

കഷ്ടപ്പെടുന്നവന്റെ നിലവിളിയാണ് 77-ാം സങ്കീർത്തനം. എന്തിനാണ് കഷ്ടപ്പാടുകൾ ദൈവം എനിക്കു തരുന്നത്?
“ഞാൻ ദൈവത്തോട് ഉച്ചത്തിൽ നിലവി ളിക്കും. അവിടുന്ന് കേൾക്കാൻ ഉച്ചത്തിൽ അപേ ക്ഷിക്കും.” എന്തുകൊണ്ടാണ് സങ്കീർത്തകൻ ഇങ്ങനെ പറയുന്നത്?
മനോപീഡ, മറ്റുള്ളവരിൽ നിന്നുള്ള എതിർപ്പ്. മറ്റു കഷ്ടാനുഭവങ്ങൾ-ഇങ്ങനെ ഒട്ടേറെ പീഡ നങ്ങളിലൂടെ, സഹനത്തിലൂടെ സങ്കീർത്തകനെ ദൈവം വഴി നടത്തിയിട്ടുണ്ടാവും. നാം പ്രാർത്ഥി ക്കുമ്പോഴും ഈ അവസ്ഥയിലൂടെ കർത്താവ് നമ്മെ കൊണ്ടുപോകും. പല കാരണങ്ങളെക്കു റിച്ചും കാര്യങ്ങളെക്കുറിച്ചുമുള്ള ദുഃഖവും പ്രയാ സവും മനസ്സിലൂടെ കടന്നുപോകുമ്പോൾ അത്മറ്റുള്ളവർ അനുഭവിക്കുന്ന ദുഃഖവും പീഡനവും ആണെന്ന് മനസ്സിലാക്കു കയും, അവർക്കു വേണ്ടി മധ്യസ്ഥം വഹിക്കാൻ കർത്താവ് അതു നമ്മെ ഓർമ്മ പ്പെടുത്തുകയാണെന്ന് തിരിച്ച റിയുകയും വേണം.
ദാവീദ് രാജാവെഴുതുന്നു: ഞാൻ ദൈവത്തോട് ഉച്ച ത്തിൽ നിലവിളിക്കും. അവി ടുന്ന് കേൾക്കാൻ ഉച്ചത്തിൽ അപേക്ഷിക്കും. കഷ്‌ടദിനങ്ങ ളിൽ ഞാൻ കർത്താവിനെ അന്വേഷിക്കുന്നു. രാത്രി മുഴു വൻ ഞാൻ കൈ വിരിച്ചു പിടിച്ചു. ഒന്നിനും എന്നെ ആശ്വസിപ്പിക്കാനായില്ല. ഞാൻ ദൈവത്തെ ഓർക്കു കയും വിലപിക്കുകയും ചെയ്യുന്നു. സർവ്വശക്തനായ ദൈവം, അനന്ത നന്മയായ ദൈവം, എല്ലാ മറിയുന്ന ദൈവം എന്തിനിങ്ങനെ കഷ്ട പ്പാടിലേക്കു കൈവിടുന്നു?
ഉത്തരമുണ്ട്. യേശുക്രി സ്തുവിനെ എന്തിനാണ് ദൈവം കഷ്ടപ്പാടുകൾക്കു വിട്ടുകൊടുത്തത്? ലോകരക്ഷ കനായി യേശുക്രിസ്തുവിനെ ദൈവം മാറ്റിയതെങ്ങനെ യാണ്? സഹനങ്ങൾ യേശു ക്രിസ്തുവിന്റെ മേൽ വച്ചു കൊടുത്തുകൊണ്ടുതന്നെ.
വി.കൊച്ചുത്രേസ്യ ലോകം അറിയുന്ന വലിയ വിശുദ്ധയാണ്. ഇരുപത്തിനാ ലാമത്തെ വയസ്സിൽ അവർ മരിച്ചു. ദൈവം എന്താണ് വി. കൊച്ചുത്രേസ്യയിലൂടെ പ്രവർത്തിച്ചത്? അനേകരുടെ വേദന കൊച്ചുത്രേസ്യയുടെ മേൽ വച്ചു. അവർ ആ സഹ നങ്ങളൊക്കെയും ദൈവ ത്തിനു കാഴ്‌ച വച്ചു. യേശു വിന്റെ പീഡാസഹനങ്ങളോടു ചേർത്തു വച്ചു. അപ്പോൾ, അനേകർക്കു മോചനവും സൗഖ്യവും രക്ഷയും കിട്ടി. അങ്ങനെ, ദൈവം തിരഞ്ഞെടുക്കുന്നവരായ നമുക്കുണ്ടാകുന്ന പലവിധ സഹനങ്ങൾ, അതു മറ്റുള്ളവ രുടേതുമാകും ആ സഹനങ്ങൾ നമ്മുടെ ശിരസ്സിലേക്ക് ദൈവം വച്ചു തരും. യേശുക്രിസ്‌തുവിൽ ദൈവം പ്രവർത്തിച്ചത് അങ്ങനെയാണ്. മനുഷ്യകുല ത്തിന്റെയാകെ പാപത്തിൻ്റെ ശിക്ഷ യേശുക്രിസ്‌തുവിന്റെ ശിരസ്സിലാണ് ദൈവം ഏല്‌പിച്ചു കൊടുത്തത്. യേശുക്രിസ്‌തു മനുഷ്യന്റെ പാപത്തിന്റെ പരിഹാരമായി കുരിശിൽ മരിച്ചു.
ആരോഗ്യവും സമ്പത്തുമുള്ള കാലത്ത് ദൈവത്തെ അന്വേഷിക്കുന്ന തിൽ വീഴ്ച വരുത്തുന്ന നമ്മൾ ഇല്ലായ്‌മയും വറുതിയും അനുഭവിക്കു മ്പോൾ ദൈവത്തോട് താണു കേണ് പ്രാർത്ഥിക്കും; ഉപദേശങ്ങൾ തേടും. ഉണർന്നിരിക്കുമ്പോഴും രാത്രിയിൽ ഉറങ്ങാൻ നേരത്തും ദൈവവുമായി കാര്യങ്ങളാലോചിക്കും. ഞാൻ ദൈവത്തെ ഓർക്കുകയും വിലപിക്കുകയും ചെയ്യുന്നു. ഞാൻ ധ്യാനിക്കുകയും എൻ്റെ മനസ്സ് ഇടിയുകയും ചെയ്യുന്നു. കണ്ണു ചിമ്മാൻ അവിടുന്നെന്നെ അനുവദിക്കുന്നില്ല.
ചിലയവസരങ്ങളിൽ നാം പെട്ടെന്ന് അറിയാതെ ബലഹീനരായിപ്പോ കുന്നു. ക്ഷീണിതരാകുന്നു. അനേകരുടെ ബലഹീനതയും ക്ഷീണാവ സ്ഥയും നമ്മെ ഏല്‌പിക്കുകയാണ് ദൈവം. മറ്റുള്ളവരുടെ തളർച്ചയും ദുഃഖവും നമ്മുടെ കൈകളിൽ തരുന്നു. കുറെപ്പേരുടെ പാപത്തിന്റെ ശിക്ഷ നമുക്ക് ഒന്നായിത്തന്നെ തരുന്നു. യേശുക്രിസ്‌തുവിൻ്റെ സഹനത്തിൽ പങ്കു ചേരാനുള്ള ഭാഗ്യപ്പെട്ടൊരു ദൈവവിളിയായി നാം ഇതിനെ കാണേണ്ടതു ണ്ട്. അതുകൊണ്ടാണ്. പൗലോസ് അപ്പസ്തോലൻ പറഞ്ഞത്: “യേശു വിൻ്റെ പീഡാസഹനത്തിൽ കുറവുള്ളത് എൻ്റെ ശരീരത്തിൽ ഞാൻ വഹി ച്ചുകൊള്ളാം.”
ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ചു ബോധ്യമാകുമ്പോൾ ഒരു വലിയ കാര്യം നാം ഗ്രഹിക്കും-ദൈവം തൻ്റെ സഹനത്തിൽ നമ്മെ പങ്കു ചേർക്കു കയാണ്. സ്വർഗ്ഗത്തിലുള്ള നമ്മുടെ യോഗ്യത അനേകമടങ്ങായി വർദ്ധിക്കു കയാണ്. ദൈവത്തിൻ്റെ അനന്തസ്നേഹമനുഭവിച്ച് നിത്യസൗഭാഗ്യത്തിൽ കോടാനുകോടി കൊല്ലങ്ങൾ വസിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം. അതിനുവേണ്ടിയാണ് ദൈവം നമുക്ക് സഹനം തരുന്നത്.
സ്വർഗ്ഗത്തിനു വേണ്ടിയുള്ള ദാഹമാണ് വിശുദ്ധർക്കുണ്ടായിരുന്നത്. നമ്മെയും വിശുദ്ധരാക്കി മാറ്റാൻ ആഗ്രഹിച്ച് ദൈവം തെരഞ്ഞെടുത്ത് പ്രത്യേകം മാറ്റി നിർത്തിയിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ജനം. വീണ്ടും നമ്മൾ പരിശുദ്ധാത്മാഭിഷേകത്തിലൂടെ വിശുദ്ധീകരണം പ്രാപി ച്ച്, നമ്മുടെ മദ്ധ്യസ്ഥ പ്രാർത്ഥന വഴി അനേകർ രക്ഷ പ്രാപിക്കണമെന്ന് നല്ലവനായ ദൈവം ആഗ്രഹിക്കുന്നു. കോറിന്തോസിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ പൗലോസ്‌ശ്ലീഹ, അവിടെയുള്ള വിശ്വാസികളെ സംബോ ധന ചെയ്യുന്നത് വിശുദ്ധന്മാർ എന്നാണ്. റോമാസഭയിലെ വിശുദ്ധന്മാർ എന്ന് റോമാക്കാർക്കെഴുതിയ ലേഖനത്തിലും അഭിസംബോധന ചെയ്യു ന്നു. നമ്മളെയും അങ്ങനെ വിളിക്കാനാണ് കർത്താവും യേശുക്രിസ്‌തുവും പരിശുദ്ധാത്മാവും ആഗ്രഹിക്കുന്നത്.
ഞാൻ ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചപേക്ഷിക്കുന്നു:
-ലോകം മുഴുവൻ പീഡനമനുഭവിക്കുന്നവർക്കു വേണ്ടി
-ബന്ധിക്കപ്പെട്ടവർക്കു വേണ്ടി
-സഹനത്തിലൂടെ കടന്നു പോകുന്നവർക്കു വേണ്ടി
-ദൈവവിശ്വാസമില്ലാത്തവർക്കു വേണ്ടി
-യേശുവിനെ അറിയാത്തവർക്കു വേണ്ടി
-എന്നെക്കാൾ കഷ്ടതയനുഭവിക്കുന്നവർക്കു വേണ്ടി
ഞാൻ ദൈവത്തോട് നിലവിളിച്ചപേക്ഷിക്കുന്നു. അപ്പോൾ എന്റെ ജീവിതം ഒരു മധ്യസ്ഥ പ്രാർത്ഥനയായി മാറും.
