

ഒരു തിരുനാൾ ദിവസം ജറുസലേമിൽ വച്ച് യേശു പറഞ്ഞു, ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെയടുക്കൽ വന്നു കുടിക്കട്ടെ ദാഹി ക്കുക എന്ന വാക്കിനർത്ഥം തീക്ഷ്‌ണമായി, തീവ്ര മായി ആഗ്രഹിക്കുക എന്നതാണ്. സന്തോഷ ത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും അനു ഗ്രഹത്തിനും പരിഗണനയ്ക്കും വേണ്ടി നാം ആഗ്ര ഹിക്കുന്നു. ഇങ്ങനെ ആഗ്രഹിക്കുന്ന നാം ദൈവ ത്തിലേക്കു തിരിയാതെ ലോകത്തിലേക്കു തിരി യുന്നു എന്നതാണ് നമ്മുടെ പരാജയം. ലോക ത്തിനു തരാൻ സാധിക്കുന്ന സന്തോഷവും സമാ ധാനവും സുഖവുമൊക്കെ ക്ഷണികമാണ്. താത്കാ ലികമാണ്.
യേശു പറഞ്ഞു: ഈ വെള്ളം കുടിക്കുന്നനു വീണ്ടും ദാഹിക്കും. ഞാൻ തരുന്ന വെള്ളം കുടി ക്കുന്നവന് പീന്നീട് ഒരിക്കലും ദാഹിക്കുകയില്ല. അത് ആ വ്യക്തിയിൽ നിത്യജീവന്റെ അരുവിയാ യിത്തീരും. മനുഷ്യസ്നേഹം കിട്ടുന്ന ഒരു വ്യക്തി അതു കിട്ടുന്നതിനനുസരിച്ച് സന്തോഷിക്കുന്നുതാത്കാലികമായി ദാഹം തീരുന്നു. എന്നാൽ, ആ സ്നേഹം കിട്ടിക്കൊണ്ടി രുന്ന അളവിൽ കിട്ടാതെയാ കുമ്പോൾ ഉടനെ ദുഃഖി ക്കുന്നു, നിരാശപ്പെടുന്നു. കലഹിക്കുന്നു, ആവലാതി കളും പരിഭവങ്ങളും പരാതി കളും പറയുന്നു. മനുഷ്യജീ വിതത്തിലെ എല്ലാ പ്രശ്നവും കിട്ടിക്കൊണ്ടിരു ന്നത് കിട്ടാതെ പോയതിന്റെ പേരിൽ സംഭവിക്കുന്ന താണ്. നിലവിലുണ്ടാ യിരുന്ന സുഖം, സന്തോഷം നഷ്ടപ്പെട്ടു എന്ന തിരിച്ചറി വാണ് ദുഃഖം. ഈ ദുഃഖ ത്തിന്റെ നിമിഷങ്ങളിൽ, ശൂന്യതയിൽ, മനുഷ്യൻ ദൈവത്തിലേക്കു തിരിയാ തെ, തനിക്ക് എവിടെ നിന്നു സുഖവും സ്നേഹവും കിട്ടി യിരുന്നോ അങ്ങോട്ടാണ് തിരിയുന്നത്. പക്ഷേ, ആ ഉറവിടം ശൂന്യമായിരി ക്കുന്നു. എന്നിട്ടും, അങ്ങോട്ടു തന്നെ നോക്കിയി രിക്കുന്നു എന്നതാണ് മനു ഷ്യജീവിതത്തിലെ പരാജയം. പതിവായി സ്നേഹം കിട്ടിയിരുന്നവരിൽ നിന്ന് അതു ലഭിക്കാതെ പോകു മ്പോൾ നാം അവരെ കുറ്റം വിധിക്കാറുണ്ട്. പ്രതിക്കൂ ട്ടിൽ നിർത്താറുണ്ട്. വിചാ രണ ചെയ്യാറുണ്ട് അപ്പോൾ, ഉള്ള സ്നേഹബന്ധം കൂടി തകരുകയാണ് ചെയ്യുക. നമ്മെ നാമാഗ്രഹിക്കുന്ന വിധത്തിൽ ആരെങ്കിലും സ്നേഹിക്കാതിരിക്കുന്നുവെ ങ്കിൽ ഒരു കാര്യം മനസ്സിലാ ക്കുക. നമ്മെ തൃപ്തിപ്പെടു ത്താൻ മാത്രമുള്ള സ്നേഹം അവരുടെ ഉറവയി ലില്ല. അവർക്കു കഴിയു ന്നതു പോലെ അവർ സ്നേഹിച്ചു. അതിൽക്കൂടു തൽ അവർക്കു സാധിക്കു ന്നില്ല. അപ്പോൾ, അതിൽ കൂടുതൽ വേണമെന്നു വാശി പിടിക്കാതെ. കർത്താവേ, അങ്ങയുടെ സ്നേഹം കൊണ്ട് എന്നെ നിറയ്ക്കണമേ എന്നു പറയാൻ കഴിഞ്ഞാൽ അവിടെ ദൈവസ്നേഹം കൊണ്ടു നാം നിറയും. ജീവി തത്തിലെ പ്രശ്‌നങ്ങൾ തീരാൻ ഒരൊറ്റ മാർഗ്ഗമേയുള്ളൂ. യേശുവിലേക്കു തിരി യുക. അതിനർത്ഥം-മനുഷ്യരിലേക്കു തിരിയാതിരിക്കുക. ദൈവസ്നേഹം കൊണ്ടു നിറഞ്ഞ മനുഷ്യർ നമ്മെ എപ്പോഴും സ്നേഹിക്കും. സംശയമില്ല. എന്നാൽ, മനുഷ്യസ്നേഹം മാത്രം പറയുന്നവർക്ക് ഒരു തെറ്റിദ്ധാരണയു ണ്ടായാൽ, മറ്റേതെങ്കിലും പ്രശ്‌നമുണ്ടായാൽ നമ്മെ സ്നേഹിക്കാൻ കഴിഞ്ഞു എന്നു വരില്ല. അപ്പോഴും ദാഹം തീരാതെ നാം അവരെത്തന്നെ സമീപി ക്കുന്നു. അവിടെയാണ് പ്രശ്ം.
ധൂർത്തപുത്രന്റെ ഉപമ നോക്കുക. പന്നിക്കൂട്ടിൽ കിടന്ന അവനു വിശന്നു. പന്നിക്കു കൊടുക്കുന്ന തവിട് അല്പം കിട്ടിയാൽ വിശപ്പു തീരുമായിരുന്നു എന്ന് അവൻ ചിന്തിച്ചു. അവൻ ആ സന്ദർഭത്തിൽ തീർച്ചയായും അതു കൊണ്ട് വിശപ്പടക്കുമായിരുന്നു. അവന് പിതാവിൻ്റെ ഭവനത്തിലെ വിശിഷ്ട മായ വിഭവങ്ങൾ ആസ്വദിക്കാനോ, അവിടുത്തെ സുരക്ഷിതത്വവും സ്നേഹവും അംഗീകാരവും പരിഗണനയും അനുഭവിക്കാനോ പറ്റുന്നില്ല. ഈ ധൂർത്തപുത്രനെപ്പോലെ, ദൈവത്തോടു കൂടെ ആയിരിക്കുന്നതിൻറെ സുഖമോ, ദൈവത്തിൻ്റെ സ്നേഹമോ അംഗീകാരമോ പരിഗണനയോ ഒന്നും അനുഭവിക്കാതെ, ചുറ്റുമുള്ള മനുഷ്യരിലേക്ക് തിരിഞ്ഞ് അവരിൽ നിന്നു കിട്ടു ന്നതു സ്വീകരിക്കാനൊരുങ്ങുമ്പോൾ, അതിനുവേണ്ടി വെമ്പൽ കൊള്ളു മ്പോൾ, ഓർക്കുക. തീർച്ചയായും തവിടിനു വേണ്ടിയാണ് നാം ദാഹിക്കു ന്നത്.
ദൈവത്തിന്റെ സ്നേഹം മനുഷ്യരിലേക്ക് ഒഴുകിയെത്തുന്നതിനു രണ്ട് ഉപാധികളാണ് എടുത്തു കാണിക്കാനുള്ളത്. ഒന്ന്, മനുഷ്യസനേഹം കിട്ടാതെ പോകുമ്പോൾ അവരെ പ്രതിക്കൂട്ടിൽ നിർത്താതെ അവരോടു ക്ഷമിക്കണമേ എന്ന പ്രാർത്ഥനയോടെ അവരെ സ്വതന്ത്രരാക്കുക. എന്നിട്ട്, പരിശുദ്ധാത്മാ വിനാൽ നിറയാൻ ദാഹിക്കുക. രണ്ട്, ദൈവസ്നേഹം നിറഞ്ഞ കൂട്ടായ്‌മയി ലായിരിക്കുക. തീർച്ചയായും മനുഷ്യനു സ്നേഹിക്കാൻ മറ്റുള്ളവരെ ആവ ശ്യമുണ്ട്. ദൈവത്തെ അറിഞ്ഞവരും ദൈവസ്നേഹം കൊണ്ടു നിറഞ്ഞവരും എപ്പോഴും നമ്മെ സ്നേഹിക്കും. അങ്ങനെയുള്ളവരുടെ കൂട്ടായ്മ നമുക്കാവ ശ്യമുണ്ട്. ഇവരെ എങ്ങനെയാണ് തിരിച്ചറിയുക. അങ്ങനെയുള്ളവർ നാം അവരെ സ്നേഹിച്ചില്ലെങ്കിലും തീർച്ചയായും നമ്മെ സ്നേഹിക്കും. നാം തെറ്റു ചെയ്‌താലും അതു പരിഗണിക്കാതെ സ്നേഹിക്കും. ആ സ്നേഹം തീർന്നു പോകുകയില്ല. ആദിമ ക്രൈസ്‌തവ സമൂഹം ദൈവത്തെ അറിഞ്ഞവരുടെ കൂട്ടായ്‌മയായിരുന്നു. പരസ്‌പരം അവർ സ്നേഹിച്ചിരുന്നു.
യേശു പറയുന്നു: ഞാനിതാ ഹൃദയത്തിൻ്റെ വാതിലിൽ മുട്ടുന്നു. ആരെ ങ്കിലും എനിക്കായി വാതിൽ തുറന്നു തന്നാൽ ഞാൻ ആ വ്യക്തിയിൽ പ്രവേ ശിക്കും. ആ വ്യക്തിയിൽ വസിക്കും. അപ്പോൾ, ഞാൻ ജീവിക്കുന്നു, എന്നാൽ ഞാനല്ല, ക്രിസ്‌തു എന്നിൽ ജീവിക്കുന്നു എന്ന അനുഭവത്തിലേക്ക് ആ വ്യക്തി കടന്നു വരാനിടയാകും. ഈ ജീവിതത്തിൽ ദുഃഖത്തിനു സ്ഥാനമി ല്ല. നിരാശയ്ക്കും കലഹത്തിനും വെറുപ്പിനും പ്രതികാരത്തിനുമൊന്നും സ്ഥാനമില്ല. ഇല്ലാത്തവർക്ക് സൗജന്യമായിക്കൊടുക്കുന്ന ഔദാര്യത്തിന്റെ ഒരനുഭവം. ഇതാണ് മഹത്ത്വമുള്ള ജീവിതം. ഉള്ള ഒരാളിൽ നിന്നേ സ്വീകരി ക്കാൻ കഴിയൂ. ഉള്ള ഒരാൾക്കേ കൊടുക്കാൻ കഴിയൂ. യേശു പറയുന്നതിന്റെ പൊരുൾ ഇതാണ്. ഇല്ലാത്ത ഒരാളിൽ നിന്നു സ്വീകരിക്കാൻ ഒരുമ്പെടരുത്. സ്നേഹിക്കാത്തവൻ സ്നേഹമില്ലാത്തവനാണ്. ആ വ്യക്തിയിൽ നിന്നു സ്നേഹം ചോദിക്കാതെ, കർത്താവിലേക്കു തിരിഞ്ഞ സ്നേഹം സ്വീകരി ക്കുക. ആ സ്നേഹം സൗജന്യമാണെന്നു മനസ്സിലാക്കി, നമുക്കു സ്നേഹം തരാത്തവർക്കു കൊടുക്കുക. ഇല്ലാത്തവർക്കു സൗജന്യമായിക്കൊടുക്കുന്ന താണ് ദൈവത്തിൻ്റെ നീതി. സൗജന്യമായി സ്വീകരിച്ചത് സൗജന്യമായി പങ്കു വയ്ക്കട്ടെ. അങ്ങനെ, ഈ ലോകം മുഴുവൻ ദൈവസ്നേഹം കൊണ്ടു നിറ യട്ടെ സമാധാനവും സന്തോഷവും സുസ്ഥിതിയും കൊണ്ടു നിറയട്ടെ. ദൈവ രാജ്യം ഭൂമിയിൽ ആരംഭിക്കട്ടെ.
