

കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം സുവർണ ജൂബിലി, ആഗോള മലയാളി സംഗമം മെയ് 1,2,3 തീയതികളിലായി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടന്നു.
“ഏകസത്യ ദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്ന താണ് നിത്യജീവൻ” (യോഹ. 17:3) ലോകത്തിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം പരിശുദ്ധാത്മാവ് തുടക്കം കുറിച്ചത് ബഹുമാന പ്പെട്ട മാത്യു നായ്ക്കംപറമ്പിലച്ചനിലൂടെയാണ്. ആ വൈദിക ശ്രേഷ്ഠൻ ഒരു കരിസ്മാറ്റിക് ധ്യാന അനുഭവത്തിലൂടെ കടന്നു പോയപ്പോൾ, നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ എന്ന വചനമുൾക്കൊണ്ട് പ്രവർത്തനമാരംഭിച്ചു. ആ പ്രവർത്തനത്തിൻ്റെ പറുദീസയെന്നോണം ഡിവൈൻ ധ്യാന കേന്ദ്രം സ്ഥാപിക്കപ്പെട്ടു. അതിനെത്തുടർന്ന്, ലോകമെമ്പാടും ധ്യാനകേന്ദ്രങ്ങളുണ്ടായി. അൽമായ പ്രഘോ ഷകർ വചനം പറയാൻ തുടങ്ങി. സുവിശേഷ സംഗീതം പുതിയ രൂപത്തിലും ഭാവത്തിലും ഉയർന്നു വരാൻ തുടങ്ങി. നിരവധിയായ ആത്മിയ പ്രസിദ്ധീകരണങ്ങൾ ഉണ്ടായി. ഡിവൈനിൽ തന്നെ ഒരു കോടി ആളു കൾ ദൈവവചനം കേട്ടു. മാനസാന്തര ജീവിതത്തിൻ്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും അത്ഭു തകരമായ സാക്ഷ്യങ്ങൾ കേരളത്തിലും ഇന്ത്യയിലും ലോകത്തെമ്പാടും ഉണ്ടായി. ആ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൻ്റെ സുവർണ്ണ ജൂബിലി ആഗോള മലയാളി സംഗമം ആഘോഷഭരിതമാക്കാൻ ദൈവം തിരഞ്ഞെടുത്തത് അതേ ഡിവൈൻ ധ്യാനകേന്ദ്രത്തെയാണ്. പുതിയ ദൗത്യങ്ങളും ദൈവശാസ്ത്ര നിയോഗങ്ങളും ഏറ്റെടുത്തുകൊണ്ടുള്ള ആ സമ്മേളനത്തിന് ആതിഥ്യമരു ളാൻ പനയ്ക്കലച്ചൻ്റെയും തടത്തിലച്ചൻ്റെയും നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ രാപകൽ പ്രാർത്ഥനാപൂർവ്വം പങ്കു ചേർന്നു. ആ ആത്മീയ സദസ്സിൽ അത്ഭുതകരമായ ആദരണം നടന്നു. അതി ലൊന്ന്, അഭിവന്ദ്യ പിതാക്കന്മാരുടെയും ആത്മീയ നേതാക്കളുടെയും സാന്നിധ്യത്തിൽ ഈ മഹാപ്രസ്ഥാ നത്തിന്റെ തുടക്കക്കാരനായ ബഹു. മാത്യു നായ്ക്കംപറമ്പിലച്ചന് നല്കിയ ഊഷ്മളമായ സ്വീകരണമാ യിരുന്നു. അതേ വേദിയിൽ, ഡിവൈന് അഭിമാനത്തോടെ ലോകമെമ്പാടും അവതരിപ്പിക്കാൻ ദൈവം അട യാളപ്പെടുത്തിത്തന്ന അരമായ വചനപ്രഘോഷകരിലെ തുടക്കക്കാരനും ഇപ്പോഴും ലോകസുവിശേഷ രംഗത്തെ അതികായനുമായ ബ്ര. ജെയിംസുകുട്ടി ചമ്പക്കുളത്തിന് നല്കപ്പെട്ട ആദരവായിരുന്നു. ഈ സന്തോഷകരമായ ചടങ്ങിൽ, ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ശുശ്രൂഷകളിലൂടെ സഭയിൽ പടർന്നു പന്തലിച്ച ഷെവലിയാർ പദവിയിലേക്കുയർത്തപ്പെട്ട ഡോ. ചാക്കോ കാളാമ്പറമ്പിലിൻ്റെ സാന്നിധ്യം ഉണ്ടാ യിരുന്നു. ഈ സമ്മേളന വേദി നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഡിവൈനിലെ പ്രേഷിത പ്രമുഖ നായ പ്രൊ. ഡോ. കെ. എം. ഫ്രാൻസിസ് മാർപ്പാപ്പ ഷെവലിയാർ പട്ടം നല്കിയെന്ന വാർത്ത എത്തി ച്ചേർന്നത്. ആനന്ദത്തിൻ്റെ അതിമനോഹരമായ മുഹൂർത്തങ്ങൾ ദൈവം ഞങ്ങൾക്കു നല്കിയ ദിവസങ്ങ ളായിരുന്നു കടന്നു പോയത്. ഇപ്രകാരം ഒരു മഹാസമ്മേളനത്തിന് അരങ്ങായി തീരാൻ അനുഗ്രഹം തന്ന കർത്താവിന് ആയിരമായിരം നന്ദി പറഞ്ഞുകൊണ്ട്.

