന്നവർ എല്ലായ്പ്പോഴും അപകർഷതാ ബോധ ത്തിന്റെ അടിമകളായിരിക്കും. ദൈവം രണ്ടു പേരെ ഒരുപോലെ സൃഷ്ടിച്ചിട്ടില്ല. ഒരാളുടെ തള്ള വിരലിലെ അടയാളവും മറ്റൊരാളുടെ തള്ളവിര ലിലെ അടയാളവും തമ്മിൽ ഏറെ വ്യത്യാസമാ ണുള്ളത്. അതുകൊണ്ടാണല്ലോ വിരലടയാളം ഒപ്പായി അംഗീകരിക്കുന്നത്. ഇരട്ട പെറ്റതാണെങ്കിൽ കൂടി രണ്ടു പേരുടെ മുഖം ഒരുപോലയായിരി ക്കുകയില്ല. ഒരാളുടെ മണവും മറ്റൊരാളുടെ മണവും തമ്മിൽ വ്യത്യാസമുള്ളതിനാലാണ് പോലീസ് നായ പ്രവർത്തിക്കു ന്നത്. ഓരോ വ്യക്തിക്കും ദൈവസ ന്നിധിയിൽ വലിയ വിലയാണുള്ള ത്. ചുറ്റും ആൾക്കൂട്ടമുണ്ടായിട്ടും സക്കേവൂസിനെ ശ്രദ്ധിച്ച യേശു ഓരോ വ്യക്തിയെയും ശ്രദ്ധിക്കുന്ന വനാണ്. നിന്നെ നീയായി കാണു ന്നവനാണ് അവിടുന്ന്. അതു കൊണ്ട് മറ്റുള്ളവരിൽ നിന്ന് വ്യത്യ സമായ ഒരു വിളിയും തിരഞ്ഞെ ടുപ്പും ദൈവത്തിന് നിന്നെക്കുറിച്ചുണ്ട് ദൈവം തന്റെ പദ്ധതി അനുസ രിച്ച് നമ്മെ മുൻകുട്ടി തെരഞ്ഞെ ടുത്തിരിക്കുന്നു. (എഫേ. 1:11).
ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്നതിന് ഓരോ വ്യക്തിയും വ്യത്യസ്തമായ ദാനം ക്രിസ്തുവിൽ നിന്ന് സ്വീകരിക്കുന്ന വരാണ് (എഫേ. 4:12),
ഓരോ വ്യക്തിയുടെയും ജീവി തത്തിന്റെ പ്രസക്തിയും വിളിയും കഴിവുകളും ദൈവത്തിൻ്റെ പരിശു ദ്ധാത്മാവിന്റെ അനുഗ്രഹത്താ ലാണ് മനസ്സിലാക്കപ്പെടുന്നത്. അതിനാൽ മറ്റുള്ളവരിലേക്ക് നോക്കാതെ ദൈവം തന്നിൽ നിയോഗിച്ചിരിക്കുന്നവയെ കണ്ട ത്താൻ ഓരോരുത്തരും പ്രാർത്ഥി ക്കേണ്ടതാണ്.
ഇസ്രായേൽ മക്കൾ ദൈവ ത്തിന് ഒരു കൂടാരം പണിതു. അതു വാഗ്ദത്ത ഭൂമിയിലേക്ക് കൊണ്ടുപോയ സംഭവം ബൈബി ളിൽ സംഖ്യയുടെ ഭാഗത്ത് വിവരി ക്കുന്നു. കൂടാരം കൊണ്ടു പോകാൻ ആറു വണ്ടികളും 12 കാളകളുമാണ് തയ്യാറാക്കി നിർത്തിയിരുന്നത്. ഇതു കൊണ്ടു പോകാനുള്ള ചുമതല കുടുംബമ നുസരിച്ച് ഗർഷോന്യർ, മെറാര്യർ, കൊഹാത്യർ എന്നീ സഹോദരങ്ങ ളുടെ മക്കൾക്കായിരുന്നു. ഗർഷോ ന്യരുടെയും, മെറാന്യരുടെയും മക്കൾക്ക് വണ്ടിയും കാളകളും കൊടുത്തപ്പോൾ കൊഹാത്യരുടെ മക്കൾക്ക് മോശ ഒന്നും നല്കിയില്ല. തങ്ങൾ വഞ്ചിക്കപ്പെട്ടെന്നും മോസസ്സ് അനീതി പ്രവർത്തിച്ചുവെന്നും കൊഹാത്യരുടെ മക്കൾക്ക് തോന്നി.
ജീവിതത്തിൽ വഞ്ചിക്കപ്പെട്ടുവെന്ന് എത്രയോ പേർക്ക് തോന്നാറുണ്ട്. ദൈവം തങ്ങൾക്ക് നല്കിയതിനേക്കാൾ വളരെ കൂടുതൽ മറ്റു ചിലർക്ക് നല്കുന്നുവെന്ന് ചിന്തിച്ച് പലരും വിഷമിക്കുന്നു.
മോസസ്സിനെ നാം വിധിക്കുന്നതിനു മുമ്പ് എങ്ങനെയാണ് കൂടാരം കൊണ്ടു പോകുന്നതിനുള്ള ചുമതല അവർക്ക് വീതിച്ചതെന്നു കൂടി ചിന്തി ക്കേണ്ടതുണ്ട്. കൂടാരത്തിൻ്റെ മുകൾ ഭാഗവും വശങ്ങളും കതകുകളും കൊണ്ടുപോകാൻ ഗർഷോന്യരുടെ പുത്രർക്ക് രണ്ടു വണ്ടികളും നാലു കാള കളും കൊടുത്തു. കൂടാരത്തിൻ്റെ അടിത്തട്ടും സ്തംഭങ്ങളും ഭാരമേറിയ സാധ നങ്ങളും കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട മെറാര്യ പുത്രർക്ക് നാലു വണ്ടി കളും നാലു കാളകളും കൊടുത്തു. കൂടാരത്തിൻ്റെ അടിത്തട്ടും സംഭങ്ങളും ഭാരമേറിയ സാധനങ്ങളും കൊണ്ടു പോകാൻ നിയോഗിക്കപ്പെട്ട മെറാ ര്യപുത്രർക്ക് നാലുവണ്ടികളും എട്ടുകാളകളുമാണ് നല്കിയത്. എന്നാൽ വണ്ടികളിൽ കൊണ്ടു പോകാവുന്നവയെക്കാൾ വിലയേറിയ ചില സാധന ങ്ങൾ ഉണ്ടായിരുന്നു.
അൾത്താരയും അൾത്താര സജ്ജമാക്കുന്നതിനാവശ്യമായ വിശുദ്ധ വസ്തുക്കളും, അവ വണ്ടികളിൽ കൊണ്ടുപോകുന്നത് ഉചിതമല്ലെന്ന് മോശയ്ക്കു തോന്നി. വളരെ സുരക്ഷിതമായി കൈകളിൽത്തന്നെ കൈക ളിൽ കൊണ്ടുപോകേണ്ടവയായിരുന്നു അവ. അതുകൊണ്ടാണ് കൂടാര ത്തിന്റെ ഏറ്റവും വിലയേറിയ ഭാഗങ്ങളും വിശുദ്ധമായ വസ്തുക്കളും കൊണ്ടുപോകാനുള്ള ചുമതല കൊഹാത്യർക്ക് നല്കിയപ്പോൾ അവർക്ക് വണ്ടികളൊന്നും നല്കാതിരുന്നത്.
നമ്മുടെ ജീവിതത്തിലും ഇതുപോലെയാണ് സംഭവിക്കുന്നത്. വിലയേ റിയ കാര്യങ്ങൾ നിർവഹിക്കപ്പെടുന്നത് നമ്മുടെ കരങ്ങൾ കൊണ്ടാണ്. വസ്ത്രങ്ങൾ കഴുകാൻ നാം വാഷിംഗ് മെഷീൻ ഉപയോഗിക്കാറുണ്ടെങ്കിലും കുട്ടികളെ കുളിപ്പിക്കാൻ ആരെങ്കിലും അത് ഉപയോഗിക്കാറുണ്ടോ. കൈകൊണ്ടു തന്നെയാണ് കുട്ടികളെ കുളിപ്പിക്കുന്നത്. മറ്റുള്ളവർക്ക് ലഭിച്ച അവസരങ്ങൾ എനിക്ക് ലഭിച്ചില്ലല്ലോ എന്ന് ആരും ചിന്തിക്കേണ്ടതില്ല. മറ്റു ള്ളവരേക്കാൾ പ്രധാനപ്പെട്ട ഒന്നാണ് ദൈവം നിങ്ങളെ ഏല്പിച്ചതെന്ന് വിശ്വ സിക്കണം.
നിങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായവയെ കണ്ടെത്തുമ്പോൾ ദൈവത്തിന്റെ ശ്രേഷ്ഠമായ വിളിയും ബോദ്ധ്യവും നമുക്ക് ലഭിക്കും. ദൈവത്തിൻ്റെ ഏറ്റവും ഉന്നതമായ വിളി ലഭിച്ച വ്യക്തിയാണ് ഞാൻ എന്ന വിശ്വാസത്തോടെ വേണം നാം ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ.
