

ഒരു നിയോഗം സാധിച്ചു കിട്ടുന്നതിനു പന്ത്രണ്ടുവർഷമായി പ്രാർത്ഥിക്കുന്ന ഒരു സഹോദരി ഒരു ദിവസം എൻ്റെ അടുക്കൽ വന്നു പറഞ്ഞു. ഇത്രയുംകാലം പ്രാർത്ഥിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല. അതുകൊണ്ട് വല്ലാത്ത വിഷമമുണ്ട്.
ഞാനവരോടു പറഞ്ഞു. പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടണമെങ്കിൽ ഉത്തരം തരേണ്ട ദൈവ ത്തിന്റെ ശൈലി അറിയണം. അവസാനംവരെ ആ ശൈലി മനസ്സിലാക്കി ജീവിക്കണം. അൾത്താരയിൽ ബലി അർപ്പിക്കു മ്പോൾ,കർത്താവിനെ ആരാധിക്കുമ്പോൾ, സ്തുതിക്കുമ്പോൾ, മഹത്വപ്പെടുത്തുമ്പോൾ,ജപ മാല ചൊല്ലുമ്പോൾ, കർത്താവ് ഇറങ്ങിവരണ മെങ്കിൽ,നിന്റെ ബലി കർത്താവിനു സ്വീകാര്യമാ കുവാൻ, നിന്റെ സ്‌തുതിപ്പിലും, സ്‌തുതിപ്പിലു ടെയുമുള്ള ആനന്ദത്തിലുമെല്ലാം ദൈവത്തിന്റെ മഹത്വം നിറയുവാൻ കർത്താവിന്റെ ശൈലി മനസിലാക്കേണ്ടതുണ്ട്.
കരമുയർത്തി കരമുയർത്തി കൈകുഴ ഞ്ഞാലേ അവനിറങ്ങിവരുകയുള്ളു. അതാണ വന്റെ ശൈലി. കരഞ്ഞു കരഞ്ഞു കണ്ണീരൊഴുക്കിയാലേ അവനിറങ്ങി വരൂ. സ്വര മുയർത്തി സ്വരമുയർത്തി സ്വരം പോയാലേ അവനിറങ്ങി വരുകയു ള്ളൂ. മുട്ടുകുത്തി മുട്ടുകുത്തി മുട്ടു പൊട്ടിയാലേ അവനിറങ്ങി വരുക യുള്ളൂ. പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് പ്രാർത്ഥന ഒരനുഭവമാക്കി മാറ്റി യാലേ അവനിറങ്ങി വരുകയുള്ളൂ. സഹിച്ച് സഹിച്ച് സഹനം ഒരനുഭവമാക്കി മാറ്റിയാലേ അവനിറങ്ങി വരുകയുള്ളൂ. അതാണവൻ്റെ ശൈലി.
കർത്താവിന്റെ ശൈലി മനസ്സി ലായോ? ഈ കരം ആരാണ് തന്നത്? ഇന്നലെവരെ കുഴപ്പമി ല്ലാതെ രാത്രിയിൽ കിടന്നുറങ്ങി, രാവിലെ കൈ ഉയർത്താൻ കഴിയു ന്നില്ല. വൈദ്യശാസ്ത്രം പരിശോ ധിച്ചു. ഒരു കാരണവും പിടികിട്ടു ന്നില്ല. കൈ ഉയർത്താൻ ബലം തന്നവൻ, ഇത്രയും നാൾ ഈ കൈ ഉയർത്തിയാൽ മതി. അപ്പോൾ നീ എന്റെ ശക്തി മന സ്സിലാക്കും. നീ എൻ്റെ സ്നേഹം മനസ്സിലാക്കും. നിനക്കിതെല്ലാം ഉണ്ടെങ്കിലും ഇതുകൊണ്ട് എന്തെ ങ്കിലും ചെയ്യണമെങ്കിൽ, ഉള്ള കരം ഉയരണമെങ്കിൽ, നിൻ്റെ ബുദ്ധി പ്രവർത്തിക്കണമെങ്കിൽ, ലഭിച്ച കാലുകൊണ്ട് നടക്കാൻ സാധിക്ക ണമെങ്കിൽ നീ വിചാരിച്ചാൽ സാധിക്കുകയില്ല. ഇതു തന്നവൻ ഓരോ നമിഷവും വിചാരിക്കണം. ഇത് നിനക്ക് നല്ല ബോധ്യമുണ്ടാ
കണം.
കർത്താവേ ഈ കരം തന്നതു നീയാണ്. അതിനാൽ ഈ കരം നിനക്കുവേണ്ടി സമർപ്പിക്കുന്നു. നാളുകളായി എന്റെ ജീവിതത്തിൽ ദുഃഖമുണ്ട്, വേദനയുണ്ട്. കുടുംബ ത്തിലും പ്രശ്നമുണ്ട്, കടബാധ്യ തയുണ്ട്, തകർച്ചയുണ്ട്. ജീവിതപ ങ്കാളിയുടെ ദുശ്ശീലത്തിന്റെ അവ സ്ഥയുണ്ട്. മക്കളുടെ സ്വഭാവ വൈകല്യമുണ്ട്. ഇതെല്ലാവുമായി ട്ടാണ് ഈ കരം ഉയർത്തിയിരിക്കു ന്നത്.
ദൈവം നിനക്കെന്തെല്ലാം തന്നുവോ, ആ തന്നതിലേക്ക് നീ ഇറങ്ങിവരാതെ എന്റെ ജീവിത ത്തിൽ നീ അത്ഭുതം പ്രവർത്തി ക്കാതെ എന്റെ ജീവിതത്തിൽ നീഇടപെടാതെ, ഞാനും നീയും തമ്മിലുള്ള ബന്ധത്തിൽ നിന്ന് ഒരു അണുവിടപോലും ഞാൻ പിന്മാറുകയില്ല.സ്നേഹത്തിന്റെ ശാഠ്യം. കര മുയർത്തി, കരമുയർത്തി കൈ കുഴഞ്ഞാലേ അവനിറങ്ങി വരിക യുള്ളൂ. എൻ്റെ ദൈവം എനിക്ക് അനുഗ്രഹം തരികയുള്ളൂ. എനിക്കാ നന്ദം-സന്തോഷം-സൗഖ്യം-വിടുതൽ തരുന്നതു വരെ ഈ കരം എത്ര കുഴഞ്ഞാലും തളരുകയില്ല.
എനിക്കീ സ്വരം തന്നതാരാണെന്നറിയാമോ? കഴിഞ്ഞ 21വർഷമായി എൻ്റെ ഈ സ്വരം ഇതുപോലെ ഒരു കുഴപ്പവുമില്ലാതെ നിലനില്ക്കു ന്നതെന്താണെന്നറിയാമോ? ഞാനീ സ്വരം ഉപയോഗിക്കുന്നത് ആർക്കു വേണ്ടിയാണ്? കർത്താവേ, ഞാൻ നാളെ നിൻ്റെ വചനം പ്രസംഗിക്ക് ണമെങ്കിൽ എൻ്റെ ഈ സ്വരം പോകാതെ ഈ സ്വരത്തെ നീയൊരു അഭിഷേകമാക്കി മാറ്റേണമേ. എങ്കിലേ, എനിക്കു നിനക്കുവേണ്ടി പ്രസംഗിക്കുവാൻ സാധിക്കുകയുള്ളൂ. എനിക്കുള്ള സ്വരം കൊണ്ട് വേറെ സ്വാർത്ഥപരമായി യാതൊരു ആഗ്രഹവും, താല്പര്യവും എനി ക്കില്ല. എൻ്റെ ഈ സ്വരം നിനക്കുവേണ്ടി നിൻ്റെ വചനം പ്രഘോഷി ക്കാൻ ഞാൻ ഉപയോഗിക്കും.
ഈശോയേ, എൻ്റെ ശരീരത്തിലെ രോഗത്തിനും, വേദനയ്ക്കു മെല്ലാം ആശ്വാസം നീ എനിക്കു തരേണമേ. എന്നിലൂടെ, എൻ്റെ രോഗ ത്തിലൂടെ അനേകം രോഗികളെ സുഖപ്പെടുത്താൻ അങ്ങ് ഉപയോഗി ക്കണമേ. കർത്താവിൻ്റെ ശൈലിയെക്കുറിച്ച് നമ്മൾ പറയുമ്പോൾ നമ്മൾ മനസ്സിലാക്കുമ്പോൾ ഒരു കാര്യം നമ്മൾ തിരിച്ചറിയണം. ജീവി തത്തിലെ കഷ്ടതകൾ, സഹനങ്ങൾ, നൊമ്പരങ്ങൾ, അസ്വസ്ഥതകൾ മുഴുവൻ നീ കർത്താവിനു കൊടുത്തു മടുപ്പു കൂടാതെ ദൈവത്തോടു പ്രാർത്ഥിക്കുക. ദൈവത്തോടു ചേർന്നു നിൽക്കുക. ദൈവം നമ്മെ ഉപേക്ഷിക്കുകയില്ല. കർത്താവ് നിനക്കെല്ലാം അനുവദിക്കുന്നതിൻ്റെ അർത്ഥം നിനക്കു
മനസ്സിലായാൽ, അവയിൽ ആനന്ദിക്കാൻ പഠിച്ചാൽ, അവയിലൂടെ
ദൈവത്തെ സ്‌തുതിക്കാൻ പഠിച്ചാൽ, കർത്താവനോടു കൂടുതൽ
ചേർന്നു നില്ക്കാൻ പഠിച്ചാൽ, അവിടുന്നിൽ കൂടുതൽ കൂടുതൽ ആശ്ര
യിക്കാൻ പഠിച്ചാൽ അവയെല്ലാം കർത്താവ് അനുഗ്രഹങ്ങളാക്കി മാറ്റും. ഓർമ്മവച്ചനാൾ മുതൽ ഇന്നുവരെ നിൻ്റെ ജീവിതത്തിൽ ഏതെല്ലാം വിധത്തിൽ കഷ്ടതകൾ, സഹനങ്ങൾ, നൊമ്പരങ്ങൾ, വേദനകൾ, കട ബാധ്യതകൾ, തകർച്ചകൾ കർത്താവ് അനുവദിച്ചിട്ടുണ്ടോ അതിനുശേഷം മാറിനില്ക്കുന്ന ദൈവമല്ല നമ്മുടേത്.അനുവദിച്ചതി നോട് ഒപ്പം നിൽക്കുന്ന ദൈവമാണ അവിടുന്ന്. അവ ഓരോന്നിനെയും ഉയർച്ചയും ശക്തിയും, വിജയവുമാക്കി മാറ്റുവാൻ അവിടുന്ന് അനു വദിച്ചതാണവകൾ.
ഈ സത്യം അറിയാതെ, ഈ ബോധ്യം ലഭിക്കാതെ ഇതിലൂടെ ദൈവിക ജ്ഞാനമെന്നിൽ നിറയാതെ, ഇന്നലെകളിൽ അവയെ ഓർത്തു ദുഃഖിച്ചെങ്കിൽ, ഏതെല്ലാം കാരണങ്ങളെയോർത്താണോ ദുഃഖിച്ചിരിക്കുന്നത് ആ ദുഃഖത്തിൻ്റെ അവസ്ഥകളെ, വേദനയുടെ കാര ണങ്ങളെ, വേദനിപ്പിച്ച വ്യക്തികളെ എല്ലാം നീ ഉയർത്തപ്പെട്ട കരങ്ങ ളിലൂടെ കർത്താവിൻ്റെ കരങ്ങളിലേക്കു കൊടുത്തു പ്രാർത്ഥിക്കുക. വർഷങ്ങളായിട്ട് നീ പ്രാർത്ഥിച്ചിട്ടും സുഖപ്പെടാത്ത രോഗങ്ങൾ, മാറാത്ത പ്രശ്നമാണെങ്കിൽ, തീരാത്ത കടബാധ്യതയാണെങ്കിൽ അവ യെല്ലാം കർത്താവിൻ്റെ കരങ്ങളിൽ കൊടുത്തു പ്രാർത്ഥിക്കുക. നീ കർത്താവിന്റെ ശക്തി അനുഭവിക്കും
ഈശോനാഥാ എൻ്റെ നിറവേറപ്പെടാത്ത എല്ലാ സ്വപ്നങ്ങളും അവ ഉണ്ടാക്കുന്ന ആകുലതകളും നീ തന്ന രോഗങ്ങളും കഷ്ടപ്പാടുകളും ഉയർത്തി ഞാൻ അങ്ങയെ സ്‌തുതിക്കുന്നു. അവ എല്ലാം നിൻ്റെതാക്കണമെ. അങ്ങനെ ഞാൻ നിൻ്റെ രക്ഷാകര ശക്തി അനുഭവിക്കട്ടെ. ആമ്മേൻ.
