

ഈശോ പരസ്യജീവിതമാരംഭിച്ചപ്പോൾ താൻ ജനിച്ചുവളർന്ന സ്ഥലമായ നസ്രത്തിലെ ദേവാലയത്തിൽ വന്നപ്പോൾ അവിടെയുള്ള പുരോ ഹിതന്മാർ-യഹൂദനേതാക്കൾ യേശുവിനു വേദപു സ്തകം വിശദീകരിക്കാൻ അവസരം കൊടുത്തു. ഏശയ്യാപ്രവാചകൻ്റെ ചുരുൾ തുറന്നപ്പോൾ ആദ്യം കണ്ട ഭാഗം യേശുവിൻ്റെ, മിശിഹായുടെ ദൗത്യത്തെ ക്കുറിച്ച് പ്രവാചകനിലൂടെ ദൈവം പറഞ്ഞിട്ടുള്ള കാര്യമായിരുന്നു.
‘കർത്താവിന്റെ ആത്മാവ് എൻ്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്ധി തർക്കു മോചനവും, അന്ധർക്കു കാഴ്‌ചയും അടിച്ച മർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും, കർത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവി ടുന്നു എന്നെ അയച്ചിരിക്കുന്നു’. (ലൂക്കാ 4:18-20). യേശുക്രിസ്തുവിൻ്റെ വരവിന് എഴുന്നൂറുകൊല്ല ങ്ങൾക്ക് മുമ്പ് വരാനിരിക്കുന്ന ദൈവപു തന്റെദൗത്യം എങ്ങനെയാണ് നിറവേറ്റപ്പെടുന്നത് എന്ന കാര്യം ഏശയ്യാ പ്രവചിച്ചിരുന്നു. (61.1-2)ദൈവമായ കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. പീഡിതരെ സദ്വാർത്ത അറിയിക്കുന്ന തിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കു ന്നു. ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കാനും തടവു കാർക്ക് മോചനവും ബന്ധി തർക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കർത്താ വിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിൻ്റെ പ്രതികാരദിനവും പ്രഘോ ഷിക്കാനും വിലപിക്കുന്ന വർക്കു oworen cou നല്കാനും എന്നെ അയച്ചി രിക്കുന്നു.
യേശുക്രിസ്തു ഈ ലോകത്തിലേക്കു വന്നത്, ദൈവം മനുഷ്യനായി അവ തരിച്ചത്, അടിച്ചമർത്തപ്പെട്ട വർക്കു സ്വാതന്ത്ര്യം നല്കാ നാണ്; ബന്ധി തർക്ക് മോചനം നല്‌കാനാണ്; ദുഃഖിതർക്ക് ആശ്വാസം നല്കാനാണ്.
യേശുക്രിസ്‌തു മരിച്ചു യർത്ത് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് ശിഷ്യ ന്മാരോട് പറഞ്ഞു: യോഹ ന്നാൻ നിങ്ങൾക്ക് വെള്ളം കൊണ്ട് സ്നാനം നല്കി. പശ്ചാ ത്ത പി ക്കു വാൻ ആഹ്വാനം ചെയ്‌തുകൊണ്ട് അനുതാപത്തിന്റെ ജ്ഞാന സ്നാനം നല്‌കി. യേശു പറഞ്ഞു: എന്നാൽ, ഏറെ താമസിയാതെ, അധികം കഴിയുന്നതിനു മുമ്പ് നിങ്ങ ളെല്ലാവരും പരിശുദ്ധാത്മാ വിനാൽ സ്നാനപ്പെടും. പരി ശുദ്ധാത്മാവിനാൽ പൂരിത രാകും. പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നുകഴി യുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലേമി ലും, യുദയാമുഴുവനിലും, സമരിയായിലും, ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷി കളായിരിക്കുകയും ചെയ്യും(അപ്പ് 1:8) പരിശുദ്ധാത്മാവ് വന്നു കഴിഞ്ഞാൽ നമ്മിൽ മാറ്റമുണ്ടാകും. നവീകര ണമുണ്ടാകും. ആത്മീയശക്തീകരണമുണ്ടാകും. തീരുമാനമെടുക്കാൻ കഴിവു ലഭിക്കും. തിന്മ വെറുത്തുപേക്ഷിക്കാൻ, ആ ആഗ്രഹം പ്രഖ്യാപി ക്കാൻ, മറ്റുള്ളവരുടെ മുമ്പിൽ അറിയിക്കാൻ ആഗ്രഹമുണ്ടാകും. എനിക്കും യേശുവിന്റെ അടുത്തനുഗമിക്കണം അപ്പസ്തോലന്മാരെയും പ്രവാചകന്മാ രെയും അനുഗമിക്കണം എന്ന അഭിനിവേശം പരിശുദ്ധാത്മാവ് തരും. ദൈവം നമുക്ക് ആത്മീയപരിശീലനം നല്‌കും. വ്യക്തിപരമായ പ്രാർത്ഥന, ബൈബിൾ വായന, കുടുംബപ്രാർത്ഥന എന്നിവയിൽ താല്പര്യമുണ്ടാകും. സാധിക്കുമെങ്കിൽ എല്ലാ ദിവസവും വി. കുർബ്ബാനയിൽ സംബന്ധിച്ച് വി. കുർബ്ബാന സ്വീകരിക്കും. കർത്താവിൻ്റെ സൈനികർ എന്ന അവസ്ഥയി ലേക്ക് ദൈവം നമ്മെ ഉയർത്തും. അഞ്ചും പത്തുംപേർ ചേർന്ന് ജപമാല ചൊല്ലി മദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കും. അനേകായിരങ്ങൾക്ക് വൻകൃപ ലഭിക്കുന്നതിന് മദ്ധ്യസ്ഥം വഹിച്ച് സ്‌തുതിക്കും. വചനം ഏറ്റുപറഞ്ഞു പ്രാർത്ഥിക്കും. ഇത് ദൈവത്തിൻ്റെ തിരഞ്ഞെടുപ്പാണ്. വചനം സ്വീകരിക്കുന്ന എല്ലാവർക്കും ആ തിരഞ്ഞെടുപ്പ് കിട്ടിയിട്ടുണ്ട്. ഓരോ ദിവസവും പരിശുദ്ധാത്മാവ് നിറയാൻ തീരുമാനമെടുത്ത് യേശുവേ സ്തോത്രം, യേശുവേ നന്ദി എന്നു പറഞ്ഞു സ്‌തുതിച്ചു പ്രാർത്ഥി ക്കണം. എന്നെയും ഇതുപോലെ ക്ലേശിക്കുന്ന അനേകരെയും പരിശുദ്ധാ ത്മാവ് കൊണ്ട് നിറയ്ക്കണമേ എന്നു പ്രാർത്ഥിക്കുമ്പോൾ അനേകരെ യേശു വിലേയ്ക്ക് നയിക്കുന്ന യേശുവിൻ്റെ സാക്ഷികളും പ്രേഷിതരുമായി തീരും. മദ്യം വിറ്റു കാശുണ്ടാക്കിയാൽ അതു ഗുണം ചെയ്യുകയില്ല. ലക്ഷക്കണ ക്കിനു കുടുംബങ്ങളെ നശിപ്പിക്കുന്ന മദ്യവ്യവസായത്തിൽ നിന്നു പിന്മാ റാൻ ആ ലാഭം എനിക്കുവേണ്ട എന്ന മനോഭാവം മദ്യവ്യവസായികൾക്കു ണ്ടാവാൻ, തീരുമാനം കൈക്കൊള്ളുവാൻ വേണ്ടി പ്രാർത്ഥിക്കാം. അനേ കായിരങ്ങൾക്ക്, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് കേരളത്തിലും, ഇൻഡ്യ യിലും, ഇൻഡ്യക്കപ്പുറത്തും അനുഗ്രഹം ലഭിക്കുന്നതിന് കൃപ നല്കണ മേ, സ്നേഹം നല്കണമേയെന്ന് പ്രാർത്ഥിക്കാം. രോഗങ്ങൾ വിട്ടുമാറുന്ന തിന് സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാം. ഇങ്ങനെ ശരീരത്തിനും മനസ്സിനും സൗഖ്യം കിട്ടിയ അനുഭവം ലോക ത്തിൽ ഒരിടത്തു നിന്നും കിട്ടുകയില്ല. ഡിവൈനിൽ ധ്യാനം കൂടുമ്പോൾ കർത്താവ് അനേകർക്ക് അത്ഭുതസൗഖ്യം നല്‌കി അനുഗ്രഹിക്കുന്നു. ഇങ്ങനെയൊക്കെ നമ്മൾ യേശുവിനുവേണ്ടി തീരുമാനമെടുത്തപ്പോൾ സ്വർഗ്ഗത്തിലെ സകലമാലാഖമാരും സന്തോഷിക്കുന്നു. സകലവിശുദ്ധരും സന്തോഷിക്കുന്നു. ത്രിയേകദൈവം സന്തോഷിക്കുന്നു. പരിശുദ്ധ അമ്മയും മാലാഖമാരും എല്ലാവരും സന്തോഷിക്കുന്നു. നമ്മുടെ ഓരോ ധ്യാനത്തിനും സ്വർഗ്ഗത്തിൽ ആനന്ദവും ഉത്സാഹവും ഉണ്ടായിരിക്കും. നമുക്ക് എന്തു പ്രശ്ന മുണ്ടായാലും, ഏത് ദുഃഖമുണ്ടായാലും അവയെ പ്രതി യേശുവിനെ സ്തുതിച്ച് യേശുവേ സ്തോത്രം, യേശുവേ നന്ദി എന്നുപറഞ്ഞ് ഇതുപോലെ പ്രശ്നങ്ങളുള്ള അനേകായിരങ്ങളുടെ മേൽ കനിയേണമേ. അവരേയും പരി ശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ എന്നു പ്രാർത്ഥിക്കണം. ദൂരദേശങ്ങ ളിലേക്കും ദൈവത്തിൻ്റെ കൃപ കടന്നുചെല്ലാൻ അതു ഇടയാക്കും. ചിലയാ ളുകൾ ധ്യാനം കൂടുമ്പോൾ മുൻകോപമെന്ന ബന്ധനത്തിൽ നിന്നും വിടു തൽ നേടുന്നു. ഇതു ദൈവത്തിൻ്റെ വലിയൊരു അത്ഭുതമാണ്. പീഡിതരെ സദ്വാർത്ത അറിയിക്കുന്നതിനായി അഭിഷേകം ചെയ്യപ്പെട്ട ഈശോനാഥാ, പലവിധ കാരണങ്ങളാൽ പീഢിതനായിരിക്കുന്ന ഞാൻ അങ്ങയെ ആരാധിക്കുന്നു. ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കാനും തട വുകാർക്കും മോചനവും ബന്ധിതർക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കർത്താവിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിൻ്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവർക്കു സമാശ്വാസം നല്കാനും വന്ന ഈശോയെ എന്നോട് കരുണായയിരിക്കണമെ. എന്നെ അവിടുത്തെ സന്തോഷം കൊണ്ട് നിറയക്കണമെ. ആമ്മേൻ.
