തൊരു മനുഷ്യ സ്ത്രീയുടെ ജനനത്തി ലാണ് സ്വർഗ്ഗം ഏറ്റവും കൂടുതൽ സന്തോഷിച്ചത്. എന്തുകൊണ്ടാണ് ഈ സ്ത്രീയുടെ ജനനത്തിൽ സ്വർഗ്ഗം ഇത്രമാത്രം സന്തോഷിച്ചത്? ആദിയിൽ ദൈവം രൂപം കൊടുത്ത ഹവ്വ എന്ന സ്ത്രീയുടെ കഥ പറയുന്നുണ്ട് വി. ഗ്രന്ഥത്തിൽ. തന്റെ ജീവൻ എല്ലാവർക്കുമായി പങ്കുവയ്ക്കുന്നതിനു വേണ്ടി തന്നോടു സഹകരിക്കുവാൻ ദൈവം സൃഷ്ട‌ിച്ച ആദ്യത്തെ സ്ത്രീയായി രുന്നു ഹവ്വ, എന്നാൽ, ദൈവവചനം സ്വീകരി ക്കാതെ സാത്താന്റെ വച നത്തെ ഗർഭം ധരിച്ച ആ സ്ത്രീ അനുസരണക്കേടു വഴി പാപത്തെ ജനിപ്പിച്ചു. അങ്ങനെ, ദൈവത്തിൻ്റെ രക്ഷാകരപദ്ധതി ഹവ്വ എന്ന സ്ത്രീയുടെ നിസ്സഹ കരണത്തിലൂടെ, ഒരർത്ഥ ത്തിൽ പറഞ്ഞാൽ പരാജയ പ്പെട്ടു. അതു പരിഹരിക്കു വാൻ ദൈവം പുതിയൊരു സ്ത്രീക്കു രൂപം കൊടു ക്കുവാൻ ആഗ്രഹിച്ചു. പറു ദീസായിൽ വച്ചു തന്നെ അത് വാഗ്ദാനം ചെയ്യപ്പെട്ടു. നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും സ്ത്രീയുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉള വാക്കും. താൻ അയയ്ക്കു വാനിരിക്കുന്ന രക്ഷകനെ ക്കുറിച്ചുള്ള വാഗ്ദാനമായി രുന്നു അത്. ആ രക്ഷയുടെ വാഗ്ദാനത്തോടൊപ്പം തന്നെ ആ രക്ഷകൻ അമ്മയായ സ്ത്രീയുടെ കാര്യവും അവിടെ പരാ മർശിക്കുകയാണ് . അങ്ങനെ ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ആരംഭദിശയിൽത്തന്നെ മറിയം എന്ന വ്യക്തിയുടെ
സ്ഥാനം പിടിച്ചിരിക്കുന്നു.
ദൈവത്തോടു പൂർണ്ണ മായി സഹകരിച്ച, ദൈവിക പദ്ധതി വിജയിപ്പിക്കാൻ തന്നെത്തന്നെ സമർപ്പിച്ച, ഒരു വ്യക്തിയുടെ ജനനി എന്ന നിലയിലാണ് കന്യാ മറിയത്തിന്റെ ജനനത്തിൽ സ്വർഗ്ഗം ആഹ്ലാദിച്ചാനന്ദിച്ച
ത്. യൊവാക്കിം-അന്ന ദമ്പതികളുടെ പുത്രിയായിട്ടാണ് മറിയം ജനിച്ചത്. യാവാക്കിം എന്ന വാക്കിനർത്ഥം കർത്താവിനു വേണ്ടിയുള്ള ഒരുക്കം എന്നാണ്. അന്ന എന്ന നാമത്തിന് ദൈവകൃപ എന്നും. അങ്ങനെ രക്ഷ കനെ ഗർഭം ധരിച്ച് പ്രസവിക്കേണ്ട ഒരു പുത്രിക്കു ജന്മം കൊടുക്കുവാൻ യൊവാക്കിം-അന്ന എന്നീ അനുഗൃഹീത ദമ്പതികൾക്കു സാധിച്ചു.
സ്വർഗ്ഗത്തിൽ നിന്നുള്ള അഭിവാദനം മറിയത്തെ എപ്രകാരമാണ് മനു ഷ്യവർഗ്ഗത്തിനു മുമ്പിലവതരിപ്പിച്ചതെന്ന് നമുക്കറിയാം. ദൈവമയച്ച ദൂതൻ മറിയത്തെ അഭിവാദനം ചെയ്‌തു: കൃപ നിറഞ്ഞവളേ, സ്വസ്തി! ദൈവ ത്തിൻ്റെ കൃപ അതിൻ്റെ പൂർണ്ണതയിൽ മറിയത്തിൽ നിറഞ്ഞു. ഏറ്റവും വിശുദ്ധി നിറഞ്ഞ വ്യക്തിയായി മറിയത്തെ കാണുകയും വിലമതിക്കുകയും ചെയ്യുന്ന ദൈവവചനങ്ങളാണിവ. ദൈവം തന്നെ മറിയത്തെ ഇത്രമാത്രം ആദരിക്കുകയും അവളിൽ സംപ്രീതനാവുകയും ചെയ്തെങ്കിൽ നമ്മൾ എത്രയധികമായി മറിയത്തെ ആദരിക്കുകയും സന്തോഷിക്കുകയും ചെയ്യണം മറിയത്തിന്റെ അഗാധമായ വിശ്വാസവും സമർപ്പണവുമാണ് ദൈവപു ത്രനെ ഗർഭം ധരിക്കുവാനുള്ള യോഗ്യത മറിയത്തിനു നേടിക്കൊടുത്തത്. മനുഷ്യസമൂഹത്തിൽ നിന്ന് ഒരു വ്യക്തി ദൈവപുത്രൻ്റെ അമ്മയായി തിര ഞ്ഞെടുക്കപ്പെട്ടു എന്നുള്ളത് തീർച്ചയായും നമുക്ക് അഭിമാനിക്കത്തക്കതാ ണ്. മറിയം സ്ത്രീത്വത്തിൻ്റെ മകുടമാണ്. ദൈവഹിതം നിറവേറ്റുകയും ദൈവത്തിന്റെ മക്കളായി സ്വന്തം മക്കളെ വളർത്തുകയും ചെയ്യുന്നതിനുള്ള ഉത്തരവാദിത്വമാണ് അമ്മമാർക്കുള്ളത്. ആ ഉത്തരവാദിത്വം പൂർണ്ണമായി നിറവേറ്റിയ മറിയം മാതൃത്വത്തിൻ്റെ ഏറ്റവും ഉത്തമമായ മാതൃകയാണ്. ദൈവപുത്രന്റെ അമ്മയായ മറിയം സഭയുടെയും നാമോരോരുത്തരുടെയും അമ്മയാണ്. ശാരീരികമായി മറിയം ദൈവപുത്രനു ജന്മം കൊടുത്തു. ആ പുത്രന്റെ തുടർച്ചയായ സഭയ്ക്ക് അങ്ങനെ മറിയം അമ്മയായിത്തീർന്നു. മറിയത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട്, ഇതാ, നിന്റെ അമ്മ എന്നു യോഹ ന്നാനോട് കുരിശിൽ കിടന്ന് യേശു അരുളിച്ചെയ്‌തപ്പോൾ മറിയം മനുഷ്യ കുലത്തിനു മുഴുവൻ അമ്മയായിത്തീരുകയായിരുന്നു. പുത്രസഹജമായ ആദരവോടെ വണക്കത്തോടെ, വേണം നാം മറിയത്തെ സമീപിക്കുവാൻ. മറിയത്തോടുള്ള വണക്കം കേവലം ശുഷ്‌കവും ക്ഷണികവുമായ വിചാര ത്തിൽ നിന്നുരുത്തിരിഞ്ഞതാവരുത്. മറിച്ച്, അഗാധമായ വിശ്വാസത്തിൽ നിന്ന് ഉറവെടുക്കുന്നതാവണം. മാതാവിനെ വണങ്ങുമ്പോൾ പുത്രൻ ശരി യായ രീതിയിൽ അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും മഹത്ത്വീക രിക്കപ്പെടുകയും അനുസ്‌മരിക്കപ്പെടുകയും ചെയ്യുന്നു എന്നുള്ളതാണ് മറി യത്തോടുള്ള വണക്കത്തിൻ്റെ അടിസ്ഥാനമായി, നീതിമത്കരണമായി സഭകാണുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. മരിയഭക്തി നമ്മുടെ ഇടയിൽ വളരെ രൂഢമൂലവും വ്യാപകവുമാണ്.
മറിയം നമ്മുടെ വിശ്വാസ ജീവിതത്തിൽ ആഴമായ സ്വാധീനം ചെലു ത്തുന്ന, ദൈവത്തിനേറ്റവും പ്രിയപ്പെട്ട മനുഷ്യവ്യക്തിയാണ്. ചാരിത്ര്യ ശുദ്ധിയും കന്യകാത്വവുമൊക്കെ അവഗണിക്കപ്പെടുകയും പിച്ചിച്ചീന്തപ്പെ ടുകയും ചെയ്യുന്ന ഈ കാലത്ത് മറിയത്തിൻ്റെ ജീവിത വിശുദ്ധി, മറിയ ത്തിന്റെ യഥാർത്ഥമായ സമർപ്പണം, നമുക്ക് പ്രചോദനവും മാതൃകയുമാ ണ്. മറിയത്തിന്റെ മദ്ധ്യസ്ഥതയിൽ യഥാർത്ഥമായ വിശ്വാസ ജീവിതം നയി ക്കുവാൻ, ദൈവത്തിൻ്റെ പ്രീതിയിൽ വളരുവാൻ നമുക്കിടയാകട്ടെ ദൈവം അതിനായി നമ്മെ എല്ലാവരെയും അനുഗ്രഹിച്ച് ആശീർവദിക്കട്ടെ.