രിശുദ്ധ കന്യകാ മറിയം പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന മെജുഗോറി എന്ന ഗ്രാമം ഇന്ന് ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഭക്തജനങ്ങൾ മെജിഗോറിയി ലേക്ക് തീർത്ഥാടകരായി എത്തുന്നു. പരസ്‌പര സ്നേഹം, വിശ്വാസം, മാനസാന്തരം, പ്രാർത്ഥന, ഉപ വാസം എന്നിവ വഴി ഹൃദയ പരിവർത്തനത്തിലൂടെ മനുഷ്യർ ദൈവത്തോട് ഐക്യപ്പെടുവാൻ പരിശുദ്ധ അമ്മ സഹായിക്കും എന്ന സന്ദേശം മെജുഗോറി ഗ്രാമ ത്തിലെ ആറു കുട്ടികൾക്ക് 1981 ജൂൺ 24-ന് ലഭിച്ചു എന്നതാണ്, ഈ ഗ്രാമത്തെ ഇന്നൊരു തീർത്ഥാടന കേന്ദ്രമാക്കിയിരിക്കുന്നത്.മെജുഗോറിയിലെ അമ്മയെ എല്ലാവരും വിളി ക്കുന്നത് സമാധാന രാജ്ഞി എന്നാണ്. ലോകം സമാധാ നത്തിനു വേണ്ടി വല്ലാതെ വ്യാകുലപ്പെടുന്ന സമയമാ യിരുന്നു അത്. 1981 ജൂൺ 24-ന് മാതാവ് പ്രത്യക്ഷ പ്പെട്ടു തുടങ്ങുമ്പോൾ, മെജു ഗോറി കമ്മ്യൂണിസ്റ്റ് രാജ്യ മായ യുഗോസ്ലോവ്യയുടെ ഭാഗമായിരുന്നു. നിരീശ്വര ഭരണത്തിൽ വല്ലാതെ ശ്വാസം മുട്ടിയ ഒരു ജനത യായിരുന്നു അവർ. അവരെ തേടിയാണ് അമ്മ വന്നത്. ഇവാൻ, ഇവാൻക, മരിജ, മിർജാന, മിക്ക, ജാക്കോവ് എന്നീ യുവജനങ്ങളാണ് അമ്മയെ ദർശിച്ചത്.
1981-ൽ ആരംഭിച്ച അമ്മ യുടെ പ്രത്യക്ഷപ്പെടൽ ഇന്നും തുടരുന്നു. മരിയൻ പ്രത്യക്ഷപ്പെടലുകളുടെ ചരിത്രത്തിൽ അനന്യമാണ് മെജു ഗോറി. ഇത്രയും വന്ന മറ്റൊരിടവും ഇല്ല. മെജുഗോറിയിൽ അമ്മ വരു ന്നത് ലോകത്തിന് സമാ ധാനം സന്ദേശം നല്‌കാ നാണ്. എന്നാൽ, ആറു യുവദർശകരോടും 10 രഹ സ്യങ്ങൾ വീതം കൈമാ കാലം അമ്മ തുടർച്ചയായി റാനും സ്വർഗ്ഗം തീരുമാനിച്ചി രിക്കുന്നു. ഇതെല്ലാം അമ്മ കൈമാറുന്നതുവരെ അമ്മ യുടെ പ്രത്യക്ഷപ്പെടൽ തുടരും. ഇന്ന് യുഗോ സ്ലോവ്യ ഇല്ല. 1992 -മുതൽ മെജുഗോറി ബോസ്‌നിയ എന്ന രാജ്യത്തിന്റെ ഭാഗമാ ണ്. ഇന്ന് അവിടെ മതസ്വാ തന്ത്ര്യം ഉണ്ട്. അമ്മയുടെ സാന്ത്വനം തേടി എത്താ നുള്ള തടസ്സങ്ങളും കുറഞ്ഞു. മെജു ഗോറി എന്ന വാക്കിന് ക്രോയേഷ്യൻ ഭാഷയിൽ രണ്ടു മലകളുടെ ഇടയിലുള്ള സ്ഥലം എന്നാണ് അർത്ഥം. ഇവിടെയാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. 1981 ജൂൺ 25-ന് മജുഗോയിലെ കുട്ടികൾ തങ്ങളെ കാണാനെത്തിയ, പ്രകാശത്തിൽ കുളിച്ചു നിന്ന സ്ത്രീയോട് ചോദിച്ചു. “അങ്ങ് ആരാണ്..?” സ്ത്രീ പറഞ്ഞു: “ഞാൻ കന്യകാമറിയമാണ്. ഞാൻ വന്നത് നിങ്ങളോട് ഒരു കാര്യം പറയുവാനാണ്. ദൈവമുണ്ട്. അവിടുന്ന് നിങ്ങളെ സ്നേഹി ക്കുന്നു. ഞാൻ നിങ്ങളെ തെരഞ്ഞെടുത്തത് നിങ്ങൾ ദൈവത്തിൽ വിശ്വസി ക്കുന്നവർ ആയതു കൊണ്ടും ഇവിടെ ധാരാളം വിശ്വാസികൾ ഉള്ളതുകൊ ണ്ടുമാണ്. എന്നെ കാണാത്തവരോടും നിങ്ങൾ ഇക്കാര്യം പറയണം. അവരും വിശ്വസിക്കണം. അമ്മ തുടർന്ന് ആശംസിച്ചു: “സമാധാനം! സമാധാനം! സമാ ധാനം! അനുരഞ്ജനപ്പെടുക!” മാനവകുലത്തിൻ്റെ മാനസാന്തരം, വിമലീ കരണം, ശുദ്ധീകരണം, ദൈവപദ്ധതിയിലുള്ള പങ്കാളിത്തം, സംരക്ഷണം, നിത്യരക്ഷ എന്നിവയ്ക്കായി സ്വർഗ്ഗം തയ്യാറാക്കിയ പദ്ധതിയാണ് മെജുഗോറി എന്ന് ഇന്ന് ലോകം അറിയുന്നു. അമ്മ തന്നെയാണ് പറഞ്ഞത്, ഞാൻ സമാധാനത്തിന്റെ രാജ്ഞിയാ ണെന്ന്. ശാലോം (സമാധാനം) അമ്മ. എങ്ങനെ സമാധാനം കൈവരിക്കാം എന്നാണ് മെജുഗോറിയിൽ അമ്മ പറഞ്ഞു തന്നുകൊണ്ടിരിക്കുന്നത്. ജീവി തത്തിൽ നിറവുണ്ടാക്കുന്നതും ശൂന്യത നികത്തുന്നതും സ്നേഹമാണെന്ന് അമ്മ ഓർമ്മിപ്പിക്കുന്നു. ദൈവത്തിൽ നിന്നുള്ള അകലമാണ് ശൂന്യതയുടെ കാരണം. ശൂന്യതയാണ് അസൂയയും അതിലൂടെ യുദ്ധവും ഉണ്ടാക്കുന്നത്. സാത്താൻ വ്യക്തിയിലെ ശൂന്യതയെ ശരിക്കും ആയുധമാക്കുന്നു. സാത്താനെ പരാജയപ്പെടുത്താൻ അമ്മ അഞ്ചുവഴികൾ പറഞ്ഞു തരുന്നു. പ്രാർത്ഥന, ഉപവാസം, ബൈബിൾ വായന, കുമ്പസാരം, വിശുദ്ധ കുർബ്ബാന എന്നിവയാണവ. സമാധാനത്തിൻറെ ദൗത്യവുമായാണ് പരി. അമ്മ മെജുഗോറിയിലെ കുട്ടി കൾക്ക് പ്രത്യക്ഷപ്പെട്ടത്. മരീജയ്ക്ക് നല്കിയ ദർശനത്തിൽ അമ്മ ഇക്കാര്യം പറയുന്നുണ്ട്. താൻ ഭൂമിയിലേക്ക് വന്നത് ദൈവം ഒരു യാഥാർത്ഥ്യമാണെന്ന് ലോകത്തെ പഠിപ്പിക്കാനും മനുഷ്യജീവിതത്തെ ഹൃദയ പരിവർത്തനത്തി ലൂടെയും മാനസാന്തരത്തിലൂടെയും പ്രിയപുത്രൻ യേശുവഴി ദൈവത്തിലേക്ക് പുനഃകേന്ദ്രീകരിക്കുന്നതിനും അതുവഴി ലോകജനതകൾക്കിടയിൽ സമാ ധാനം സൃഷ്ടിക്കാനുമാണ്. ഇവരിലൂടെ പല അവസരങ്ങളിലുമായി പരി ശുദ്ധ അമ്മ ലോകത്തിന് വെളിപ്പെടുത്തി. ദൈവവും മനുഷ്യരും തമ്മിലും ലോകജനതകൾ തമ്മിലും സമാധാനത്താൽ ഭരിക്കപ്പെടട്ടെ, പരി. അമ്മ ഈ വാക്കുകൾ ഉരുവിടുമ്പോൾ പിന്നിൽ ഒരു കുരിശ് രൂപം മരീജയ്ക്ക് കാണാ മായിരുന്നു. ഇതു വ്യക്തമാക്കുന്നത് സമാധാനം ദൈവത്തിൽ നിന്ന് വരുന്നു വെന്നും ദൈവം പരി. അമ്മയിലൂടെ ക്രിസ്‌തു വഴി ലോകത്തിന് സമാധാനം പകരുക എന്നതാണ്. പരി. അമ്മ മെജുഗോറിയിൽ നല്‌കിയ സന്ദേശങ്ങളുടെ ചുരുക്കം, സമാധാനമാണ് പരമപ്രധാന ലക്ഷ്യമെന്നതാണ്. വിശ്വാസവും പരി വർത്തനവും പ്രാർത്ഥനയും ഉപവാസവും ലക്ഷ്യത്തിലെത്തിച്ചേരാനുള്ള മാർഗ്ഗങ്ങളായി അമ്മ നിർദ്ദേശിക്കുന്നു. ദൈവവുമായുള്ള ബന്ധത്തിലെ മുറിവ് ഉണക്കി സൗഖ്യം നേടുന്നതിനുള്ള ശക്തമായ മാർഗ്ഗമാണ് കുമ്പസാരം. മെജുഗോറിയിലെത്തുന്നവർക്ക് ആഴ മായ മനസ്താപം ലഭിക്കുന്നതായി എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. കുമ്പ സാരിച്ചു കഴിയുമ്പോൾ അവർ ഒരേ സ്വരത്തിൽ പറയുന്നത് നല്ല സമാധാന മായി എന്നാണ്. അവിടെ കുമ്പസാരിച്ച പാപങ്ങൾ ജീവിതത്തിൽ ആവർത്തി ക്കാനുള്ള പ്രേരണ ഉണ്ടാകാറില്ലെന്ന് അനുഭവസ്ഥർ പറയുന്നു.