

“കർത്താവ് ആർദ്രഹൃദയനും, കാരുണ്യവാനും, ക്ഷമാശീലനും, സ്നേഹനിധിയുമാണ്. അവിടുന്ന് എപ്പോഴും ശാസിക്കുന്നില്ല. അവിടുത്തെ കോപം എന്നേക്കും നിലനിൽക്കുന്നില്ല. നമ്മുടെ ക്രൂരകൃത്യ ങ്ങൾക്കൊത്ത് പ്രതികാരം ചെയ്യുന്നില്ല. ഭക്തരോട് കരുണ കാണിക്കുന്നു. നമ്മുടെ പാപങ്ങൾ ക്ഷമിച്ച് മക്കളോടെന്നപോലെ അലിവു കാണിക്കുന്നു. അവി ടുത്തെ കരുണ ആകാശം പോലെ ഉന്നതമാണ്” (സങ്കീ. 103:8).
കർത്താവ് നമ്മോട് കരുണ കാണിക്കുന്നതു പോലെ, നമ്മളും മറ്റുള്ളവരോട് കരുണ കാണിക്കു വാൻ വിളിക്കപ്പെട്ടവരാണ്. ഒരിക്കൽ, നെപ്പോളിയൻ ബോണാപ്പാർട്ട് രാജാവിന്റെ സൈന്യഗണത്തിലെ ഒരു സാധാരണ പട്ടാളക്കാരൻ ഗുരുതരമായ ഒരു തെറ്റു ചെയ്തു. അയാൾക്ക് രാജാവ് നീതിയുക്തമായി മര ണശിക്ഷ വിധിച്ചു. മരണത്തിനു വിധിക്കപ്പെട്ട പട്ടാള ക്കാരന്റെ അമ്മ വന്ന് രാജാവിനോട് കേണപേക്ഷിച്ചു. തന്റെ മകനോട് കരുണ കാണിക്കണം. മരണശിക്ഷ യിൽ നിന്ന് രക്ഷിക്കണം. രാജാവ് മറുപടി പറഞ്ഞു: അവൻ ചെയ്ത് ഗുരുതരമായ തെറ്റിന് മരണശിക്ഷ “വിധിക്കുക എന്നുള്ളത് നീതിയാണ്. അമ്മ രാജാവി നോട് വീണ്ടും കേണപേക്ഷിച്ചു: രാജാവേ, ഞാൻ നീതിയല്ല, കരുണയ്ക്കുവേണ്ടിയാണ് യാചിക്കുന്നത്. രാജാവ് കരുണ കാട്ടി, പട്ടാളക്കാരനോട് ക്ഷമിച്ചു. അവനെ തന്റെ അമ്മയ്ക്ക് ഏല്പിച്ചു കൊടുത്തു. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ, അവർക്ക് സംതൃപ്തി ലഭി ക്കും. കരുണയുള്ളവർ ഭാഗ്യവാന്മാർ അവർക്ക് കരുണ ലഭിക്കും (മത്താ. 5:6-7).
വി മദർ തെരേസ, കൽക്കട്ടയിലെ തെരുവീഥിയിലെ ഒരു കുപ്പക്കുനയിൽ നിന്നും മക്കൾ ഉപേക്ഷിച്ചു തള്ളിക്ക ളഞ്ഞ രോഗിയായ പ്രായം ചെന്ന ഒരമ്മയെ എടുത്ത് ഒരു ആശുപത്രിയിൽ കൊണ്ടുചെന്നപ്പോൾ നിയമതടസ്സങ്ങൾ ഉന്നയിച്ച് പ്രവേശനമോ ചികിത്സയോ നല്കാൻ വിസമ്മ തിച്ച ആശുപത്രി നടപടിയിൽ പ്രതിഷേധിച്ച് കുത്തിയി രിപ്പ് സത്യാഗ്രഹം നടത്തി. ഇതു കണ്ടു നിന്ന ജനങ്ങൾ തിരക്കുള്ള റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചു. പോലീസ് ഇടപെട്ടപ്പോൾ മദർ പറഞ്ഞു: അനീതിയും തിന്മയും നിറഞ്ഞ കഠിന ഹൃദയമുള്ള മക്കൾ ഉപേക്ഷിച്ച ഈ സ്ത്രീക്ക് നീതിയും കരുണയും ലഭിക്കുവോളം ഞാനി വിടെ സത്യാഗ്രഹമിരിക്കും. ആശുപ്രതി അധികാരികൾ പാവ പ്പെട്ട ആ രോഗിയോട് കരുണ കാണിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച്വേണ്ട ചികിത്സകൾ നല്കി
10 കോടി ദനാറ കടപ്പെട്ടിരുന്ന ഒരു സേവകന് തക്ക ശിക്ഷ വിധിച്ചപ്പോൾ കടക്കാരൻ രാജാവിന്റെ മുമ്പിൽ വീണ് നമസ്കരിച്ചു കൊണ്ടു പറഞ്ഞു. പ്രഭോ എന്നോട് ക്ഷമിക്കണമേ, ഞാൻ എല്ലാം തന്നു വീട്ടി ക്കൊള്ളാം. രാജാവ് മനസ്സലിഞ്ഞ് അവനെ വിട്ടയച്ച് കടം ഇളവു ചെയ്തു കൊടുത്തത് രാജാവിന്റെകാരുണ്യ പ്രവൃത്തിയാണ്. ഇത്രയധികം കടം ഇളവു നേടി കാരുണ്യം സ്വീകരിച്ചവൻ തന്റെ കീഴിൽ ജോലി ചെയ്തിരുന്ന. വെറും തുച്ഛമായ തുക (100 ദിനാർ മാത്രം) കടം വാങ്ങിയ ഭ്യത്യന്റെ കഴുത്തു പിടിച്ച് ഞെരിച്ച് ക്രൂരത കാട്ടി. ഈ സേവ കൻ തൻ്റെ രാജാവിൻ്റെ മുമ്പിൽ കേണു കരഞ്ഞ തുപോലെ, ഈ സഹഭ്യത്യനും സാഷ്ടാംഗം ചെയ്തു കരുണയ്ക്കുവേണ്ടി കരഞ്ഞു പ്രാർത്ഥി ച്ചിട്ടും അയാളെ, കടം കൊടുത്തു വിടുന്നതുവരെ കാരാഗൃഹത്തിലടച്ചു. വിവരങ്ങൾ അറിഞ്ഞ രാജാവ് സഹഭ്യത്യനോട് കരുണ കാണിക്കാത്ത തന്റെ ഭ്യത്യനെ വിളിച്ചു പറഞ്ഞു. ഞാൻ നിന്നോടു കരുണ കാണിച്ചതു പോലെ നീയും നിന്റെ സഹ സേവകനോട് കരുണ കാണിക്കേണ്ടതായിരു ന്നില്ലേ? നീതിമാനായ രാജാവ്, ചെയ്യേണ്ട നന്മ ചെയ്യാതെ തൻ്റെ സഹസേവകനോട് കരുണ കാണിക്കാതിരുന്ന സേവകനെ പിടിച്ച് കടം വീട്ടു ന്നതുവരെ കാരാഗൃഹത്തിലിട്ട് ശിക്ഷിച്ചു. നിങ്ങൾ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കുന്നില്ലെ ങ്കിൽ എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെ തന്നെ പ്രവർത്തിക്കും (മത്താ. 18:35).
